വഴി തെറ്റിയ കാമുകൻ – 6അടിപൊളി  

നീ എവിടെ

റൂമിലുണ്ട് നാളെ നാട്ടിൽ പോണം പാക്ക് ചെയ്യുകയാ

ഞങ്ങൾ സൂക്കിലുണ്ട് അങ്ങോട്ട് വരാം

അല്പ സമയം കൊണ്ട് അവർ രണ്ടുപേരും എത്തി

എന്താടാ പെട്ടന്ന്

ബാബക്ക് സുഖമില്ലാത്തകൊണ്ട് ഹോസ്പിറ്റലിൽ പോകുവാ

നീ ആണോ ഒപ്പം പോണേ ഞാൻ മാത്രമല്ല മേഡം മൂന്ന് പണിക്കാരത്തി മാമ ബാബ

എപ്പോഴാ ഫ്ലൈറ്റ്

നാളെ വൈകീട്ടാ അതിനിടക്ക് ഒരുപാട് കാര്യം ചെയ്തുതീർക്കാനുണ്ട് ഇന്നത്തെ ഉറക്കം എന്തായാലും പോവും

എടാ ഇത്രയും ഫോൺ ഒരുമിച്ചുകൊണ്ടുപോയാൽ കസ്റ്റംസിൽ പ്രശ്നമാവും അവരെ അടുത്തൊക്കെ കൊടുക്കാൻ പറ്റുമോ

ഇതിൽ വെച്ചാൽ പ്രശ്നമല്ലാത്തത് ഇതിൽ വെച്ചോ ബാക്കി അവരെ കൈയിൽ കൊടുക്കാം

പാക്കിങ് തുടങ്ങി രണ്ട് ട്രോളി ബാഗ് നിറഞ്ഞപ്പോ എന്റെ രണ്ട് മൂന്ന് ഡ്രെസ്സും ഗിഫ്റ്റുകളും ട്രാവൽ ബാഗിൽ സെറ്റ് ചെയ്തു പെട്ടിയിൽ വെച്ചതൊഴികെയുള്ള മൊബൈലുകൾ മറ്റുള്ളവരുടെ ബാഗുകളിൽ വെക്കാൻ കൊടുത്തു ടാപ്പ് വാങ്ങി വന്നു ട്രോളി ബാഗ് അവർ വരിഞ്ഞു കെട്ടിക്കൊണ്ടിരിക്കെ ആകാശ് വന്നു ആകാശിനോടൊപ്പമിരുന്നു കാര്യങ്ങൾ പറഞ്ഞശേഷം ഇട്ടിരുന്ന ഡ്രസ്സഴിച്ചു മെഷീനിലേക്കിട്ട് പെട്ടന്ന് കുളിച്ചു വരുമ്പോയേക്കും അവർ ചായഇട്ടിരുന്നു അതും കുടിച്ചുകൊണ്ട് ആകാശിനൊപ്പം ഇരുന്ന് ഡ്രോയിങ്ങ് ചെയ്യുന്നതിനിടെ കൊണ്ടുവന്ന ഫുഡ്‌ നാലുപേരും കഴിച്ചു വീണ്ടും ഡ്രോയിങ്ങ് തുടർന്നു എല്ലാം കഴിയുമ്പോയേക്കും സമയം അഞ്ചര കഴിഞ്ഞു ഇനി ചെയ്യാനുള്ള കാര്യങ്ങൾ അവനെ ഏല്പിച്ചു ഓരോ ദിവസവും വർക്കിന്റെ ഫോട്ടോസ് എനിക്ക് അയക്കണം എന്നും പറഞ്ഞു കമ്പനിയിൽ നിന്നും ശനിയാഴ്ച അഡ്വാൻസ് വാങ്ങിക്കൊള്ളാനും ഏൽപ്പിച്ചു അന്നത്തെ പകലും വളരെ തിരക്കുപിടിച്ച ഓട്ടത്തിൽ ആയിരുന്നു അതിനിടയിൽ അഫി വിളിച്ചപ്പോ തിരക്കിലാണ് മിനിമം രണ്ട് ദിവസം ഓട്ടത്തിൽ ആയിരിക്കും ഫ്രീ ആയിട്ട് അങ്ങോട്ട് വിളിച്ചോളാം എന്ന് പറഞ്ഞു ഓടി തളർന്നു വൈകുന്നേരത്തോടെ വീട്ടിൽ എത്തുമ്പോ കമ്പനിയിൽ നിന്നും രണ്ട് ഡ്രൈവർമാർ വന്നിട്ടുണ്ട് അവരോട് ചിരിച്ചു കാണിച്ചു പെട്ടന്ന് കുളിച്ചു അഴിച്ച ഡ്രസ്സ്‌ ഒരു കവറിലിട്ടു ലോൺഡ്രിയിൽ കൊടുത്തുവന്നു ബാഗുകൾ വണ്ടിയിൽ കൊണ്ടുവെച്ചു ആനിനോടും മിഷേലിനോടും സിയയോടും യാത്ര പറഞ്ഞു എയർപോർട്ടിലേക്ക് പോവുന്നതിനിടയിൽ ബാബയും മാമയും ഇറങ്ങി എന്ന് വിളിച്ചുറപ്പുവരുത്തി അവർ ഞങ്ങളെ എയർപോർട്ടിൽ ഇറക്കി തിരികെ വീട്ടിൽ എത്തിയിട്ട് എന്നെ വിളിക്കാൻ പറഞ്ഞേൽപ്പിക്കുന്നതോടൊപ്പം അവർക്ക് അൻപത് റിയാൽ വീതം നൽകി. നാട്ടിൽ വിളിച്ചു എയർപോർട്ടിൽ ആണെന്നും അവിടെ ഇറങ്ങിയിട്ട് അവർ നിങ്ങളെ വിളിക്കും എന്നും അറിയിക്കുന്നതിനൊപ്പം അവരെ ഏൽപ്പിച്ച കാര്യങ്ങൾ എല്ലാം റെഡിയാണെന്നു ഉറപ്പ് വരുത്താനും ബാബയുടെ മെഡിക്കൽ ഡീറ്റെയിൽസ് എല്ലാം എടുത്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാനും മറന്നില്ല അല്പസമയം കഴിഞ്ഞു ഡ്രൈവർമാർ വീട്ടിൽ എത്തി എന്ന് വിളിച്ചറിയിച്ചപ്പോ ചാവി വാങ്ങി വെക്കാൻ ആനിനെ വിളിച്ചു പറഞ്ഞു എല്ലാ ബ്രാഞ്ചുകളിൽ നിന്നും ഇന്നത്തെ കണക്കുകൾ മെയിലിൽ വന്നിട്ടുണ്ടെന്ന് ലാപ്പ് എടുത്തു ചെക്ക് ചെയ്തുറപ്പ് വരുത്തി എനിക്ക് നല്ലതലവേദന ഉണ്ടായിരുന്നതിനാൽ എല്ലാർക്കും ഓരോ കോഫി വാങ്ങി കഴിയുമ്പോയേക്കും ഫ്ളൈറ്റിൽ കയറാൻ സമയമായി ടേക്ക് ഓഫ്‌ കഴിഞ്ഞതും രണ്ട് പകലുകളിലെ അലച്ചിലും കഴിഞ്ഞ രാത്രിയിലെ ഉറക്കമില്ലായ്മയും കാരണം കണ്ണുകളിൽ ഉറക്കം വരാൻ തുടങ്ങിയതും മറ്റുള്ളവരോട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു പതിയെ ഉറക്കത്തിലേക്ക് വീണു

ഉറക്കമുണർന്നപ്പോ ചുറ്റും മേഘങ്ങൾ മാത്രം വിശപ്പിന്റെ വിളി വന്നതിനാൽ ഒരു ബർഗറും കഴിച്ച് വീണ്ടും ഉറങ്ങി ഉണർന്നപ്പോ ഏകദേശംലാൻഡ് ചെയ്യാനായിട്ടുണ്ട് നാട്ടിലെ സിം ഇട്ട പുതിയ ഫോൺ റേഞ്ച് കാണിച്ചു ഫ്ലൈറ്റ് ലാൻഡ് ആയതും കാൾ ചെയ്തു ദിവ്യയുടെ കൈയിൽ കൊടുത്തു ലാൻഡ് ചെയ്ത വിവരം പറഞ്ഞപ്പോ അവർ പുറത്തുണ്ട് കസ്റ്റംസ് കഴിഞ്ഞിട്ട് വിളിക്ക് എന്ന് പറഞ്ഞു കസ്റ്റംസിൽ ഹാൻഡ് ബാഗിലെ ഗിഫ്റ്റ് ബോക്സിൽ അത്രയും ഫോൺ ഒരുമിച്ചുള്ളതും മൂന്നുഫോൺ ഉപയോഗിക്കുന്നതും ലാപ്പും ഐപാടും കൈയിലെ പത്ത് പവനോളം ഗോൾഡും എല്ലാരുടെയും ഭാഗിലായുള്ള ഫോണുകളും എല്ലാം കൂടി ചെറുതായി പ്രശ്നം ആയെങ്കിലും പേർസലിൽ ഉണ്ടായിരുന്ന റിയാലിൽ കുറച്ച് കൊടുത്ത് പ്രശ്നം തീർത്തു ബാഗേജ് കിട്ടി കഴിയലും ഒക്കെ കഴിയുമ്പോയേക്കും കുറച്ച് സമയം പിടിച്ചു ഗേറ്റിൽ തന്നെ ഉണ്ടെന്നു പറഞ്ഞു

എന്നെ കണ്ടതും മൂന്ന് പേരും വന്ന് കെട്ടിപിടിച്ചു പറയാതെ വന്നതിനു മൂന്നാളെ വകയും അടിയും കിട്ടി

നിങ്ങളെന്താ മൂന്നുപേരും കൂടെ

സുഹൈൽ : ഫാമിലി വരുന്നുണ്ട് രണ്ട് വണ്ടി എടുത്തുവാരാൻ പറഞ്ഞപ്പോ രണ്ട് വലിയ വണ്ടിയാ നോക്കിയേ പക്ഷേ അബ്‌ദുള്ളക്കാന്റെ ക്രിസ്റ്റയേ വലുത് കിട്ടിയുള്ളൂ അതുകൊണ്ട് അഫിത്തയോട് ചോദിച്ച് ഇത്താന്റെ പോളോയും വീട്ടിലെ ബെൻസും എടുക്കേണ്ടിവന്നു

ശെരി എന്നാ പോവാം വണ്ടി എവിടെ

ഇപ്പൊ എടുത്തിട്ടുവരാം

ബാബ : നിന്റെ സുഹൃത്തുക്കൾ ആണോ

അതേ

അല്പസമയം കൊണ്ട് അവർ വണ്ടിയുമായി വന്നു ബാബയുടെ ഡ്രസിങ് കണ്ടാണെന്നുതോന്നുന്നു പോർട്ടർമാർചുറ്റും കൂടി

വേണ്ട

ബാബ : അവർ എടുത്തോട്ടെ അവർ എല്ലാ പെട്ടികളും വണ്ടിയിൽ കയറ്റി ബാബ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ രണ്ട് നോട്ട് എടുത്തു അവർക്ക് കൊടുത്ത്

എല്ലാരോടും കൂടെ എടുത്തോളൂ

ബാബയും മാമയും ബെൻസിലും ഞാനും മേടവും പോളോയിലും ബാക്കിയുള്ളവർ ക്രിസ്റ്റയിലും കയറി

മേഡം : പേരെന്താ

വിഷ്ണു ദത്ത് ഇവർ ബിച്ചു എന്ന് വിളിക്കും

എല്ലാം ഒക്കെ അല്ലേ

ബിച്ചു : അതേ അമലും ആദിയും കടവ് റിസോർട്ടിൽ ഉണ്ട് അവിടെയാ സ്റ്റേ ശെരിയാക്കിയത്

ഹോസ്പിറ്റലിലെ കാര്യമോ

നാളെ ഡോക്ടർ ഉണ്ടാവില്ല മറ്റന്നാൾ കാണിക്കാം

ശെരി

നീ ആകെ മാറിപോയല്ലോ ഇൻസൈടും എക്സി ലുക്കും എല്ലാം കൂടെ അടിപൊളി ആയിട്ടുണ്ട്

അവിടെ ഓഫീസ് വർക്ക്‌ കൂടെ ഉണ്ടെടാ എന്തായാലും അടിപൊളി ആയിട്ടുണ്ട്

എടാ എനിക്ക് ഒരു നെറ്റ് കണക്ഷൻ വേണം അതൊക്കെ രണ്ട് ദിവസം കൊണ്ട് ശെരിയാക്കാമെടാ നീ ഇവിടെ ഇല്ലേ പോവും വരെ നമുക്ക് അടിച്ചുപൊളിക്കടാ

നോക്കാം ഹോസ്പിറ്റലിലെ കാര്യങ്ങളൊക്കെ എങ്ങനെയാണെന്നറിയില്ലല്ലോ

ഡോണ്ട് വറി മാൻ ഞങ്ങളില്ലേ കൂടെ നീ പോയതിൽ പിനെ ഒന്നിനും ഒരുഷാറില്ല ദിവസോം പണിക്ക് പോവുന്നു വരുന്നു എന്നല്ലാതെ ഒന്നുമില്ല വീട്ടിൽ അമ്മ തനിച്ചയത് കൊണ്ട് പണി കഴിഞ്ഞുവന്നാൽ ഞങ്ങളെല്ലാം വീട്ടിൽ തന്നെയാ

മ്മ്… ഇവരെ ഇറക്കിയിട്ട് അഫിയെ കണ്ടിട്ട് വീട്ടിൽ പോയശേഷം അമ്മയെ കാണാൻ പോണം

നിങ്ങൾ എന്തൊക്കെയാ സംസാരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *