രാജശേഖരൻ……… അഭി നീ എന്തുപറയുന്നു …………????????
അഭി ……… അത് ഞാൻ കൊടുക്കും ……. അത് ഇതിന്റെ കൂടെ അത് കൂട്ടാൻ പറ്റില്ല ………
ഗൗരി ……. എപ്പോ തരും ……. എത്ര മാസത്തിനകം ………
അഭി ……. അതെനിക്ക് പറയാൻ പറ്റില്ല ……… ഞാൻ ഒന്ന് രക്ഷപ്പെട്ടുവരണം …….
ഗൗരി ………. അച്ഛാ ……. ഞങ്ങൾ പിന്മാറി …….. ഞങ്ങൾക്ക് എന്ത് എന്ന് വച്ചാൽ അച്ഛൻ തീരുമാനിച്ച് തന്നാൽ മതി ………
രാജശേഖരൻ……… അഭി ???
അഭി …….. ok ഞങ്ങൾ സമ്മതിച്ചു ………. BUT 2 മാസം കൊണ്ട് ബാക്കിയുള്ള 13 കോടി ഞങ്ങൾക്ക് തരണം ………. എങ്കിൽ OK……….
ഗൗരി ……… OK ……..
രാജശേഖരൻ………എന്റെ മോൻ ഇത്രക്ക് മണ്ടനായിപ്പോയല്ലോ ……… യെന്നെടാ നീ ഇനി ചിന്തിക്കാനെങ്കിലും തുടങ്ങുന്നത് ……….. നീ മണ്ടനാ …….. വെറും പൊട്ടൻ …….. മരമണ്ടൻ …….. ഇങ്ങനെയും ഒരെണ്ണം ഉണ്ടായല്ലോ ??
അഭി …….. എന്നാ കാശ് കിട്ടുന്നത് ………..
ഗൗരി …….. എനിക്കൊരു ……..3 MONTHS ടൈം വേണം ……….
അഭി …….. ഇതിൽ മാറ്റം വരില്ലല്ലോ ???
ഗൗരി ……… ഇത് പറയുന്നത് അഭി അല്ല ഗൗരിയാണ് ………..
അഭി ……… എത്ര രൂപ വച്ചാ തരാൻ ഉദ്ദേശിക്കുന്നത് ……..
ഗൗരി ………. 8 + 5 ……… OK ???
അഭി ……… അച്ഛൻ എഗ്രീ ആണോ ???
രാജശേഖരൻ………സംശയമുണ്ടോ ………… ഞാൻ വാക്ക് തരുന്നു ………
അഭി പോകാനായി എഴുന്നേറ്റു ………… നീ അവിടെ ഇരിക്ക് നീ ചോദിച്ചതിന്റെ ഒരു ഉത്തരം ഉണ്ടല്ലോ അതിന് ഞാൻ മറുപടി പറഞ്ഞില്ലല്ലോ ……….
രാജശേഖരൻ……… സോമശേഖരൻ ഈ മണ്ണിൽ അധ്വാനിച്ചതുകൊണ്ടാ ഞാനിന്ന് ഈ നിലയിൽ ആയത് ……. ഞാൻ ഈ നിലയിൽ ആയതുകൊണ്ട എന്റെ മക്കൾ ഈ നിലയിൽ എത്തിയതും ……….. പിന്നെ ഞാൻ അച്ചൂനെ ജനിച്ചപ്പോൾ മുതൽ ആഹാരം വസ്ത്രം അവന്റെ വിദ്യാഭ്യാസചിലവ് എല്ലാം കൂടി കൂട്ടിയാൽ എത്ര വരും അഭി ………
അഭി ….. എനിക്കൊന്നും അറിയില്ല ………
രാജശേഖരൻ………അറിയില്ല …… ഞാനും നിന്റെ അമ്മയും വയസ്സായാൽ നീ ഞങ്ങളെ ജർമനിയിൽ കൊണ്ടുപോകുമോ ????
അഭി ……… സീനിയർ സിറ്റിസണിനെ അവിടെ നോക്കുന്നത് വലിയ ചിലവാ ……… അതിനേക്കാളും ഇവിടെ നല്ലൊരു ഓൾഡേജ് ഹോം നോക്കുന്നത് നന്നയിരിക്കും …………
രാജശേഖരൻ………മോളെ ആമി നീ നോക്കുമോ …………
ആമി ……… അച്ഛൻ അവിടെ വരുകണെങ്കിൽ നോക്കാം ……….. പിന്നെ അവിടെയും രണ്ടുപേരുണ്ട് ….. എനിക്ക് അവരെയും നോക്കണം ………
രാജശേഖരൻ……… ഹ്ഹ മും …….. അച്ചൂ ???
അച്ചൂ ……. അച്ഛന് എന്റെ കൂടെ നില്ക്കാൻ ആഗ്രഹമുണ്ടോന്ന് അറിയില്ല …….. എന്നെ വളർത്തിയതുപോലെ എന്റെ മക്കളെയും വളർത്താൻ കൂടെ ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം ……….
രാജശേഖരൻ……… ശാന്തി ………. നിനക്ക് ആരോടൊപ്പം നിൽക്കാനാ ആഗ്രഹം ????
ശാന്തി …….. അതിന് സംശയം ഒന്നും വേണ്ടാ ………. എന്റെ മോന്റെയും മോള്ടെയും കൂടെ …………
രാജശേഖരൻ……… ഏത് മോൻ ….. ഏത് മോൾ
ആമിയും അഭിയും മുഖത്തോട് മുഖം നോക്കി ………. അവർ തെല്ലൊന്ന് അമ്പരന്നു ………..
രാജശേഖരൻ………പറയ് ……ഏത് മോൻ ….. ഏത് മോൾ
ശാന്തി ……….. അച്ചൂന്റെയും ഗൗരിയുടെയും കൂടെ ………….
രാജശേഖരൻ……… എന്തുകൊണ്ട് ????
ശാന്തി ……… അവൻ തല്ലിപൊളിയാണെങ്കിലും അവനെ വിശ്വസിക്കാം ……. നമ്മൾ അവനെ നോക്കിയപ്പോൾ അവൻ നമ്മളെയും നോക്കും എന്നെനിക്ക് വിശ്വാസമുണ്ട്
രാജശേഖരൻ……… സ്വന്തം മക്കളെ അമ്മക്ക് തന്നെ വിശ്വാസമില്ലാതായി ………. ഇതാണ് പറയുന്നത് സ്വന്തം മക്കൾക്ക് ഉരുണ്ട ഉരുട്ടി കൊടുക്കുമ്പോൾ അടുത്തുള്ള കുഞ്ഞിനെ കൂടി നമ്മൾ കാണണം ………… ചിലപ്പോൾ അവനായിരിക്കും നാളെ നമുക്ക് ഉപകരിക്കുന്നത് ……. പറഞ്ഞിട്ട് കാര്യമില്ല ………
എല്ലാവരും പിരിഞ്ഞു ……….. അച്ഛനും അമ്മയും അച്ചൂവും ഗൗരിയും മാത്രമായി ………
അച്ചൂ ……… നീ എന്ത് ധൈര്യത്തിലാ മൂന്ന് മാസത്തിനകം ക്യാഷ് കൊടുക്കാമെന്ന് പറഞ്ഞത് ???
രാജശേഖരൻ …….. അതിലെന്തെങ്കിലുമുണ്ടെന്ന് നീ കൂട്ടിക്കോ ……..
‘അമ്മ ……… ഡാ ……. നീ ടെൻഷൻ അടിക്കണ്ടാ സമയമാകുമ്പോൾ എല്ലാം അതിന്റെ വഴിക്ക് നടക്കും …. നീ പേടിക്കാതെ ……. പ്രമാണം നടക്കുന്ന ദിവസം അവന്റെ ക്യാഷ് മൊത്തം കൊടുക്കും ….. നീ പേടിക്കണ്ടാ …….
എല്ലാവരും ആഹാരവും കഴിഞ്ഞു അവരവരുടെ മുറികളിലേക്ക് പോയി ……… ലോട്ടറി അടിച്ച സന്തോഷത്തിൽ ആമിയും ആകാശും ഒരു പണിയുമെടുക്കാതെ ഭാവിയിൽ ഓഫീസ് വാടക കൊണ്ട് ജീവിക്കാമെന്ന സന്തോഷം ……
