വഴി തെറ്റിയ കാമുകൻ – 6 1അടിപൊളി  

ഇത്തമാരും ഉപ്പയും ഒക്കെ ചെയിനും കൈചെയ്നും നോക്കി

ഇത്ത : ചെയിൻ എത്ര പവനാടാ

എട്ട് പവൻ

വല്ലിത്ത : കാഴ്ച്ചക്ക് അത്രേം തൂക്കം തോന്നുന്നില്ലെങ്കിലും നല്ല കട്ടിയുണ്ട്, കൈ ചെയിൻ എത്രയാ

രണ്ട്

ഒന്നും മിണ്ടാതെ നിൽക്കുന്ന ഉമ്മയെ നോക്കി

എന്റെ സുലുക്കുട്ടീ ഇനി ഞാൻ കെട്ടാതെ നിൽക്കുന്നു എന്നും പറഞ്ഞു വിഷമിക്കണ്ട മാനുക്കയേയും സതീഷേട്ടനെയും(ഈ പറമ്പിന്റെ ഉടമസ്ഥർ ആയ ബ്രോക്കർ മാർ, ബ്രോക്കർ മാർ എന്ന് പറഞ്ഞു കുറച്ചുകാണണ്ട നോട്ട് നിരോധനത്തിനുമുൻപ് സ്ഥലത്തിന് പൊന്നും വിലയുള്ള കാലം വലിയ വില കൊടുത്ത് മൂന്നര ഏക്കർ വരുന്ന ഈ പറമ്പ് വിലക്ക് വാങ്ങി സ്ഥലത്തിന്റെ വില ഇടിഞ്ഞപ്പോ അന്നവർ വാങ്ങിയതിന്റെ പകുതി വിലപോലും കിട്ടാത്ത അവസ്ഥ വന്നു എല്ലാം ശെരിയായിവരും എന്ന് കാത്തിരുന്നു പതിയെ പതിയെ ശെരിയായി വന്നുകൊണ്ടിരിക്കെ കൊറോണയുടെ വരവ് അതോടുകൂടി വലിയ സ്ഥലം ആയതിനാൽ വില പറയാൻ പോലും ആളുകൾ വരാത്ത അവസ്ഥ യായതോടെ മുതലെങ്കിലും കിട്ടിയാൽ കൊടുക്കാം എന്ന് കരുതി ഇരിക്കുകയാണ് രണ്ടുപേരും) പോയെന്നു കാണണം ഇത് മൊത്തമായി വാങ്ങിയിട്ട് നമുക്കൊരു വീട് വെക്കാം അതുകഴിഞ്ഞു കല്യാണം കഴിക്കാം പോരെ

ഉമ്മ : നിനക്കെന്ത് പറഞ്ഞാലും തമാശയാ

ഞാൻ കാര്യമായിട്ട് പറഞ്ഞതാണുമ്മാ അവരോട് സംസാരിച്ചു കുറച്ചുപൈസ ഇപ്പൊ കൊടുത്ത് സ്ഥലം പേരിലാക്കിച്ചിട്ട് ബാക്കിക്ക് എഗ്രിമെന്റ് എഴുതി നമുക്ക് വീടിന്റെ പണി തുടങ്ങാം

ഉപ്പ : അല്ലഡാ… ഈ പറമ്പ് മൊത്തമായേ അവർ കൊടുക്കൂ അതും അന്നവർ സെന്റിന് എഴുപത്തി അയ്യായിരം രൂപ കൊടുത്തു വാങ്ങിയതാണ് മൂന്നര ഏക്കർ എന്ന് പറയുമ്പോ വലിയ പൈസ ആവും ഉള്ള പൈസക്കൊണ്ട് ഈ വീട് പൊളിച്ച് ഇവിടെത്തന്നെ വേറൊരു വീട് പണിതാൽ പോരെ ഇത് ഇരുപത്തി അഞ്ച് സെന്റില്ലേ ഇത് പോരെ

അല്ലുപ്പാ ഇതിപ്പോ പൊളിക്കണ്ട പൊളിച്ചാൽ വീട് പണി നടക്കുമ്പോ താമസം ഒക്കെ ബുദ്ധിമുട്ടാവും

എന്നാ ഞാൻ നല്ല കുട്ടികളുണ്ടോ എന്ന് നോക്കട്ടെ

ഓഹ്… അതിനെന്താ ഉത്സാഹം ഒന്ന് ക്ഷമിക്ക് ഒരു കുട്ടിയുണ്ട് നമുക്ക് നോക്കാം

ഏ…എവിടെയാ… എന്താ പേര്…കാണാൻ എങ്ങനിരിക്കും… ഫോട്ടോ ഉണ്ടോ…

എന്റുമ്മാ നിക്ക് ഞാൻ പറയാം

ശെരി പറ

കാണാൻ വലിയ ഭങ്ങിയൊന്നുമില്ലേലും കയ്യിലിരിപ്പത്ര നല്ലതൊന്നുമല്ല പിനെ ആകെ ഉള്ള സമാധാനം എന്ത് പണിയായാലും ഓടി നടന്നു ചെയ്തോളും മടി എന്താണെന്ന് അറിയുകയേ ഇല്ല

ആ… എന്തേലുമാവട്ടെ ഇവിടൊരു പണീം ചെയ്തില്ലേലും കുഴപ്പമില്ല നിനക്കിഷ്ടായോ നിന്റെ കൂടെ അവിടെ പണിയെടുക്കുന്നതാണോ…

ഇതൊരു വെലേം കൂലീം ഇല്ലാത്ത പെണ്ണാ അല്ലേലും നമുക്കീ പത്താംക്ലാസും ഗുസ്‌തീം യോഗ്യതയുള്ളതല്ലേ

(അഭി വന്ന് എന്റെ മേൽ ചാരിനിന്നു ചോക്ലേറ്റ് തിന്നോണ്ട്) മാമാ…

എന്താ അഭിക്കുട്ടാ…

ഇതെല്ലാം ഇവിടെ നിന്നോട്ടെ എനിക്കും മോളൂനും ഇവിടെ വരുമ്പോ കളിക്കാൻ

അതിന് മാമൻ വേറെ വാങ്ങിത്തരാടാ

മാമാ എനിക്ക് ഒരു സൈക്കിളും വേണായിരുന്നു ഇവിടെ വരുമ്പോ കളിക്കാൻ

(അവന്റെ നെഞ്ചിലൂടെ കൈ ഇട്ട് അവനെ പിടിച്ചുകൊണ്ട്)അതിനെന്താ നമ്മക്ക് വാങ്ങാടാ… പാത്തൂനൊന്നും വേണ്ടേ…

എനിക്ക്…

വല്ലിത്ത : (അവരെനോക്കി) മിണ്ടാതിരുന്നേ രണ്ടാളും ഇപ്പൊ സൈക്കിളും വേണ്ട ഒന്നും വേണ്ട (എന്നെ നോക്കി) നിനക്കെന്തിന്റെ കേടാ…

നീ ഒന്ന് മിണ്ടാതിരി ഇത്താ…(പാത്തൂനെ അടുത്തേക്ക് വിളിച്ചു) പാത്തൂട്ടികെന്താ വേണ്ടേ

അവൾ വല്ലിത്തയെ നോക്കി

ഉമ്മച്ചി ഒന്നും പറയൂല മോള് പറ

പൊന്നിന്റെ കമ്മൽ

ഞാൻ അവളുടെ കാതിൽ നോക്കി ഒരു പഴയ നിറം മങ്ങിയ ഫാൻസി കമ്മൽ ഇട്ടിരിക്കുന്നു

എന്റെ ക്ലാസിൽ എല്ലാർക്കുമുണ്ട് വാങ്ങിത്തരാൻ പറഞ്ഞപ്പോ ഉപ്പച്ചി ഉമ്മച്ചീനെ അടിച്ചു ഉപ്പച്ചി വാങ്ങിത്തരൂല

ഞാൻ വല്ലിത്തയേ നോക്കി അവൾ പതറി നിൽക്കുന്നു

നിന്നെ അവൻ അടിക്കാറുണ്ടോ

(പകപ്പ് മറച്ചുവെച്ചു ഒരിളിഞ്ഞ ചിരിയോടെ)ഹേയ്… അതെന്തോ തമാശക്ക്

ഇവളെ കമ്മലും മാലയുമൊക്കെ എവിടെ

അത്… അത്… അത്ചെറിയൊരു അത്യാവശ്യം വന്നപ്പോ ഹാ… കഴിഞ്ഞ വരവിനു പണയംവെച്ചതാ

(ഞാനവളെ ചേർത്തുപിടിച്ചു) നമ്മക്ക് പോയി വാങ്ങാ ഇപ്പൊ മോള് ചോക്ലേറ്റ് ഒക്കെ തിന്ന് പോയി കിടന്നോ നമുക്ക് കമ്മലും മാലയും എല്ലാം വാങ്ങാട്ടോ ചെല്ല് മക്കൾ പോയി കിടന്നോ

അവര് മുറിയിലേക്ക് പോയി കഴിഞ്ഞു മുറിയുടെ കതക് വെളിയിൽ നിന്ന് ചാരി

നിന്നെ അവൻ തല്ലാറുണ്ടോ…

വീണ്ടും അതേ ചോദ്യം കേട്ട് ഇത്ത തലകുനിച്ചു നിന്നു

അവൻ തല്ലാറുണ്ടോന്ന്

മ്മ്… ഹും… അവൾ ഇല്ലെന്ന പോലെ തലയാട്ടി

കൊച്ചിനൊരു നിറമുള്ള ഫാൻസി കമ്മല് പോലും വാങ്ങികൊടുക്കാൻ അവനെക്കൊണ്ട് പറ്റില്ലേ നാട്ടിൽ ദിവസം പണിക്ക് പോയിട്ട് ഞാൻ വാങ്ങിയില്ലേ അവളെ കാതിലും കഴുത്തിലും വളയും കൈചെയിനും അരയിലും കാലിലുമടക്കം

അതിന്റെ കാൽ പവനില്ലാത്ത കമ്മല് വിറ്റ് തീർക്കാൻ പറ്റുന്ന എന്ത് ദാരിദ്ര്യമാ അവന്

ഇത്താ നിന്നോടാ ചോദിക്കുന്നെ… വാ തുറന്ന് പറ

തുടം പോലൊരു ചെയിൻ നിന്റെ കഴുത്തിലുള്ളപ്പോ അത് പോലും എടുക്കാതെ ആ കൊച്ചിന്റെ കമ്മലടക്കം എല്ലാം എടുത്തു തൊലച്ചത് അവൻ ആരെ ഉമ്മാനെ കെട്ടിച്ച കടം തീർക്കാനാന്നാ നീ പറയുന്നേ

ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ നോക്കി

ഒക്കെ പോട്ടെ അവൻ നിന്നെ തല്ലിയ കാര്യം പറഞ്ഞപ്പോ നീ എന്തിനാ ഞെട്ടിയെ ചോദിക്കുന്നതിനെല്ലാം നീ എന്തിനാ പരുങ്ങുന്നേ

ഇത്താ നീ ഇങ്ങനെ മിണ്ടാതെ താഴോട്ട്നോക്കി നിന്ന് ഭ്രാന്ത് പിടിപ്പിക്കാതെ മുഖത്തൊട്ട് നോക്കി ചോദിക്കുന്നതിനുത്തരം പറ അവൻ നിന്നെ തല്ലാറുണ്ടോ

അതേ എന്നപോലെ അവൾ തല പതിയെ ആട്ടി

എന്നിട്ട് നീ എന്താ അത് പറയാഞ്ഞേ…

ഉമ്മയും ഇത്തയും ഉപ്പയും ചോദിച്ചോണ്ടിരുന്നു

എന്താ ഞാൻ പറയണ്ടേ…രണ്ട് കുട്ടികളായപ്പോ എന്നെ വേണ്ടെന്ന് തോന്നിയതോ… സ്ത്രീധനം കൊടുത്തത് കുറഞ്ഞുപോയി എന്നുപറഞ്ഞു എന്നുമെനെ തല്ലുന്നതോ… എന്റെ മഹറടക്കമുള്ള സ്വർണവും കുട്ടിക്ക് നീ വാങ്ങികൊടുത്തതടക്കം വേരോരുത്തിക്ക് കൊണ്ട് കൊടുത്തത് ചോദിച്ചതിന് ചട്ടകം പഴുപ്പിച്ചു പൊള്ളിച്ചതോ…… എന്താ… എന്താ…ഞാൻ പറയണ്ടേ… ആരോടാ ഞാൻ പറയണ്ടേ… ഇല്ലാത്ത കാശ് കടംവാങ്ങി വിസയടക്കം എടുത്തുകൊടുത്തു കല്യാണം കഴിപ്പിച്ചു തന്നിട്ട് അതിന്റെ കടം വീട്ടാൻ രാവും പകലുമില്ലാതെ പൊറോട്ടക്കല്ലിന്റെ ചൂടത്ത് നിക്കുന്ന ഉപ്പാനോടോ… ഉള്ളസമയം പശൂനേം കോഴിനേം ആടിനേം പോറ്റി ഒരുരൂപഎങ്കിൽ ഒരുരൂപ മാറ്റിവെച്ചു കടംതീർക്കാൻ ഉപ്പാക്ക് കൂട്ടുനിൽക്കുന്ന ഉമ്മാനോടോ…. കളിച്ചുനടക്കേണ്ട പ്രായംതൊട്ട് ഈ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന നിന്നോടോ… ആരോടാ ഞാൻ പറയണ്ടേ… നിങ്ങളെപ്പോഴും നോക്കിയത് ഞങ്ങളെ രണ്ടാളേം കഷ്ടപ്പെടുത്തതിരിക്കാനാ രണ്ട് മക്കളേം കൂട്ടി തിരിച്ചുവന്നോ ഇതെല്ലാം പറഞ്ഞോ നിങ്ങളെ പിനേം കഷ്ടപ്പെടുത്താൻ വയ്യാത്തോണ്ടാ നിങ്ങളോട് ചിരിച്ചു കളിച്ചു നിന്നെ

Leave a Reply

Your email address will not be published. Required fields are marked *