വഴി തെറ്റിയ കാമുകൻ – 6അടിപൊളി  

ബോണറ്റിലേക്ക് ചാടി കയറി ഇരുന്നു സിഗരറ്റ് കത്തിച്ച ശേഷം പതിയെ ബൊണറ്റിലേക്ക് മലർന്നു ആകാശം നോക്കി കിടന്നുകൊണ്ട് സിഗരറ്റ് വലിക്കെ ഫോൺ അടിയുന്നത് കേട്ട് എടുത്തുനോക്കി തേൻ മൊഴിയാണ്

ഹലോ…

ഹലോ… എവിടെയാ…

ഞാൻ കുറച്ചിപ്പുറമുണ്ട്

ഏത് സൈഡിലാ

ടെൻറ്റിൽ നിന്ന് ഇറങ്ങുമ്പോ ഇടത്തെ സൈഡിൽ കുറച്ച് ദൂരെ ആണ് (പോക്കറ്റിൽ നിന്നും കീ എടുത്തു പ്രെസ്സ് ചെയ്തു) വണ്ടിയുടെ ഇൻഡിക്കേറ്റർ ലൈറ്റ് കാണാമോ

കടലിനു തൊട്ടടുത്തുന്നു ഇപ്പൊ മിനിയതാണോ

അതേ… എന്തേ അങ്ങോട്ട് വരണോ

വേണ്ട

മ്മ്… ശെരി

ഫോൺ കട്ട് ചെയ്ത് യുട്യൂബിൽ ഒരു ഗസൽ പ്ലേ ചെയ്തു ഫോൺ ബോണറ്റിലേക്ക് വെച്ച് ചലിക്കുന്ന മേഘങ്ങളെയും അർദ്ധ വൃത്താകൃതിയിലുള്ള ചന്ദ്രനെയും അങ്ങിങ്ങായി ചിതറികിടക്കുന്ന നക്ഷത്രങ്ങളെയും നോക്കി കിടന്നു

എന്തേ ആകെ മൂഡ് ഓഫ്‌ ആയോ

ഹേയ്… (എഴുനേറ്റിരുന്നു)

എന്ത് പറ്റി

ഒന്നൂല്ലടോ…

എന്റെ കഥ കെട്ടിട്ടാണോ…

ഹേയ്… എനിക്ക് കണ്ണീര് ഭയങ്കര പ്രശ്നം ആണ് എനിക്ക് ദേഷ്യമില്ലാത്ത ആരേലും കരയുന്നത് കണ്ടാൽ വല്ലാതെ ഡിസ്റ്റർബ് ആവും

സോറി…

സാരോല്ലടോ…

ചായ കുടിക്ക് (കയ്യിലുള്ള ഗ്ലാസിലേക്ക് ചായ ഒഴിച്ച് എനിക്ക് നേരെ നീട്ടി)

(ചായ വാങ്ങി കുടിച്ചുകൊണ്ട്) നിനക്ക് ആകാശം കാണാൻ ഇഷ്ടമാണോ

അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല എന്തേ…

എനിക്ക് ആകാശം നോക്കിയിരിക്കാൻ ഭയങ്കര ഇഷ്ടമാ… പ്രത്യേകിച്ചും മനസ് അസ്വസ്ഥമാവുമ്പോ…

മ്മ്…

കയറി ഇരിക്കെടോ…(അവൾക്ക് നേരെ കൈ നീട്ടി)

നീട്ടിയ കൈയിൽ പിടിച്ച് ടയറിൽ ചവിട്ടി ബോണറ്റിൽ കയറി ഇരുന്നു

സിഗരറ്റിന്റെ പുക പ്രശ്നമുണ്ടോ…

ഇല്ല…

സിഗരറ്റ് എടുത്തു കത്തിച്ചു ചായയും കുടിച്ചുകൊണ്ട് സിഗരറ്റ് വലിക്കെ അവളെന്നെ നോക്കി ഇരുന്നു

എന്തേ ഇങ്ങനെ നോക്കുന്നെ

ഒന്നൂല്ല അപ്പാ ഇങ്ങനെ ആയിരുന്നു ബീഡിയും കട്ടൻ ചായയും അതാലോചിച്ചതാ

വീണ്ടും കരയാനാണെങ്കിൽ വേണ്ട ഇവിടെ നിർത്തിക്കോ

ഹേയ്… നിന്നോട് അതൊക്കെ പറഞ്ഞപ്പോ എന്തോ മനസിൽ നിന്നും വലിയ ഭാരമൊഴിഞ്ഞപോലെ എല്ലാം കഴിഞ്ഞു വർഷങ്ങളിത്രയും ആയി ഈ പത്തുവർഷത്തിനിടക്ക് ആരുടെ എങ്കിലും മുന്നിൽ സങ്കടം പറയുകയോ കണ്ണ് നിറക്കുകയോ ചെയ്തിട്ടില്ല അനിയത്തിമാരെ രണ്ടുപേരെയും പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചുകൊടുത്തു വീട് മാറ്റി വലുതാക്കി പണിതു അനിയനെയും അനിയത്തിയേം കൂടെ ഒരു കരക്ക് എത്തിച്ചാൽ അപ്പാ എന്നെ ഏല്പിച്ച കാര്യം തീർന്നു

അപ്പൊ നിനക്ക് കല്യാണമൊന്നും വേണ്ടേ

ഞാനതിനെ പറ്റിയൊന്നും ആലോചിച്ചിട്ടില്ല

എന്നാ ഇനി ആലോചിക്ക്

പോടാ ഞാൻ കല്യാണം കഴിച്ചാൽ ഒന്നുങ്കിൽ ജോലി നിർത്തണം അല്ലെങ്കിൽ കിട്ടുന്ന ശമ്പളത്തിൽ പാതി എങ്കിലും കെട്ടിയോൻ വാങ്ങിപോവും ഇപ്പൊ ഇത്രേം കിട്ടുന്നത് കൊണ്ടാണ് എല്ലാം ഒത്തുപോവുന്നത് ബാധ്യതകളെല്ലാം തീർന്നിട്ട് കല്യാണം കഴിക്കാമെന്ന് കരുതിയാൽ തീരുമ്പോയേക്കും എനിക്ക് വയസാവും അതോണ്ട് ഞാനതിനെ പറ്റി ഒന്നും ആലോചിക്കുന്നില്ല

പറഞ്ഞതൊക്കെ ശെരി പക്ഷേ നിന്നെ പറ്റിയും ആലോചിക്കണം നിനക്കൊരു ജീവിതം വേണം

ഹ… ഹ… ഹ…

എന്തേ…

എനിക്ക് പതിനാറു വയസു കഴിഞ്ഞേ ഉള്ളൂ അപ്പ ഞങ്ങളെ വിട്ട് പോവുമ്പോ അത് കഴിഞ്ഞ് ആപ്പന്റെ ചടങ്ങും കഴിഞ്ഞ് ബന്ധുക്കൾ പോയി നാല് പെൺ കുട്ടികൾ ആയതുകൊണ്ട് ബാധ്യത ഭയന്നാവും ബന്ധുക്കൾ തിരിഞ്ഞുപോലും നോക്കിയില്ലെങ്കിലും രാത്രി ആയാൽ ആൺ തുണയില്ലാത്ത ഞങ്ങളെ വീടിന്റെ കതവിലെ തട്ടിന് കുറവൊന്നുമില്ലായിരുന്നു പേടിച്ചിരിക്കുന്ന അനിയത്തിമാരേം അനിയനേം ചേർത്തുപിടിച്ചു വാതിലുകളെല്ലാമടച്ചു ബെഡ് റൂമിൽ കയറി വാതിലിലേക്ക് നോക്കി ഇരിക്കുമായിരുന്നു പഠിപ്പും നിർത്തി പകൽ കൃഷിയും കാര്യങ്ങളുമായി വീട്ടിൽ തന്നെ പകൽ മുഴുവൻ ജോലിചെയ്ത് രാത്രിയായാൽ സ്വൈര്യമായി ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ഒരുനാൾ രാത്രി വന്നു വാതിലിൽ മുട്ടിയവൻ കെട്ടിയിട്ട എരുമയെയും പശുവിനെയും പോത്തിനെയുമെല്ലാമഴിച്ചുവിട്ടു കാലത്ത് എഴുന്നേറ്റ് പുറത്ത് ചെന്നപ്പോൾ കാണുന്നത് അവ മറിച്ചിട്ടവാഴകളും ചവിട്ടി മെതിച്ച പഴക്കറികളുമാണ് കഷ്ടപ്പെട്ടുണ്ടാക്കിയ കുലച്ച വാഴകളും പച്ചക്കറികളും കിടക്കുന്ന കിടപ്പ് കണ്ടെനിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു സ്കൂളിൽ പോവാനുള്ള കാര്യങ്ങൾ ചെയ്യാതെ ഇതും നോക്കി നിൽക്കുന്ന അനിയത്തിമാരെയും അനിയനെയും ചീത്ത പറഞ്ഞു ഓടിച്ചശേഷം കെട്ടഴിച്ചിട്ടവയേ തേടി നടന്നു നാല് എരുമകളും ഏഴു പശുക്കളും രണ്ട് പോത്തുകളും ഉണ്ടായിരുന്നതിൽ തിരികെ കിട്ടിയത് രണ്ട് പശുക്കളെയും ഒരു എരുമയെയും രണ്ട് പോത്തുകളെയുമാണ് ഉള്ളതിനെ കറന്നു പാൽ സോസൈറ്റിയിൽ കൊണ്ട് കൊടുത്ത് ബാക്കിയുള്ളവയെ അന്വേഷിച്ചെങ്കിലും കണ്ടില്ല ആരെങ്കിലും പിടിച്ചുകൊണ്ട് പോയതാവും എന്ന് കരുതി തിരികെ വീട്ടിൽ വന്നിരുന്നു ഇനി എന്ത് ചെയ്യണമെന്നതിന് എനിക്ക് ഒരു ഊഹവുമില്ലായിരുന്നു എനിക്ക് പുറകിൽ വന്ന് നിന്ന അമ്മ

അവയെ കിട്ടിയില്ലേ

കിട്ടാൻ അവയെ തൊഴുത്തിൽ കെട്ടിയിട്ടേക്കുവല്ലേ… ആരോ പിടിച്ചോണ്ടുപോയിക്കാണും (ദേഷ്യത്തോടെ പറഞ്ഞ് മിണ്ടാതെ ഇരുന്നു)

ഇനി എന്ത് ചെയ്യും

എന്ത് ചെയ്യാൻ എല്ലാത്തിനും കുറച്ച് വിഷം തന്ന് ഞാനുമങ്ങ് ചാവും

എന്ത് ചെയ്യണമെന്നറിയാതെ ആലോചിച്ചു കൊണ്ടിരുന്ന എന്റെ മനസിൽ ചേച്ചിയോടുള്ള ദേഷ്യവും ജീവിക്കാനുള്ള വാശിയും കൂടിവന്നു

അകത്ത് പോയി അവളുടെതായിട്ടുള്ളതെല്ലാം അവളുടെ സർട്ടിഫിക്കറ്റ് അടക്കം എല്ലാ സാധനങ്ങളും എടുത്തു മുറ്റത്ത്കൊണ്ടുവന്നിട്ടു തീയിട്ടു അത് കത്തുന്നതും നോക്കി നിന്നു അത് കത്തി തീർന്നതും ചൂലെടുത്തു മുറ്റം അടിച്ച് വാരി കൊണ്ട് കളഞ്ഞ ശേഷം അവിടം വെള്ളമൊഴിച്ചു കഴുകി പോയി കുളിച്ചു വന്നു കോലം വരച്ചു (അപ്പ മരിച്ച ശേഷം അന്നാണ് മുറ്റത്ത് കോലം വരക്കുന്നത്) കാന്നുകാലികളെ കുളിപ്പിച്ച ശേഷം തോട്ടത്തിൽ നിന്നും ഉപയോഗിക്കാൻ കഴിയുന്നവ എടുത്തു വീട്ടിലും അല്ലാത്തവ കന്നുകാലികൾക്ക് തിന്നാനും ഇട്ടുകൊടുത്തു പൊളിഞ്ഞു പോയ വേലി ശെരിയാക്കി വീട് മുഴുവൻ അടിച്ച് തുടച്ച് വൃത്തിയാക്കിയ ശേഷം പന്നി ശല്യമുണ്ടായപ്പോ അപ്പാ കൊണ്ടുവെച്ച പടക്കങ്ങൾ എന്റെ മുറിയിൽ കൊണ്ടുവെച്ചു വീട്ടിൽ ഉപയോഗിക്കാതെ വെച്ച അരിവാൾ എടുത്തു തേച്ചു മൂർച്ച കൂട്ടി അതും എന്റെ മുറിയിൽ കൊണ്ടുവെച്ച ശേഷം കുളിച്ചു വന്നു കാലത്ത് തൊട്ട് ഒന്നും കഴിക്കാത്ത കുറവ്തീർത്ത് എന്റെ സ്കൂൾ ബാഗിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ തട്ടിൻ പുറത്ത് വെച്ച് ബാഗിൽ കുറച്ച് പടക്കങ്ങൾ എടുത്തു വെച്ചശേഷം അനിയനും അനിയത്തിമാരും ഇരുന്നു പഠിക്കുന്നിടത്ത് ചെന്നു

മതി പഠിച്ചത് പോയി ഭക്ഷണം കഴിച്ച് കിടക്ക്

Leave a Reply

Your email address will not be published. Required fields are marked *