“”ഹേയ് അതൊക്കെ നിനക്ക് തോന്നുന്നതാ “”
“”അല്ല എന്തോ ഉണ്ട് പറ “”
“”അങ്ങനെ ചോദിച്ചാൽ കഴിഞ്ഞ അഞ്ചു വർഷമായിട്ട് ഞാനും അവളും തെറ്റിലായിരുന്നു..””
“”പോടാ എന്തിനാ ഇങ്ങനെ നുണ പറയുന്നേ, “”
“”അല്ല സത്യം “”
“”അത്രേം വലിയ പ്രശ്നങ്ങളൊക്കെ അവിടെ നടന്നോ “” വിശ്വാസം വരാതെ അവൾ ചോദിച്ചു.
“”നിനക്ക് കേൾക്കാൻ സമയമുണ്ടെങ്കിൽ ഞാൻ പറഞ്ഞു തരാം “”
“”നീ പറ “” കേൾക്കാനുള്ള ആവേശം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
ഞങ്ങൾ ഇഷ്ടം പറഞ്ഞത് മുതൽ അന്നുണ്ടായ പ്രശ്നം വരെ അരമണിക്കൂറോളം ഞാനവൾക്ക് ഫോൺ ചെയ്തു പറഞ്ഞു.. ചാറ്റിംഗിൽ ടൈപ്പ് ചെയ്യാനുള്ള മടി!!.
“”എന്നിട്ടിപ്പോഴും മിണ്ടീട്ടില്ലേ “” കഥ കേട്ടു കഴിഞ്ഞപ്പോൾ ദീർഘ നിശ്വാസത്തോടെ അവൾ ചോദിച്ചു.
“”പിന്നെ മിണ്ടാതെ, ദേ ഇപ്പോൾ മിണ്ടീട്ടു വന്നിട്ടേയുള്ളു “”
“”ഓഹ് സത്യം പറയടാ, “”
“”സത്യം, ഇപ്പോൾ സംസാരിച്ചേയുള്ളു. അവളിന്നെല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. “”
“””നീയവളുടെ നമ്പറൊന്നയച്ചേ.. അവളോട് ചോദിച്ചിട്ട് തന്നെ കാര്യം. എന്നാലും എന്തൊക്കെയാ ഈ 5 കൊല്ലം കൊണ്ടുണ്ടായേ “”
“”ആ എല്ലാം ശരിയാവും “”
“”ടാ, നീയും അവളും ഒരുപാട് വേദനിച്ചിട്ടുണ്ടാവും ലെ.. ആരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ.. എനിക്ക് എല്ലാം കേട്ടിട്ട് സങ്കടോം സന്തോഷോം എല്ലാം വരുന്നു. “”
“”പിന്നേയ് ഞാൻ 2 ദിവസം കഴിഞ്ഞാൽ പോകും. അതിനു മുൻപ് വീണ്ടും കാണാൻ ടൈമുണ്ടാവില്ല. So അടുത്ത വരവിനു നമ്മൾ നാല് പേരും ഒരുമിച്ച് കുറച്ചു ദിവസം ചിലവിടണം.. അഭിയെ ഞാൻ വിളിച്ചു പറഞ്ഞോളാം “”
“”അതെന്തായാലും വേണം ഞാൻ മനസ്സിൽ വിജാരിച്ച കാര്യമാണത്. അഭിയോടും നാളെ അതിനെ കുറിച് സംസാരിക്കണം “”
“”Mm, എന്താ നിങ്ങളുടെ ഭാവി പരിപാടി, കല്ല്യാണമെല്ലാം വേണമല്ലോ. വീട്ടിൽ അവതരിപ്പിച്ചിട്ടുണ്ടോ?””
“”ഇല്ലെടാ, പറയണം, വീട്ടിൽ കല്ല്യാണത്തെ കുറിച്ച് സംസാരം തുടങ്ങിയിട്ടുണ്ട്. കുറച്ചു കഴിഞ്ഞിട്ട് പറയാം “”
“”നേരത്തെ പറഞ്ഞോ പെണ്ണെ, അവസാന സമയത്തിന് നിൽക്കേണ്ട “”
“”നോക്കട്ടെടാ, ഒരു പേടിയുണ്ട് പറയാൻ “”
“”ഞാൻ പറയണോ, പോകുന്നതിനു മുൻപ് “”
“”അയ്യോ വേണ്ടേ.. സമയമാകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം “”
“”എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞോ.. നമുക്ക് നോക്കാം. “”
“”ഓഹോ എല്ലാ ആവിശ്യങ്ങളും നടത്താനൊക്കെ നീ വളർന്നോ “”
“”അങ്ങനെ എല്ലാത്തിനും വളർന്നിട്ടില്ല.. എങ്കിലും അത്യാവിശ്യത്തിന് ഞാൻ ഉണ്ടാവും “”
“”Ok സമ്മതിച്ചു, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ പറഞ്ഞോളാം “”
“” പിന്നേയ് നിനക്ക് അതൊക്കെ എന്നെക്കാട്ടിലും നന്നായി അറിയാമല്ലോ “” അതും പറഞ്ഞു ഞാനൊന്ന് ചിരിച്ചു.
“”എന്ത് “”
“”ഏയ് ഒന്നുല്ല “” എന്റെ മനസിലേക്ക് ആ പഴയ രംഗം ഓർമ്മ വന്നു.
“”എന്താ നിനക്കൊരു ആക്കല് പോലെ, നീയെന്താ ഉദേശിച്ചേ?”” അവളുടെ സ്വരത്തിൽ എന്തോ സംശയമുള്ളത് പോലെ.
“”ഒന്നുമില്ല നീലു.. നീയത് വിട് ഞാനൊരു തമാശ പറഞ്ഞതാ “”
“”അല്ല, എന്തോ ഉണ്ട് നീ പറ “”
“”ഓ ഈ പെണ്ണ്, എടീ സെക്സ് ലൈഫ്. അതിപ്പോ ഞാൻ നിനക്ക് പറഞ്ഞു തരേണ്ടല്ലോ എന്നാണ് പറഞ്ഞത് “” സഹികെട്ടു ഞാൻ പറഞ്ഞു.
“”അയ്യോടാ അതിനാണോ നീയിത്ര മടിച്ചേ.. അറിയാം എല്ലാമറിയാം.. നീ പഠിപ്പിക്കണ്ട കേട്ടോ….””
“”അയ്യോ ഞാൻ പഠിപ്പിക്കുന്നില്ല. നിന്നെ പ്രത്യേകിച്ച് പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ “”
“”നീയെന്താടാ കുറേനേരമായി എന്തോ അർത്ഥം വച്ചു സംസാരിക്കുന്നുണ്ടല്ലോ “”
“”ഒന്നുമില്ല മോളെ, നീ സൂപ്പറാണെന്ന് പറയുവായിരുന്നു “”
“”അല്ല സത്യം പറ നിനക്കെന്തൊ അറിയാം, പറയടാ പ്ലീസ് ടെൻഷൻ അടിപ്പിക്കല്ലേ “”
“”നീയെന്തിനാ ടെൻഷൻ അടിക്കുന്നെ. ഞാനല്ലേ.. ഒരു പ്രശ്നവുമില്ല.. മോള് പോയി കിടക്കാൻ നോക്ക് “”
