കുറച്ച് ദിവസങ്ങൾക്ക് ശേഷം രാജീവും അമ്മയും വീട്ടിൽ വന്നു എസ് ഐ ടെസ്റ്റ് എഴുതി നിൽക്കുന്ന രാജീവിന് ജോലിക്ക് കയറാൻവേണ്ടി പത്ത് ലക്ഷം രൂപ വേണ്ടതായുണ്ട് അഞ്ചു ലക്ഷം അവർ ഒപ്പിച്ചിട്ടുണ്ട് ബാക്കി പണത്തിനായി തമിഴ്ന്റെ സ്വർണം തല്ക്കാലം പണയം വെക്കുകയോ വിൽക്കുകയോ ചെയ്യാൻ അനുവാദം ചോദിച്ചു ആവശ്യം കഴിഞ്ഞാൽ പെട്ടന്ന് എടുത്തുകൊടുക്കാം എന്നും പറഞ്ഞു
അവളുടെ സ്വർണം അവളുടെ കൈയിൽ ഇരിക്കട്ടെ മറ്റൊരു വഴിയും ഇല്ലെങ്കിൽ നമുക്കതെടുക്കാം അതിനിടയിൽ പണത്തിന് എന്തേലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു
പണത്തിന് എന്ത് ചെയ്യും എന്ന ചിന്തയിൽ ഇരിക്കെ മാങ്കനിക്ക് ചെയ്യാതെ തമിഴ്നു മാത്രമായി എന്തെങ്കിലും ചെയ്യുന്നത് ശെരിയല്ല എന്നെനിക്കു തോന്നി
വെച്ചിരിക്കുന്ന വീട് ലോൺ ആണ് ഞങ്ങളുടെ പഴയ വീട് പണയം വെച്ചാൽ എന്ത് കിട്ടുമെന്ന് അന്വേഷിച്ചപ്പോ ആ സ്ഥലവും വീടും കൂടെ ഒൻപത് ലക്ഷം കിട്ടുമെന്ന് അറിഞ്ഞു
കൗൺസിലറെ ചെന്നുകണ്ടു അയാളുടെ റെക്കമേന്റെഷനിൽ അത് പത്ത് ലക്ഷം ആക്കുകയും പെട്ടന്ന് ലോൺ സാങ്ഷൻ ആക്കി കിട്ടുകയും ചെയ്തു പണം അക്കൗണ്ടിൽ വന്നതും ഞാനും അമ്മയും കൂടെ അഞ്ചു ലക്ഷത്തിന്റെ ചെക്ക് കൊണ്ടുപോയി രാജീവിന്റെ കൈയിൽ കൊടുത്തു തിരികെ മാങ്കനിയുടെ വീട്ടിൽ ചെന്നു ശിവക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ എന്നുപറഞ്ഞു ചെക്ക് കൊടുത്തപ്പോ അവൻ വേണ്ട എന്നൊക്കെ കുറേ പറഞ്ഞു ഇത് വെച്ച് ചെറുതായിട്ട് എന്തെങ്കിലും തുടങ്ങു നിങ്ങളെ ലൈഫ് സെക്യൂഡ് അയാൽപിന്നെ നിങ്ങളെ പറ്റി ടെൻഷൻ ആവണ്ടല്ലോ ഇത് സ്ത്രീധനമൊന്നുമല്ല ഇവളെ വീട്ടുകാരായി ഞങ്ങളെ കാണുകയും വേണ്ട നിന്റെയും വീടാണത് ഞങ്ങളെ അന്യരായല്ല നീ കാണുന്നതെങ്കിൽ ഇത് വാങ്ങണം അവനെ നിർബന്ധിച്ച് അത് നൽകിക്കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് പോന്നു പിറ്റേ ആഴ്ച ഞാൻ ഇങ്ങോട്ട് കയറി
ഇപ്പൊ കടമെല്ലാം ഏകദേശം തീർന്നു വരുന്നേ ഉള്ളൂ അതിനിടക്ക് അനിയത്തിയുടെ ഗർഭ ചടങ്ങുകൾ പ്രസവം മോൾക്ക് സ്വർണം അനിയന് ബൈക്ക് വീട്ടിലേക്ക് കാർ രണ്ടും ലോണിൽ ആണ് ഇതൊക്കെ കഴിയുമ്പോയേക്ക് അടുത്ത അനിയത്തിയെ കല്യാണം കഴിപ്പിക്കാനാവും അത് കഴിയുമ്പോ അടുത്ത ആവശ്യം വരും ആവശ്യങ്ങൾ തീരുമ്പോഴേക്കും ഞാനും തീരും. ഹ… ഹ… ഹ…
പറഞ്ഞു നിർത്തി പൊട്ടിച്ചിരിച്ച അവൾ ചിരിച്ചതെന്തിനു എന്ന് മനസിലാവാതെ അവളെ നോക്കി
ആനും ദിവ്യയും മിഷേലുമെല്ലാം പറയുന്നത് കേട്ടപ്പോ ഒരാണിന്റെ ചൂടറിയണമെന്നൊരു തോന്നലുണ്ടായിരുന്നു അതിനായി കല്യാണം കഴിക്കലൊന്നും നടക്കില്ലെന്ന് എനിക്കറിയാം അപ്പൊ ആണ് എന്റെ കഥയിലേക്ക് നിന്റെ എൻട്രി കാഴ്ചക്കു നല്ല ആണത്തമുള്ള ആണൊരുത്തൻ എന്ന് തോന്നി എങ്കിൽ പിന്നെ അറിയുന്നത് നിന്റെ ചൂട് തന്നെ ആവാം എന്ന് കരുതി എന്തേ…
അവളെ അടുത്തേക്ക് പിടിച്ച് നെറ്റിയിൽ ചുണ്ട് ചേർത്തുമ്മ നൽകി തലയിൽ തലോടി
ഒരു കാര്യം ഞാൻ പറയാം ഇനി നീ കല്യാണം കഴിഞ്ഞിട്ട് കേട്ടുന്നോന്റെ ചൂടറിഞ്ഞാൽ മതി… എന്തോ ഭാഗ്യത്തിന് ഇതുവരെ ഞാൻ നിന്നെ തൊട്ട് ചീത്തയാക്കിയില്ല ഇനിയുമത് വേണ്ട
പോടാ… ഞാനെന്തായാലും കല്യാണം കഴിക്കുന്നില്ല
നമുക്ക് നോക്കാം
മ്മ്… അത് പോട്ടെ എന്താ നിന്റെ കഥ
എന്റെ കഥ പറയുകയാണെങ്കിൽ അത് എവിടുന്നു തുടങ്ങണമെന്നറിയില്ല
മ്മ്…(ആലോചിച്ച ശേഷം)ഇവിടെ വരാനുണ്ടായ സാഹചര്യം മുതൽ പറ
എല്ലാവരെയും പോലെ തന്നെ കടംതന്നെ കാരണം
വീട്ടിൽ ആരൊക്കെ ഉണ്ട് ഉപ്പ ഉമ്മ രണ്ട് ഇത്തമാർ അവരുടെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാ ഭർത്താക്കൻമാർ ഗൾഫിൽ മൂത്തവൾക്ക് രണ്ട് കുട്ടികളും ഇളയവൾക്ക് ഒരു കുട്ടിയും ഉണ്ട്
വീടൊക്കെ ഉണ്ടോ
മ്മ്… ചെറിയൊരു വീടുണ്ട് രണ്ട് ബെഡ്‌റൂമുംഒരു കോമൺ ബാത്രൂംമും ഒരു ഹാളും ഒരടുക്കളയും എല്ലാം കൂടെ നമ്മുടെ മജ്ലിസിന്റെ മൂന്നിലൊന്നു വലിപ്പം ഉണ്ട്
ഉപ്പാക്ക് എന്താ ജോലി
ഉപ്പ കോയമ്പത്തൂരിൽ ഒരു കടയിലായിരുന്നു ഒന്നര വർഷം മുൻപ് ഞാനും ഉപ്പയും പോവുമ്പോ ഒരു ആക്സിഡന്റ് പറ്റി ഉപ്പാന്റെ കാല് പോയി ഞാൻ ആറെയുമാസം കോമയിലായിരുന്നു അത് കഴിഞ്ഞു ഉഴിച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞു പഴയ പോലെ ആവാൻ ഒന്നൊന്നര മാസമെടുത്തു അതും കഴിഞ്ഞു ഏക്സസൈസെല്ലാം ചെയ്തു വീണ്ടും പഴയ പോലെ ആവുമ്പോയേക്കും കടം കൂടി പിന്നെ പഴയ പോലെ നാട്ടിൽ ജോലി ചെയ്യാനും താല്പര്യമില്ലായിരുന്നു ആ സമയത്താണ് അബ്ദുല്ലക്ക നാട്ടിലേക്ക് വന്നത് അതോടെ ഇങ്ങോട്ട് പോന്നു
