വഴി തെറ്റിയ കാമുകൻ – 6 2അടിപൊളി  

നാരായണൻ : അതൊക്കെ ഞങ്ങൾക്കറിയാം ഞങ്ങൾ നിങ്ങളെ പറ്റി അന്വേഷിച്ചിരുന്നു

ശിവ : ഞാൻ പത്താം ക്ലാസുവരെയേ പോയിട്ടുള്ളൂ ഇപ്പൊ ലോറിയിൽ ഡ്രൈവറായി പോവുകയാണ് പിനെ ഞാനൊരു വർഷം ജയിലിൽ കിടന്നിട്ടുണ്ട്

ഞെട്ടി അവനെ നോക്കിയ ശേഷം രാഘവന് നേരെ ദേഷ്യത്തോടെ നോക്കി

നാരായണൻ : അത് മോളെ ഇവന്റെ ചേച്ചി പ്ലസ്റ്റു പഠിക്കുമ്പോ അവിടുത്തെ മാഷ് അവളെ ഉപദ്രവിക്കാൻ നോക്കി തടയാൻ ശ്രെമിച്ചിട്ട് പറ്റാതായപ്പോ ഇവനയാളെ പെന്ന് കൊണ്ട് കുത്തി അയാള് മരിച്ചുപോയി തിരിച്ചറിവില്ലാത്ത പ്രായത്തിൽ പറ്റിപോയതാ അതിന്ഒരു വർഷം കുട്ടികളെ ജയിലിൽ കിടന്നു ജയിലിലുള്ളപ്പോഴാ ഇവൻ പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതിയെ

അത്ഭുധതോടെ ഞാൻ ശിവയെ നോക്കി

ലക്ഷ്മി : ജയിലിൽ കിടന്നെന്നും പറഞ്ഞു സ്വന്തക്കാരാരും പെണ്ണ് കൊടുക്കില്ല അല്ലാതെ ആരേലും വന്നാൽ ഇവൻ ഇത് പറയും പിനെ അവരും നിൽക്കില്ല ഇത് പറയണ്ട എന്ന് പറഞ്ഞാലും ഇവൻ പറയും, (അവർ അവനെ നോക്കി സാരികൊണ്ട് മൂക്ക് പിഴിഞ്ഞു)

അമ്മ കരയല്ലേ നിങ്ങളെയും ചുറ്റുപാടും എനിക്കിഷ്ടക്കുറവൊന്നുമില്ല വീട്ടിലുള്ളവരോട് സംസാരിച്ചിട്ട് ഞാൻ അറിയിക്കാം പിനെ അവളെ നിങ്ങൾ കണ്ടിഷ്ടപെട്ടല്ലോ ശിവയുടെ ഒരു ഫോട്ടോതന്നാൽ വീട്ടിലുള്ളവർക്ക് കാണിക്കാമായിരുന്നു

ലക്ഷ്മി സന്തോഷത്തോടെ അകത്തേക്ക് പോയി ഫോട്ടോയുമായി വന്നു ഫോട്ടോയും നമ്പറും വാങ്ങി അവിടുന്ന് വീട്ടിലേക്ക് വന്നു അവന്റെ കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞു

തമിഴ് : വലിയ സ്നേഹമൊക്കെ പറഞ്ഞിട്ട് കൊലപാതകിയേയാണോ അനിയത്തിക്ക് കണ്ടുപിടിച്ചത്? ചേച്ചിക്കെന്താ കുറവ് വിദ്യാഭ്യാസമില്ലേ? സൗന്ദര്യമില്ലേ? ജോലിയില്ലേ?

മാങ്കനി : നിർത്ത്… ചേച്ചി എനിക്കല്ലേ ചെക്കനെ കണ്ടുപിടിച്ചത് അതിന് നിനക്കെന്താ? ചേച്ചി പറഞ്ഞാൽ ആരെയും ഞാൻ കല്യാണം കഴിക്കും എനിക്ക് ദോശമുള്ളത് ചേച്ചി ചെയ്യില്ലെന്ന് എനിക്ക് വിശ്വാസമാണ്

അവൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് തോന്നിയില്ല സ്വന്തം പെങ്ങളെ രക്ഷിക്കാൻ അവൻ അയാളെ എതിർത്തു അബദ്ധത്തിൽ അയാൾ ചത്തുപോയി അത് മറച്ചുവെക്കരുത് എന്നുള്ള മനസും അവൻ കാണിച്ചു അവൻ ചതിക്കില്ലെന്നും നാളെ ഇവൾക്കുവേണ്ടി എന്ത്‌ ചെയ്യാനും അവൻ മടിക്കില്ലെന്നും തോന്നി… പിനെ അവനെ കുറ്റപെടുത്തുമ്പോ സ്വയം അതിനുള്ള യോഗ്യത ഉണ്ടോ എന്ന് ആലോചിച്ചാൽ വീട്ടിൽ വന്ന് ശല്ല്യം ചെയ്തവരെ പിടിച്ച് കെട്ടാൻ കഴിഞ്ഞില്ലെങ്കിൽ വെട്ടി കൊല്ലാൻ ആലോചിച്ചു തീരുമാനിച്ച എനിക്കതില്ല. പിനെ ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല ഒരാലോചന വന്നു അതിനെപ്പറ്റി നിങ്ങളോട് പറഞ്ഞു എല്ലാർക്കും സമ്മതമാണെങ്കിൽ ആലോചിക്കാം ഇല്ലെങ്കിൽ വേറെ നോക്കാം

ഭക്ഷണം കഴിച്ച് കഴിഞ്ഞു പുറത്തെ സ്റ്റെപ്പിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത തമിഴ്നെ പറ്റി ആയിരുന്നു അവൾക്ക് എന്ത് പറ്റി എന്നറിയില്ല കുറച്ച് നാളുകളായി എന്നെ ശത്രുവിനെ പോലെയാണവൾ കാണുന്നത് ഞാനെന്ത് ചെയ്തിട്ടാ

ഒരോന്ന് ചിന്തിച്ചിരിക്കെ അക്ക അടുത്തു വന്നിരുന്നു

എന്താ ആലോചിക്കുന്നെ

ഒന്നൂല്ലക്കാ

കണ്ണേ… ഞാൻ പറഞ്ഞില്ലേ നീ അവരെ പറ്റി മാത്രം ആലോചിക്കല്ലേ നിന്നെ പറ്റിയും ആലോചിക്ക് അല്ലെങ്കിൽ അവസാനം നീ ഒറ്റയ്ക്കായിപ്പോകും നീ ഇപ്പൊ തെണ്ടി തിന്നു കറവ നേരത്ത് വീട്ടിൽ വന്ന് പാല് കൊടുത്ത് പോവുന്ന പശുവിനെ പോലെയാ പാല് നിൽക്കും വരെ എല്ലാർക്കും നിന്നെ വേണ്ടിവരും അത് കഴിഞ്ഞാൽ കറിവേപ്പില പോലെ കളയും

അക്കയോട് ഒന്നും പറയാതെ അകത്തേക്ക് കയറി കിടന്നപ്പോഴും എന്റെ ചിന്തയിൽ അക്ക പറഞ്ഞത് തന്നെ ആയിരുന്നു

എന്തേലും ആവട്ടെ അവര് എങ്ങനെ വേണമെങ്കിലും കണ്ടോട്ടെ അപ്പ എന്നോട് പറഞ്ഞത് അവരെ നോക്കാനാണ് അത് ഞാൻ ചെയ്യും മനസിൽ തീരുമാനമെടുത്ത് കണ്ണടച്ചു കിടന്നൽപ്പം കഴിഞ്ഞ് മാങ്കനി കട്ടിലിൽ വന്നിരുന്നു

എന്റെ കൈയിൽ പിടിച്ചു

നീ ഉറങ്ങിയില്ലേ

ഇല്ല ചേച്ചി ഉറങ്ങിയില്ലേ

അവൾ എന്റെ സൈഡിൽ കിടന്നു

ചേച്ചീ അവൾ പറഞ്ഞത് ആലോചിച്ചു കിടക്കുവാണോ അവൾക്കിത്തിരി എടുത്തുചാട്ടം കൂടുതലാണെന്നു ചേച്ചിക്കറിയാലോ അതാലോചിച്ചു വിഷമിക്കണ്ട

Leave a Reply

Your email address will not be published. Required fields are marked *