അഭി ……… എനിക്ക് ഇതൊന്നും വേണ്ട …….. എനിക്ക് അവകാശപ്പെട്ടത് ആരെങ്കിലും എടുത്തിട്ട് അതിൽ എത്ര രൂപ കിട്ടുമോ അതിന്റെ കാശ് എനിക്ക് തന്നാൽ മതി ……… അല്ലാതെ ഈ പട്ടിക്കാട്ടിൽ ഇതൊന്നും നോക്കി നടത്താനൊന്നുംഎനിക്ക് വയ്യ …… അച്ചൂന്റെ അച്ഛൻ മരിച്ചതിനു ശേഷം അച്ചൂനെ നമ്മളോടൊപ്പം ഒരു കുറവും ഇല്ലാതെ വളർത്തിയത് അച്ഛനല്ലേ പിന്നെന്തിനാ പകുതി സ്വത്തിന്റെ അവകാശം അവനു കൊടുക്കുന്നത് മൂന്നായി വീതിച്ചാൽ പോരേ ?? നമ്മൾ ഒരിക്കലും അവനെ ഇളയപ്പന്റെ മകനായി കണ്ടിട്ടില്ലല്ലോ ????
രാജശേഖരൻ …….. ok …. അഭി ….. ഇതിന്റെ ഉത്തരം ഞാൻ അവസാനം പറയാം ……. അടുത്തത് അച്ചൂന് എന്തൊക്കെ വേണമെന്ന് പറയ് ……..
അച്ചൂ ……… ഈ വീട് എനിക്ക് വേണം …….. എന്റെ മക്കൾ ഇവിടെ വളരേണ്ടവരാണ് ……… ബാക്കി അച്ഛന്റെ ഇഷ്ടം ……..
രാജശേഖരൻ………. ok …….. ആമിയുടെ ഭർത്താവായ ആകാശ് ……. പറയ് …. നിനക്ക് യെന്ത വേണ്ടത് ………..
ആകാശ് …….. എനിക്ക് ടൗണിലെ തുണിക്കടകളും …. പിന്നെ ഓഫീസിസ് കെട്ടിടങ്ങളും ……..
രാജശേഖരൻ …….. അത് കൂടിപ്പോയി ……. ഏറ്റവും കൂടുതൽ വരുമാനമുള്ളത് ആ കടകളിൽ നിന്നും കിട്ടുന്ന വരുമാനമാ …….. അത് നാല് കെട്ടിടങ്ങൾ ഉണ്ട് അതിൽ രണ്ടെണ്ണം നിനക്കിയി തരാം ……… ഒന്നുകിൽ ആ നാല് കെട്ടിടങ്ങളും …. ഈ വീടും അച്ചൂന് ആണെങ്കിൽ ഓക്കേ ……… പകുതി ആയി ……… എന്നാൽ അഭിയും ആമിയു അതെടുക്ക് …………
അഭി …….. ഞാൻ പറഞ്ഞില്ലേ എനിക്കതൊന്നും വേണ്ടാ ……… എനിക്ക് ക്യാഷ് മതി ……….
ആകാശ് ………. രണ്ടെങ്കിൽ രണ്ട് …….. എനിക്ക് രണ്ട് ഓഫീസ് കെട്ടിടങ്ങൾ മതി ……… വയസ്സ് കാലത്ത് വാടക മേടിച്ചെങ്കിലും ജീവിക്കാമല്ലോ ………..
രാജശേഖരൻ ………. അഭി ……. നീ എത്രയാ ഉദ്ദേശിക്കുന്നത് ………
അഭി ……. അത് വിറ്റ് കിട്ടുന്നത് യെത്രയാണോ അത് ………
രാജശേഖരൻ……… അത് നിനക്ക് കിട്ടിയതിന് ശേഷം നിനക്ക് ഇഷ്ടം പോലെ ചെയ്യാം ………. ബാക്കി ഇനി പകുതി ……. ആകാശ് അവന്റെ ഭാഗം പറഞ്ഞു ……….. ബാക്കിയുള്ളതിന് എത്രകിട്ടുമെന്ന് എനിക്കറിയില്ല ……… എനിക്ക് ഇവിടെ നിന്ന് നിന്റെ വസ്തു വിറ്റു തരാനൊന്നും പറ്റില്ല ………… എന്നാലും നീ ഒരു എമൗണ്ട് പറയ് …….
അഭി ……… 25 കോടി ………
രാജശേഖരൻ………ഇവിടെ ആരുടെ കയ്യിലാ 25 കോടിയുള്ളത് ……. അച്ചൂന്റെ കയ്യിലോ ആകാശിന്റെ കയ്യിലോ ….. നീ നടക്കുന്ന കാര്യം വല്ലതും പറയ് ……………
അഭി ……. വേണ്ടാ …….. 15 കോടി ……….
സാൽമ …….. അഭി ഒന്നുകൂടി നല്ലപോലെ ആലോചിച്ചിട്ട് സംസാരിക്ക് ………
അഭി ……. നീ മിണ്ടാതിരിക്കെടി അവിടെ ……… ഇത് ഞങ്ങളുടെ കുടുംബസ്വത്തിന്റെ കാര്യമാ സംസാരിക്കുന്നത് ……. അല്ലാതെ നിന്റെ വീട്ടുകാർ കുട്ടാ നിറയെ ഒന്നും തന്നില്ലല്ലോ …………
സാൽമ പിന്നൊന്നും മിണ്ടിയില്ല ………. അവൾ എല്ലാവരുടെയും മുന്നിൽ നാണം കേട്ടപോലായി ………
രാജശേഖരൻ………ഇനി ബാക്കി പറയേണ്ടത് ആകാശും അച്ചൂവുമാണ് ………..
ആകാശ് …….. ആ 15 കോടി ഞാൻ ബാംഗ്ലൂരിൽ ഇൻവെസ്റ്റ് ചെയ്‌താൽ എനിക്ക് അതാ ലാഭം ………..
രാജശേഖരൻ……… അച്ചൂ ???
അച്ചൂ …… ഞാൻ എവിടെപോകാനാ അച്ഛാ ……ഈ 15 കോടിക്ക് ………
രാജശേഖരൻ………ഇനി മക്കൾക്കോ മരുമക്കൾക്കോ അമ്മക്കോ എന്തെങ്കിലും പറയാനുണ്ടോ ?????ആമി ?
ആമി …… നമ്മുടെ കാര്യം ആകാശ് ചേട്ടൻ പറഞ്ഞല്ലോ ? ഞങ്ങൾക്ക് ആ 2 ഓഫീസ് ബിൽഡിംഗ് മതി ……… ഞങ്ങൾക്ക് ഇവിടെ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമില്ല ……….
രാജശേഖരൻ……… സാൽമ ??
സാൽമ ……… അച്ഛാ ……. ഇവിടെ സെറ്റിൽ ചെയ്യാൻ അഭിക്ക് താല്പര്യമില്ല ………. എനിക്ക് എവിടെയായാലും ok ആണ് ……… എനിക്ക് പ്രേതേകിച്ച് അഭിപ്രായം ഒന്നും ഇല്ല ഇനി എല്ലാം അഭി പറയുന്നപോലെ ………..
രാജശേഖരൻ………ഇവിടുന്നു എനിക്ക് കിട്ടിയതുകൊണ്ടാ ……… നിങ്ങളെല്ലാം നല്ലനിലയിൽ ജീവിക്കുന്നത് ……… OK അത് വിട് …….. ഇനി ഗൗരി ..???
ഗൗരി ………. ആ 15 കോടി ഞങ്ങൾ കൊടുക്കാം ………. പക്ഷെ ഒരുമിച്ചല്ലാ ………3 മാസം കൊണ്ട് …….. അതിൽ എന്റെ അച്ഛന് കൊടുക്കാനുള്ള 2 കോടി കുറക്കണം ………..
