വഴി തെറ്റിയ കാമുകൻ – 6അടിപൊളി  

ഇവിടെ എല്ലാരും തുണിയില്ലാതെ നിക്കുവാണോ ഇത്ര തിടുക്കപ്പെട്ട് പോവാൻ സമയമെത്ര ആയീന്നാ നിന്റെ വിചാരം നിന്നെ അന്വേഷിച്ച് എവിടൊക്കെ തെണ്ടീട്ടാ വരുന്നെന്നു നിനക്കൊക്കെ വല്ല നിശ്ചയമുണ്ടോ

ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ നോക്കി

ആറ് മണികഴിഞ്ഞാൽ കവലയിലേക്ക് ബസ്സ് പോലും കിട്ടില്ല ആറു മണിയുടെ ബസ്സിന്‌ വന്നാൽതന്നെ ഇരുട്ടത് ഇവിടംവരെ നടക്കണം വഴിയിലാണെൽ കൂവി വിളിച്ചാൽ പോലും കേൾക്കാൻ കുറച്ച് കുടിയന്മാരല്ലാതെ ഒരു പൂച്ചയും കാണില്ല ഇതൊന്നും നിനക്കറിയില്ലേ

ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ നോക്കി

നിന്നോടാ ചോദിക്കുന്നെ മിണ്ടാതുള്ള ഈ നിൽപ്പുണ്ടല്ലോ അടിച്ച് മുഖം ഞാൻ പൊളിക്കും

മുഖം ഉഴർത്തി നോക്കിയ അവളെ നോക്കി

ഒരു കാര്യം ഞാൻ എല്ലാത്തിനോടും കൂടെ പറഞ്ഞേക്കാം ഒരുത്തി ഉണ്ടാക്കി തന്ന നാണക്കേട് അപ്പയേം കൊണ്ടാ പോയേ അപ്പാ പോവുമ്പോ നിങ്ങളെ എല്ലാം എന്റെ കൈയിൽ തന്നിട്ടാ പോയേ അവളെ പോലെ നാണക്കേട് ഉണ്ടാക്കി വെക്കാൻ നിങ്ങൾ ആരേലും നോക്കിയാൽ അപ്പാ സത്യം വെട്ടി നുറുക്കി കത്തിക്കുംഞാൻ

ചവിട്ടി തുള്ളി അകത്തേക്ക് പോവുമ്പോ ഉള്ളിൽ ദേഷ്യോം സങ്കടോം നിറഞ്ഞു നിന്നിരുന്നു അമ്മയുടെ മുറിയിലെ അലമാരയിൽ നിന്നും മാറാനുള്ള ഡ്രെസ്സും തോർത്തുമെടുത്തു കുളിച്ചു വന്നു മുറ്റത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കേ അക്ക അങ്ങോട്ട് വന്നു

എന്തേ എന്തുപറ്റി എന്തിനാ അത്രേം ദേഷ്യപ്പെട്ടെ

അക്കാ അവളെങ്ങനെയാ വന്നേ…

ഓട്ടോയിൽ എന്നല്ലേ പറഞ്ഞേ

ഇവിടേക്ക് ഓട്ടോയിൽ ആണോ വന്നേ

അല്ല നടന്ന്…

മ്മ്…

എന്തേ…

അവൾ എന്തോ കള്ളം ചെയ്തിട്ടുണ്ട് അവൾ ഓട്ടോയിലല്ല വന്നത് ആണെങ്കിൽ അവൾ ഇവിടെ വരെ ഓട്ടോയിൽ വരില്ലായിരുന്നോ അതുമല്ല ചോദിച്ചപ്പോ അവൾ വിക്കിയത് അക്ക കണ്ടില്ലേ…

ഒരാഴ്ച്ച കഴിഞ്ഞ് ഒരു ദിവസം വീട്ടിലേക്ക് കയറുമ്പോ അമ്മയുടെ അടക്കി പിടിച്ചുള്ള ചീത്ത പറച്ചിലും കരച്ചിലും കേട്ടു ഒരു നിമിഷം അമ്മയുടെ മുറിക്കു പുറത്ത് നിന്നുപോയി

അവളോട് കല്യാണം കഴിക്കാൻ പറഞ്ഞിട്ട് കഴിക്കാഞ്ഞിട്ടല്ലേ അതിനിപ്പോ ഞാനെന്ത് ചെയ്യണം (തമിഴ്ന്റെ ഉറച്ച ശബ്ദം)

അവൾ നിങ്ങളെ ഭാവി ഓർത്താ പഠിപ്പ് പോലും നിർത്തി ഇത്തിരി നേരം പോലും ഇരിക്കാതെ എല്ലാ ജോലിയും ചെയ്യുന്നത് ആണുങ്ങളെ കൈ പോലെയാ എന്റെ കുഞ്ഞിന്റെ കൈ ഇരിക്കുന്നെ

അമ്മ കരഞ്ഞോണ്ട് പറയുന്നത് കേട്ട് ഞാൻ എന്റെ കൈയിലേക്ക് നോക്കി ശെരിയായിരുന്നു മുഴുവൻ തഴമ്പ് പിടിച്ച് ആണുങ്ങളെ കൈ പോലെ ഉണ്ടായിരുന്നു

അതിന് ഞാനും കല്യാണം കഴിക്കാതെ അവളെ പോലെ ഇവിടെ ഇരിക്കണോ

എന്ന് ഞാൻ പറഞ്ഞോ നീ ഇപ്പൊ ജോലിക്ക് പോവാൻ തുടങ്ങിയല്ലേ ഉള്ളൂ നിന്നെ പഠിപ്പിക്കാൻ ഒക്കെ അവളെത്ര കഷ്ട്ടപെട്ടു അവൾക്ക് വേണ്ടി ഇത്തിരി കാത്തിരുന്നൂടെ നിനക്ക്

അവൾ എന്ന് കെട്ടും എന്ന് കരുതി കാത്തിരിക്കാനാണ് അവൾക്ക് വാശിയാ ചേച്ചിയോടുള്ള വാശി ചേച്ചി അവൾക്ക് ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോയത് അത്ര വലിയ തെറ്റാണെന്നൊന്നും എനിക്ക് തോന്നുന്നില്ല ചേച്ചി ഇവിടെ ജീവിച്ചിരുന്നു എന്ന് പോലും മനസിലാവാത്ത പോലെ അവളുടെ എല്ലാം കത്തിച്ചു നശിപ്പിച്ചത് അവളുടെ വാശി മാത്രമാ ചേച്ചിയെ പറ്റി ഇവിടെ ആരും സംസാരിക്കുകപോലും ചെയ്യാത്തത് അവളെ പേടിച്ചിട്ടല്ലേ എനിക്ക് ആരെയും പേടിയില്ല അവൾക്ക് ഇവിടെ ഉള്ള അതേ അവകാശം ചേച്ചിക്കുമുണ്ട് അവളുടെ വാശിക്ക് തീർക്കാനുള്ളതല്ല എന്റെ ജീവിതം അവള് കെട്ടുമ്പോഴേക്കും ഞാൻ കിളവി ആവും ആര് സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ അവനെ കെട്ടും ഇല്ലേൽ ചേച്ചിയെ പോലെ ഞാനും അവന്റെ കൂടെ ഇറങ്ങിപോവും അതിനിവിടെ ആര് ഭദ്രകാളി ആടിയിട്ടും കാര്യമില്ല അവളുടെ ചോദ്യം ചെയ്യലും ഭരണവും എനിക്ക് ഒന്നും തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല

ഇതെല്ലാം കാണാൻ ഞാനെന്തു പാവം ചെയ്തു കടവുളേ (നിസ്സഹായയായി അമ്മ കരയുന്നത് കേട്ടു)

വീണുടഞ്ഞ ചില്ല് പാത്രം പോലുള്ള മനസുമായി അവിടെ നിന്നും നടന്ന് വീടിനു പുറകു വശത്തെ സ്റ്റെപ്പിൽ ചെന്നിരുന്നു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി

അമ്മാ…(ഉറക്കെ വിളിച്ചു)

അല്പസമയം കഴിഞ്ഞ് അമ്മ വരുമ്പോമുഖം കഴുകിയിട്ടുണ്ട് എങ്കിലും കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു

എന്തേ…

കുറച്ച് വെള്ളം തരുമോ

ഇപ്പൊ തരാമെന്നുപറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി

കുളിയെല്ലാം കഴിഞ്ഞ് മുറ്റത്തെ കയറ് കട്ടിലിൽ ഇരുന്ന് കുറേ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി അവരുടെ ജീവിതത്തിനു ഞാൻ ആണ് ഇപ്പൊ ഒരു തടസമായി നിൽക്കുന്നത് അത് വേണ്ട എനിക്ക് ചെയ്തു തീർക്കാൻ ഇനിയും ഒത്തിരി കാര്യങ്ങൾ ബാക്കിയുണ്ട് അതിന്റെ പേരിൽ അവരുടെ ജീവിതം നശിപ്പിക്കണ്ട എന്നതായിരുന്നു ചിന്തകളുടെ അവസാനം

തമിഴ്നെയും മാങ്കനിയേയും വിളിച്ചു

തമിഴ് ആരാ ആള്…

അവളെനെ നോക്കി…

നിനക്ക് ആരെയോ ഇഷ്ടമല്ലേ… ആരാ ആള് എന്താ ചെയ്യുന്നേ…

രാജീവ്‌… ഡിഗ്രി കഴിഞ്ഞ് പോലീസിൽ കയറാൻ ട്രൈ ചെയ്യുകയാ

അവന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്

അച്ഛൻ മരിച്ചു അമ്മ മാത്രം

അവന്റെ വീട്ടിൽ അറിയുമോ

അറിയാം…

മ്മ്… അവരോട് വരാൻ പറ്റുന്ന സമയം അറിയിച്ചിട്ട് പെണ്ണ് കാണാൻ വരാൻ പറ

അവൾ എന്നെ നോക്കി

(മാങ്കനിയെ നോക്കി)നിന്റെ മനസിൽ ആരെങ്കിലും ഉണ്ടോ…

ഇല്ല

എന്നാ നിനക്കൊരു ചെക്കനെ നോക്കട്ടെ…

ചേച്ചീ എനിക്കിപ്പോ കല്യാണം വേണ്ട

അതെന്താ…

ചേച്ചി ഒറ്റയ്ക്ക്

ഞാനെങ്ങനെയാ ഒറ്റയ്ക്കാകുന്നെ അമ്മ ഉണ്ട് പ്രകാശുണ്ട് അക്ക ഉണ്ട് കല്യാണം കഴിഞ്ഞ് പോയാലും നിങ്ങളൊക്കെ വരില്ലേ പിനെ എന്താ

അതല്ല ചേച്ചി കല്യാണം കഴിക്കാതെ

(ചിരിക്കാൻ ശ്രമിച്ചത് വിജയിച്ചോ എന്ന സംശയത്തോടെ) എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് അതെല്ലാം കഴിയുമ്പോയേക്കും നീ കിളവി ആവും അപ്പൊ പിനെ എഴുപതാം കല്യാണം നടത്തിയാൽ മതി പിനെ നിനക്ക് ആരോടേലും ഇഷ്ടമുണ്ടെങ്കിൽ ഇപ്പോ പറയണം

ഇല്ല…

എന്നാ ഞാൻ ചെക്കനെ നോക്കിക്കോട്ടെ

അവളൊന്നും മിണ്ടിയില്ല

നിങ്ങളാരും എനിക്കൊരു ബുദ്ധിമുട്ടോ ഭാരമോ അല്ല എന്നാലും നിങ്ങൾ കല്യാണം കഴിച്ച് കാണണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട് എന്റെ ജീവിതത്തിൽ കല്യാണം ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല എനിക്ക് വേണ്ടി കാത്തിരുന്നു ജീവിതം തുലക്കരുത് നിങ്ങളെ നോക്കാനാ അപ്പ എന്നെ ഏൽപ്പിച്ചത് നിങ്ങളെ ജീവിതം ഇല്ലാതാക്കാൻ അല്ല ആലോചിച്ചിട്ട് പറഞ്ഞാൽ മതി

തമിഴ് ഇവൾക്ക് സമ്മതമാണെങ്കിൽ നിങ്ങളുടെ രണ്ടാളുടെയും കല്യാണം ഒരുമിച്ച് നടത്തിയാൽ പോരെ

മ്മ്…

അമ്മയോട് ഇനി അങ്ങനെ ഒന്നും സംസാരിക്കരുത് നമ്മുടെഅമ്മയാണ്, അമ്മയെ നിനക്കിപ്പോ മനസിലായെന്നുവരില്ല മനസ്സിലാവുമ്പോ ആഗ്രഹിച്ചാലും ആ കാലിൽ കെട്ടിപിടിച്ചു കരയാൻ പോലും ചിലപ്പോ എന്റെ മോൾക്ക് കഴിഞ്ഞെന്നും വരില്ല.

Leave a Reply

Your email address will not be published. Required fields are marked *