ഇല്ലെടാ കുഴപ്പമൊന്നുമില്ല നീ എന്താ ഒരറിയിപ്പുമില്ലാതെ പെട്ടന്ന് ഇന്നലെ വിളിച്ചപ്പോഴും വരുന്നതൊന്നും പറഞ്ഞില്ലല്ലോ നിന്റെ മുഖത്തെന്തുപറ്റി ചുണ്ട് അവിടെ ഇവിടെ ഒക്കെ വീങ്ങിയല്ലോ
അത് പല്ലിൽ തട്ടിപോയതാ പറഞ്ഞാൽ നിങ്ങൾ കാത്തിരിക്കില്ലേ അതുകൊണ്ടാ പറയാതെ പോന്നത് ഇതാണ് നൂറ നൂറാ ഇത് എന്റെ ഉപ്പ
മേഡം ഉപ്പാക്ക് സലാം ചൊല്ലിയത് മടക്കി നൂറാ കയറി ഇരിക്ക് മേഡം കയറി കൈയിലെ കവർ ഉപ്പാക്ക് കൊടുത്തശേഷം ഇരുന്നു ഉപ്പ പതിയെ കസേരയിലേക്കിരുന്നുകൊണ്ട് വെപ്പ് കാൽ നീട്ടിവെച്ചുകൊണ്ട് മുണ്ട് അതിലേക്ക് വലിച്ചിട്ടു
ഉമ്മ എവിടെ
അവള് സാധനം വാങ്ങാൻ കടയിൽ പോയതാ ഇപ്പൊ വരും
സുഹൈൽ : നിങ്ങളിരിക്ക് ഞാൻ ചായഎടുക്കാം
അകത്തേക്ക് പോയി കട്ടൻ ചായഉണ്ടാക്കി ഒരു പ്ളേറ്റിൽ വെച്ചു കൊണ്ടുവന്നു
ഇപ്പൊ എങ്ങനെ ഉണ്ട് നടക്കാൻ
ഇപ്പൊ കുഴപ്പമൊന്നുമില്ല ആദ്യം ഇത്തിരി ബുദ്ധിമുട്ടുണ്ടായിരുന്നു ഇപ്പൊ ശെരിയായി ഒരു മാസമായില്ലേ നടക്കാനായതോടെ ഇപ്പൊ പള്ളിയിലേക്കൊക്കെ പോവാറുണ്ട് നീ എന്താ പെട്ടന്ന്
ഖഫീലിന്റെ ഉപ്പാക്ക് ഹാർട്ടിൽ ചെറിയ പ്രശ്നം ഇവിടെ മിംസിൽ കാണിക്കാൻ വന്നതാ അവരെല്ലാം ഹോട്ടലിലാണ്
സുഹൈൽ : ഉമ്മ അത വരുന്നു
ഉപ്പ : നീ അകത്ത്തുപോയി നിൽക്ക്അവള് കാണണ്ട
ഞാൻ ഹാളിലേക്ക് കയറി നിന്നു (ഉമ്മ മുറ്റത്ത് നിന്ന് സുഹൈലിനെ കണ്ട്)
കുന്തം വിഴുങ്ങിയപോലെ നോക്കിനിക്കാതെ വന്നു പിടിക്കെടാ
സുഹൈൽ ഇറങ്ങി ചെന്നു
(പതിയെ)ഇതാരാടാ…
അതൊക്കെ പറയാം
നീ ചാടിച്ചെങ്ങാനും കൊണ്ടുവന്നതാണോ
നിങ്ങളെ കെട്ടിയോൻ അഹമ്മദ്ക്ക
ഡാ…
അള്ളോഹ്…
ഉപ്പയും നൂറയും ചിരിക്കുന്നത് കണ്ടു മേഡം എഴുനേറ്റ് നിന്ന് സലാം ചൊല്ലി കൈ നീട്ടി കൈ പിടിച്ചു സലാം മടക്കിക്കൊണ്ട് മേഡതോട് ഇരിക്കാൻ പറഞ്ഞു പറഞ്ഞത് മനസിലാവാതെ മേഡം സുഹൈലിന് നേരെ നോക്കിയതും സുഹൈൽ ഇരിക്കാൻ പറഞ്ഞു
ഉമ്മ : മൊഞ്ചു നോക്കി കൂട്ടികൊണ്ടോരുമ്പോ മലയാളം പറഞ്ഞാ തിരിയുന്നൊന്നിനെ കിട്ടീല്ലേ നിനക്ക് അതെങ്ങനെയാ എല്ലത്തിനും തനിഷ്ട്ടമല്ലേ സ്നേഹിച്ചവളെ ആരോ കെട്ടികൊണ്ടോയെന് ഒരുത്തൻ കല്യാണം വേണ്ടെന്നും പറഞ്ഞ് ഒരുത്തനിതാ ഇപ്പിങ്ങനെ ബാക്കിള്ളതിനി എങ്ങനാവുമോ (അകത്തെ ഇരുളിൽ വാതിലിന് വശം ചേർന്നുനിൽക്കുന്ന എന്നെ കാണാതെ പിന്നെയും എന്തൊക്കെയോ നൊടിഞ്ഞോണ്ട് അകത്തേക്ക് കയറിപോയി)
അവർ മൂന്നുപേരും ചിരിക്കുന്നുണ്ട് ഞാൻ പതിയെ പുറകെ ചെന്ന് തിരക്കിട്ട് എന്തോ ഉണ്ടാക്കാൻ നോക്കുന്ന ഉമ്മാനെ പുറകിൽ നിന്നും കെട്ടിപിടിച്ചു
ഒരു സോപ്പിടലും മാണ്ട വിട്ടേ
മ്മ്… (പിടിച്ചു നിർത്തി)
നേരം വെള്ത്ത ഇങ്ങള് പൊരേന്ന് കീഞ്ഞങ് പോകും ഞാക്ക് മിണ്ടാനും പറയാനും ഇങ്ങള് കെട്ടികൊണ്ടോന്ന പെണ്ണേ കാണൂ ഞാള് പറേന്നെ തിരിയാത്തേനെ മാത്രേ ഇനിക്ക് കിട്ടീള്ളൂ
അടുത്ത പ്രാവശ്യം ഇങ്ങക്ക് തിരിന്നേനെ കൊണ്ടൊരാ പോരെ
ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞെന്റെ മുഖത്ത് നോക്കി
എന്താ സുലൂ ഇങ്ങനെ നോക്കുന്നെ എന്നെ പിടിച്ച് മുഖം മുഴുവൻ ഉമ്മവെച്ചു
(എന്തോ ഓർത്ത പോലെ) അള്ളോഹ് എന്റെ മോളെ ഞാനേലക്കൊന്നു കണ്ടില്ല (പറഞ്ഞോണ്ട് ഒറ്റ ഓട്ടമായിരുന്നു മുന്നിലേക്ക്)
ഞാൻ ചെന്നുനോക്കുമ്പോ മേഡത്തെ പിടിച്ച് നിർത്തി മുഖത്തൊക്കെ തൊട്ടുനോക്കുന്നത് കണ്ട് എനിക്ക് ചിരി വന്നു
ഉമ്മാ ഇതാ ഞാൻ പറയാറുള്ള നൂറ എന്റെ മേഡം
(ഞെട്ടി കൈ പിൻവലിച്ചു എന്ത് പറയണമെന്നറിയാതെ നിൽക്കുന്ന ഉമ്മാന്റെ അടുത്തുപോയി രണ്ട് തോളിലും കൈ വെച്ചുകൊണ്ട്) നൂറാ സോറി ഉമ്മ ആദ്യം കരുതിയത് ഇവൻ ആരുമറിയാതെ നിന്നെ കല്യാണം കഴിച്ചോണ്ട് വന്നതാണെന്ന് എന്നെ കണ്ടപ്പോ ഞാൻ കല്യാണം കഴിച്ചതാണെന്നുകരുതി ഇതുകേട്ട് നൂറ ചിരിച്ചോണ്ട് ഉമ്മാന്റെ കൈയിൽ പിടിച്ചു
മലയാളം അറിയാത്തോള ഞാൻ കെട്ടിക്കൊണ്ടൊന്നാലെ പ്രേശ്നമുള്ളു അല്ലേ
(നിറ കണ്ണുകളോടെ എന്നെ നോക്കി)മലയാളം അറിയുന്നതോ അറിയാത്തതോ ചട്ടത്തിയോ പൊട്ടത്തിയോ ഏതേലും ഒന്നിനെ ഇഷ്ടപെട്ടാൽ മതിയായിരുന്നു എന്റെ കാലം കഴിഞ്ഞാൽ ഇവനൊറ്റക്കായിപോവും എന്ന പേടിയാ എനിക്ക്(ഇടറിയ ശബ്ദത്തിൽ പറഞ്ഞു നിറഞ്ഞൊഴുകിയ കണ്ണുകളുമായി എന്നെ നോക്കി തട്ടം കൊണ്ട് കണ്ണും തുടച്ച് മൂക്കും ചിന്തികൊണ്ട് അകത്തേക്ക് പോയി) അതുവരെ ചിരിച്ച ഉപ്പയും പെട്ടന്ന് സൈലന്റ് ആയി അകത്തുകയറി ബാഗ് തുറന്നു ഉമ്മാക്ക് ഉള്ള ഗിഫ്റ്റ് ബോക്സ് ഒഴികെ ഉള്ള കവറുകളും അഫിക്കുള്ള സാധനങ്ങളും എടുത്തു സുഹൈലിന്റെ കൈയിൽ കൊണ്ടുകൊടുത്ത് ഒരു കറുത്ത മുണ്ടും എടുത്തുടുത്ത് അകത്തേക്ക് ചെന്നു ഉമ്മ എന്തോ ഉണ്ടാക്കുകയാണ്
