പക്ഷെ ജർമ്മനിയിലേക്ക് പോകണോ വേണ്ടയോ എന്ന ചിന്ത വരുമ്പോ ധ്രുവിക എന്നോട് പറയും അവിടെ ചെന്നു പഠിച്ചു വേഗം ഒരു ജോലി വാങ്ങിക്കാൻ, എന്നാൽ പിന്നെ അവൾക്കും വേഗമിപ്പോ എന്റെ കൂടെ അങ്ങോട്ടേക്ക് വരാല്ലോ. അതിനു വേണ്ടി ഞാനൊരു ലോൺ നു അപ്ലൈ ചെയ്തിട്ടുണ്ട് ആ കാര്യമൊക്കെ ഞാൻ ധ്രുവികയോട് പറഞ്ഞു. അമ്മയും അപ്പനും ഈ കാര്യം അറിഞ്ഞിട്ടില്ല.
കാര്യം അപ്പനും സുഹൃത്തുക്കളും കൂടെ തുടങ്ങിയ ഒരു ഇറ്റാലിയൻ റെസ്റ്റോറന്റ് മൂന്നു വർഷം മുൻപ് ടൗണിൽ തുടങ്ങിയതാണ്, അതിപ്പൊ നല്ല രീതിയിൽ റെവെന്യു ഉണ്ടാക്കുന്നുണ്ട്. ഞാനും ധ്രുവികയും ഇടയ്ക്കു പോകുമ്പോ അവൾ അപ്പനെ പരിചയപെട്ടു. പക്ഷെ അമ്മ ഇനിയും ധ്രുവികയോട് ഫോണിൽ അല്ലാതെ നേരിട്ട് കണ്ടു സമാധാനമായിട്ടൊന്നു സംസാരിച്ചിട്ടില്ല. അന്ന് വീട്ടിലേക്ക് കത്തുമായിട്ടൊക്കെ വന്നെങ്കിലും എളുപ്പം അമ്മയുടെ കയ്യില് നിന്ന് രക്ഷപ്പെട്ടിരുന്നല്ലോ കക്ഷി.
എനിക്ക് ഇനി 20 ദിവസം കൂടെയുണ്ട് നാട്ടിൽ. ദിവസങ്ങൾ എത്ര വേഗമാണ് പോകുന്നത്. ആ സമയം ഋതുവിന്റെ ഇന്ത്യൻ എക്സ്പ്രസ്സ് ലു ജോബ് ട്രെയിനിങ് കഴിഞ്ഞു, പാസ് ഔട്ട് ആയതുകൊണ്ട് ഋതുവിന് കോളേജ് ഹോസ്റ്റലിൽ നിൽകാൻ പറ്റാത്തതിനാൽ അവളും ധ്രുവികയും കൂടെ കോളേജിന്റെ അടുത്ത് ഒരു വീടിന്റെ മേലെത്തെ പോർഷൻ വാടകക്ക് എടുത്തു താമസിക്കാൻ തുടങ്ങി. പക്ഷെ ഞങ്ങൾ എല്ലാരും എക്സ്പെക്ടറ് ചെയ്തത് ടൗണിൽ തന്നെ ആയിരിക്കും ഋതുവിന് ജോബ് എന്ന്. പക്ഷെ അവൾക്ക് ജോബ് ലൊക്കേഷൻ എറണാകുളത്തേക്ക് കിട്ടി. ശ്യാമും ഋതുവും ഇതറിഞ്ഞപ്പോൾ ആകെ ഡൌൺ ആയി.
ശ്യാമിനോട് ഋതു പറഞ്ഞത് ധ്രുവികയെ തനിച്ചാക്കി പുതിയ ജോലി സ്‌ഥലത്തേക്ക് പോകാൻ വയ്യെന്നും, ഇവിടെ അടുത്ത് തന്നെ വേറേ ജോലി നോക്കാമെന്നുമാണ്, ശ്യാമിതു എന്നോട് പറഞ്ഞപ്പോൾ എനിക്കും വിഷമമായി. ധ്രുവിക ഇതൊന്നുമറിയാതെ ഇരിക്കാൻ ഋതു ശ്രമിച്ചെങ്കിലും ഞാൻ ധ്രുവികയോട് കാര്യം പറഞ്ഞു മനസിലാക്കി അവൾക്ക് ഒറ്റയ്ക്ക് നിൽക്കാനുള്ള ധൈര്യം നൽകി. അന്നേരം ധ്രുവിക ഋതുവിനെ കണ്ടു സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. “എന്നെയോർത്തു നീ ആഗ്രഹിച്ചു കിട്ടിയ നല്ല ജോലി വെറുതെ ഉപേക്ഷിക്കണ്ട…. ലൈഫിലെ ഓരോ സിറ്റിവേഷനും എന്നെ കൂടുതൽ ബോൾഡ് ആക്കുന്നുണ്ട് ഋതു, അതുകൊണ്ട് ഇതും ഞാനങ്ങനെ എടുക്കുന്നുള്ളു….”
ആ ഞായറാഴ്ച ഋതുവിന്റെ ജോലിയുടെ കാര്യവും സ്‌മൃതിയുടെ കല്യാണം അവളുടെ വീട്ടിൽ ആലോചിക്കുന്നുണ്ട് എന്ന കാര്യവും ശ്യാമിന് തത്കാലത്തേക്ക് ഒരു പാർട്ട് ടൈം ജോലി കിട്ടിയതും എല്ലാം ഞാനും ശ്യാമും സണ്ണിയും കൂടെ എന്റെ വീട്ടിൽ സംസാരിക്കുമ്പോ ഒത്തിരി വൈകി. അമ്മ കഴിക്കാൻ വേണ്ടി ഞങ്ങളെ വിളിക്കാൻ മുറിയിലേക്ക് വന്നപ്പോൾ യാദൃശ്ചികമായി ധ്രുവികയുടെ കാര്യവും ഞാൻ പറയുന്നത് അമ്മ കേട്ട് കാണണം. അന്ന് എല്ലാരും വെള്ളമടി കഴിഞ്ഞു തിരികെ പോയശേഷം, ഞാനും അപ്പനും അമ്മയും കൂടെ അത്താഴം കഴിക്കുമ്പോ എന്റെ അമ്മ അപ്പനോട് ധ്രുവികയെ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരാമെന്ന ആലോചന പറഞ്ഞത്.
“എത്ര നാളായി ഞാൻ പറയുന്നു എന്റെ മോളെ ഒന്ന് കാണണം ന്ന്…മാത്തു ദുഷ്ടൻ എന്നെ കൂട്ടിയിട്ട് പോകുന്നേയില്ല. ഇവന് എക്സാം കഴിഞ്ഞപ്പോൾ അവൾക്ക് എക്സാം എന്ന പറഞ്ഞു വൈകിച്ചു, മക്കളുടെ പഠിത്തമല്ലേ വലുതെന്നു ഞാൻ വിചാരിച്ചിരിക്കുമ്പോ… ഇപ്പൊ കേൾക്കുന്നു ധ്രുവിക തനിച്ചു നിൽക്കാൻ പോകുകയാണെന്ന്… അത് അത്ര സുഖമുള്ള പരിപാടിയൊന്നുമല്ല!!! ഞാൻ വിളിച്ചോണ്ട് വരാൻ പോവാ എന്റെ മോളെ… ഇങ്ങോട്ടേക്ക്….”
അപ്പൻ അതും കേട്ട് അമ്പരന്നു നിന്നു. അല്ലേലും അമ്മയുടെ തീരുമാനം അതെന്റെ വീട്ടിലെ അവസാന വാക്കാണ്. പരസ്പര ബഹുമാനം കൊണ്ട് കെട്ടിപ്പടുക്കുന്ന കുടുംബങ്ങളിൽ അങ്ങനെയാകണം. അങ്ങനെ തിങ്കളാഴ്ച വൈകീട്ട് അമ്മയും അപ്പനും കൂടെ ധ്രുവികയുടെ വാടകവീട്ടിലേക്ക് ചെന്നുകൊണ്ട് അവളുടെ സാധനങ്ങൾ എല്ലാം എടുത്തേച്ചും വീട്ടിലേക്ക് വരാനായി കാറിൽ പുറപ്പെട്ടു.
