വഴി തെറ്റിയ കാമുകൻ – 6അടിപൊളി  

സ്കൂളിൽ ചെന്ന് മേഡത്തെ കൂട്ടി

ആദ്യം പർച്ചേഴ്സിനുപോവാം അതുകഴിഞ്ഞു വീട്ടിൽ പോവാം

മൂന്ന് ഗദാമ മാരെ കൂടെ കൊണ്ടുപോവാൻ പറഞ്ഞിട്ടുണ്ട് അവർക്ക് എന്തെങ്കിലും വാങ്ങാനോ മറ്റൊ ഉണ്ടെങ്കിൽ അവരോട് റെഡിയാവാൻ വിളിച്ച് പറഞ്ഞാൽ അവരെയും കൂട്ടാം പർച്ചേഴ്സിന്

അവരെ കൊണ്ട് നീ കുറച്ചുകഴിഞ്ഞു പോയിക്കോ നിനക്ക് വാങ്ങാനുള്ള കോസ്‌ലി സാധനങ്ങളെല്ലാം ഇപ്പൊ വാങ്ങിച്ചോ ഫോണോ ഗോൾഡൊ എന്താണെന്നുവെച്ചാൽ പിനെ അവിടെ ഹെല്പ് ചെയ്യുന്നവർക്കും വാങ്ങാൻ മറക്കണ്ട

അതൊക്കെ വാങ്ങിക്കാം ടിക്കറ്റ് എടുത്തിട്ടില്ല അവരുടെ പാസ്പോർട്ട് കോപ്പി എനിക്ക് വാട്സപ്പ് ചെയ്യാൻ പറയാദ്യം, വിസ ശെരിയായി ഇന്നോ നാളെയോ പോണം എന്ന്ബാബയോടും മാമയോടും വിളിച്ച് പറയണം പറ്റിയാൽ ഇന്ന് രാത്രി തന്നെ തിരിക്കണം

മേഡം മാമയെ വിളിച്ച് പറഞ്ഞ ശേഷം വീട്ടിൽ വിളിച്ച് ദിവ്യ ചാന്ധിനി തേൻമൊഴി പാസ്പോർട് കോപ്പി പെട്ടന്ന് ഷെബിക്ക് വാട്സപ്പ് ചെയ്യ്

പാസ്പോർട്ട്‌ കോപ്പി വാട്സപ്പ് ചെയ്തു കൊടുത്തശേഷം എല്ലാർക്കും ബിസിനസ്‌ ക്ലാസിൽ രാത്രി പത്ത് മണിക്ക് ശേഷമുള്ള ഏതെങ്കിലും ഫ്ലൈറ്റ് എടുക്കാൻ വിളിച്ചു പറഞ്ഞു ഇന്ന് രാത്രി പത്തുമണിക്ക് ശേഷം ബിസിനസ് ക്ലാസ്സ്‌ ഇല്ല നാളെ ഈവെനിംഗ് ഏഴേ നാൽപതിനു ഖത്തർ ഐർവേസ്‌ ഉണ്ട് ബുക്ക്‌ ചെയ്യട്ടെ എന്ന് ചോദിച്ചതിന് ഒക്കെ പറഞ്ഞു

നാട്ടിൽ വിളിച്ചു ഹോട്ടലിൽ മൂന്ന് റൂം ബുക്ക്‌ ചെയ്യാനും ഉച്ചക്ക് രണ്ടേ മുപ്പതിന് കോഴിക്കോട് ഇറങ്ങും എന്നും അപ്പോയ്ന്റ്മെന്റ് എടുക്കാനും അറിയിച്ചു

നിനക്ക് എന്തൊക്കെയാ വങ്ങേണ്ടേ ഫ്രണ്ട്സിനു അഫിക്കും പെങ്ങന്മാർക്കും ഉപ്പാക്കും വാച്ച്, ഫോൺ, ഉമ്മാക്ക് ഒരു ഗോൾഡ് ചെയിൻ പെങ്ങളെ മക്കൾക്ക് ടോയിസും പിനെ കുറച്ച് ചോക്ലേറ്റ് ഈത്തപ്പഴം നട്ട്സ് പെർഫ്യൂം അഞ്ചുപേർക്ക് പർദ്ദയും നിസ്ക്കാരക്കുപ്പായവും ഖുർആനും തസ്ബിയും ഒരു സാരി ഫ്രണ്ട്സിന് കുറച്ച് ടി ഷർട്ടും ഷോർട്സും

വേറെ ഒന്നും വേണ്ടേ

മറ്റുള്ളോർക്ക് ഡ്രസ്സൊന്നും ഞാൻ വാങ്ങിയാൽ പാകമാവില്ല അതൊക്കെ ചെന്നിട്ട് വാങ്ങികൊടുക്കാം

അപ്പൊ നിന്റെ ലൈലക്കുള്ള ഡ്രെസ്സൊ

അത്…

(ചിരിച്ചുകൊണ്ട്) മ്മ്… അത് സീക്രട്ട് ആണല്ലേ…ഫ്രണ്ട്‌സ് എത്രപേരുണ്ട്

അഞ്ച് മേഡം ബാഗിൽ നിന്നും കാർഡ് എടുത്തുതന്നു

ആപ്പിൾ സ്റ്റോറിലേക്ക് കയറിചെന്ന പത്ത് ഐഫോണും വാച്ചുകളും ഇയർപോടുകളും വാങ്ങി ഉമ്മമാരും ഉപ്പയും ഐ ഫോണും ആപ്പിൾ വാച്ചും എയർപോടും ഒന്നും ഉപയോഗിക്കില്ല എന്നറിയുന്നത്കൊണ്ട് അവർക്കെല്ലാം മറ്റൊരു കടയിൽ നിന്നും ആന്ററോയിഡ് ഫോൺ വാങ്ങി അവിടുന്ന് ജ്വല്ലറിയിൽ കയറി എട്ടുപവൻ ഉള്ള ചെയിനും രണ്ടു പവനിൽ ബ്രെസ്ലേറ്റും ജെൻസ് വാച്ചും കൂടെ കുഞ്ഞുറിങ് കൂടെ എടുത്തു അടുത്തതായി കയറിയ കടയിൽനിന്നും ഞാനും മേഡവും കുറേ പെർഫ്യൂം ഓരോന്ന് ഓരോ ബാഗിലായി ഇട്ടുവാങ്ങി

ഇനി കോസ്‌ലി ആയിട്ടുള്ള എന്തെങ്കിലും വാങ്ങാനുണ്ടോ

ഇല്ല ഇനി വേണ്ടത് ചെറിയ ചെറിയ സാധനങ്ങൾ ആണ് പിനെ ഗിഫ്റ്റ് പാക്ക് ചെയ്യിക്കാനുണ്ട് എങ്കിൽ ഒക്കെ വീട്ടിലേക്ക് പോവാം അവർക്കും പർച്ചേഴ്‌സ് ഉണ്ടാവില്ലേ

നിന്റെ കാർഡിൽ പൈസ ഉണ്ടെന്നുകരുതി അതിലെ പൈസ ആർക്കും കൊടുക്കുകയൊന്നും വേണ്ട നിനക്ക് വീട് വെക്കാൻ പൈസ ആവശ്യമുള്ളതാണ് നീ കാരണം കിട്ടിയ ലാഭത്തിലെ ചെറിയൊരു വിഹിദവും കഴിഞ്ഞ രണ്ടുമാസതെ നിന്റെ ശമ്പളത്തിലെ ഇരുപതിനായിരം റിയാൽ വീതാവും അതിൽ ഇട്ടതാ

എന്റെ ശമ്പളവിഹിതം ഇരുപതിനായിരം റിയാലോ അപ്പൊ എനിക്കെത്രയാ ശമ്പളം

ഇരുപത്തി അയ്യായിരം കൂടെ കമ്പനിയിൽ അഞ്ച്ശതമാനം ഷെയർ

എന്തൊക്കെയാ ഈ പറയുന്നേ എനിക്കൊന്നും മനസിലാവുന്നില്ല എന്നെക്കാളും ക്വാളിഫൈഡ് ആയിട്ടുള്ള ആളുകളില്ലേ അവിടെ അവർക്ക് ഇങ്ങനെ കൊടുത്താൽ ഒക്കെ എനിക്ക്

ഞാൻ നിന്നെ മജ്നു എന്ന് വിളിക്കുന്നത് വെറുതെയല്ല എടോ നിന്നെക്കാൾ ഒരുപാട് ക്വാളിഫൈഡ് ആയവർ ഇരുന്നപ്പോ ഇല്ലാത്തത്രലാഭം ആണ് കമ്പനിക്ക് കഴിഞ്ഞ രണ്ട് മാസമായിട്ട് കമ്പനിയുടെ ലാഭം രണ്ട് മാസം കൊണ്ട് അറുപത്തിനാലേ പോയിന്റ് നാല് ശതമാനം ഉയർന്നു അതായത് നിനക്ക് തന്ന അഞ്ച് ശതമാനത്തിലും അതികം ഇത്രേം കാലം കമ്പനിയെ കട്ട് മുടിച്ചവരെ കണ്ടുപിടിച്ചതും നീയാ നിന്റെ പഠിപ്പിന്നല്ല നിന്റെ ഇല്ലാത്ത ബുദ്ധിക്കാ മജ്നൂ ശമ്പളം

താങ്ക്സ്

നിന്റെ കടോം പ്രശ്നങ്ങളും തീർന്നോണ്ട് തിരിച്ചിങ്ങോട്ട് വരാതിരിക്കുമോ നീ

അതെന്താ വരാതെ ഉറപ്പായും വരും

മജ്നൂ… എന്തായാലും വരണം നീ വന്നില്ലേൽ എനിക്ക് ഇതുപോലെ സംസാരിക്കാൻ വേറെ ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്തതാ

ഞാൻ എന്തായാലും വരും അഫിയെയും ഇങ്ങ് കൊണ്ടുവന്നാൽ പിനെ എങ്ങോട്ടും പോവാതെ ഇവിടെ തന്നെ നിൽക്കാം

ഹ… ഹ… ഹ… അത് ശെരിയാ അവളിവിടെ ഉണ്ടെങ്കിൽ പിനെ നീ തിരിച്ചു വരുമോ എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല

വീട്ടിൽ എത്തി എല്ലാമെടുത്തു റൂമിൽ കൊണ്ടുവെച്ചു തിരികെ വണ്ടിയിലേക്ക് ചെന്നപ്പോ മാഡം ഫോൺ ചെയ്തു എ ടി എമ്മിൽ നിന്ന് ഏട്ടായിരം റിയാൽ എടുത്തവർക്ക് മൂന്നുപേർക്കും രണ്ടായിരം വീതം കൊടുത്ത് രണ്ടായിരം നീയും എടുത്തോ എന്റെ ഹദിയ(സമ്മാനം) യാണ്

ശെരി…

അപ്പോഴേക്കും അവർ മൂന്നുപേരും വന്നു അവരെ കൂട്ടി സൂക്കിൽ ചെന്ന് എ ടി എംഇൽ നിന്നും പന്ത്രണ്ടായിരം എടുത്തു അയ്യായിരം റിയാൽ കഫ്റ്റീരിയയിൽ കൊടുത്ത് ഞാൻ നാളെ നാട്ടിൽ പോവുകയാണ് ജലീലിന്റെ നമ്പർ കൊടുത്ത ശേഷം അയാൾ കൊണ്ടുത്തരുന്ന പെട്രോൾ ബില്ലിന് എന്നോട് ചോദിച്ചിട്ട് ക്യാഷ് കൊടുക്കണം വാട്സപ്പിൽ കോണ്ടാക്റ്റ് ചെയ്താൽ മതി എന്ന് പറഞ്ഞു തിരികെ വണ്ടിയിൽ വന്ന് രണ്ടായിരം വീതം മൂന്നുപേർക്കും കൊടുത്തു അവരോടൊപ്പം മാളുകൾ തെണ്ടുന്നതിനിടയിൽ സോപ്പ് ചീപ്പ് ചോക്ലേറ്റ് ഷാമ്പു ബ്രഷ് പേസ്റ്റ് പെനും പെൺസിലും കട്ടറും റബ്ബറും ഹീറ്ററും വാട്ടർബോട്ടിലും കോഫിയും പെർഫ്യൂം നെട്സ് ക്ലിപ്പ് മേക്കപ്പ് കിറ്റ് ടോയിസ് പാൽപ്പൊടി ടാങ്ക് ഹെയർക്ലിപ്പ് ഹെയർബാൻഡ് അങ്ങനെ എന്തൊക്കെയോ എന്തിനെന്നു പോലും അറിയാതെ വാങ്ങിക്കൂട്ടിയതിനൊപ്പം സാരിയും നിസ്ക്കാരം കുപ്പായവും പർദ്ധയും തസ്ബിയും വാങ്ങി എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോയേക്കും ഇശാ ബാങ്ക് വിളിച്ചിരുന്നു അവരെ വീട്ടിൽ ആക്കി പർദകളും സാരിയും ആൻഡ്രോയിഡ് ഫോണുകളും ഒരു ഐ ഫോണും വാച്ചും ഇയർ പോടും പെർഫ്യൂമുകളും എടുത്തുകൊണ്ട് ഞങ്ങളുടെ ഗിഫ്റ്റ് ഷോപ്പിൽ ചെന്നു പാക്ക് ചെയ്യേണ്ട വിതവും എഴുതാനുമുള്ളത് പറഞ്ഞുകൊടുത്തു കഴിഞ്ഞിട്ട് വീട്ടിൽ എത്തിക്കാൻ പറഞ്ഞു

പാക്കിങ് തുടങ്ങി ഓരോന്നായി എടുത്തു വെച്ചുകൊണ്ടിരിക്കെ സയ്യിദ് വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *