പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

 

“”സങ്കടൊക്കെ മാറിയോ?”” സോപ്പ് മുഖത്തു തേച്ചുകൊണ്ട് ചോദിച്ചു.

 

“”എന്ത് സങ്കടം.. അല്ല ഇന്നിനി അവർ തമ്മിൽ സംസാരിച്ചാൽ എല്ലാം പൊളിയില്ലേ..?”” എന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറാനായി അവൾ പറഞ്ഞു. ആ ചോദ്യത്തിനും ഞാൻ നൽകാൻ പോകുന്ന ഉത്തരത്തിനും വലിയ പ്രസക്തി ഇല്ലാത്തതിനാൽ ഒരു മന്ദഹാസത്തോടെ പുലർ വെയിലടിക്കുന്ന കുളത്തിലേക്കു ഞാനും എടുത്തു ചാടി.. ബ്ലും….

 

ഒന്നു നീരാടി വന്നപ്പോഴും അവൾ എണ്ണ തേച്ചുകൊണ്ടിരിക്കാണ്.. ഒരു വെള്ളതുണി കഴുത്തിനു പിൻ ഭാഗത്തുകെട്ടി താഴെ വരെ മറച്ചിരിക്കുന്നു.. ഇന്ന് വരെ കാണാത്ത ഒരു ഭംഗി ഞാനവളിൽ കണ്ടു. പാകമെത്തിയ ആരും കാണാ മാറിടങ്ങൾ അതിൽ തെളിഞ്ഞു നിൽക്കുന്നത് കാണാം.. പക്ഷെ കൂടുതൽ ശ്രദ്ധിക്കാൻ എനിക്ക് മനസ്സ് വന്നില്ല.. അവളെ അങ്ങനെ കാണാൻ എനിക്കിഷ്ടമല്ല. ഒപ്പമുള്ള കുട്ടിപ്പട്ടാളത്തോടൊപ്പം കുറച്ചു നേരം കുളിച്ചു മറിഞ്ഞു ഞങ്ങൾ തകർത്താടി.. മലക്കം മറിയാലും കൂളിയിട്ട് കളിക്കലും മുങ്ങാം കുഴിയുമായി സമയം പോയതറിഞ്ഞില്ല..

 

“” പുലർ വെയിലോളങ്ങളിൽ

നീരാടി ഓടിയോളിക്കാം

മാവിൻപൂ ചെണ്ടുകളിൽ

മുങ്ങാം കുഴിയിട്ട് കളിക്കാം “”

 

സ്കൂളിൽ ബെല്ലടിക്കുന്നതിനു മുന്നേ ഓടിയെത്തിയ ഞങ്ങളെ കാത്തിരുന്നത് അതിനും മുന്നേ ക്ലാസ്സിൽ സ്ഥാനം പിടിച്ച നീലിമയും അഭിയും ഞങ്ങളെ വരവേറ്റത് തീ കണ്ണുകളോടെയായിരുന്നു.. അതിനേക്കാളും ഞങ്ങളെ അത്ഭുത പെടുത്തിയത് അവർ ഒരുമിച്ചാണ് ഇത്രേം നേരം ഇരുന്നത് എന്നതാണ്.. ക്ലാസ്സിലാണെങ്കിൽ ആരും വന്നിട്ടില്ല. ഞങ്ങൾ നാല് പേർ മാത്രം. എന്താ സംഭവിക്കുക എന്നറിയാതെ ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു.. ഒരു പൊട്ടിത്തെറിയും പ്രതീക്ഷിച്ചു കൊണ്ടു..

 

അടുത്തെത്തിയ ഞങ്ങൾ പരസ്പരം അൽപനേരം നോക്കി നിന്നു. പെട്ടെന്ന്!! ഞങ്ങളെ ഞെട്ടിച്ചു കൊണ്ടു അവർ രണ്ടു പേരും പരസ്പരം നോക്കി ഒന്നു പൊട്ടി ചിരിച്ചു.. ഒന്നും മനസിലാകാതെ ഞങ്ങൾ പരസ്പരം നോക്കി.. പെട്ടെന്ന് അഭി വന്നു എന്നെയും നീലിമ അങ്കിയെയും കെട്ടിപിടിച്ചു..

 

“” ഞങ്ങളെക്കാൾ കൂടുതൽ ഞങ്ങളെ മനസിലാക്കി ഞങ്ങളെ ഒന്നിപ്പിച്ചു തന്നില്ലേ നിങ്ങൾ.. ഇതിലും വലുത് ഈ സുഹൃത്ത് ബന്ധത്തിലെന്താനുള്ളത് “” അഭി ഞങ്ങളോട് രണ്ടുപേരോടുമായി പറഞ്ഞു..

 

“”അതേ, മനസ്സിൽ ഇഷ്ടം ഉണ്ടായിരുന്നെങ്കിലും തുറന്ന് പറയാനുള്ള പേടി.. അല്ലെങ്കിൽ അവനു ഇഷ്ടമായിരിക്കുമോ എന്നുള്ള ഭയം ആയിരുന്നു ഇത്രേം കാലം എന്നെ തടുത്തു നിർത്തിയത്.. Thanks മക്കളെ “” അതും പറഞ്ഞു നീലിമ അങ്കിയെ കെട്ടിപിടിച്ചു ഉമ്മ വെച്ചു.

 

“”എന്തായാലും നിങ്ങൾ ഇഷ്ടമാണെന്ന് സമ്മതിച്ചല്ലോ അത് മതി.. എന്നിട്ട് ഇന്നലെ രാത്രി തന്നെ കാളിങ് തുടങ്ങി ലെ “” ഞാൻ രണ്ടു പേരോടുമായി പറഞ്ഞു..

 

“”പിന്നെ ഇവൻ ഇന്നലെ രാത്രി 12 മണിക്കുണ്ട് വിളിക്കുന്നു.. ഉറക്കിയിട്ടില്ല നാറി “” നീലിമ അല്പം നാണത്തോടെ പറഞ്ഞു..

 

“”പ്ലസ്ടു ഒഴപ്പിയാൽ തീർക്കും മക്കളെ രണ്ടാളേം.. വഷളത്തരം കാണിക്കാതെ ഇരുന്ന് പഠിച്ചോണം.. പ്രേമത്തിനായി മാത്രം സമയം കളയരുത് “” അങ്കിയുടെ സ്നേഹത്തോടെയുള്ള ഭീഷണി കേട്ട് ഞങ്ങളെല്ലാരും പൊട്ടി ചിരിച്ചു..

 

“”അപ്പോൾ അടുത്താഴ്ച ഓണത്തിന് നീ എന്തിനെങ്കിലും പങ്കെടുക്കുന്നുണ്ടോ?”” ഞാൻ നീലിമയോട് ചോദിച്ചു.

 

“” അവളിനി പങ്കെടുക്കില്ല. അല്ലെടീ? “” അഭി അവന്റെ അധികാരം കാണിച്ചു തുടങ്ങിയിരിക്കുന്നു.. നീലിമ അവനെ അനുസരിക്കുന്നത് പോലുള്ള ഭാവം ഇടുന്നു. അത് കണ്ട് ചിരിക്കാതിരിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല..

 

“”ഈ ഓണത്തിന് നിങ്ങൾ രണ്ടുപേരും വീട്ടിലേക്കു വാ. ഇതുവരെ വന്നിട്ടില്ലല്ലോ “” അനിക അത് പറഞ്ഞപ്പോൾ രണ്ടുപേരും അത് സമ്മതിച്ചു..

 

“”അയ്യോ ഓണത്തിന് എന്റെ birthday ആണ്.. “” നീലിമ പറഞ്ഞു.

 

“”ആഹാ അങ്ങനെ നിനക്കും 18 ആയി അല്ലെ.. പ്രായപൂർത്തിയായെന്നു കരുതി വേണ്ടാത്തതെന്തെങ്കിലും കാണിച്ചാലുണ്ടല്ലോ കൊന്നു കളയും ഞാൻ “” അനിക വീണ്ടും ശകാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *