വഴി തെറ്റിയ കാമുകൻ – 6അടിപൊളി  

അഫി : ഡേയ് പുരുസാ നാൻ ഊട്ടുക്ക്പോറേ സീക്രമാ വന്ത്ട് ഇറുക്കാമാ കട്ടിപുടിച് ഒന്നാ തൂങ്കലാം

സരി ഡീ പോണ്ടാട്ടീ നീ പോയി പൂവും പൊട്ടുമാ പൊടവയെ കട്ടിക്ക്ട്ട് കാത്ത്ട്ടിരി നാൻ മുടിഞ്ചളവ്ക്കു സീക്രമാ വന്ത്ഡ്രേ

സരി ഡാ പുരുസാ

അവളുടെ നെറ്റിയിൽ ഉമ്മവെച്ചു എനിക്കായി പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ യാത്രയാവുമ്പോ ബുള്ളറ്റിന്റെ ശബ്ദം അവിടെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു അവൾ കണ്ണിൽ നിന്നും മറഞ്ഞതും തിരികെ വീട്ടിലേക്ക് കയറി ചെല്ലുമ്പോ ആമി ഒഴികെ എല്ലാരും ഉമ്മറത്ത്തന്നെ ഉണ്ട്

ആമിമോൾ ഉറങ്ങിയോ

ഇത്ത : ഇങ്ങോട്ട് വരുവഴി വണ്ടിയിൽ ഉറങ്ങി ഇവർ നീ വന്നിട്ടേ ഉറങ്ങൂ എന്നും പറഞ്ഞു കാത്തിരിപ്പായിരുന്നു

ഇത്താ ഒരു ചായ തരുമോ

സംസാരിച്ചിരിക്കുന്നതിനിടെ ഇത്ത ചായയുമായി വന്നു

സമയമില്ലാത്തൊണ്ടും പിനെ എന്താ വാങ്ങണ്ടേ എന്നറിയതോണ്ടും ഞാൻ അധികമൊന്നും വാങ്ങിയിട്ടില്ല

വല്ലിത്ത : പോടാ എന്ത് വാങ്ങാൻ ഇപ്പൊ എല്ലാം ഇവിടെകിട്ടില്ലേ പിന്നെന്താ

അഭീ പാത്തൂ വാ കുറച്ച് ചോക്ലേറ്റൊക്കെ ഉണ്ട് നിങ്ങൾ വാ നമുക്ക് പെട്ടിപൊളിക്കാം

കൈയിൽ കിട്ടിയ സുലൈമാനിയുമായി എല്ലാരേം കൂട്ടി പെട്ടി പൊളിക്കാൻ നടക്കുമ്പോ

വലിത്ത : ഇപ്പോഴാ അവർക്ക് സമാദാനമായെ അവിടുന്ന് വന്നപ്പോ തന്നെ പെട്ടിയില്ലായിരുന്നു കണ്ണ് വേറെ ആരെയെങ്കിലും സാധനമുണ്ടാവും എന്ന് പറഞ്ഞു ഞാൻ സമ്മതിക്കാഞ്ഞിട്ടാ

റൂമിൽ എത്തി ട്രോളി ബാഗിന് മുകളിൽ വലിച്ചുകെട്ടിയ ടാപ്പ് അഴിച്ചെടുക്കാൻ അവർ പാടുപെടുന്നത് കണ്ട് തയ്യൽ മെഷീനിൽ നിന്നും കത്രികഎടുത്ത് പെട്ടികളിലെ ടാപ്പ് പൊട്ടിച്ച് സിബ് തുറന്നതും സാധനങ്ങൾ വാരി പുറത്തേക്കിടുന്ന അവർക്ക് ഇടയിൽ നിന്നും ഇത്താക്കുംവല്ലിത്തക്കും ഉപ്പാക്കും ഫോണും വാച്ചും ഇയർപോടും എടുത്തു കൊടുത്തു ബാക്കിയുള്ള രണ്ട് ഫോണുകളും എല്ലാർക്കും ഉള്ള വാച്ചും ഇയർപോടും എടുത്ത് അതിൽ ബാക്കിയുള്ളത് ഇവിടേക്കുള്ളതാണ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ എഴുനേറ്റു മറ്റുള്ളവർ അവർക്ക് കിട്ടിയ ഫോണും വാച്ചുമൊക്കെ നോക്കുമ്പോ ഉമ്മ ഉപ്പാന്റെ കൈയിൽ വാച്ച് കെട്ടികൊടുത്തുകൊണ്ട് അതിന്റെ ഭംഗി നോക്കുകയാണ്

(വല്ലിത്ത എന്റെ അടുത്തു വന്നുകൊണ്ട് ആരും കേൾക്കാതെ പതിയെ) ഉമ്മാക്ക് ഒന്നും വാങ്ങിയില്ലേ

ഞാൻ മറന്നു

എന്താടാ… സാരോല്ല ഇതിൽ ഉമ്മാക്ക് കൊടുക്കാൻ പറ്റിയത് എന്തേലുമുണ്ടോ

ഹാ… ഉണ്ട് വേഗം ചെന്ന് പാത്രം കഴുകുന്ന ലിക്ക്ടും പാൽപ്പൊടിയും കാപ്പിപ്പൊടിയും ഒക്കെ എടുത്ത് ഉമ്മാക്ക് കൊടുത്തു

(വല്ലിത്ത വീണ്ടും അരികിൽ വന്ന് പതിയെ) എടാ ഇതൊക്കെ വീട്ടിലേക്കുള്ളതല്ലേ ഉമ്മാക്ക് മാത്രമായി ഒന്നുമില്ലേ

(ഉമ്മാനോടായി)ഇതെല്ലാം സുലൂനുള്ളതല്ലേ അല്ലേ

(ഉമ്മ എന്നെ നോക്കി ചിരിയോടെ) എനിക്കവൻ എപ്പോഴും ഓരോന്നു കൊണ്ടുതരാറില്ലേ ഇപ്പ്രാവശ്യം അവനോടൊന്ന് മറന്നുപോയതല്ലേ അതൊന്നും സാരോല്ല…(പറഞ്ഞുകൊണ്ട് ഒരു പരാതിയുമില്ലാതെ സ്നേഹത്തോടെ എന്റെ കവിളിൽ ഉമ്മവെക്കുമ്പോഴും നീ എന്നെ മറന്നുപോയോ എന്നൊരു തോന്നൽ ആ കണ്ണുകളിൽ കാണാനുണ്ടായിരുന്നു)

ഞാൻ നോക്കുമ്പോ ഇത്തമാരും ഉപ്പയും എന്നെ നോക്കുന്നത് കണ്ടുഞാൻ പതിയെ പുറത്തേക്കിറങ്ങി ഉമ്മറത്തെ കസേരയിൽ ഇരുന്നു ചായകുടിക്കുമ്പോ വല്ലിത്ത അങ്ങോട്ട് വന്നു

എന്ത് പറ്റി മോനൂ നിനക്ക് ആർക്കും ഒന്നും വാങ്ങിയില്ലെന്ന് നീ പറഞ്ഞപ്പോ ഞാൻ കരുതിയത് ഉമ്മാക്ക് എന്തെങ്കിലും നീ വാങ്ങിയിട്ടുണ്ടാവുമെന്ന് ഒരു ദിവസം മാറിനിന്നാലും തിരികെവരുമ്പോ ഉമ്മാക്ക് എന്തേലുമില്ലാതെ മോൻ വരാറില്ലല്ലോ ഇതിപ്പോ ഞങ്ങൾക്ക് മൂന്നാൾക്കും ഇത്രേം വിലേടെ സാധനങ്ങൾ കൊണ്ടുവന്നിട്ട് ഉമ്മാക്ക് ഒന്നും ഇല്ലാഞ്ഞിട്ട് എന്തോ പോലെ താത്തൂന്റെ പൊന്നൊരു കാര്യം ചെയ്യ് ഈ ഫോൺ ഉമ്മാക്ക് കൊടുക്ക് എന്നിട്ട് വെറുതെ പറ്റിച്ചതാണെന്ന് പറ താത്തക്ക് എന്തിനാ ഇത്രേം വിലേടെ ഫോണൊക്കെ

വേണ്ടിത്താ അത് ശെരിയാവൂല

ഉമ്മാ ഇങ്ങോട്ട് വാ…(പാത്തൂന്റെ ശബ്ദം കേട്ട് താത്ത അകത്തേക്ക്നടന്നു)

(ഉമ്മ വന്ന് എന്റെ തോളിൽ കൈവെച്ചു നിന്നുകൊണ്ട്) സാരോല്ലടാ നീ എനിക്ക് എപ്പോഴും കൊണ്ടുവരുന്നതല്ലേ

ഉമ്മാക്ക് സങ്കടമൊന്നുമില്ല മോൻ അതാലോചിച് വിഷമിക്കണ്ട

മ്മ്…

മോൻ ഈ ചോക്ലേറ്റ് തിന്നുനോക്ക് നല്ല രസോണ്ട് ഉമ്മ പൊട്ടിച്ചു കഴിച്ച ചോക്ലേറ്റ് എന്റെ വായിലേക്ക് വെച്ചുതന്നു

(ഒന്ന് കടിച്ചശേഷം)ഉമ്മ ഈ ഗ്ലാസൊന്ന് അകത്തുവെച്ചിട്ട് വന്നേ…

ഉമ്മ ഗ്ലാസ്സുമായി അകത്തേക്ക് നടന്നതിനു പുറകെ അകത്തേക്ക് കയറിയ ഞാൻ ഫോൺ അടിഞ്ഞു ആമി ഉണരണ്ട എന്ന് കരുതി ഫോൺ സൈലന്റ് ആക്കി ചാർജിൽ ഇട്ടുവെച്ചു മുറിയിൽ ചെന്ന് ട്രാവൽ ബാഗ് എടുത്ത് അതിൽ നിന്നും എന്റെ സുലുകുട്ടിക്ക് എന്നെഴുതി ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞു വെച്ച ബോക്സ്‌ എടുത്തു ലാപ്ടോപ് ബാഗിൽ നിന്നും ചെയിനും ബ്രേസ്‌ലറ്റും എടുത്ത് പോക്കറ്റിലേക്കിട്ടുകൊണ്ട് ബോക്സ്‌ പുറകിൽ പിടിച്ച് ഹാളിലേക്ക് വന്നു

ഉമ്മാ…

ഉമ്മ അങ്ങോട്ട് വന്നു

(പുറകിൽ നിന്നും കൈ എടുത്തു ബോക്സ്‌ ഉമ്മാക്ക് നേരെ നീട്ടി)ഇത് ഉമ്മാക്ക്

ഉമ്മ അത് വാങ്ങി നോക്കി പൊളിക്കാതെ അതിലേ എഴുത്തിലേക്ക് നോക്കി അനങ്ങാതെ നിന്നു ഉമ്മാന്റെ കണ്ണിൽ നിന്നും കണ്ണീരുറ്റി എഴുത്തിന് മുകളിൽ വീഴുന്നത് കണ്ട് എന്റെ നെഞ്ച് പിടഞ്ഞു ഉമ്മാനെ ചേർത്തുപിടിച്ചുകൊണ്ട് നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്

അയ്യേ ഞാൻ തമാശക്ക് പറഞ്ഞതല്ലേ ഒന്നും കൊണ്ടുവന്നില്ലെന്ന് അപ്പോയെക്കും കരഞ്ഞോ എന്റെ സുലു കുട്ടി

ഞാൻ കരുതി എന്നെ മറന്നുപോയെന്ന്

അങ്ങനെ മറക്കുമോ ഞാനെന്റെ ചുന്ദരി കുട്ടിയെ എന്റെ ശ്വാസമല്ലേ എന്റെ ഉമ്മച്ചി

പോടാ ഇതൊക്കെ ഏതേലും പെൺപിള്ളേരോട് പോയിപറ എന്നിട്ട് അവളേം കൂട്ടി ഇങ്ങ് പോര്

ഹാ നടന്നത് തന്നെ അവര് ചെരിപ്പൂരിയടിക്കും ഇതേ പണ്ട് അഹമ്മദ് പെണ്ണ് കാണാൻ വന്നപ്പോ നാണിച്ചു മുഖത്തുനോക്കാതെ നിന്ന സുലൈഖാന്റെ എൺപതുക്കൾ അല്ല കാലചക്രം നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു കിളവീ

അത് കേട്ട് എല്ലാരും ചിരിച്ചു

ഏതാ ആ കുട്ടി

ഏത് കുട്ടി

ഇന്ന് സ്റ്റേജിൽ വന്ന് നിന്റെ കൈയിൽ പിടിച്ച കുട്ടി

ഞെട്ടി വല്ലിത്തയെ നോക്കുമ്പോ അവൾ എന്നെ നോക്കി നിൽക്കുകയാണ്

“കുരിപ്പ് എല്ലാം പറഞ്ഞെന്ന് തോനുന്നു ഒന്ന് നോക്കാം” എന്ന് മനസിനോട് പറഞ്ഞു

ഓഹ്… അതോ അത് അവന്മാരുടെ ഫ്രണ്ട് ആണ്

പ്രതീക്ഷയോടെ എന്തോ കേൾക്കാൻ നിന്ന ഉമ്മമൗനമായി

ഇത്ത : ഇത് തുറന്നുനോക്കുന്നില്ലേ

പോക്കറ്റിൽ നിന്നും ബ്രേസ്ലറ്റ് എടുത്ത് എന്തോ ആലോചിച്ചുനിൽക്കുന്ന ഉമ്മാന്റെ കൈയിൽ കെട്ടികൊടുത്തശേഷം ചെയിൻ ഇട്ടുകൊടുത്തു കൊണ്ട് തിരക്കൊന്നു കഴിയട്ടെ ഇതിന് നമുക്കൊരു ലോക്കറ്റ് വാങ്ങണം

Leave a Reply

Your email address will not be published. Required fields are marked *