മോൻ തന്നെ ഓടിച്ചോ അല്ലേൽ രണ്ടാളും കൂടി കെട്ടിമറിഞ്ഞു എവിടേലും വീണ്കിടക്കും
വണ്ടി എടുത്തതും ഇടം കൈ ഷോൾഡറിന് മുകളിലൂടെയും വലം കൈ വലത് കക്ഷത്തിലൂടെയും ഇട്ടുകൊണ്ട് കെട്ടിപിടിച്ച അവൾ ഷർട്ടിനു മുകളിലെ രണ്ട് ബട്ടനുകൾ അഴിച്ചുകൊണ്ട് ഇടം കൈ ഷർട്ടിനകത്തേക്കിട്ടു നെഞ്ചിൽ തലോടി വലം കൈയ്യാൽ മുറുക്കെ ചുറ്റിപ്പിടിച്ചു
പൊന്നൂസേ…
മ്മ്…
ഞാനൊരു കാര്യം ചോദിച്ചാൽ…
അരയിൽ വെച്ച ഫോൺ വൈബ്രേഷൻ അടിഞ്ഞപ്പോ വണ്ടി സൈഡ് ആക്കി എടുത്തു
ഹോട്ടലിൽ പോണം ബാബയാ വിളിച്ചേ അങ്ങോട്ട് ചെല്ലാമോ എന്ന്
എന്തെങ്കിലും പ്രശ്നമുണ്ടോ
അറിയില്ല…
മാക്സിമം സ്പീഡിൽ ഹോട്ടലിലേക്ക് ചെന്നു ലോബിയിൽ അവർ അഞ്ചുപേരും സംസാരിച്ചിരിക്കുന്നുണ്ട്
ബാബാ…എന്ത് പറ്റി
ഒന്നുമില്ല
ഇതാരാ
ഇത് ഡോക്ടർ
നാളെ ഹോസ്പിറ്റലിൽ പോയാൽ പിനെ എപ്പോഴാ പുറത്തിറങ്ങാൻ പറ്റുക എന്നറിയില്ലല്ലോ എനിക്കീ മുറിക്കകത്ത് അടച്ചിട്ടുള്ള ഇരുപ്പ് ശെരിയാവുന്നില്ല നിനക്ക് ബുദ്ധിമുട്ടില്ലേൽ നമുക്കൊന്ന് പുറത്ത്പോവാം
ഇതായിരുന്നോ ഞാൻ ആകെ പേടിച്ചു അതിനെന്താ പോവാം മെഡിസിൻ കഴിച്ചോ
അതൊക്കെ കഴിച്ചു
എന്നാ റെഡിയായിക്കോ നമുക്ക് പുറത്തൊക്കെ പോയിട്ട് ഉറങ്ങാൻ തിരികെ വരാം
എല്ലാവരെയും വിളിച്ചോ
ശെരി
ഞങ്ങൾ ബാബക്ക് സലാം ചൊല്ലി അവിടെനിന്നും പുറത്തേക്കിറങ്ങി പുറത്തേക്കിറങ്ങി
ഡാ ബാബ നല്ല ടെൻഷനിൽ ആണ് ആ ടെൻഷനെല്ലാം മറന്ന് ഹാപ്പിയാവാൻ പാകത്തിന് എത്രയും പെട്ടന്ന് ഒരു പ്ലാനുണ്ടാക്കണം പാട്ടോ കൂത്തോ എന്ത് വേണേലും പ്രോഗ്രാംസ് അറേൻജ് ചെയ്യാൻ പറ്റുമോ അതൊക്കെ അറേൻജ് ചെയ്യണം പൈസ പ്രശ്നമല്ല ഇന്നത്തെ രാത്രി അദ്ദേഹം ലൈഫിൽ മറക്കാത്ത ദിവസമാക്കികൊടുക്കണംഎത്ര എക്സ്പൻസ് അയാലുംപ്രശ്നമില്ല പിനെ ഖത്തറി എന്ന് കരുതി വേറെ നാട് കാണാത്ത ആളാണെന്നു കരുതരുത് വാക്കിലും പ്രവർത്തിയിലും അഹങ്കാരമില്ലാത്തത് കൊണ്ട് ഒന്നുമില്ലാത്തവൻ ആണെന്നും കരുതണ്ട രാജ കുടുംബത്തിൽ പെട്ടതാണ് ഒത്തിരി രാജ്യങ്ങൾ കറങ്ങിയിട്ടുണ്ട് അദ്ദേഹം വണ്ടികളും മ്യൂസികും പ്രകൃതിയും കൾച്ചറും ഫുഡും ഒരേപോലെ എക്സ്പ്ലോർചെയ്യുന്ന പ്രകൃതമാണ് കുട്ടികളെ ഒരുപാടിഷ്ട്ടമാണ് (അദ്ദേഹതെ പറ്റി ചെറിയ വിവരണം കൊടുത്തശേഷം) എന്തായാലും പെട്ടന്ന് ആലോചിക്കണം അവർ റെഡിയായി വരുന്ന സമയത്തിനുള്ളിൽ
എന്തൊക്കെ ചെയ്യണമെന്ന് എല്ലാരും ആലോചിച്ചുകൊണ്ടിരിക്കെ
അൽതു : ബഡ്‌ജറ്റ് എത്രയാ എത്ര വരെ പറ്റും ഒരു പത്ത് ലക്ഷം വരെ ഒക്കെ പറ്റുമോ
ലക്ഷങ്ങളല്ല കോടികളായാലും കുഴപ്പമില്ല കാര്യം നടക്കണം പറ്റുമോ
ആദി : സെറ്റ് ആക്കാം നീയും അഫിയും അവരെ കൂട്ടി നേരെ ഹൈലൈറ്റിലേക്ക് വിട്ടോ ഒന്നോ രണ്ടോ മണിക്കൂർ അവിടെ സ്‌പെന്റ് ചെയ്തിട്ട് കുറച്ച് സമയം കോഴിക്കോട് ബീച്ച് ഒന്ന് കറങ്ങുമ്പോഴേക്കും ഞങ്ങൾ വിളിക്കാം അപ്പൊ അവരെ കൂട്ടി പറയുന്നിടത്തേക്ക് വന്നാൽ മതി
ഒക്കെ ആണോ
സെറ്റാടോ
ഇപ്പൊ പൈസ ഒന്നും കയ്യിലില്ല നാളെ ബാങ്ക് തുറക്കണം അതുവരെ ആകെ വലിക്കാൻ പറ്റുക എടിഎംലെ മാക്സിമം എമൗണ്ട് ആണ് പിനെ ചെക്ക് തരാം എത്രയാ എന്ന് വെച്ചാൽ എഴുതിയെടുത്തോ
അഫി : എന്റെ നാല് അകൗണ്ട് ഉണ്ട് ആ എടിഎംഉം എടുത്തോ അപ്പൊ ഇക്കാന്റെയും കൂട്ടി അഞ്ചെണ്ണം ഒന്നിൽ നാൽപതായിരം വെച്ച് വലിച്ചാൽ എല്ലാം കൂടെ ഒരു രണ്ട് ലക്ഷം കിട്ടും
ആദി : അവര് വന്നാൽ നീ അവരെ കൂട്ടി വിട്ടോ പൈസ നമുക്ക് അവസാനം നോക്കാം ഞങ്ങൾ ഇറങ്ങുകയാണ്
അൽതു : അതേ അൺലിമിറ്റഡ് അല്ലേ (പോവാനിറങ്ങിയിടത്തുനിന്ന് അവർ തമ്മിൽ എന്തോ സംസാരിച്ചു സുഹൈൽ തിരികെ വന്ന് അഫിയോട്) ഇത്താന്റെ ഒരു കാർഡ് തന്നെ എണ്ണ അടിക്കാൻ പൈസ ഇല്ല
അവൾ പെട്ടന്ന് കാർഡ് എടുത്തു അവന് കൊടുത്തു
പാസ്സ് വേർഡ് 06 07
ക്രിസ്റ്റ യും ബൈക്കുകളും ഞങ്ങളെടുക്കുകയാ
ശെരി
അൽപ്പ സമയം കഴിഞ്ഞു അവരെല്ലാം വന്നതും ഞങ്ങൾ ഹൈലൈറ്റിലും ബീച്ചിലും കറങ്ങി ഐസ് ഒരത്തിയതും ഉപ്പിലിട്ടതും ഒക്കെ കഴിച്ചു കൊണ്ട് ജോലിക്കാരും മുതലാളിയും എന്ന വേർതിരിവില്ലാതെ ഒരു കുടുംബം പോലെ ചിരിച്ചും സംസാരിച്ചും കൊണ്ടിരിക്കെ ബാബയുടെ ഡ്രസിങ് ആളുകളുടെ ശ്രെദ്ധ പിടിച്ചുപറ്റുന്നുണ്ട് ബിച്ചു വിളിച്ചു
