വഴി തെറ്റിയ കാമുകൻ – 6അടിപൊളി  

ഇന്ന് സ്കൂളിൽ പോവണ്ട എന്റെ ഒരു ഫ്രണ്ട് വരുന്നുണ്ട് നീ എയർപോർട്ടിൽ ചെന്ന് അവളെ പിക്ക്ചെയ്യണം

മേം എന്താ നേരത്തെ പറയാഞ്ഞത് സാധാരണ നേരത്തെ പറയുന്നതല്ലേ എനിക്ക് ഓഫീസിൽ പോവേണ്ട അത്യാവശ്യമുണ്ടായിരുന്നു പുതിയ റെസ്റ്റോറന്റ്സെറ്റ് ചെയ്യുന്നതിന്റെ ഡിസൈൻ ഫിക്സ് ചെയ്യണം അതിനായി ഇന്റീരിയർ ഡിസൈനർ ഓഫീസിൽ ഇപ്പൊ എത്തും… എനിക്ക് സ്വന്തമായി തന്ന ഫസ്റ്റ് പ്രൊജക്റ്റ്‌ ആണ് അതിൽ ഒരു പോരായ്മയും വരരുത് എന്നുണ്ട്…ഓഫീസിൽ നിന്ന് ആരെയെങ്കിലും അയച്ചാൽ മതിയോ

പോര… പോര… നീ തന്നെ പോണം ഓഫീസിലുള്ളവരെ ഒന്നും പിക്ക് ചെയ്യാൻ അയക്കാൻ പറ്റില്ല അതുകൊണ്ടല്ലേ നിനക്ക് തിരക്കാണെലും എപ്പോഴും നിന്നെ തന്നെ അയക്കുന്നത് പത്ത് മണിയാവുമ്പോഴേക്ക് എയർപോർട്ടിൽ എത്തിയാൽ മതി അവളൊരു പ്രത്യേക ടൈപ്പാണ് സൂക്ഷിച്ച് ഹാൻഡിൽ ചെയ്യണം

ശെരി… ഏത് ഹോട്ടലിലാണ് ഡ്രോപ്പ് ചെയ്യേണ്ടത്

കൺഫേം ആയിട്ടില്ല നീ അവളെ പിക്ക് ചെയ്തിട്ട് വിളിക്ക്

ശെരി… പിന്നെ റെസ്റ്റോറന്റ് വർക്ക്‌ നടക്കുന്നത്കൊണ്ട് വർക്കിംഗ്‌ ഡെയ്‌സിൽ അവർക്ക് പുറത്ത് പോവാൻ വേറെ ഡ്രൈവറെ അറേൻജ് ചെയ്താൽ മതിയോ

മ്മ്… അത് നമുക്ക് നോക്കാം

ഫ്ലവർ വാങ്ങണോ…

മ്മ്… വൈറ്റ് റോസ് വാങ്ങിക്കോ

വൈറ്റ് റോസ് അല്ലേ എപ്പോഴും വല്ലപ്പോഴും റെഡ് റോസും കൊടുക്ക്…ശെരി…

മെർച്ചിലിസ് ജി വാഗൻ ഓഫീസിലേക്ക് കുതിച്ചു

ആകാശ് എനിക്ക് മുൻപ് എത്തി എന്നെ കാത്തിരിപ്പുണ്ട് അവനോടൊപ്പം കേബിനിലേക്ക് കയറികൊണ്ട് ഗിഫ്റ്റ് ഷോപ്പിൽ വിളിച്ചു ഫ്ലവർ ഓർഡർ ചെയ്തു

എന്താ ഫ്ലവറൊക്കെ

മേടത്തിന്റെ ഫ്രണ്ട് വരുന്നുണ്ട് പിക്ക് ചെയ്യാൻ പോണം

ലാപ്ടോപ്പിൽ അവൻ കാണിച്ച 3ഡി കൾ നോക്കുന്നതോടൊപ്പം ഓരോന്നും അവൻ വിശദീകരിക്കുന്നുമുണ്ട് അതിൽ നല്ലതെന്ന് തോന്നിയത്തിൽ കുറച്ച് മാറ്റങ്ങൾ കൂടെ വേണമെന്ന് തോന്നി അത് ആകാശിനോട് പറഞ്ഞു അവൻ അതെല്ലാം നോട്ട് ചെയ്തു

ഫൈനൽ ഡ്രോയിങ്ങ് ചെയ്യാൻ നീയും കൂടെ ഇരുന്നാൽ നന്നായിരുന്നു പറ്റുമെങ്കിൽ ഫ്രൈഡേയോ സാറ്റർഡേയോ നമുക്ക് എന്റെ റൂമിൽ ഇരിക്കാം

ആകെ രണ്ട് ദിവസമാ ഇത്തിരി റസ്റ്റ് അതും നീ സമ്മതിക്കില്ല അല്ലേ…

മുഴുവനായിട്ട് നോക്കിനടത്താൻ നിന്നെ ഏൽപ്പിക്കുന്ന ആദ്യത്തെ പ്രൊജക്റ്റ്‌ അല്ലേ നിന്റെ ടച്ചും കൂടെ ഉണ്ടെങ്കിൽ കുറച്ചുകൂടെ ബെറ്ററാവും പിന്നെ ഞാൻ സ്വന്തമായി എടുക്കുന്ന ആദ്യത്തെ വർക്കും ഇതല്ലേ നീ ഇടയിൽ ഉള്ളത് കൊണ്ടാണ് അല്ലെങ്കിൽ ഇത് ഇവർ വേറെ ഏതേലും കമ്പനിക്ക് കൊടുത്തേനെ എന്നെ വിശ്വസിച്ചു നീ എനിക്ക് ആദ്യത്തെ വർക്ക്‌ തരുമ്പോ അതും നിന്റെ ആദ്യത്തെ വർക്ക്‌ തന്നെ അപ്പൊ അത് ഏറ്റവും നന്നായിരിക്കേണ്ടേ അതുകൊണ്ടാ പറഞ്ഞത് അതുമല്ല നീയുമൊരു ഡ്രാഫ്റ്റ്സ് മാൻ അല്ലേ…

നീ ടെൻഷൻ മാറ്റിവെച്ചു ചെയ്താൽ മതി എല്ലാംഅടിപൊളിയാവും… പറഞ്ഞത് മറക്കണ്ട ലോ കോസ്റ്റിൽ ഹൈ റിസൾട് വേണം

നീയും കൂടെ ഇരുന്നാൽ നമുക്ക് ശെരിയാക്കാമെടാ

ഇരിക്കാടോ

ശെരിയെടാ ഞാനിറങ്ങട്ടെ കമ്പനിയിൽ ഇത്തിരി ലേറ്റ് ആവും എന്നെ പറഞ്ഞിട്ടുള്ളൂ ഇപ്പൊത്തന്നെ ഒത്തിരി ലേറ്റ് ആയി

ശെരി വണ്ടിയിലെ

ഉണ്ട്

നീ ബുദ്ധിമുട്ടി ഓഫീസിൽ വരണമെന്നില്ല ഡ്യൂട്ടി കഴിഞ്ഞുള്ള ടൈം നോക്കി മീറ്റ് ചെയ്യാം നമുക്ക്

ശെരി

അവൻ ഇറങ്ങിയതിനു പുറകെ ഫ്ലവർ ഷോപ്പിൽ നിന്നും ഡെലിവറി വന്നു പേ ചെയ്ത് അതുമായി വണ്ടിയിലേക്ക് കയറി എയർപോർട്ട് ലക്ഷ്യമാക്കി വണ്ടി മുന്നോട്ട് കുതിച്ചു

റെഡിയോ മലയാളം 98.6 ൽ ആരോ ആവശ്യപ്പെട്ട പ്രണയഗാനം പാടികൊണ്ടിരുന്നു

ഒൻപത്തെ അൻപത്തോടെ എയർപോർട്ടിൽ എത്തി മേഡത്തെ വിളിച്ചു

ഞാൻ എയർപോർട്ടിൽ എത്തി

ഫ്ലൈറ്റ് വന്നിട്ട് കുറച്ച് സമയമായി വെയിറ്റ് ചെയ്യ് അവൾ വിളിക്കും

ശെരി…

വണ്ടി സൈഡിൽ വെച്ച് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കെ അറിയാത്ത നമ്പറിൽ നിന്നും കാൾ വന്നു

എവിടെയാണ്

ഞാൻ എയർപോർട്ടിൽ ഉണ്ട്

എവിടെയാണ്

പില്ലർ നമ്പർ രണ്ടിന് അടുത്തുണ്ട് നിങ്ങളോ

പുറത്തേക്കിറങ്ങുന്നേ ഉള്ളൂ

ഇറങ്ങിയിട്ട് പില്ലർ നമ്പർ പറയ്

ഒരു മിനിറ്റ്…

സിഗരറ്റ് വേസ്റ്റ് ബിനിലേക്കിട്ട് വണ്ടിയിലേക്ക് ചെന്ന് ചൂയ്ങ്കം എടുത്തു വായിലേക്കിടുമ്പോ സെക്യൂരിറ്റി വണ്ടി മാറ്റിയിടാൻ പറഞ്ഞു ശെരി എന്ന് പറഞ്ഞു വണ്ടിയിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് വീണ്ടും കാൾ വന്നത് ഒപ്പം തന്നെ ട്രോളി ബാഗും വലിച്ചോണ്ട് അവർ പുറത്തേക്ക് വന്നു

വണ്ടിയിൽ ഉണ്ടായിരുന്ന ബൊക്ക എടുത്ത് അവർക്ക് നൽകി

വെൽക്കം മാം

താങ്ക്യൂ

ബാഗ് എടുത്തു വണ്ടിയിലേക്ക് വെച്ചു വണ്ടി എടുത്തു പുറത്തേക്കിറങ്ങി മാഡതിന് കാൾ ചെയ്തു

ഏത് ഹോട്ടലിൽ ആണ്

വീട്ടിലേക്ക് കൊണ്ട് വന്നോ വൈകീട്ട് ഹോട്ടലിൽ ആക്കാം

ശെരി

അവരെ വീട്ടിലാക്കി വീണ്ടും ഓഫീസിലേക്ക് പോയി സ്കൂളിൽ പോവാൻ ഇല്ലാത്തത്കൊണ്ട് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു ഓഫീസിൽ ഇരിക്കെ ഖഫീലിന്റെ കാൾ വന്നു

അസ്സലാമുഅലൈക്കും

വ അലൈകും അസ്സലാം

എന്തൊക്കെയാണ് വിശേഷം

അൽഹംദുലില്ലാഹ്… സുഖം… എന്താണ് നിങ്ങളുടെ വിശേഷം

അൽഹംദുലില്ലാഹ് സുഖം… നിങ്ങൾക്കോ

അൽഹംദുലില്ലാഹ് സുഖം ഞാനിപ്പോ വിളിച്ചത് പ്രധാനപെട്ട ഒരു കാര്യം പറയാനാണ്

എന്താണ്

ഉപ്പ ആശുപത്രിയിൽ പോയിരുന്നു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു ഇന്ത്യയിൽ ആണ് നല്ലത് എന്നാണ് പറയുന്നത് നിനക്കെന്ത് തോന്നുന്നു ഇന്ത്യ യിൽ ട്രീറ്റ്മെന്റ് ഒക്കെ എങ്ങനെ

രണ്ട് കഷ്ണം ആയ കൈ പഴയ പോലെ ചേർക്കാൻ പോലും ഇന്ന് ഇന്ത്യയിൽ കഴിയും ഹാർട്ട് സർജറി ഒക്കെ ഇപ്പൊ ഇന്ത്യയിൽ സർവ്വ സാധാരണമാണ് പല രാജ്യങ്ങളിലേയും മികച്ച ഡോക്ടർമാർ ഇന്ത്യൻസ് ആണ് അതിലുംമികച്ച ഡോക്ടർമാർ ഇന്ത്യയിൽ തന്നെ ഉണ്ട് പക്ഷെ പ്രൈവറ്റ് ആശുപത്രിയിൽ പോയാലെ അവർ നല്ലോണം ശ്രെദ്ധിക്കുകയുള്ളൂ അവിടെ പൈസ കുറച്ചധികം ചിലവാകും

എത്ര പൈസ ചിലവാകുന്നുന്നതും പ്രശ്നമല്ല ഉപ്പാക്ക് ബേധമാവണം

ശെരി…മെഡിക്കൽ റിപ്പോർട് കിട്ടിയാൽ പരിജയമുള്ള ഡോക്ടർമാരുണ്ട് ഞാൻ കാര്യങ്ങൾ അവരോട് ചോദിച്ച്നല്ല ഡോക്ടർ ആരാണെന്നും അന്വേഷിക്കാം

ഉപ്പാന്റെ വീട്ടിൽ ചെന്ന് വാങ്ങിക്കോ മന്തൂബിനോട്(പേപ്പർ വർക്ക്‌ ചെയ്യുന്ന ആൾ) എത്രയും പെട്ടന്ന് ഇന്ത്യയിലേക്ക് നൂറക്കും ഉമ്മക്കും ഉപ്പാക്കും വിസഎടുക്കാൻ പറയണം നീയും കൂടെ പോണം

സംസാരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു

ഞാൻ കൂടെ പോയാൽ ഈ വർക്കിന്റെ കാര്യം എന്ത് ചെയ്യും

അത് നിന്റെ സുഹൃത്തിനെ ഏൽപ്പിക്ക് അല്ലെങ്കിൽ തിരികെവന്നിട്ട് നോക്കാം

ശെരി…

വിസ ശെരിയായാൽ പിന്നെ വൈകിക്കണ്ട പിറ്റേദിവസം തന്നെ ടിക്കറ്റ് എടുത്തോ മൂന്ന് ഗധാമകളെയും കൊണ്ട്പോയിക്കോ

ശെരി…

വേറെ ഒന്നുമില്ലല്ലോ…

ഇല്ല…

ശെരി…അസ്സലാമുഅലൈക്കും

വ അലൈകും അസ്സലാം

ലാപ്ടോപ് കോ ഡ്രൈവർ സീറ്റിലേക്ക് വെച്ച് വണ്ടി എടുത്തു കൊണ്ട് മന്തൂബിന് ഫോൺ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *