: അത് എന്താടാ നീ അങ്ങനെ പറഞ്ഞെ ഞാൻ എപ്പോഴേ എങ്കിലും ഡ്രസ്സ് സെലക്ട് ചെയ്യാൻ ടൈം എടുത്തുണ്ടോ പറ നീ.
: കഴിഞ്ഞ മാസം നമ്മൾ ചെന്നൈയിൽ പോയപ്പോൾ എനിക്ക് ഡ്രസ്സ് എടുക്കണം എന്നും പറഞ്ഞ അവിടെത്തെ എല്ലാ കടയിൽയും കേറ്റിയവൾ അല്ലേ നീ.
: അത് പിന്നെ നിനക്കു എടുക്കുമ്പോൾ നല്ലത് എടുക്കേണ്ട. അല്ലതെ നീ എടുക്കുന്നെ പോലെ അവിടും ഇവിടും കീറിയ ഡ്രസ്സ് ഇട്ട് നടക്കാൻ അല്ലേ.
: അത് അല്ലേടി പുതിയ ഫാഷൻ. എന്റെ പൊന്ന് റോസാ പൂവേ.
: ഫാഷൻ പോലും അത് എല്ലാം ഔട്ട്ഡേറ്റ് ആടാ. നീ ഇപ്പോഴയും ഇ പാഴ്ഞ്ചൻ ഫാഷൻ വെച്ചോണ്ട നീ നടക്കുന്നെ കഷ്ട്ടം തന്നെ.
: പോടീ പോടീ നീ വീട്ടിലോട്ടു വാടി. ഞാൻ നിന്നെ കാണിച്ചു തരാം.
: പോടാ നിന്നെ കൊണ്ട് ഇങ്ങനെ പറയാൻ മാത്രമേ പറ്റു അല്ലാതെ എന്നെ തൊടാൻ ഉള്ള കെൽപ്പ് ഒന്നും ഇല്ലാ. എന്നിട്ടാ അവൻ എന്റെ അടുത്ത് വന്ന് എന്നെ വെല്ലുവിളിക്കുന്നത്.
: അത് പിന്നെ നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ. നിന്നോട് എനിക്ക് അങ്ങനെ എല്ലാം ചെയ്യാൻ പറ്റുമോ. നീ
പറ.
: ഏതു സിനിമയിലെ ഡയലോഗ് ആണ് ഇപ്പോൾ അടിച്ചത്.
: അത് എങ്ങനെ മനസ്സിൽ ആയി.
: അല്ലാതെ നിന്നെ കൊണ്ട് ഇതുപോലെ സെന്റി ഡയലോഗ് ഒന്നും അടിക്കാൻ പറ്റത്തില്ലാ.
: പോടീ പട്ടി.
.: പോടാ പട്ടി.
ജോൺ ഒരു പെണ്ണും ആയി ചിരിച്ചു നില്കുന്നത് കണ്ടിട്ട് അവൾക് അവളെ തന്നെ നിയന്ത്രിക്കാൻ പറ്റുന്ന ഉണ്ടായിരുന്നില്ല.
എന്നാൽ അമ്മ കൂടെ ഉള്ളതിനാൽ അവൾ അടങ്ങി നിന്നു.
തന്റെ മകൾയുടെ മാറ്റത്തിനു കാരണം അ പയ്യൻ ആണ് എന്ന് അവൾക് മനസ്സിൽ ആയി.
തന്റെ മകൾയുടെ ശക്തിയും ധൈര്യവും എല്ലാം ആ ചെറുപ്പക്കാരൻ ആണെന്ന് അ അമ്മയ്ക്ക് മനസ്സിലായി.
തന്റെ സങ്കടം അടക്കിപിടിച്ചു കൊണ്ട് നേരെ വീട്ടിൽലേക്ക് ആലിസ് പോയി.
ആലീസിന്റെ റൂം,
എന്നാലും ആരാകും അവനോട് ഇത്രയും ക്ലോസെ ആയി സംസാരിക്കുന്ന പെണ്ണ്.
അന്ന് ഓഫീസ്യിൽ അവൻ വരാത്ത ദിവസം ഞാൻ അവനെ ബസ് സ്റ്റാൻഡിൽ വച്ച് കണ്ടായിരുന്നു അപ്പോൾ അവൻ ഇവളെ കാണാൻ അന്നോ വന്നത്.
എന്ത് ആയാലും എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ലല്ലോ കർത്താവേ.
അവൻ എന്റെയാ എന്റെ മാത്രം ആണ്. എന്ന് പറഞ്ഞു കൊണ്ട് അവന് വേണ്ടി മേടിച്ച ഗിഫ്റ്റ് അവൾ വലിച്ചു എറിഞ്ഞു.
അ ഗിഫ്റ്റ് താഴെ വീഴുന്നതിനു മുമ്പുതന്നെ അവളുടെ അമ്മ അത് പിടിച്ചു.
അവളുടെ അമ്മ ആലീസ്ന്റെ അടുത്തേക് ചെന്നു.
മോളെ : എന്താ നീ കാണിക്കുന്നേ ആലിസ്യെ നിനക്കു എന്താ വട്ട് ഉണ്ടോ. അവൻ അവളോട് മിണ്ടിയതിനു എന്തിനാ നീ ഇത്ര ദേഷ്യം കാണിക്കുന്നത്.
: എന്നാലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല അവനെ എനിക്ക് വേണം അമ്മാ. എനിക്ക് ഇനി അവൻ ഇല്ലാതെ പറ്റത്തില്ലാ
: ഞാൻ നിന്റെ അമ്മ ആണ്. എനിക്ക് മനസ്സിൽ ആകും നിന്നെ. എത്ര നാൾ ആയി നീ ഷോപ്പിംഗ്ന് പുറത്തേക് വന്നത് അപ്പോഴേ എനിക്ക് മനസ്സിൽ ആയി നിന്റെ ഉള്ളിൽ ആരോ കേറി പറ്റിയിട്ടുണ്ടെന്ന്. അവൻ അവളും ഫ്രണ്ട്‌സ് ആകും. നീ അത് ഓർത്ത് വിഷമിക്കാതെ. എല്ലാം ശെരി ആകും
എന്റെ മോൾ അവന് കൊടുക്കാൻ വേണ്ടി മേടിച്ചതു അല്ലേ. നാളെ തന്നെ കൊണ്ടുപോയി കൊടുത്തോ. എനിക്ക് അടുക്കളയിൽ പോട്ടെ.
എന്നും പറഞ്ഞു കൊണ്ട് അവരുടെ കൈയിൽ ഉള്ള ഗിഫ്റ്റ് ആലീസ്ന്റെ കൈയിൽ കൊടുത്തു അടുക്കളയിൽലേക്ക് പോയി.
ഈ ഗിഫ്റ്റ് കൊടുക്കണോ വേണ്ടയോ എന്ന് മനസ്സിൽ വീണ്ടും വീണ്ടും അവൾ ചിന്തിച്ചുതുടങ്ങി.
അവസാനം ഒരു നറുപുഞ്ചിരിയോടെ കൂടി അ ഗിഫ്റ്റ് ബോക്സ് അവൾ കെട്ടിപിടിച്ചു കൊണ്ട് നിദ്രയിലാണ്ടു.
