മാലാഖയുടെ കാമുകൻ 6അടിപൊളി  

ശോ ഞാൻ എന്ത് എല്ലാം ആണ് ചിന്തിച്ചു കൂട്ടുന്ന. അവൾ എന്റെ ബോസ്സ് ആണ്.

എനിക്ക് അവളെ ഇഷ്ടം ആണ് എന്ന് തോന്നിയാലും എനിക്ക് അതിനു അവകാശം ഇല്ലാ.

അർഹിക്കുന്നത്തിനും ഒരു പരുതി ഇല്ലേ.എന്താ എന്നാൽ അവരുടെ മുൻപിൽ ഞാൻ കൊച്ചാകുന്നത് പോലെ എനിക്ക് തോന്നുന്നു.

എന്നിലെ അപഹർഷതബോധം

അതിൽ നിന്നു എല്ലാം എന്നെ പിന്തിരിപ്പിക്കുന്നു.

എന്തോ എനിക്ക് എന്ത് പറയണം എന്ന് തന്നെ അറിയില്ലാ.

അത് എല്ലാം ചിന്തിച്ചു കൊണ്ട് ഞാൻ ആലീസിനെ ആലീസിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തു.

അവിടെ നിന്നും മാഡത്തിനോടെ ഒന്നും മിണ്ടാതെ ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞു കൊണ്ട് അവിടെ നിന്നു പോന്നു.

ആ സമയമെല്ലാം ആഴകടലിൽ അലയടിക്കുന്ന തിരമാലപോലെ എന്റെ മനസ്സ് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.

അതിന്റെ ചിന്തയിൽ ഒഴുകി കൊണ്ടിരുന്നപ്പോൾ റോസിനെ പുറത്തു കൊണ്ടു പോകാം എന്നു പറഞ്ഞ വാക്കു പോലും ഞാൻ മറന്നു പോയി.

അ ചിന്തയിൽ ആണ് വീട്ടിൽ ലേക്ക് പോയത് തന്നെ.

ആലീസിനെ വീട്,

തന്റെ ഇഷ്ടം ജോണിനോട് പറഞ്ഞത്തിൽ അതിയായ സന്തോഷവതിയായിരുന്നു ആലിസ്.

അവനോട് തന്റെ ഇഷ്ടം പറഞ്ഞപ്പോൾ അവൾ അതിയായി സന്തോഷിച്ചു എന്നാൽ അവൻ അതിനു മറുപടി ഒന്നും പറയാതെ ഇരുന്നപ്പോൾ എന്തോ ഒരു വിഷമം പോലെ.

ഇനി എന്നെ അവനു ഇഷ്ടം ആയി ഇല്ലയോ. എന്ത് ആയാലും അവന്റെ ഒപ്പം യാത്ര ചെയ്യാൻ പറ്റിയില്ലോ അത് മതി.

അവിടെ തിരിച്ചു പോകുമ്പോൾ ഞാൻ അവനോട് എന്റെ ലൈഫ്യിൽ നടന്ന കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞു കൊണ്ടുയിരുന്നു.

എന്നാൽ അവൻ എല്ലാത്തിനും ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ. ഇനി അവൻ ഞാൻ പറഞ്ഞത് ഒന്നും കേട്ട് കാണത്തില്ലയോ.

ഏയ് അവൻ കേട്ടു കാണുമായിരിക്കും. എന്റെ മോഹങ്ങൾ ആഗ്രഹങ്ങൾ പ്രത്യാശകൾ പ്രതീക്ഷകളെല്ലാം ഞാനവനോട് തുറന്നു പറഞ്ഞല്ലോ.

അവൻ എന്നെ മനസ്സിലാകാതെ ഇരിക്കില്ല കാരണം അതാണ് എന്റെ സ്നേഹം.

അവൻ ഡ്രോപ്പ് ചെയ്തതും അവന്റെ ഒപ്പം ഞാൻ അടുത്ത ഇരുന്നു എന്ന് ചിന്തിക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി.

അടിവയറ്റിൽ മഞ്ഞു വീണ പോലത്തെ ഉള്ള സുഖം.

ഉഫ് പറയാൻ പറ്റാത്ത അനുഭൂതി ഇതാണോ പ്രണയം. വല്ലാത്ത ഒരു ഉന്മാദ അവസ്ഥ.

ആ ചിന്തക്ക് എല്ലാ വിരാമമിട്ടുകൊണ്ട് ഒരു കാർ എന്റെ മുന്നിൽലൂടെ പാസ്സ് ചെയ്തപ്പോഴാണ് ഞാൻ തന്റെ ബോധ മണ്ഡലത്തിലേക്ക് തിരിച്ചു വന്നത് തന്നെ.

എന്നാൽ അ കാറിന്റെ ഉള്ളിലെ ആ കറുത്ത രണ്ട് കണ്ണുകൾ അവളെ

തന്നെ നോക്കുന്നുണ്ടായിരുന്നു.

അപ്പോഴാ ആണ് അവൾ ചുറ്റും നോക്കുന്നത് അവൻ തന്നെ എവിടെ ഡ്രോപ്പ് ചെയ്തോ അവിടെ തന്നെ ഒരടി പോലും അനങ്ങാതെ അവിടെ നിൽക്കുകആണ് എന്നുള്ള ബോധ്യം അവൾക്ക് വന്നത് തന്നെ.

തലക്കെട്ട് സ്വയം തട്ടു കൊടുത്ത മുഖത്തിൽ പുഞ്ചിരി യോടെ കൂടിയാണ് അവൾ ഗേറ്റ് തുറന്നു അകത്തു കേറിയത്‌ തന്നെ.

അപ്പോഴും അവളുടെ സുന്ദരമായ മുഖത്തിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

ഇതു എല്ലാം കണ്ട് കൊണ്ട് അവളുടെ അമ്മയും അവിടെ ഉണ്ടാരുന്നു.

തന്റെ മകളുടെ ചിരിച്ച മുഖം കാണുമ്പോൾ ആ മാതൃ ഹൃദയത്തിൽ വല്ലാത്തൊരു സന്തോഷത്തിന്റെ അനുഭൂതിയും നിറഞ്ഞു കൊണ്ട് ഇരുന്നു.

തന്റെ മകളുടെ മുഖത്ത് ഉള്ള ഈ ചിരി ഒരിക്കലും മായ്ച്ചു കളയരുത് എന്ന് അ സ്ത്രീ ദൈവത്തോട് അപേക്ഷിച്ചു കൊണ്ടിരുന്നു.

ഇ നിമിഷം അ പുഞ്ചിരി കാണുമ്പോൾ വർഷക്കൾ ക്‌ മുൻപ് അവൾ കരഞ്ഞുകൊണ്ട് നിൽക്കുന്ന ദൃശ്യം അ അമ്മമനസ്സിൽ തെളിഞ്ഞു കൊണ്ടേയിരുന്നു.

തന്റെ ഇന്നത്തെ സന്തോഷത്തിന് തന്റെ ജീവിതത്തിൽ നൂറിരട്ടി വിലയുണ്ട്. കാരണം എന്ത് എന്നാൽ അവൾ അത്രയും ജോൺ നെ സ്നേഹിക്കുന്നു.

അ ചിന്തയിൽ നേരെ ബെഡിലേക്ക് വീഴുക ആയിരുന്നു അവൾ.

തന്റെ ഫോണിലെ ജോൺന്റെ ഫോട്ടോ നോക്കി സംസാരിച്ച ഇരിക്കുവാരുന്നു.

അ ഫോട്ടോയുടെ രഹസ്യം അവളിൽ പുഞ്ചിരിതൂകി.

ഒരു ദിവസം ഓഫീസയിൽ എല്ലാരും ആഹാരം കഴിക്കാൻ പോയപ്പോൾ ഞാൻ ഒരു വർക്ക്‌ അവനു കൊടുത്താരുന്നു. അതിനാൽ തന്നെ അവിടെ അവൻ ഒറ്റക് ആയിരുന്നു അവിടെ.

അത് തന്നെ ആയിരുന്നു നല്ല അവസരം എന്ന് കരുതി അന്ന് ഞാൻ എടുത്ത ഫോട്ടോ ആയിരുന്നു ഇതു.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *