വഴി തെറ്റിയ കാമുകൻ – 6 2അടിപൊളി  

എന്താ കാണിക്കുന്നത് വിട് ആകെ ചളിയാ

അവൾ കൈയിലെ പെട്ടി തുറന്ന് ഒരു ലഡു എടുത്ത് വായിൽ വെച്ചുതന്നു

എനിക്ക് സാലറി കിട്ടി ഇതാ പൈസ എന്റെ കൈയിലേക്ക് വെച്ചുതന്നിട്ട് അവൾ കുനിഞ്ഞു ചളിയിൽ പുത്തഞ്ഞ എന്റെ കാലിൽ തൊട്ടതും ഞാൻ ഞെട്ടി പോയി എണീക്ക് എന്നും പറഞ്ഞു അവളെ പിടിച്ച് എഴുനേൽപ്പിച്ചു അവളെ നേരെ നിർത്തി നെറ്റിയിൽ ഒരുമ്മ നൽകി പൈസ എണ്ണി നോക്കി ഒരു രൂപ കുറയാതെ ശമ്പളം മുഴുവനുണ്ട് അത് തിരികെ അവളുടെ കൈയിലേക്ക് വെച്ചുകൊടുത്ത് കൈയിൽ വെച്ചോ

എന്താ…ചേച്ചീ…

ഒന്നൂല്ലെടീ എന്തേലും അത്യാവശ്യം ഉണ്ടാവുമ്പോ എടുക്കാലോ അമ്മക്ക് ലഡു കൊടുത്തോ

ഇല്ല…

ചെല്ല് അമ്മക്ക് കൊടുക്ക്

അവൾ തിരികെ നടന്നു പോവുന്നത് കണ്ടപ്പോ എനിക്കെന്തോ ലോകം കീഴടക്കിയ പോലെ ആയിരുന്നു

പിനെ പണിയൊന്നും ചെയ്യാൻ തോന്നിയില്ല തിരികെവീട്ടിൽ വന്നു കയ്യും കാലും കഴുകി കടയിൽ ചെന്ന് പായസത്തിനുള്ള സാധനങ്ങൾ വാങ്ങി വീട്ടിൽ വന്നു അമ്മ പായസം ഉണ്ടാക്കുമ്പോയേക്ക് ഞാൻ പോയി കുളിച്ചു വന്നു ആക്കയും അമ്മയും കൂടെ വീട്ടു ജോലി എല്ലാം ചെയ്യുന്നത്കൊണ്ട് എനിക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തതിന്നാൻ ഓരോന്ന് ചിന്തിച്ച് ഉമ്മറത്തെ സ്റ്റെപ്പിൽ ഇരിക്കെ

എന്താ പതിവില്ലാത്തൊരു സന്തോഷം

മാങ്കനിക്ക് ശമ്പളം കിട്ടി

അതിനാണോ ഇത്ര സന്തോഷം

എന്തോ എന്തൊക്കെയോ നേടിയ പോലെ

ഒരു ചിരിയോടെ അക്ക അകത്തേക്ക് പോയി

അടുക്കളയിൽ നിന്നും അനിയത്തിമാരും അനിയനും അമ്മയും എന്തൊക്കെയോ പറയുന്നത് കേൾക്കാം

അക്ക എന്റെ പുറകിൽ വന്നിരുന്നു മുടിയുടെ കെട്ടഴിച്ചു മുടി ചീകിത്തരാൻ തുടങ്ങി

എപ്പോഴും അവരെ പറ്റി മാത്രം ചിന്തിക്കാതെ ഇടക്ക് നിന്നെ പറ്റിയും ചിന്തിക്കണം

മ്മ്…

പിന്നെയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു സമയം സന്ധ്യ ആവാൻ തുടങ്ങി

ചേച്ചി ഇതുവരെ വന്നില്ലല്ലോ

മാങ്കനിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി

വന്നില്ലേ… വിളിച്ചു നോക്കിയോ അകത്തുചെന്നു ഫോൺ എടുത്ത് വിളിച്ചു നോക്കുമ്പോ സ്വിച്ച് ഓഫ്‌

പെട്ടന്ന് ഡ്രസ്സ്‌ മാറി ഞാൻ നോക്കിയിട്ട് വരാം അവൾ വന്നാൽ വിളിക്ക് എന്നും പറഞ്ഞു പുറത്തേക്കിറങ്ങി വണ്ടിയും എടുത്ത് അവൾ ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയപ്പോ സെക്യൂരിറ്റി മാത്രം ഉണ്ട്

ചേട്ടാ… തമിഴ്…

പോയല്ലോ മോളെ…

എപ്പോ…

സാധാരണ സമയത്ത് തന്നെയാ പോയേ വീട്ടിലെത്തിയില്ലേ

അറിയില്ല ഞാൻ ഇവിടെ വരേണ്ട ആവശ്യമുണ്ടായിരുന്നു അവള് പോയില്ലേൽ അവളേം കൂട്ടി പോവാമെന്ന് കരുതി… ശെരി ചേട്ടാ ഞാൻ പോട്ടെ

അവിടുന്ന് ബസ് സ്റ്റോപ്പിൽ പോയി നോക്കി അവിടെയും ഇല്ല ഫോണിൽ വിളിച്ചിട്ടാണെങ്കിൽ സ്വിച്ച് ഓഫ്‌ എവിടെ എന്നറിയാതെ ടൗൺ മുഴുവനും തിരഞ്ഞു എന്ത്‌ ചെയ്യണമെന്നറിയാതെ എവിടെ ഒക്കെയോ പോയിനോക്കി സമയം ഒൻപത് മണി ആവാറായപ്പോ വീട്ടിൽ നിന്ന് അവൾ വന്നു എന്നും പറഞ്ഞു വിളിച്ചു

ശെരി എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു

വീട്ടിലേക്ക് തിരിച്ചു വരും വഴി വണ്ടിയിൽ എണ്ണ തീർന്നു പമ്പ്കിട്ടണമെങ്കിൽ അഞ്ചാറുകിലോമീറ്റർ തിരികെ ടൗണിലേക്ക് പോണം വീട്ടിലേക്കാണെങ്കിൽ ഇനിയും ഏഴെട്ടു കിലോമീറ്റർ ഉണ്ട് തിരികെ പോയി പെട്രോൾ അടിക്കാം എന്ന് കരുതിയപ്പോ ആണ് പൈസ എടുത്തിട്ടില്ല എന്ന് ഓർത്തത് തിരികെ വീട്ടിലേക്ക് വണ്ടി തള്ളിക്കൊണ്ട് പോവുകയല്ലാതെ വഴിയില്ല

വണ്ടിയും തള്ളി ഒന്നര രണ്ട് കിലോമീറ്റർ നടക്കുമ്പോഴേക്കും ആകെ തളർന്നു

നടക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് അറിയുന്നത്കൊണ്ട് തളർന്നിട്ടും എങ്ങനെയോ വണ്ടി തള്ളിക്കൊണ്ട് നടക്കേ എന്നെ പാസ് ചെയ്തു പോയ ഒരു ബൈക്ക് തിരികെ വന്നു

എന്ത് പറ്റി…

പെട്രോൾ തീർന്നു…

അടുത്തൊന്നും പമ്പ് ഇല്ല അല്ലേൽ പോയി വാങ്ങിക്കാമായിരുന്നു

എന്തോ ആലോചിച്ചു ഒന്നും പറയാതെ അയാൾ വണ്ടി സൈഡ് ആക്കി ഭാഗ് അഴിച്ചു വണ്ടിക്ക് മുകളിൽ വെച്ച് ഫോണിലെ ടോർച്ചടിച്ചു റോഡരികിലെല്ലാം നോക്കി ഒരു കുപ്പി എടുത്ത് വന്ന് അയാളെ വണ്ടിയിൽ നിന്ന് പെട്രോൾ ഊറ്റി കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *