വഴി തെറ്റിയ കാമുകൻ – 6 1അടിപൊളി  

എന്റെ മുഖത്തേക്ക് നോക്കി കണ്ണുനീരൊലിച്ചിറങ്ങിയ മുഖത്തോടെ സഹികേട്ടപോലെ പൊട്ടി തെറിച്ചുകൊണ്ട് പറഞ്ഞുതീർന്ന് പെയ്തൊഴിഞ്ഞ പോലെ നിൽക്കുന്ന അവളെയും ചുറ്റും വാവിട്ടു കരയുന്ന ഉമ്മയെയും അനിയത്തിയെയും മുഖം പൊത്തി കരയുന്ന ഉപ്പാനെയും നോക്കി ശരീരത്തിന്റെ ബലം നഷ്ടപെട്ട പോലെ താങ്ങിനായി പുറകിലെ വാതിലിലേക്ക് ചാരി നിൽക്കുന്ന എന്റെ നെഞ്ചിൽ വന്നുവീണു പൊട്ടിക്കരയുന്ന അവളെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ വാ തുറന്നാൽ കരഞ്ഞുപോവും എന്നറിയാവുന്നതിനാൽ അവളെചേർത്തു പിടിച്ച് നിന്നു എത്രസമയമങ്ങനെ നിന്നെന്നറിയില്ല എല്ലാരും കരഞ്ഞു തളർന്നു മരണവീടിനെക്കാൾ മൂകമായ അന്തരീക്ഷത്തിൽ ശ്വാസം എടുത്തുവിട്ട് സ്വരമിടറില്ല എന്നുറപ്പുവരുത്തി അവളെ ചേർത്തുപ്പിടിച്ചു കൊണ്ട് ഉറച്ച ശബ്ദത്തിൽ

മതി കരഞ്ഞത് ഇത്ത ഇനി അങ്ങോട്ട് പോവുന്നില്ല കഴിഞ്ഞത് കഴിഞ്ഞു ഇനി ഇതും പറഞ്ഞു ആരേലും ഇവിടെ കരഞ്ഞോണ്ടിരുന്നാൽ അവന്റെ മറ്റവളെയും അവന്റെ കുടുംബത്തെയും അവനെയുമടക്കം പച്ചക്ക് കത്തിച്ചു ജയിലിൽ പോയി സ്വസ്ഥമായിട്ടിരിക്കും ഞാൻ

എല്ലാവരും ഞെട്ടി എന്നെ നോക്കി

എല്ലാരും പോയി കിടന്നുറങ്ങാൻ നോക്ക്

എല്ലാരും പതിയെ അവിടെനിന്നും അകത്തേക്ക് പോയി ഞാൻ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തു വരാന്തയിൽ ചെന്നിരുന്നു

കോമയിൽ നിന്ന് ഉണർന്ന ശേഷം പാതത്തിനൽപ്പം മുകളിലായി ഒരു കാൽ നഷ്ടപെട്ട ഉപ്പയെയാണ് കണ്ടത് വീണ്ടും പഴുപ്പ് കാരണം നാലഞ്ചുവട്ടം ഓപ്പറേഷൻ മുറിച്ചു മുറിച്ചു മുട്ടൊളമെത്തിയപ്പോഴും പഴുപ്പിന്റെ വേദനയിൽ പോലും ആ കണ്ണിൽ ഒരുതുള്ളി കണ്ണുനീർ ഞാൻ കണ്ടിട്ടില്ല ഞാൻ കാരണമാണെന്ന് പറഞ്ഞുഞാൻ സങ്കടപ്പെട്ടപ്പോഴൊക്കെ വരാനുള്ളത് വഴിയിൽ താങ്ങില്ല ഇതൊക്കെ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ് എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ച മനുഷ്യൻ ആ മനുഷ്യനാണ് ഇന്നിപ്പോ വിങ്ങിപൊട്ടികരഞ്ഞത് എനിക്കാകെ ഭ്രാന്ത് കയറാൻതുടങ്ങി

അകത്ത് കയറി ബാഗിൽ തപ്പി സിഗരറ്റും ലൈറ്ററും എടുത്തു വരാന്തയിൽ വന്നിരുന്നു സിഗരറ്റ് കത്തിച്ചു എഴുനേറ്റ് തലങ്ങും വിലങ്ങും നടന്നുകൊണ്ടിരിക്കെ വല്ലിത്ത പുറത്തേക്ക് വന്ന്

ഇതെപ്പോ തുടങ്ങി

ഞാൻ സിഗരറ്റ് താഴെയിട്ടു ചവിട്ടി കെടുത്തി

അവൾ എനിക്കരികിൽ വന്ന് എന്റെ കൈ പിടിച്ചു കൊണ്ട് വരാന്തയിലേക്ക്നടന്നു എന്നെ പിടിച്ചിരുത്തി എന്റെ തല മടിയിൽ വെച്ചുകൊണ്ട് മസ്സാജ് ചെയ്യുമ്പോ ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി

എന്നോട് പോലും പറയാൻ തോന്നിയില്ലേ ഇത്തക്ക് അവളെ കല്യാണം കഴിഞ്ഞെന്നറിഞ്ഞപ്പോ ഞാൻ നിന്നെ പിടിച്ചല്ലേ ഇത്താ കരഞ്ഞേ നിന്നോടല്ലേ ഞാൻ എല്ലാം പറഞ്ഞേ ഞങ്ങൾ തമ്മിലുള്ളത് എല്ലാം പറഞ്ഞില്ലേ അവൾ ഇനി കൂടെ ഉണ്ടാവില്ലെന്നറിഞ്ഞ ശേഷം നിങ്ങൾക്കൊക്കെ വേണ്ടി അല്ലേ ഇത്താ ഞാൻ ജീവിക്കാൻ തീരുമാനിച്ചത് തന്നെ ആ എനിക്ക് നീ ഭാരമാവുമെന്ന് തോന്നിയോ അതോ നിന്റെ കാര്യങ്ങൾ പറയാൻമാത്രം ആരുമല്ലേ ഞാൻനിനക്ക്

(കരഞ്ഞുകൊണ്ട് അവളെന്നെ വാരിപ്പുണർന്നു) പൊന്നുമോനെ ഇങ്ങനെ പറയല്ലേ നീ കഴിഞ്ഞേ എനിക്കാരുമുള്ളൂ എന്റെ മക്കള് പോലും കെട്ടി പോവുംവരെ നിന്നെ നോക്കിവളർത്തിയത് ഞാനല്ലേ നീ എന്റെ മോനല്ലേ എന്റെ പൊന്നുമോൻ (അവളെന്റെ മുഖമാകെ ഉമ്മകൾക്കൊണ്ട് മൂടി) പേടിച്ചിട്ടാഡാ ഇതറിഞ്ഞാ‌നീ അയാളെ എന്തെങ്കിലും ചെയ്തു നിന്റെ ജീവിതം ഇല്ലാതാവുമോ എന്ന് പേടിച്ചിട്ടാ ഈ വീട്ടിൽ നിന്നെ മാത്രമായിരുന്നു അയാൾക്ക് പേടി ഓരോ തവണ നീ വരുമ്പോഴും നിന്നെക്കൊണ്ട് അയാളോട് ചോദിപ്പിച്ചിട്ട് നിന്റെ കൂടെ വന്നത് അയാളെനെ കൊല്ലുമ്മുൻപ് ഒരുദിവസംകൂടി നിനക്കൊപ്പം നിൽക്കാലോ എന്ന്കരുതിയാ അയാൾനാട്ടിലുള്ളപ്പോ ആണേൽ തിരിച്ചുചെല്ലുമ്പോ ആരുടെ കൂടെ കൂത്താടാൻ പോയതാ കൂത്തിച്ചീ എന്നും ചോദിച്ചു ബെൽറ്റുകൊണ്ട് അടിക്കും ചോര പൊടിഞ്ഞാൽ പോലും നിർത്തില്ല പലപ്പോഴും അടികൊണ്ട് എന്റെ ബോധംവരെ പോയിട്ടുണ്ട് മോളു ആയതിൽ പിനെ അയാളെനെ തല്ലാനല്ലാതെ തൊട്ടിട്ടില്ല ഞാനൊരു പെണ്ണാണെന്ന്തന്നെ ഞാൻ മറന്നുപോയിരിക്കുന്നെടാ നീ കിടപ്പിലായപ്പോ അയാൾക്ക് ധൈര്യം കൂടി അപ്പൊഴാ മോളൂന്റെ പൊന്നും എന്റെ പൊന്നും എന്തിന് നീ വാങ്ങിത്തന്ന ഫോൺ അടക്കം അയാൾ എടുത്ത് അവൾക്ക് കൊണ്ടുകൊടുത്തു മക്കൾക്ക് ഒരു പെൻസിൽ പോലും അയാൾ വാങ്ങികൊടുക്കില്ല നീയും ഉപ്പയും നിന്റെ കൂട്ടുകാരുമൊക്കെ അവർക്ക് കളിക്കാൻ കൊണ്ടുകൊടുക്കുന്ന കളിപ്പാട്ടങ്ങൾ പോലും അവളുടെ താത്താന്റെ മക്കൾക്ക് കൊണ്ടുകൊടുക്കും പുതിയത് എന്ന് പറയാൻ അവർക്കുള്ള ഡ്രെസ്സുകൾ എല്ലാം നീയും ഉപ്പയും നിന്റെ കൂട്ടുകാരും കാണാൻ വരുമ്പോ കൊണ്ടുവന്നതാ നീ പോയശേഷവും മാസത്തിൽ ഒരുവട്ടമെങ്കിലും എല്ലാരും വരാറുണ്ട് അവർക്കൊരു മിട്ടായി തിന്നാൻ ഇവിടുന്ന് ആരേലും വരണം അയാൾ നാട്ടിലുള്ള സമയമാണേൽ മക്കൾ കളിപ്പാട്ടങ്ങൾ ഒളിച്ചുവെക്കുന്നതും മിട്ടായി വേഗം തിന്നുതീർക്കുന്നതും കാണുമ്പോ സങ്കടം കൊണ്ട് എനിക്കയാളെ കൊല്ലാൻ തോന്നും നീ പോവും മുൻപ് നിന്റെ ഒപ്പം വരുമ്പോ ഞാൻ പലപ്പോഴും കടയിൽ കയറി ഡ്രെസ്സെടുത്തതും പേഡ് അടക്കം പലതും വാങ്ങിയതും എന്റെ കൈയിൽ പൈസ ഇല്ലാത്തതുകൊണ്ടും അയാൾ ഒന്നും വാങ്ങിത്തരത്തത് കൊണ്ടും കടയിൽ കൈയിൽ ഇല്ലെങ്കിലും ഞാൻ കൊടുക്കാമെന്നു പറഞ്ഞാലും നീ കൊടുക്കും എന്നറിയുന്നതുകൊണ്ടാണ് നീ കിടപ്പിലായപ്പോ പിരിയഡ്‌സിന് ഞാൻ വീട്ടിൽ വരുമ്പോ ഉമ്മാന്റെയോ അവളുടെയോ പാഡ് മാറ്റിവെക്കുകയും പിറ്റേന്ന് വരുമ്പോ വെക്കാൻ എടുത്തോണ്ട് പോവുകയും ആയിരുന്നു ചെയ്യാറ് നീ പോയതിൽ പിനെ ഞാൻ ഇവിടേക്ക് വരുന്നത് ഇന്നാ നീ പോവുന്ന അന്ന് എന്റെ കൈയിൽ പത്തായിരം രൂപ ചുരുട്ടി തന്നത് ഓർക്കുന്നുണ്ടോ അവിടെ എത്തിയാൽ അതയാൾ കൊണ്ടുപോവും മുഴുവൻ ഒളിച്ചുവെച്ചാൽ അയാൾ തല്ലി പറയിക്കുമ്പോ മുഴുവനും പോവും എന്നറിയുന്നതിനാൽ അതിൽ എട്ടായിരം രൂപ ഒളിച്ചുവെക്കാനും തല്ലി പറയിക്കുമ്പോ രണ്ടായിരമാണ് നീ തന്നത് എന്നുപറഞ്ഞു കൊടുക്കാനും തീരുമാനിച്ചുകൊണ്ട് അത് ഒളിച്ചുവെച്ചു അന്ന് രണ്ടായിരം കൊടുത്തപ്പോ രണ്ടായിരം രൂപയും വാങ്ങിയാണോ കൂത്തിച്ചീ വന്നത് എന്നും ചോദിച്ചായിരുന്നു അടി ആ ഒളിച്ചുവെച്ച പൈസയിൽ നിന്നും ആണ് നീ പോയതിൽ പിനെ പിരിയഡ്‌സിന് പേഡ് വാങ്ങിയത് നീ തിരികെ വരും വരെ അതുകൊണ്ട് ഒപ്പിക്കണം എന്ന് കരുതി മറ്റൊന്നിനും ഞാൻ ആ പൈസ എടുക്കാറില്ല. നീ കിടപ്പിലായപ്പോ ഒരുദിവസം ഇവിടേക്ക് വരും മുൻപ് പുട്ട് ചുടുന്ന സമയത്ത് അട്ടം നോക്കി കിടക്കുന്ന നിന്റെ അവരാതി ആങ്ങള ഇപ്പോഴെങ്ങാനും ചാവുമോ എന്ന് ചോദിച്ചപ്പോ ദേഷ്യത്തിൽ അടുത്ത് ഉണ്ടായിരുന്ന പ്രൈപാൻ എടുത്ത് കുറേ തല്ലി നിലത് വീണ് കിടക്കുന്ന അവനെ ചെവിട്ടുകയും തുപ്പുകയും കൊള്ളുന്നിടത്തെല്ലാം അടിക്കുകയും ചെയ്തു ഇറങ്ങിപോരുമ്പോഴും എനിക്ക് ദേഷ്യം മാറിയിരുന്നില്ല അന്നിവിടുന്നു തിരിച്ചു ചെല്ലാറായപ്പോ എനിക്കുറപ്പായിരുന്നു അന്നയാൾ എന്നെ കൊല്ലുമെന്ന് അന്ന് ഞാൻ ഇവിടുന്ന് പോവുമ്പോ എന്റെ സങ്കടം നിനക്ക് ബോധം വരുമ്പോ കാണാൻ ഞാൻ ഉണ്ടാവില്ലല്ലോ എന്നായിരുന്നു എന്നാൽ വീട്ടിൽ ചെന്നപ്പോ അയാളില്ല ഒരുപാട് രാത്രി ആയപ്പോഴാണ് അയാൾ വന്നത് വാതിലിൽ കുറേ തട്ടി എങ്കിലും വാതിൽ തുറക്കാതെ അടുക്കളയിൽ നിന്ന് ഒരു കത്തിയും എടുത്ത് ഞാൻ വാതിലിനരികിലിരുന്നു എപ്പോഴോ ഉറങ്ങിപ്പോയി പിറ്റേന്ന് കാലത്ത് ഇങ്ങോട്ട് വരാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോ വലത്തേ കൈയിൽ കേട്ടൊക്കെ ആയി വരാന്തയിൽ കിടക്കുന്ന അയാളെ ആണ് കണ്ടത് ആ കെട്ട് ശെരിയാവുംവരെ പിനെ അയാൾ ഉപദ്രവിച്ചില്ല കെട്ട് ശെരിയായ ശേഷം അതിനുള്ളത് കൂടെ അയാൾ തന്നു അടിച്ചും നിലത്ത് വീണുകിടന്നപൊ വയറ്റത്ത് ചവിട്ട് കിട്ടിയിട്ട് മൂത്രം ഒഴിച്ചുപോയിട്ടുപോലും അയാൾ പിന്നെയും ചവിട്ടിയിട്ടുണ്ട് അതിന് ശേഷം എനിക്കയാളെ പേടിയാ മരണത്തെക്കാളും പേടി

Leave a Reply

Your email address will not be published. Required fields are marked *