വഴി തെറ്റിയ കാമുകൻ – 6 2അടിപൊളി  

ശെരി ഞാൻ അതിന് മുൻപ് എത്താം

അപ്പൊതന്നെ ലൊക്കേഷൻ അയച്ചുകൊടുത്തു വീട്ടിൽ വന്ന് ബാക്കിയുള്ള കണക്കും നോക്കി ഭക്ഷണം കഴിച്ചശേഷം അഫിയെ വിളിച്ചു സംസാരിച്ചുകൊണ്ട് പതിയെ ഉറങ്ങി

ജോഗിങ്ങും കഴിഞ്ഞു വന്ന്കുളിച്ചിറങ്ങുമ്പോഴാണ് ഫോൺ അടിയുന്നത് കേൾക്കുന്നത് എടുത്തുനോക്കിയപ്പോ ജലീൽ ആണ്

ഹലോ ഞാൻ ലോക്കഷനിൽ ഉണ്ട്

ഒന്ന് ഡ്രസ്സ്‌ ചെയ്യട്ടെ ഇപ്പൊ വരാം

ഫോൺ കട്ട്‌ ചെയ്തു കിച്ചണിൽ വിളിച്ചു രണ്ടുപേർക്ക് ബ്രേക്ക്ഫാസ്റ്റ് വേണമെന്ന് പറഞ്ഞ ശേഷം ഡ്രസ്സ്‌ ചെയ്ത് ചാവിയും ഫോണും പേഴ്സും ലാപ്പും പ്രിന്റ് എടുത്തുവെച്ച പേപേഴ്സും എടുത്തു പുറത്തേക്കിറങ്ങി ലാപ്പും പേപ്പേഴ്സും വണ്ടിയിൽ വെച്ചശേഷം ഗേറ്റിന് പുറത്തിറങ്ങി വെളുത്ത നിറമുള്ള ഒരു ലാൻഡ് ക്രൂസർ നിൽക്കുന്നത് കണ്ട് ആൾക്ക് അരികിലേക്ക് ചെന്നു

ജലീൽക്കയല്ലേ

അതേ… നിങ്ങളാണോ ഷെബി…

അതേ

(ഡ്രസിങ് കണ്ട് സംശയത്തോടെ അയാൾ ഒരിക്കൽ കൂടി എന്നെ നോക്കി) നിങ്ങൾ വീട്ടിലെ ഡ്രൈവറല്ലേ

അതേ ഈ വീട്ടിലെ ഡ്രൈവറാണ്

അപ്പോയെക്കും എന്റെ ഫോൺ റിങ് ചെയ്തു

നീ എവിടെയാ പുറത്തുണ്ട് ഇപ്പൊ വരാം ആളെ മുറിയിൽ ഇരുത്തി

ഡോർ തുറക്കുമ്പോ സിയാ പുറത്ത് ഒരു ട്രെയിൽ സാൻവിച്ചും രണ്ട് കപ്പ്‌ ചായയുമായിനിൽക്കുന്നു അവളോട് ട്രേ വാങ്ങി ടി പോയിൽ വെച്ച് ഒരു കപ്പിൽ ചായ യും ഒരു സാൻവിച്ചും എടുത്തു അയാളോടും എടുക്കാൻ പറഞ്ഞു

വ്യാഴാഴ്ചയല്ലേ സ്കൂൾ ഉണ്ട് ഇപ്പൊ പോവും മേഡത്തെ സ്കൂളിൽ ഇറക്കി ഞാൻ ഓഫീസിലേക്ക് പോവും പിനെ വൈകീട്ടുവരെ നോക്കണ്ട അതാ നേരത്തെ വന്നാൽ നന്നായിരുന്നു എന്ന് പറഞ്ഞത്

ആ…

പെട്രോൾ പൈസ ഇപ്പൊ വേണോ വേണ്ട എങ്കിൽ വൈകീട്ട് വിളിച്ചാൽ മതി

ശെരി

ഞാൻ ഈ ആഴ്ച കുറച്ചുദിവസത്തേക്ക് നാട്ടിൽ പോവും എന്തെങ്കിലും ഉണ്ടെങ്കിൽ വാട്സപ്പിൽ കോണ്ടാക്ട് ചെയ്താൽ മതി

അപ്പൊ പേയ്‌മെന്റ് എങ്ങനെയാ

ഞാൻ പോവും വരെ ഞാൻ തരാം കഴിഞ്ഞാൽ പെട്രോൾ ബില്ല് ഈ സൂക്കിലെ കഫ്റ്റീരിയയിൽ കൊടുത്താൽ മതി അവിടുന്ന് തരും ഓട്ടം കഴിഞ്ഞു കണക്ക് കൂട്ടിയിട്ട് ഉള്ള പേയ്‌മെന്റും കഫ്റ്റീരിയയിൽ നിന്നും തരും

ശെരി…

ചായയും കുടിച്ച് വണ്ടി സ്റ്റാർട്ട്‌ ചെയ്തിട്ട് വന്ന് സംസാരിച്ചിരിക്കെ ഇടയിൽ മേടത്തിന്റെ കാൾ വന്നു ഫ്രണ്ട്നെയും അയാളെയും പരിചയപെടുത്തിയ ശേഷം വണ്ടിയെടുത്തു സ്കൂളിലേക്ക് തിരിച്ചു

ആള് കുഴപ്പമില്ലെന്നാണ് തോന്നുന്നത് പേയ്‌മെന്റ് പെട്രോൾ അടക്കം അയ്യായിരം ആയിരുന്നു പറഞ്ഞത് നാലായിരത്തി ഇരുന്നൂറ്റി അൻപതിൽ ഉറപ്പിച്ചിട്ട് ഇരുന്നൂറ്റി അൻപത് അയാളോട് എന്റെ കമ്മീഷൻ എന്നും പറഞ്ഞും കുറപ്പിച്ചിട്ടുണ്ട്

പാവം കിട്ടും നിനക്ക്

എന്തിന്

ഈ പാവം പിടിച്ച ആൾക്കാരെ പറ്റിച്ചിട്ട് നീ തന്നെ അല്ലേ പറഞ്ഞേ പെട്രോൾ കൂടാതെ ഇരുന്നൂറ്റി അൻപത്തൊക്കെ ചെറിയ വണ്ടിക്ക് വാങ്ങുന്നുണ്ടെന്ന്

ഹ…ഹ…ഹ… ഇത് പറ്റിക്കലല്ലല്ലോ ബിസിനസ് അല്ലേ അല്ലാതെന്ത് പറ്റിക്കലാ …

നമ്മൾ വാങ്ങുന്നത് കുറഞ്ഞ വിലയിൽ വാങ്ങുകയും വിൽക്കുന്നത് കൂടിയ വിലയിൽ വിൽക്കുകയും ചെയ്യുന്നതല്ലേ ബിസിനസ്

പാവം പിടിച്ച ടാക്സികാരനെ പറ്റിക്കുന്നതാണോ ബിസിനസ് ഞാൻ അവളെ വിളിച്ചു ദിവസോം ഈവനിംഗ് അൻപത് റിയാൽ അയാൾക്ക് കൊടുക്കാൻ പറയട്ടെ

അയാൾ ടാക്സിക്കാരൻ ഒന്നുമല്ല ഇവിടെ വില്ല വാടകക്ക് കൊടുക്കലും വണ്ടി കച്ചവടവും ഒക്കെയാ ആളുടെ പരിപാടി അയാൾ വാങ്ങുന്ന വണ്ടി അയാൾ കറക്റ്റ് വിലകൊടുത്താണോ വാങ്ങുന്നത് അല്ലേൽ വിൽക്കുമ്പോ അയാൾക്ക് ഒരഞ്ഞൂറു റിയാൽ എടുത്തിട്ട് വിൽക്കുമോ ഇല്ലല്ലോ അല്ലെങ്കിൽ അയാൾ റെന്റിനെടുത്തവില്ല അയാൾ ആയിരം റിയാൽ ലാഭത്തിനു പുറത്ത് കൊടുക്കുമോ അതുമില്ല എന്താ അയാൾക്ക് എന്തേലും അധ്വാനമുള്ള കാര്യമോ അല്ലേൽ അയാൾ ഏത് സമയവും ഇതിന്റെ പുറകെ നടക്കണമെന്നതുകൊണ്ടോ അല്ലല്ലോ അത് അയാളുടെ ബിസിനസ് ഇതിപ്പോ സാധാരണ റൂമിൽ ഉറങ്ങുന്ന സമയം അയാൾ വിൽക്കാൻ വെച്ച വണ്ടിയിൽ പുറത്ത് കറങ്ങുന്നു അതിന് നാലായിരം ഒക്കെമതി നിനക്ക് അയാൾക്ക് ക്യാഷ് കൊടുക്കണം എന്ന് തോന്നുന്നെങ്കിൽ കൊടുത്തോ പക്ഷേ അതിൽ അതികം കൊടുക്കണമെന്ന് എനിക്ക് തോന്നുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *