വഴി തെറ്റിയ കാമുകൻ – 6 2അടിപൊളി  

താങ്ക്സ്

നിന്റെ കടോം പ്രശ്നങ്ങളും തീർന്നോണ്ട് തിരിച്ചിങ്ങോട്ട് വരാതിരിക്കുമോ നീ

അതെന്താ വരാതെ ഉറപ്പായും വരും

മജ്നൂ… എന്തായാലും വരണം നീ വന്നില്ലേൽ എനിക്ക് ഇതുപോലെ സംസാരിക്കാൻ വേറെ ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്തതാ

ഞാൻ എന്തായാലും വരും അഫിയെയും ഇങ്ങ് കൊണ്ടുവന്നാൽ പിനെ എങ്ങോട്ടും പോവാതെ ഇവിടെ തന്നെ നിൽക്കാം

ഹ… ഹ… ഹ… അത് ശെരിയാ അവളിവിടെ ഉണ്ടെങ്കിൽ പിനെ നീ തിരിച്ചു വരുമോ എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല

വീട്ടിൽ എത്തി എല്ലാമെടുത്തു റൂമിൽ കൊണ്ടുവെച്ചു തിരികെ വണ്ടിയിലേക്ക് ചെന്നപ്പോ മാഡം ഫോൺ ചെയ്തു എ ടി എമ്മിൽ നിന്ന് ഏട്ടായിരം റിയാൽ എടുത്തവർക്ക് മൂന്നുപേർക്കും രണ്ടായിരം വീതം കൊടുത്ത് രണ്ടായിരം നീയും എടുത്തോ എന്റെ ഹദിയ(സമ്മാനം) യാണ്

ശെരി…

അപ്പോഴേക്കും അവർ മൂന്നുപേരും വന്നു അവരെ കൂട്ടി സൂക്കിൽ ചെന്ന് എ ടി എംഇൽ നിന്നും പന്ത്രണ്ടായിരം എടുത്തു അയ്യായിരം റിയാൽ കഫ്റ്റീരിയയിൽ കൊടുത്ത് ഞാൻ നാളെ നാട്ടിൽ പോവുകയാണ് ജലീലിന്റെ നമ്പർ കൊടുത്ത ശേഷം അയാൾ കൊണ്ടുത്തരുന്ന പെട്രോൾ ബില്ലിന് എന്നോട് ചോദിച്ചിട്ട് ക്യാഷ് കൊടുക്കണം വാട്സപ്പിൽ കോണ്ടാക്റ്റ് ചെയ്താൽ മതി എന്ന് പറഞ്ഞു തിരികെ വണ്ടിയിൽ വന്ന് രണ്ടായിരം വീതം മൂന്നുപേർക്കും കൊടുത്തു അവരോടൊപ്പം മാളുകൾ തെണ്ടുന്നതിനിടയിൽ സോപ്പ് ചീപ്പ് ചോക്ലേറ്റ് ഷാമ്പു ബ്രഷ് പേസ്റ്റ് പെനും പെൺസിലും കട്ടറും റബ്ബറും ഹീറ്ററും വാട്ടർബോട്ടിലും കോഫിയും പെർഫ്യൂം നെട്സ് ക്ലിപ്പ് മേക്കപ്പ് കിറ്റ് ടോയിസ് പാൽപ്പൊടി ടാങ്ക് ഹെയർക്ലിപ്പ് ഹെയർബാൻഡ് അങ്ങനെ എന്തൊക്കെയോ എന്തിനെന്നു പോലും അറിയാതെ വാങ്ങിക്കൂട്ടിയതിനൊപ്പം സാരിയും നിസ്ക്കാരം കുപ്പായവും പർദ്ധയും തസ്ബിയും വാങ്ങി എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോയേക്കും ഇശാ ബാങ്ക് വിളിച്ചിരുന്നു അവരെ വീട്ടിൽ ആക്കി പർദകളും സാരിയും ആൻഡ്രോയിഡ് ഫോണുകളും ഒരു ഐ ഫോണും വാച്ചും ഇയർ പോടും പെർഫ്യൂമുകളും എടുത്തുകൊണ്ട് ഞങ്ങളുടെ ഗിഫ്റ്റ് ഷോപ്പിൽ ചെന്നു പാക്ക് ചെയ്യേണ്ട വിതവും എഴുതാനുമുള്ളത് പറഞ്ഞുകൊടുത്തു കഴിഞ്ഞിട്ട് വീട്ടിൽ എത്തിക്കാൻ പറഞ്ഞു

പാക്കിങ് തുടങ്ങി ഓരോന്നായി എടുത്തു വെച്ചുകൊണ്ടിരിക്കെ സയ്യിദ് വിളിച്ചു

നീ എവിടെ

റൂമിലുണ്ട് നാളെ നാട്ടിൽ പോണം പാക്ക് ചെയ്യുകയാ

ഞങ്ങൾ സൂക്കിലുണ്ട് അങ്ങോട്ട് വരാം

അല്പ സമയം കൊണ്ട് അവർ രണ്ടുപേരും എത്തി

എന്താടാ പെട്ടന്ന്

ബാബക്ക് സുഖമില്ലാത്തകൊണ്ട് ഹോസ്പിറ്റലിൽ പോകുവാ

നീ ആണോ ഒപ്പം പോണേ ഞാൻ മാത്രമല്ല മേഡം മൂന്ന് പണിക്കാരത്തി മാമ ബാബ

എപ്പോഴാ ഫ്ലൈറ്റ്

നാളെ വൈകീട്ടാ അതിനിടക്ക് ഒരുപാട് കാര്യം ചെയ്തുതീർക്കാനുണ്ട് ഇന്നത്തെ ഉറക്കം എന്തായാലും പോവും

എടാ ഇത്രയും ഫോൺ ഒരുമിച്ചുകൊണ്ടുപോയാൽ കസ്റ്റംസിൽ പ്രശ്നമാവും അവരെ അടുത്തൊക്കെ കൊടുക്കാൻ പറ്റുമോ

ഇതിൽ വെച്ചാൽ പ്രശ്നമല്ലാത്തത് ഇതിൽ വെച്ചോ ബാക്കി അവരെ കൈയിൽ കൊടുക്കാം

പാക്കിങ് തുടങ്ങി രണ്ട് ട്രോളി ബാഗ് നിറഞ്ഞപ്പോ എന്റെ രണ്ട് മൂന്ന് ഡ്രെസ്സും ഗിഫ്റ്റുകളും ട്രാവൽ ബാഗിൽ സെറ്റ് ചെയ്തു പെട്ടിയിൽ വെച്ചതൊഴികെയുള്ള മൊബൈലുകൾ മറ്റുള്ളവരുടെ ബാഗുകളിൽ വെക്കാൻ കൊടുത്തു ടാപ്പ് വാങ്ങി വന്നു ട്രോളി ബാഗ് അവർ വരിഞ്ഞു കെട്ടിക്കൊണ്ടിരിക്കെ ആകാശ് വന്നു ആകാശിനോടൊപ്പമിരുന്നു കാര്യങ്ങൾ പറഞ്ഞശേഷം ഇട്ടിരുന്ന ഡ്രസ്സഴിച്ചു മെഷീനിലേക്കിട്ട് പെട്ടന്ന് കുളിച്ചു വരുമ്പോയേക്കും അവർ ചായഇട്ടിരുന്നു അതും കുടിച്ചുകൊണ്ട് ആകാശിനൊപ്പം ഇരുന്ന് ഡ്രോയിങ്ങ് ചെയ്യുന്നതിനിടെ കൊണ്ടുവന്ന ഫുഡ്‌ നാലുപേരും കഴിച്ചു വീണ്ടും ഡ്രോയിങ്ങ് തുടർന്നു എല്ലാം കഴിയുമ്പോയേക്കും സമയം അഞ്ചര കഴിഞ്ഞു ഇനി ചെയ്യാനുള്ള കാര്യങ്ങൾ അവനെ ഏല്പിച്ചു ഓരോ ദിവസവും വർക്കിന്റെ ഫോട്ടോസ് എനിക്ക് അയക്കണം എന്നും പറഞ്ഞു കമ്പനിയിൽ നിന്നും ശനിയാഴ്ച അഡ്വാൻസ് വാങ്ങിക്കൊള്ളാനും ഏൽപ്പിച്ചു അന്നത്തെ പകലും വളരെ തിരക്കുപിടിച്ച ഓട്ടത്തിൽ ആയിരുന്നു അതിനിടയിൽ അഫി വിളിച്ചപ്പോ തിരക്കിലാണ് മിനിമം രണ്ട് ദിവസം ഓട്ടത്തിൽ ആയിരിക്കും ഫ്രീ ആയിട്ട് അങ്ങോട്ട് വിളിച്ചോളാം എന്ന് പറഞ്ഞു ഓടി തളർന്നു വൈകുന്നേരത്തോടെ വീട്ടിൽ എത്തുമ്പോ കമ്പനിയിൽ നിന്നും രണ്ട് ഡ്രൈവർമാർ വന്നിട്ടുണ്ട് അവരോട് ചിരിച്ചു കാണിച്ചു പെട്ടന്ന് കുളിച്ചു അഴിച്ച ഡ്രസ്സ്‌ ഒരു കവറിലിട്ടു ലോൺഡ്രിയിൽ കൊടുത്തുവന്നു ബാഗുകൾ വണ്ടിയിൽ കൊണ്ടുവെച്ചു ആനിനോടും മിഷേലിനോടും സിയയോടും യാത്ര പറഞ്ഞു എയർപോർട്ടിലേക്ക് പോവുന്നതിനിടയിൽ ബാബയും മാമയും ഇറങ്ങി എന്ന് വിളിച്ചുറപ്പുവരുത്തി അവർ ഞങ്ങളെ എയർപോർട്ടിൽ ഇറക്കി തിരികെ വീട്ടിൽ എത്തിയിട്ട് എന്നെ വിളിക്കാൻ പറഞ്ഞേൽപ്പിക്കുന്നതോടൊപ്പം അവർക്ക് അൻപത് റിയാൽ വീതം നൽകി. നാട്ടിൽ വിളിച്ചു എയർപോർട്ടിൽ ആണെന്നും അവിടെ ഇറങ്ങിയിട്ട് അവർ നിങ്ങളെ വിളിക്കും എന്നും അറിയിക്കുന്നതിനൊപ്പം അവരെ ഏൽപ്പിച്ച കാര്യങ്ങൾ എല്ലാം റെഡിയാണെന്നു ഉറപ്പ് വരുത്താനും ബാബയുടെ മെഡിക്കൽ ഡീറ്റെയിൽസ് എല്ലാം എടുത്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാനും മറന്നില്ല അല്പസമയം കഴിഞ്ഞു ഡ്രൈവർമാർ വീട്ടിൽ എത്തി എന്ന് വിളിച്ചറിയിച്ചപ്പോ ചാവി വാങ്ങി വെക്കാൻ ആനിനെ വിളിച്ചു പറഞ്ഞു എല്ലാ ബ്രാഞ്ചുകളിൽ നിന്നും ഇന്നത്തെ കണക്കുകൾ മെയിലിൽ വന്നിട്ടുണ്ടെന്ന് ലാപ്പ് എടുത്തു ചെക്ക് ചെയ്തുറപ്പ് വരുത്തി എനിക്ക് നല്ലതലവേദന ഉണ്ടായിരുന്നതിനാൽ എല്ലാർക്കും ഓരോ കോഫി വാങ്ങി കഴിയുമ്പോയേക്കും ഫ്ളൈറ്റിൽ കയറാൻ സമയമായി ടേക്ക് ഓഫ്‌ കഴിഞ്ഞതും രണ്ട് പകലുകളിലെ അലച്ചിലും കഴിഞ്ഞ രാത്രിയിലെ ഉറക്കമില്ലായ്മയും കാരണം കണ്ണുകളിൽ ഉറക്കം വരാൻ തുടങ്ങിയതും മറ്റുള്ളവരോട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു പതിയെ ഉറക്കത്തിലേക്ക് വീണു

Leave a Reply

Your email address will not be published. Required fields are marked *