ഇത് കേട്ട കാവ്യ പറഞ്ഞു.
പ്രഹേളിക 3അടിപൊളി
“അവൾ പിന്നെ കുറ്റപ്പെടുത്താതെ എന്ത് ചെയ്യണം. ഇതിപ്പോൾ നമ്മുടെ എല്ലാം ജീവൻ അപകടത്തിൽ ആയില്ലേ?”
നവീൻ പെട്ടെന്ന് പറഞ്ഞു.
“നിങ്ങളുടെ ആരുടെയും ജീവന് ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് ഇവിടെ നിന്നും പോകാം. ഇത് എന്റെയും മീരയുടെയും പ്രശനമാണ്. അത് പരിഹരിക്കാൻ ഞാൻ ഒറ്റക്ക് മതി ഇനി.”
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോഴേക്കും.
അത് കണ്ടപ്പോൾ കാവ്യയ്ക്ക് സഹിക്കാനായില്ല. അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു.
“ഡാ.. ഞങ്ങൾ നിന്നെ ഒറ്റപ്പടുത്തിയതല്ല. ഇനി ചാകാനാണെലും ഞാൻ നിന്റെ കൂടെ ഉണ്ടാകും.”
നവീന്റെ കൈ പിടിച്ച് കൊണ്ട് ആകാശ് പറഞ്ഞു.
“അതേ.. മീര നമ്മുടെ മുന്നിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ദൈവ നിചയം ആണ്. ഇത് ഇത്രത്തോളം എത്തിച്ചത് നമ്മൾ ഒരുമിച്ചാണെങ്കിൽ ഇനി എന്ത് ഉണ്ടായാലും അത് നേരിടുന്നതും നമ്മൾ ഒരുമിച്ചായിരിക്കും.”
അവർക്കിടയിൽ പെട്ടെന്ന് ഉണ്ടായ വിയോചിപ്പ് വീണ്ടും ഇല്ലാതായപ്പോൾ മീരയുടെ മുഖത്തും സന്തോഷം നിറഞ്ഞു.
മൂന്നുപേരും ബെഡിലേക്ക് ഇരുന്നു.
കാവ്യ തന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു സംശയം അവരോടു ചോദിച്ചു.
“മീര മൊബൈൽ കാറിൽ ഒളിപ്പിച്ചെങ്കിൽ ഹോസ്പിറ്റലിൽ നിന്നും ദിവ്യയുടേതെന്നും പറഞ്ഞു മോഷണം പോയ ഫോൺ ആരുടേതായിരിക്കും.”
അതിനുള്ള മറുപടി മീര നവീനോട് പറഞ്ഞു. അവൻ അത്പോലെ അവരോടും പറഞ്ഞു.
“അത് വിവേകിന്റേതാകാനാണ് സാധ്യത എന്നാണ് മീര പറയുന്നത്. വിവേക് അവന്റെ മൊബൈൽ കാറിൽ മറന്ന് വച്ചിരുന്നല്ലോ.”
അത് കേട്ടപ്പോൾ ആകാശിന് അത് ശരിയായിരിക്കുമെന്ന് തോന്നി.
“അതാകാനേ സാധ്യത ഞാനും കാണുന്നുള്ളൂ. മീരയെ ഹോസ്പിറ്റലിൽ എത്തിച്ചവരെ കാറിൽ നിന്നും അവളുടെ ഫോണെന്നും പറഞ്ഞ് വിവേകിന്റെ ഫോൺ എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ ഏൽപ്പിച്ച് കാണും.”
നവീൻ പറഞ്ഞു.
“അപ്പോൾ നമുക്ക് കാറിൽ നിന്നും മീരയുടെ ഒർജിനൽ ഫോൺ എടുക്കണം.”
“അതിനു കാറിപ്പോൾ എവിടെ ആണെന്ന് അറിയണ്ടേ?”
ആകാശിന്റെ സംശയത്തിനുള്ള മറുപടി കാവ്യ ആണ് നൽകിയത്.
“അതിനുള്ള വഴി എന്റെയിലുണ്ട്. മീരയുടെ വീട്ടിൽ ആരോടെങ്കിലും തിരക്കിയാൽ പോരെ. അന്ന് വീട്ടിൽ പോയപ്പോൾ അവളുടെ അമ്മയുടെ നമ്പർ ഞാൻ വാങ്ങിയിരുന്നു.”
കാവ്യ തന്റെ ഫോണും എടുത്ത് റൂമിനു പുറത്തേക്ക് നടന്നു. മീരയും അവളുടെ പിന്നാലെ പോയി.
ആകാശ് നവീനോട് ചോദിച്ചു.
“ഫോൺ എടുത്തു കഴിഞ്ഞാലും പിന്നെ എന്ത് ചെയ്യാനാണ് പരിപാടി.”
“പോലീസിൽ ഏൽപ്പിക്കാൻ എനിക്കൊരു വിശ്വാസം പോരാ.”
ആലോചിച്ച് കൊണ്ട് ആകാശ് പറഞ്ഞു.
“എനിക്കും.. അവന്റെ അച്ഛൻ ജോസഫിന് പോലീസിലോക്കെ നല്ല പിടിപാടാണ്.”
“പിന്നെന്ത് ചെയ്യും?”
“ഞാൻ നോക്കിയിട്ട് ഒരു വഴിയേ ഉള്ളു.”
നവീൻ ആകാംഷയോടെ ആകാശിന്റെ മുഖത്തേക്ക് നോക്കി.
“ന്യൂസ് ചാനലിൽ ഏൽപ്പിക്കണം. നവഭാരത് ന്യൂസ് ചാനലിലെ ഒരു റിപ്പോർട്ടർ എന്റെ കൂട്ടുകാരനാണ്, മാത്രമല്ല ആ ചാനൽ ജോസെഫിന്റെ പാർട്ടിക്ക് എതിരുമാണ്.”
“ഓക്കേ.. എങ്കിൽ പിന്നെ നമുക്ക് അത് തന്നെ ചെയ്യാം.”
അപ്പോഴേക്കും കാവ്യ റൂമിലേക്ക് കയറി വന്നു.
“കാർ തിരക്കി നമ്മൾ ദൂരെ എവിടേക്കും പോകണ്ട. കാർ ഇവിടത്തെ പോലീസ് സ്റ്റേഷനിൽ തന്നെ കിടപ്പുണ്ട്. അവർ ഇവിടെ നിന്നും മീരയെയും കൊണ്ട് പോയ ശേഷം കാറിന്റെ കാര്യം പിന്നെ തിരക്കിയില്ലെന്ന്.”
ആകാശ് നിരാശ നിറഞ്ഞ മുഖത്തോടെ പറഞ്ഞു.
“പോലീസ് കാരുടെ സമ്മതത്തോടെ കാർ പരിശോധിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.”
ഒരു ചിരിയോടെ കാവ്യ പറഞ്ഞു.
“അപ്പോൾ പിന്നെ ഒരു വഴിയേ ഉള്ളു. രാത്രിയുള്ള മതിൽ ചാട്ടം”
കാവ്യയുടെ ചുണ്ടിൽ വിരിഞ്ഞ അതേ ചിരി നവീന്റെ മുഖത്തും ഉണ്ടായിരുന്നു അപ്പോൾ.
. . . .
സമയം രാത്രി പത്ത് മണി കഴിഞ്ഞിരുന്നു.
നവീൻ കാർ പോലീസ് സ്റ്റേഷന് മുന്നിലുള്ള തട്ടുകടയുടെ അരികിലായി നിർത്തിയിട്ടു.
സ്റ്റേറ്റിനിലേക്ക് നോക്കി കൊണ്ട് ആകാശ് പറഞ്ഞു.
“പോലീസ് സ്റ്റേഷന് പിറകിലാണ് പിടിച്ചെടുത്ത വണ്ടികൾ ഇട്ടിരിക്കുന്നത്. അവടെ ഈ സമയത്ത് ആരും ഉണ്ടാകാൻ വഴി ഇല്ല.
