മാലാഖയുടെ കാമുകൻ 4അടിപൊളി  

എന്ത് സുന്ദരൻ ആണ് അല്ലേ എന്റെ ജോൺ അവന്റെ കണ്ണുക്കൾ വല്ലാത്ത ഒരു ആകർഷണം തന്നെയാണ്.

എന്റെ സ്വന്തം ആണ് എന്റെ ജോൺ ആർക്കും വേണ്ടി അവനെ ഞാൻ വിട്ടുകൊടുക്കത്തില്ലാ.

അവൻ എന്റെ മാത്രം ആണ്. എന്റെ നെഞ്ചിലെ പ്രണയം മുഴുവനും അവനു വേണ്ടി മാത്രം ആണ്.

എന്റെ ഓരോ നിശ്വാസം പോലും ജോണിന് വേണ്ടി മാത്രം ആണ്.

അ ചിന്തയിൽ ഒഴുകിയിരുന്ന അവളെ

നിദ്രാദേവി കടാക്ഷിച്ചു. സ്വപ്നത്തിലെ പ്രത്യാശയുടെയും സ്നേഹത്തിത്തിൻെയും ലോകത്തിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോയി. ഉറക്കഗുളിക ഇല്ലാതെ ആദ്യമായി അവൾ സുഖമായി ഉറങ്ങി.

റോസ്ന്റെ ഓഫീസിൽ,

സമയം ഒത്തിരി ആയല്ലോ ജൂൺ വരാമെന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ. ഇവൻ എപ്പോഴും ഇങ്ങനെ തന്നെയാണ്. ഇന്ന് വരട്ടെ കാണിച്ചു കൊടുക്കാം.

തെണ്ടി സമയത്തിൽ വരുത്തുന്മില്ലാ മനുഷ്യനെ ചുമ്മാ ഒരു പ്രതീക്ഷയും തന്നിട്ട്.

അവളുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നിട്ടും അവൻ വന്നില്ലാ. ഒത്തിരി വിളിച്ചു എന്നാൽ ഫോൺ റിങ് ചെയ്യുന്നുണ്ട് എന്നാൽ എടുക്കുന്നില്ലാ.

കുറച്ചു കഴിഞ്ഞു വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌. അപ്പോൾ അവളക്ക് മനസ്സിൽ ആയി ഇനി അവൻ വരത്തിയില്ലാ എന്ന് അവള്ക്ക് മനസ്സിൽ ആയി.

ഇന്ന് അവനോട് തന്റെ ഇഷ്ടം തുറന്നു പറയണം എന്ന് കരുതി അവൾ മേടിച്ചു വച്ച് റോസാപ്പൂ അവൾ ഞെരിച്ച് താഴോട്ട് ഇട്ടു.

എന്ത് എന്നാൽ അത്ര മാത്രം സങ്കടം അവള്ക്ക് ഉണ്ടാരുന്നു.

അ സങ്കടം കടലിൽ നിന്നു കൊണ്ട് അവൾ വീട്ടിൽലേക്ക് പോയി.

അവസാനം ജോൺ അവന്റെ വീട്ടിൽ എത്തി. എന്നാൽ അവൻ ചിന്തയിൽ തന്നെ ആയിരുന്നു.

ഇതു കണ്ട് അവന്റെ മമ്മി എന്ത് എല്ലാമോ അവനോട് പറയുന്നുണ്ട്. എന്നാൽ അവൻ ഒന്നും മിണ്ടാതെ നേരെ ഫ്രഷ് ആകാൻ അവന്റെ റൂമിലേക്ക് പോയി.

:ഇ ചെക്കന് എന്ത് പറ്റി. എന്ന് മമ്മി പറയുന്നുണ്ടായിരുന്നു.

റൂമിൽ ഷവർയിൽ നിന്നു വീഴുന്ന വെള്ളം അവനെ തെല്ല് ഒന്ന് തണുപ്പിക്കാതെ അവനെ കടന്ന് പോയി കൊണ്ടിരുന്നു.

ഇന്നത്തെ ജോലിയുടെ സ്‌ട്രെസ്യും ആലിസ് പറഞ്ഞ കാര്യം എല്ലാം കൂടി ആയി അപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ ആയി അവൻ.

അതിനാൽ തന്നെ വേറെ ഒന്നും ചിന്തിക്കാതെ അവൻ ശ്വാസം വലിച്ചെടുത്ത് കൊണ്ട് ഒന്ന് റിലീഫ് ആയി.

അവന്റെ സ്വതസിദ്ധമായ ചിരിയോടെ കൂടി അവൻ നിദ്രയിലാണ്ടു..

പിറ്റേന്ന് പതിവുപോലെ തന്നെ ജോൺ എഴുന്നേറ്റു ആദ്യം തന്നെ സമയം നോക്കാൻ ഫോൺ എടുത്തു.

എന്നാൽ അത് ഓഫ്‌ ആയിരുന്നു. ഇന്നലെ ആലീസും ആയി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ഞാൻ ഫോൺ സ്വിച്ച് ഓഫ് ആക്കിയത് എന്ന് അവൻ ഓർത്തു.

ഫോൺ ഓൺ ആക്കിയപ്പോൾ തന്നെ റോസ്ന്റെ മിസ്സ്ഡ് കാൾ. ദൈവമേ ഇരുപതു മിസ്സ്ഡ് കാൾ അവൾ എന്തിനു ആയിരിക്കും വിളിച്ചേ.

ഇന്നലെ അവള് വിളിച്ചപ്പോൾ ഫോൺ എടുക്കാൻ ഉള്ള മൂഡിൽ അല്ലാരുന്നു ആലിസ്യും ആയി സംസാരിച്ചപ്പോൾ ആയിരുന്നു അവള് വിളിച്ചത് തന്നെ.

വിളി ഒത്തിരി ആയപ്പോൾ ഞാൻ ഫോൺ ഓഫ്‌ ആക്കിയത് തന്നെ.

പെട്ടന്ന് തന്നെ അവളെ ഫോൺ വിളിച്ചു. എന്നാൽ അവൾ എടുക്കുന്നില്ലാ. പിന്നെയും വിളിച്ചപ്പോൾ ഫോൺ കട്ടാക്കി.

അപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയി അവൾ പിണങ്ങിയിരിക്കുന്ന.

എന്നാലും എന്തിനു ആയിരിക്കും. അപ്പോൾ ആണ് ഞാൻ അ കാര്യം ഓർത്തു തന്നെ അവളെ ഇന്നലെ പുറത്ത് കൊണ്ടാണെന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു.

ശോ എന്നാലും ഞാൻ എങ്ങനെ മറന്നു അ കാര്യം. ഏതു ആയാലും അവൾ ഇന്ന് എന്നെ കൊല്ലും.

അതിനു മുൻപേ അവളെ പോയി കണ്ട് കോംപ്രമൈസ് ആക്കുന്നതാണ് ബുദ്ധി.

പിന്നെ ഒന്നും ചിന്തിക്കാതെ തന്നെ വേഗം കുളിച്ചു റെഡി ആയി നേരെ അവളുടെ വീട്ടിൽ ലേക്ക് വിട്ടു.

ആലിസ്ന്റെ വീട്ടിൽ,

അവൾ പതിവ് പോലെ എഴുന്നേറ്റു. എന്നാൽ അവള്ക്ക് അതിശയം എന്ത് എന്നാൽ ആദ്യമായിട്ടാണ് അവൾ ഉറക്കഗുളികയുടെ സഹായമില്ലാതെ പ ഉറങ്ങി എഴുന്നേറ്റ്യത്.

ഇതു എല്ലാം ജോൺ നെ കൊണ്ട് മാത്രംമേ പറ്റു. എന്നാൽയും അവനു എന്നെ ഇഷ്ടം ആക്കുമോ.

അവൾ കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെയോടെ തന്നെ ചോദിച്ചുകൊണ്ടിരുന്നു.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *