: ചേട്ടൻ നിൽകുമ്പോൾ അനിയൻ കെട്ടുന്നത് ശെരി അല്ലല്ലോ എന്ന് എല്ലാം പറഞ്ഞു പക്ഷേ എന്റെ നിർബന്ധത്തിന്റെ മുന്നിൽ അവർക് കീഴടങ്ങി.
കാര്യങ്ങൾ എല്ലാം തീരുമാനിക്കാൻ ഞങ്ങൾ നേരെ ആലീസ്ന്റെ വീട്ടിൽലേക്ക് പോയി.
പോകുന്നത്തിനു മുൻപ് ഞാൻ ആലീസ്നോട് വരുന്ന കാര്യം പറഞ്ഞു ആയിരുന്നു.അതിനാൽ തന്നെ അവൾ ഒരുങ്ങിയിരുന്നു.
ആകാശ നീല നിറമുള്ള അനാർക്കലി ചുരിദാർ ഇട്ടു കാതിൽ ജിമുക്കിയും കൈകളിൽ നിറയെ വളകളും മെടഞ്ഞ മുടിയും..
മഷി എഴുതിയ കണ്ണും.. ആലീസ് നന്നായി ഒരുങ്ങിയിരുന്നു..
ആയിരുന്നു അവളുടെ വരവ് മമ്മിക് പപ്പക്യും അവളെ ഇഷ്ടം ആയി എന്ന് അവരുടെ മുഖത്തിൽ നിന്നും മനസ്സിൽ ആയി.
പിന്നെ വേഗം ആയിരുന്നു കാര്യങ്ങൾ നടന്നത് തന്നെ.
ആദ്യം എന്ഗേജ്മെന്റ് നടത്തി വെക്കാം അതിനു ശേഷം വരുന്ന ഞായറാഴ്ച മനസമ്മതം നടത്താൻ എന്ന് തീരുമാനമായി.
ആ ദിവസം,
അടുത്ത കൂട്ടുകാരും ബന്ധുക്കളും മാത്രം.. അവരെ സാക്ഷി നിർത്തി പേര് കൊത്തിയ മോതിരങ്ങൾ അവർ കൈമാറി.
അവളും ഒത്ത് ജോൺ നേരെ റോസ് ന്റെ അടുത്തേക് ചെന്നു.
: ഡി ഞാൻ അന്ന് പറഞ്ഞ് ഇല്ലേ എന്റെ ബോസ്നെ കുറച്ച് അ ബോസ് ആണ് ഇത്.
: ഹായ് ആലീസ്.
: ഹായ്.
: ഓ സോറി ആലീസ് നിനക്കു ഇവളെ പരാജയപ്പെടുത്താൻ ഞാൻ മറന്ന് പോയി. ഞാൻ നിന്നോട് പറയത്തില്ല എന്റെ ബെസ്റ്റ് ഫ്രണ്ട് റോസാപ്പൂ.
അങ്ങനെ ഇവളെ വിളിച്ചാൽ ഇവൾക് ഇഷ്ടം അല്ലാ. എന്നും പറഞ്ഞ് ജോൺ റോസ്ന്റെ തോളത്തിൽ കൈയിട്ട് അവളെ ചേർത്തുപിടിച്ചു.
ഇത് ഒന്നും ആലീസ്ന് ഇഷ്ടം ഉണ്ടാരുന്നു ഇല്ലാ. എന്ത് എന്നാൽ റോസ്ന്റെ കണ്ണിൽ കാണുന്നുണ്ട് ജോൺനോട് ഒള്ള സ്നേഹം
ലവ്. എന്നാൽ തനിക്ക് ജോൺനെ നഷ്ടപ്പെടും എന്ന് കരുതി അവൾ ഒന്നും അവനോടു പറഞ്ഞില്ലാ.
പിന്നെ നടന്നത് എല്ലാം പെട്ടന്ന് തന്നെ ആയിരുന്നു അങ്ങനെ അ ദിവസം വന്ന് എത്തി ഞങ്ങളുടെ മനസമ്മതം.
എന്റെ മനസ്സമ്മതത്തിന് എന്റെ ചേട്ടൻ ജോർജ് വന്നിട്ട് ഉണ്ടാരുന്നു. ചേട്ടൻ ഇരിക്കുമ്പോൾ അനിയൻ കെട്ടുന്നത് ശരിയല്ല എന്ന് എല്ലാവരും പറഞ്ഞു. എന്നാലും ചേട്ടൻ പറഞ്ഞു എനിക്ക് പെട്ടെന്ന് കല്യാണം ഒന്നും വേണ്ട അവന്റെ ആഗ്രഹം അല്ലേ അത് ആദ്യം നടക്കട്ടെ എന്ന് പറഞ്ഞു
പിന്നെ നമ്മുടെ തന്തപടി ഐസക് ഫിലിപ്പ് ഇത് ഒന്നും പറഞ്ഞില്ലാ. അല്ലെങ്കിലും പപ്പാ അങ്ങനെ ആണ് പുറത്തേക് സ്നേഹം ഒന്നും കാണിക്കാതില്ലാ.
പപ്പക് റോസ് എന്ന് പറഞ്ഞാൽ വളരെ കാര്യം ആണ്. എന്ത് എന്നാൽ ഒരു മോൾക് അപ്പുറം അവൾക് പപ്പാ സ്ഥാനം കൊടുത്തിട്ടു ഉണ്ട്.
എനിക്ക് പോലും അത് തന്നിട്ട് ഇല്ലാ. ഇ കല്യാണം പാപ്പയോടെ പറഞ്ഞപ്പോൾ വലിയ സന്തോഷം ഒന്നും ഇല്ലാരുന്നു അത് എന്താ എന്ന് എനിക്ക് പിടികിട്ടിയതും ഇല്ലാ.
പപ്പാ ജോൺന് വേണ്ടി വാങ്ങിയ പുതിയ കാറിൽ ആണ് അവർ പള്ളിയിലേക്ക് തിരിച്ചത്..
മനസമ്മതത്തിനു വേണ്ടി അവർ എറണാകുളം മറൈൻ ഡ്രൈവിന് അരികിലെ സിഎസ്ഐ പള്ളിയിൽ ആണ് എല്ലാം ഒരുക്കിയത്..
ജോൺനെ അൾത്താരയുടെ മുൻപിലേക്ക് കൈപിടിച്ച് കൊണ്ടുപോയത് പപ്പാ ആയിരുന്നു ദി ഗ്രേറ്റ് ഐസക് ഫിലിപ്പ്.
അൽപ സമയത്തിനുള്ളിൽ ഒരു മാലാഖയെപ്പോലെ തൂവെള്ള ഗൗൺ ധരിച്ചു ആലീസ് വന്നു.. അവളുടെ ഗൗണിന്റെ അറ്റം രണ്ടു കൊച്ചു കുട്ടികൾ പിടിച്ചിരുന്നു..
സ്വപ്നസുന്ദരിയെ പോലെ പതിയെ പതിയെ നടന്നു വന്നു ജോൺന് അരികിൽ നിന്നു.. അവനെ നോക്കി അവൾ മെല്ലെയൊന്ന് കണ്ണിറുക്കി.. അവൻ ചിരിച്ചു..
ഇതിൽ എല്ലാം നോക്കി കൊണ്ട് റോസ് ഉണ്ടാരുന്നു അവിടെ.
ഉടനെ തന്നെ മനസമ്മതത്തിനുള്ള ചടങ്ങുകൾ ആരംഭിച്ചു.
തന്നെയും അവനെയും മാമോദിസ മുക്കിയ പള്ളിയിൽ വെച്ച് ജോൺ ആലീസിന്റെ കൈയും പിടിച്ചു നിൽക്കുന്നതും നോക്കി റോസ് അവിടെ നിന്നു.
