വഴി തെറ്റിയ കാമുകൻ – 6 2അടിപൊളി  

ഉമ്മാ ഞാൻ പോയിട്ട് വരാം

അവരേം കൊണ്ട് വന്നിട്ട് ഒന്നും കൊടുക്കാതെ കൊണ്ടുപോകുന്നത് എങ്ങനെയാ

അതൊന്നും ഇപ്പൊ വേണ്ടുമാ ബാക്കിയുള്ളവരെ ഹോട്ടലിൽ നിർത്തി പോന്നതാ

മ്മ്… വേഗം വരില്ലേ

ഇല്ലുമ്മാ ചിലപ്പോഴെ ഇന്ന് വരൂ വരികയാണേൽതന്നെ വൈകും നിങ്ങൾ ഭക്ഷണം കഴിച്ചോ

ഉപ്പാനോടും യാത്ര പറഞ്ഞിറങ്ങി പോർച്ചിൽ വെച്ചിരിക്കുന്ന ബൈക്കിനെ തൊട്ടുനോക്കി വണ്ടി എടുക്കണ്ടടാ എന്റെ വണ്ടിഇത്താടെ അടുത്തുണ്ട് ഇന്ന് ഹോസ്പിറ്റലിൽ കണ്ടു

വീട്ടിൽ നിന്ന് ഇറങ്ങുമ്പോ അവർ രണ്ടുപേരും ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നുണ്ട്

പോവുന്ന വഴി അഫിയെ വിളിച്ചു

കഴിഞ്ഞോ

കഴിഞ്ഞു, എവിടെ എത്തി

അരമണിക്കൂറു കൊണ്ടെത്താം

ശെരി…

എന്നെ ഹോസ്പിറ്റലിൽ വിട്ടിട്ട് മേഡത്തെ

കൂട്ടി ഹോട്ടലിലേക്ക് പോയിക്കോ

മ്മ്…

ഹോസ്പിറ്റലിൽ എത്തറായപ്പോ അഫിയെ വിളിച്ചു പറഞ്ഞു ഹോസ്പിറ്റലിനു മുന്നിലെത്തുമ്പോ അഫിയും ചിത്രയും എൻട്രൻസിൽ നിൽക്കുന്നുണ്ട് വണ്ടിയിൽ നിന്നിറങ്ങുമ്പോഴേക്കും അവർ വണ്ടിക്ക് അരികിലേക്ക് വന്നു അവളും മേടവും സംസാരിക്കുന്നതിനിടെ അവൾ ചിത്രയേപരിചയപെടുത്തികൊടുക്കുകയും ചെയ്തു ഹോട്ടലിലേക്കിറങ്ങാമെന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ പിരിഞ്ഞു

ചിത്ര : എന്നാലും വല്ലാത്ത സർപ്രൈസായിപോയി

എന്തെ

രണ്ട് ദിവസം വിളിയില്ലാതായപ്പോ പെണ്ണിന്റെ മുഖമാകെ വാടി ഇന്ന് കണ്ടില്ലേ ആകെ തുടുത്ത് പാവം ആ മെർലിൻ ആണ് അനുഭവിച്ചേ അവൾക്ക് തൊട്ടതിനും പിടിച്ചതിനും ചീത്തയാ പിന്നെയും കുറച്ചുസമയം അവളോട് സംസാരിച്ച് ഞങ്ങൾ ബൈക്കിനടുത്തേക്ക് നടന്നു അവൾ ചാവി എനിക്ക്നേരെ നീട്ടി അത് വാങ്ങികൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു അവൾ പുറകിൽ കയറിക്കൊണ്ട് ഹാൻഡ്ബാഗ് മുന്നിൽ വെച്ച് എന്നെ കെട്ടിപിടിച്ചിരുന്നു വണ്ടി ഹോസ്പിറ്റലിന് പുറത്തെക്കെടുത്തു

ചായകുടിച്ചാലോ

മ്മ്…

വണ്ടി പുതിയ സ്റ്റാൻഡിനടുത്തുള്ള ചായക്കടക്ക്മുന്നിൽ നിൽക്കും വരെ എന്നെ കെട്ടിപിടിച്ചിരിക്കുന്ന അവളുടെ കൈകൾക്ക് മുകളിൽ എന്റെ കൈ തഴുകികൊണ്ടിരുന്നു

ഇക്കാ ഒരു കട്ടൻ വിത്തൗട്ട്സ്ട്രോങ്ങ്‌ ഒരു കട്ടൻ മധുരം കൂട്ടി

ഒരു കിങ് സിഗരറ്റ് വാങ്ങി കത്തിച്ചുകൊണ്ട് ബൈക്കിൽ ചാരിയിരിക്കുമ്പോഴും കൈകൾ കോർത്തുപിടിച്ചിരുന്നതല്ലാതെ സംസാരിക്കാൻ വിഷയങ്ങളില്ലാത്തപോലെ ഞങ്ങൾ മൗനമായിരുന്നു

ചായ

അവൾ ചായ എടുത്തുവന്ന് ഒന്ന് എനിക്ക് നീട്ടി സിപ് ചെയ്തപ്പോഴാണ് മാറിപ്പോയിഎന്നറിയുന്നത് അവളെ നോക്കുമ്പോ അവളും ചായ മാറിയതറിഞ്ഞു എന്നെ നോക്കി ചായ മാറ്റി

വലി കൂടിയോ

കുറച്ച് എന്നാലും ഒവറില്ല

മ്മ്…

വേണോ…

മ്മ്…

സിഗരറ്റ് അവളുടെ ചുണ്ടോടാടുപ്പിച്ചു അവളൊരു പുകയെടുത്തു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കിയ ശേഷം പുക വിട്ടു വലിക്കാറുണ്ടോ

അവസാനം നിന്റെ കൂടെ വലിച്ചതാ ഒരു പുകയെടുത്തു അവൾക്കുനേരെ നീട്ടിയതും അവളുമൊരു പുകയെടുത്തു സന്ധ്യ നേരത്ത് തട്ടമിട്ടൊരു മൊഞ്ചത്തിപ്പെണ്ണ് എന്റെ സിഗരറ്റ് ഷെയർചെയ്യുന്ന കണ്ടാവണം ചുറ്റുമുള്ള പലരും ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞങ്ങൾ ചായ ഗ്ലാസ് തിരികെ നൽകി പൈസകൊടുക്കാൻനോക്കുമ്പോഴാണ് പേഴ്‌സ് കറിൽ മറന്നുവെച്ചത് ഓർമ്മവരുന്നത് അല്ല എടുത്തിട്ടും കാര്യമില്ല അതിൽ റിയാലേ ഉള്ളൂ അവളോട് പറഞ്ഞപ്പോ അവൾ ബാഗിൽ നിന്നും പേഴ്‌സ് എടുത്തുതന്നു പേഴ്സിൽ നിന്നും പൈസഎടുക്കുന്നതിനിടയിൽ ഒരാൾ വന്ന് എനിക്ക് സൈഡിൽ വന്ന്

കണ്ണനല്ലേ

(അയാളെ നോക്കി)അല്ല ഷെബി

ഓഹ് ഇതാരാ…

എന്താ ചേട്ടാ പ്രശ്നം

നീ ചോദിച്ചതിന് സമാദാനം പറമോനേ

വിട്ട് പിടി ചേട്ടാ… മൂക്കൊലിപ്പ് മാറാത്ത പിള്ളേരുണ്ടാവും അവരുടെ അടുത്ത് ചെല്ല് ചേട്ടൻ വിട്ടോ…

കടക്കാരന് പൈസയും കൊടുത്ത് സിഗരറ്റും വാങ്ങികത്തിച്ചു പേഴ്‌സ് അവൾക്ക് കൊടുത്ത് ഞങ്ങൾ വണ്ടിയിൽ വന്ന് കയറി സ്റ്റാർട്ട്‌ ചെയ്തു ഗിയറിട്ടു മുന്നോട്ടെടുത്തതും ഒരു കൈ ചാവി തിരിച്ചു വണ്ടി ഓഫ്‌ ചെയ്തുചാവിവലിക്കാൻ നോക്കുമ്പോയേക്കും ആ കൈയിൽ കയറി പിടിച്ചു അയാളെയും ഒപ്പമുള്ളവരെയും നോക്കുമ്പോ കൂട്ടത്തിൽ നേരത്തെ വന്ന് സംസാരിച്ചവനുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *