വിധുമുഖി 1

ഫാർവെൽ ഡേയ് കഴിഞ്ഞപ്പോൾ അന്ന് രാത്രി ഞാനിവൾക്ക് നമ്പർ കൊടുക്കാഞ്ഞത് മറ്റൊന്നുമല്ല, നീ റോഷ്‌നി മാമിന്റെ കൂടെ ഓഡിറ്റോറിയത്തിന്റെ പുറത്തേക്ക് പോയപ്പോൾ ഞാൻ റെജിനോട് ചോദിച്ചിരുന്നു…. അന്നേരമവനാണ് പറഞ്ഞത് നീ ഭയങ്കര കലിപ്പിൽ എന്നെന്നും ആളെ കിട്ടിയാൽ നീരജയ്ക്ക് കൊടുത്തതിലും നല്ലപോലെ ഒരെണ്ണം നിന്റെ കയ്യീന്ന് ഇവൾക്ക് കിട്ടുമെന്നും.!

ഇവൾ വിളിച്ചു പറഞ്ഞിട്ട് മാത്യു നീ എങ്ങാനും ദേഷ്യപ്പെട്ടാലോ, എന്ന് പേടിച്ചിട്ടാണ്, പിന്നെ ഞാനും കൂടെ ഉണ്ടെങ്കിൽ നീരജയ്ക്ക് കിട്ടിയപോലെ ഉള്ള അടി ഇവൾക്ക് കിട്ടാതെ നോക്കാനുമാണ്….

ഇന്നിപ്പോ ഇവളുടെ മനസിൽ നീയുള്ളപോലെ നിന്റെ മനസിലും അവൾ എത്രയുണ്ടെന്ന് ഞാനും മനസിലാക്കുന്നു….” ധ്രുവിക എന്റെ കൈകളെ ഇറുക്കി കോർത്തുപിടിച്ചു കൊണ്ട് ഋതുവിന്റെ ചന്തിയിൽ അവളൊരു നുള്ളു കൊടുത്തു.

“ആഹ് എനിക്ക് വിധിച്ചിട്ടില്ല എന്ന് ഞാൻ കരുതിക്കോളാം….രണ്ടാളും തല്ലു കൂടാതെ കഴിഞ്ഞോണം കേട്ടല്ലോ, പിന്നെ അവിടെ ചെന്നു പഠിച്ചു വേഗമൊരു ജോലിയൊക്കെ വാങ്ങിച്ചോ, ഇവളുടെ പഠിത്തം കഴിഞ്ഞാൽ അങ്ങോട്ടേക്കിവളെ ഞങ്ങൾ വേഗം പാക്ക് ചെയ്യാം….”

പോകുന്ന കാര്യം പറഞ്ഞതും ധ്രുവികയുടെ മുഖം വാടി.

“ധ്രുവീ…”

ഋതു നോക്കി നിൽക്കേ ഞാനെന്റെ ധ്രുവികയെ ചേർത്ത് പിടിച്ചുകൊണ്ട് എന്റെ കൈരണ്ടും കൊണ്ട് അവളുടെ ചന്തിയിൽ അമർത്തി. ധ്രുവികയുടെ നെറ്റിയിൽ ഞാൻ മുത്തമിട്ടപ്പോൾ ഋതുവും അത് കണ്ടു പുഞ്ചിരിച്ചു.
വൈകാതെ ഞങ്ങൾ താഴെ ഹാളിലേക്ക് വന്നപ്പോൾ, അപ്പനും ഋതുവിന്റെ അച്ഛനും ചേർന്ന് സംസാരിക്കുകയിരുന്നു, ടേബിളിൽ വിസ്കി ഗ്ലാസ് ഇരിപ്പുണ്ട്. ഇവരിത്ര വേഗം കമ്പനി ആയോ എന്ന് ഞാനോർത്തു.

ഊണിനു മുൻപ്, ധ്രുവിക എല്ലാരുടെയും മുന്നിൽ ഒരു കറിയുണ്ടാക്കാമെന്നു പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് കയറി, എന്നിട്ട് എങ്ങനെയോ “പച്ചമാങ്ങയും വെള്ളരിക്കയും തൈരും ചേർത്ത് ഒപ്പിച്ചൊരു ഒരു സാലഡ്” ഉണ്ടാക്കി. പാവം ധ്രുവിക! അമ്മ പക്ഷെ അവളോട് പറഞ്ഞു എന്റെ പൊന്നുമോൾക്ക് പഠിക്കാൻ ഇഷ്ടമുണ്ടെങ്കിൽ കുക്കിങ് പഠിച്ചാൽ മതി കേട്ടോ. വെച്ചുണ്ടാക്കാൻ വേണമെന്നുള്ളവർ തനിച്ചുണ്ടാക്കട്ടെ! എന്നും പറഞ്ഞു സമാധാനിപ്പിച്ചു.

വൈകീട്ട് എന്റെ ബെഡ്‌റൂമിൽ എന്റെ നെഞ്ചിൽ ചരിഞ്ഞുകിടന്നുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി ധ്രുവിക ഇരിക്കുമ്പോ അവളെന്റെ മീശയിലും താടിയിലും വിരൽകൊണ്ട് കളിച്ചുകൊണ്ടിരുന്നു. ധ്രുവീക എന്റെ ടീഷർട് ആയിരുന്നു അപ്പൊ ഇട്ടിരുന്നത്, അത്യാവശ്യം നീളമുളളത്. മുടി മുട്ട ബജ്ജിപോലെ മുകളിൽ ഉരുട്ടി കെട്ടിവെച്ചിരുന്നു.

“വല്യമ്മ നിന്നോടെന്തു പറഞ്ഞു..”

“പ്രത്യേകിച്ചൊന്നുമില്ല, ഇടക്ക് അങ്ങോട്ടേക്ക് ഒന്ന് വരാൻ പറഞ്ഞു.”

“ഋതു കൺവിൻസ്‌ ചെയ്തതാകും ല്ലേ..”

“അവൾക്ക് ശെരിക്കും സങ്കടം ഉണ്ട്…ഒരുപക്ഷെ.. ജീവിതത്തിൽ ഞാനാരും ഇല്ലാതെ ഒറ്റപെടുമോ പേടിച്ചിട്ടായിരിക്കാം…

നിന്നോട് പറഞ്ഞതല്ലേ മാത്തു…നിന്നെ ഇഷ്ടമാണെന്നു ആദ്യം പറയുന്നത് പോലും അവളോടാണ്…അത് കേട്ടതും സന്തോഷം കൊണ്ടവളെന്നെ കെട്ടിപിടിച്ചു. എന്റെ ചുണ്ടിൽ അവളുടെ ചുണ്ട് ചേർത്ത് പിടിച്ചു. അന്ന് രാത്രി പുലരുവോളം മാത്തുനെ കുറിച്ച് അവളെനിക്ക് പറഞ്ഞു തന്നു, നീരജയെ കുറിച്ചും, റോഷ്‌നി മാമിനെ കുറിച്ചുമെല്ലാം….അറിഞ്ഞപ്പോൾ കൂടുതലെനിക്ക് അടുപ്പം തോന്നി…”

“അത് ഞാനൂഹിച്ചിരുന്നു…ഋതു തന്നെയാകും എന്നെക്കുറിച്ചെല്ലാം പറഞ്ഞതെന്ന്, ഋതു ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല കുട്ടികളിലൊരാളാണ്. ശ്യാമിന് ഋതുവിനെ ഇഷ്ടമാണെന്നറിഞ്ഞപ്പോ എനിക്കും എന്റെ തീരുമാനം ശെരിയാണ് എന്നൊരു തോന്നൽ ഉള്ളിൽ ഉറച്ചു…ആ വിട്ടുകൊടുക്കാൻ കൊണ്ട് തന്നെയാകാം ഋതുവും നിന്റെ ഇഷ്ടം അറിഞ്ഞതും നിന്നെ എനിക്കായി തന്നത്….”

അമ്മ ആ സമയം വന്നതും ഞാൻ ധ്രുവികയോട് എണീക്കാനായി പറഞ്ഞു. അവളെന്റെ നെഞ്ചിൽ നിന്നും എണീറ്റപ്പോൾ അമ്മ കൊടുത്ത കൃഷ്ണന്റെ ലോക്കറ്റ് ഉള്ള നേർത്ത സ്വർണ്ണ മാലയും എന്റെ കഴുത്തിലെ കുരിശു മാലയും തമ്മിലൊന്നു കോർത്തു.
“ധ്രുവീ….”

Leave a Reply

Your email address will not be published. Required fields are marked *