“അതേയ് അവൾ കാരണമല്ലേ നിനക്കെന്റെ നമ്പർ കിട്ടീത്..”
“നമ്പർ കിട്ടാനൊക്കെ എനിക്ക് വേറേ വഴിയുണ്ട്…”
“അതെങ്ങനെ…?”
“പറയില്ല.. ഹിഹി”
“പിന്നെ നീയിന്നലെ രാത്രി എന്നെ വിളിച്ചില്ലെങ്കിൽ നിന്നെ ഞാൻ ഇന്ന് ക്‌ളാസിൽ വെച്ച് തന്നെ പുറത്തേക്ക് വിളിച്ചിറക്കാൻ ആയിരുന്നു ആലോചിച്ചത്…! എന്നിട്ട് ചോദിക്കാനും…..നീയാണോ എന്നെ നെഞ്ചിലെന്നു ????”
“അയ്യോ!!! അതെന്തിനാ….ഞാൻ പേടിച്ചു കരഞ്ഞിട്ടുണ്ടാകും.. ങ്ങനെയൊക്ക ചെയ്താൽ..!!”
“ഹാ…..നിന്റെ ഭാഗ്യത്തിന് ആണ് നിനക്കെന്നെ വിളിക്കാൻ തോന്നിയതൊക്കെ..”
“ഫെയർ വെൽ ഡേയ് കഴിഞ്ഞു ഞാൻ ഋതുന്റെ ഒപ്പം മുറിയിലെത്തിയപ്പോ മുതൽ മാത്യുന്റെ നമ്പർ ചോദിയ്ക്കാൻ തുടങ്ങീതാ… തരണ്ടേ സാധനം! പിന്ന അവളുറങ്ങും വരെ ഞാൻ കാത്തിരുന്നു…. ഞാൻ ഉറക്കം വരുന്ന പോലെ അഭിനയിച്ചു കിടന്നു… ഋതു ഉറങ്ങിയശേഷം ഫോൺ എടുത്തു…”
“ശെരി ദേ ഹോസ്റ്റൽ എത്തി!..”
“മാത്യു.. ഇനിയെപ്പോഴാ നമ്മിളിതു പോലെ പോകുക..!?”
“പോകാല്ലോ..!! പിന്നെ എന്റെ അമ്മക്കുട്ടി നിന്നെ കൊതി തീരെ കാണാൻ എന്നൊക്കെ പറഞിട്ടുണ്ട്. എന്റെ എക്സാം കഴിഞ്ഞിട്ട് നമുക്ക് വീട്ടിലേക്ക് പോകാം ട്ടോ…”
“കുഴപ്പമാകുമോ..!”
“ഉം ആകും, അമ്മ നിന്റെ ചന്തിക്ക് പൊട്ടിക്കാൻ വേണ്ടി കാത്തിരിക്കയാണ്..ഹിഹി”
“ങ്‌ഹും ങ്‌ഹും.. ഞാൻ പോണു…” ധ്രുവിക ബൈക്കിൽ നിന്നും ഇറങ്ങികൊണ്ട് എന്റെ കവിളിൽ കൈകൊണ്ട് പിടിച്ചമർത്തി കൊണ്ട് പറഞ്ഞു.
“പോയിരുന്നു പഠിക്ക്… ഞാൻ വിളിക്കില്ല ട്ടോ.. ഡിസ്റ്റ്ബ് ചെയ്യാൻ നോക്കില്ല…ഉം..” ധ്രുവിക ചുറ്റും നോക്കിയെന്റെ നെറ്റിയിൽ ഓര്മ്മയും തന്നു മുടിയിഴയിൽ കോതികൊണ്ട് ചിരിച്ചു. അവൾ രണ്ടു വട്ടം തിരിഞ്ഞു നോക്കുകയും ചെയ്തിട്ട് ഹോസ്റ്റലിലേക്ക് നടന്നു. സമയം 8 മണി കഴിഞ്ഞു.
വീട്ടിലെത്തിയതും അമ്മയും അപ്പനും എന്നെ നോക്കി കളിയാക്കി ചിരിച്ചു.
“ഇന്ന് ഞാൻ ക്‌ളാസിൽ പോണില്ല. മൂന്നു ദിവസം കൂടെയല്ലേ ഉള്ളൂ പഠിക്കണം” എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് കയറിപ്പോയി…
ബ്രെക്ഫാസ്റ് നു ശേഷം പഠിക്കാനിരിക്കുമ്പോ ഇടക്ക് ധ്രുവിക SMS അയക്കുന്നത് ഞാൻ നോക്കുമായിരുന്നു.
തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ നടന്ന സംഭവവും ധ്രുവിക എനിക്ക് പറഞ്ഞു തന്നു. ഋതു ധ്രുവികയെ കാണാതെ ഫോൺ ചെയ്‍തപ്പോൾ ഫോൺ റൂമിൽ ഉള്ളത് കൊണ്ട് അവൾ വല്ലാതെ പേടിച്ചു വാർഡനെ കാണാൻ പോയി എന്നും, ഞാൻ രാവിലെ എന്റെയൊപ്പം ഇറങ്ങിയെന്നു വാർഡൻ പറഞ്ഞു പോലും. അവൾക്കിപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല… എന്നൊരു മെസ്സേജ് ഞാൻ വായിച്ചു.
ഞാൻ വിളിച്ചാലും ഫോൺ ധ്രുവീക കട്ട് ചെയ്യും! രാത്രി വിളിക്കാമെന്നു പറഞ്ഞു Reply തരും.
അങ്ങനെ ഉച്ചയ്‌ക്ക് ശേഷം ഞാൻ സണ്ണിയെയും റെജിനോടും ധ്രുവിക തന്നെയാണ് നമ്മൾ തേടിയ കക്ഷിയെന്നു പറഞ്ഞറിയിച്ചപ്പോൾ അവമ്മാരും ശെരിക്കും ഞെട്ടി. ഒപ്പം സ്‌മൃതിയും സംഗതി അറിഞ്ഞു. ഋതുവിനെ ഒന്ന് ശെരിക്കും കാണാനും ഞാൻ കണക്കു കൂട്ടി.
വൈകീട്ട് അവിൽ മിൽക്ക് കഴിക്കാൻ വേണ്ടി അഷ്രറഫിന്റെ കടയിൽ എന്നെയും ധ്രുവികയെയും ഒന്നിച്ചു കണ്ടപ്പോൾ
ഫ്രഷേഴ്‌സ് ഡേയ്ക്ക് തല കുനിച്ചു പേടിച്ചിരിക്കുന്ന ഒരു കുട്ടിയെ കയ്യില് പിടിച്ചു ഞാൻ സ്റ്റേജിൽ കയറ്റിയതും, അന്നവൾ എന്റെ സ്പര്ശനത്തിൽ എന്റെ മുഖത്തേക്ക് തന്നെ നോക്കി കുറെ നേരം നിന്നതും ഞങ്ങളെ നോക്കി കൊണ്ട് സണ്ണി പറഞ്ഞു. ധ്രുവിക എന്റെ കൈകോർത്തുപിടിച്ചുകൊണ്ട് തല താഴ്ത്തി ചിരിച്ചു.
അങ്ങനെ എന്റെ എല്ലാ എക്സാമും കഴിഞ്ഞു. ആ ദിവസമൊന്നും ധ്രുവിക എന്നെ ശല്യം ചെയ്യാൻ വേണ്ടി മെസ്സേജ് പോലും അധികം അയച്ചില്ല. ശേഷം ഞാൻ ടോട്ടലി ഫ്രീ ആയി. പക്ഷെ മറ്റൊരു കാര്യം ജർമനിയിലേക്ക് പഠിക്കാൻ വേണ്ടി ഞാൻ പോകുന്നതിന്റെ കാര്യങ്ങൾ റെഡി ആക്കുന്നതിന്റെ ഓട്ടത്തിന്റെ ഇടയിലും ധ്രുവികയോടൊപ്പം ബീച്ചിലും ഒന്ന് രണ്ടു സിനിമക്കും പോയിരുന്നു. തനിച്ചല്ല ഋതുവും ശ്യാമും സണ്ണിയും സ്‌മൃതിയും റെജിനും ഉണ്ട്.
