വഴി തെറ്റിയ കാമുകൻ – 6 2അടിപൊളി  

മതി പഠിച്ചത് പോയി ഭക്ഷണം കഴിച്ച് കിടക്ക്

ഭക്ഷണം കഴിച്ച് വന്ന് എന്റെ മുറിയിലേക്ക് പോവുന്ന അവരെ നോക്കി

ഇന്ന് എല്ലാരും അമ്മേടെ മുറിയിൽ കിടന്നാൽ മതി വാതിൽ അകത്തുന്നു പൂട്ടിക്കോ

അനിയൻ : അപ്പൊ ചേച്ചിയോ

ഞാനെന്റെ മുറിയിൽ കിടന്നോളാം ചെല്ല് ചെന്നുറങ്ങിക്കോ

അവർ അമ്മയുടെ മുറിയിൽ കയറി വാതിലടച്ചതും അവരുടെ മുറി പുറത്തു നിന്നും അടച്ച് മുൻവശത്തെ വാതിൽ അടച്ച ശേഷം ബാഗും അരിവാളും എടുത്തു പിൻവശത്തെ വാതിൽ പുറത്ത് നിന്നും പൂട്ടി ചാവി ബാഗിലിട്ടു മോട്ടോർ പുരയിൽ നിന്നും അതികം വലുതല്ലാത്ത കമ്പിപ്പാര കൈയിൽ എടുത്തു മുൻവശത്തെ വേലിക്കരികിൽ പതുങ്ങി ഇരുന്നു സമയം കടന്ന് പോവും തോറും ഇനി അയാൾ ഇന്ന്‌ വരാതിരിക്കുമോ എന്ന തോന്നലായിരുന്നു ഉള്ളിൽ അയാൾ മാത്രമല്ലല്ലോ ദിവസവും വാതിലിൽ രണ്ട് മൂന്നുപേരിലധികം തട്ടുന്നില്ലേ ആരെങ്കിലുമൊക്കെ വരാതിരിക്കുമോ സമയം കടന്ന് പോകെ

ഒരാൾ വേലി കടന്ന് അകത്തേക്ക് വരുന്നത് ആ ഇരുളിലും കണ്ട് കമ്പി പാര രണ്ട് കൈ കൊണ്ടും മുറുകെ പിടിച്ച് അയാൾ കതകിനു നേരെ നടക്കുന്നതിന് പുറകെ ചെടികളുടെ മറവു പറ്റി ഞാനും നടന്നു പമ്മി പമ്മി കതകിൽ തട്ടാൻ തുടങ്ങുന്ന അയാളുടെ പുറകിലെത്തി അയാളുടെ കാൽ മുട്ടിൽ പാര കൊണ്ട് എന്റെ സർവ്വ ശക്തിയുമെടുത്ത്ഞാൻ ആഞ്ഞടിച്ചതും അയാൾ വലിയ വായിൽ കരഞ്ഞുകൊണ്ട് അടി കിട്ടിയ ഭാഗത്ത് കൈ കൊണ്ട് പിടിച്ച് നിലത്തേക്കിരുന്നു കാൽ മടക്കി നിലത്തേക്കിരുന്ന അയാളെ കാലിൽ ഒരേ സ്ഥലത്ത് തന്നെ കൈയിലെ കമ്പിപ്പാര കൊണ്ട് കുറേ വട്ടം ആഞ്ഞടിച്ചു അയാളിൽ നിന്നും മദ്യത്തിന്റെ ഗന്ധം അകരച്ചിലിനൊപ്പം അവിടെ ആകെ വ്യാപിച്ചു

ഓടി ചെന്ന് അരിവാളെടുത്ത് തിരികെ വന്നു

മിണ്ടരുത് മിണ്ടിയാൽ കൊന്നുകളയും

അയാളെ വലിച്ച് ചെടികൾക്കപ്പുറം കൊണ്ടിട്ടു അയാളുടെ മുണ്ട് കീറി കയ്യും കാലും കെട്ടി വായിലും തിരുകിയ അടുത്തുള്ള ചെടിയിൽ ചേർത്തു കെട്ടുന്നതിനിടെ ഒരാൾ മുറ്റത്തുകൂടെ ജനലിന് നേരെ പോവുന്നത് കണ്ടു അയാൾ എന്നത്തെയും പോലെ എല്ലാ ജനലുകളിലും വാതിലുകളിലും മുട്ടി വിളിക്കുന്നതിനിടെ അയാളെ അടിക്കാൻ പുറകെ ചെല്ലാൻ നിന്ന ഞാൻ അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു കുറേ സമയത്തിന് ശേഷം ഞങ്ങളെ തെറി പറഞ്ഞുകൊണ്ട് വേച്ചു വേച്ചു പുറത്തേക്ക് നടക്കുന്ന അയാൾ വരുന്ന വഴിയിലെ ചെടികൾ കിടയിൽ കാൽ മുട്ടുകൾ മണ്ണിൽ കുത്തി അടിക്കാൻ സൗകര്യമുള്ള രീതിയിൽ മറഞ്ഞിരുന്ന ഞാൻ അയാൾ ആടി ആടി അടുത്തേക്ക് വരുന്നത് നോക്കി അടുത്തെത്താൻ കാത്തുനിന്നു അടുത്തെത്തിയതും അയാളുടെ കാലിലേക്ക് കമ്പി കൊണ്ട് ആഞ്ഞടിച്ച ശേഷം ചെടികൾ കിടയിൽ നിന്നും പുറത്തേക്കിറങ്ങി രണ്ട് കാലിലും മാറി മാറി അടിച്ച ശേഷം അയാളെയും പഴയ പോലെ കെട്ടിയിട്ടു അടുത്ത ആളിന്റെ വരവിനു വേണ്ടി കാത്തിരിപ്പായി

ക്ഷീണം കാരണം മയങ്ങിയ ഞാൻ ഞെട്ടി ഉണർന്നപ്പോ കേൾക്കുന്നത്

വാതിൽ തുറക്കെടീ… ഇന്നലെ കിട്ടിയത് മതിയായില്ലേ നിനക്ക്… ഇന്ന് നീ എന്റെ കൂടെ കിടക്കും ഇന്നലെ ഞാനവറ്റയെ അഴിച്ചു വിട്ടേ ഉള്ളൂ ഇന്ന് നീ വാതിൽ തുറന്നില്ലേൽ അവറ്റയുടെ വെള്ളത്തിൽ വിഷം കലക്കി കൊടുക്കും

ഉറക്കമുണർന്നതിനാൽ കണ്ണ് ഇരുട്ടിനോട് പൊരുത്തപെടാനല്പം സമയമെടുത്തു കണ്ണ് ഇരുളുമായി പൊറുത്താപെട്ടപ്പോ ഞാൻ കാണുന്നത് ആവൻ തൊഴുത്തിനു നേരെ നടക്കുന്നതാണ് അവന് പുറകെ ചെന്നു ബാഗിൽ നിന്നും ഒരു പടക്കമെടുത്തു അവന് നേരെ എറിഞ്ഞുങ്കിലും അവന് കൊള്ളാതെ പടക്കം മുന്നിൽ ചെന്നുവീണു പൊട്ടി ഞെട്ടി തിരിഞ്ഞു ചുറ്റും നോക്കുമ്പോയേക്കും ഓടി അവനടുത്തെത്തി ആദ്യം മുഖത്തും മറിഞ്ഞു വീണ ശേഷം കാലിലും കമ്പിക്കൊണ്ട് അടിച്ചു അവനെയും കെട്ടിയിട്ട ശേഷം വാതിൽ തുറന്ന് അകത്തു ചെന്ന് ബാഗും സാധനങ്ങളും മേശപ്പുറത് വെച്ച് അമ്മയും പിള്ളാരും കിടക്കുന്ന മുറിയുടെ വാതിൽ തുറന്നതും പേടിച്ചിരുന്ന പിള്ളാര്‌ ചേച്ചീ എന്നും വിളിച്ചു എന്നെ വന്ന് കെട്ടിപിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *