മാലാഖയുടെ കാമുകൻ 6അടിപൊളി  

എന്താണ് എന്നോട് എന്നെ ആദ്യം തന്നെ പറയണം കേട്ടോ. അതൊന്നുമല്ല അല്ലെടീ ചിന്തിച്ചേ. നമുക്ക് എവിടെ ഫുഡ് കഴിക്കാൻ പോണം എന്നാണ്.

അതിനെന്താ ഇത്ര ആലോചിക്കാനേ നേരെ വണ്ടി ഗോപിയേട്ടൻയിന്റെ അങ്ങോട്ട് വിട്. എടീ നമുക്കൊരു ചെയ്ഞ്ചിന് വേറെ കണ്ടു പിടിച്ചാലോ. ആപ്പ് നമ്മുക്ക് ഫുഡ് കോർട്ടിൽ പോയി ഫുഡ് കഴിച്ച അതിനുശേഷം സിനിമ കാണാം എന്തുപറയുന്നു.

നീയൊരു കില്ലാടി തന്നെ പൈസ ചെലവ് കുറയ്ക്കാൻ നിന്നെ കൊണ്ടേ പറ്റു. നമ്മളാരാ മൊതല്. എന്നാൽ നീ പറഞ്ഞ പോലെ ചെയ്യാം. സമാധാനം ആയി അ പൊട്ടി വിശ്വസിച്ചു.

അങ്ങനെ ഞങ്ങൾ നേരെ സിനിമ തീയേറ്റർലേക്ക് പോയി. പിന്നെ അവള് പറഞ്ഞു പോലെ പോപ്‌കോൺയും മേടിച്ചു കൊടുത്തിട്ടാണ് എന്നെ അവൾ സിനിമ കാണാൻ അനുവദിച്ചുള്ളൂ .

ആലീസിയിന്റെ വീട്ടിൽ,

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടു ഞാൻ ഞെട്ടി. ജോസഫ് ആയിരുന്നു. എന്താ ആലിസ് മോളെ നിനക്ക് സുഖമാണോ. ആരാടീ നിന്റെ ഒപ്പമുണ്ടായിരുന്നത്. അവനോട് എന്തിനാ നീ ക്ലോസ് ആയി സംസാരിക്കുന്നത് .

വേണ്ട ആലിസ് മോളേ

അങ്ങനെയൊന്നും പാടില്ല. എനിക്ക് അതു ഇഷ്ടമല്ല കേട്ടല്ലോ. മര്യാദക്ക് അടങ്ങിയൊതുങ്ങി ഇരുന്നോണം. നിന്നെയും കൊണ്ടേ ഞാൻ പോകു മോളെ.

അപ്പൊ ബായ് നിന്റെ തള്ളയുടെ പറഞ്ഞേക്ക്. മോളെ അടക്കി ഇരുത്തി കൊള്ളാൻ.എന്നു പറഞ്ഞു ആയാൾ ഫോൺ വെച്ചു.

മമ്മി ഇയാളെ നമ്മളെ വിട്ടു പോകത്തില്ല. എന്തിനാ ഇയാളെ എന്റെ ജീവിതം നശിപ്പിക്കുന്നത്. ഈ സ്വത്തിനു വേണ്ടിയാണ് എന്നെ ജീവൻ പോയാലും ഞാൻ കൊടുക്കില്ല.

ഇത് ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ സാമ്രാജ്യം ആണ്.
മമ്മി : ആയാൾ നിന്നെ കൊണ്ടേ പോകൂ. അ പയ്യൻ എങ്കിലും രക്ഷപെട്ടു പോകട്ടെ.

നിന്റെ ഉള്ളിലുള്ള സ്നേഹം അങ്ങ് മറക്കു. അതുമാത്രം എന്നെക്കൊണ്ട് ആവില്ല മമ്മി. ഞാൻ ഇപ്പോൾ അവനെ എന്നെക്കാൾ ഏറെ സ്നേഹിക്കുന്നു മമ്മി.

മമ്മി : എന്നാൽ നിന്റെ ഇഷ്ടം ഞാൻ ഒന്നും പറയുന്നില്ല. എന്നാൽ മോള് വന്നുവല്ലോ കഴിക്ക്. വേണ്ട മമ്മി ഞാൻ കഴിച്ചിട്ട് ആണ് വന്നത് .
അങ്ങനെ അവൾ ഇന്ന് നടന്ന അവളുടെ മോഹങ്ങൾക്കു തിരഞ്ഞ ദിവസത്തെക്കുറിച്ച് ഓർത്ത് നിദ്രയിലാണ്ടു.

അങ്ങനെ സിനിമ കഴിഞ്ഞു തിരിച്ചു വീട്ടിൽ പോകുന്നു സമയത്തിൽ ആയിരുന്നു. റോസിനെ ഒരു ഫോൺ കോൾ വരുന്നത്. അവളുടെ കമ്പനിയുടെ മാനേജർ ആയിരുന്നു. ഓക്കേ സർ പോകാം സർ ബൈ. അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു.

ഡി എന്ത് പറ്റി വല്ലാതെ ഇരിക്കുന്നു. ആരാ ഫോൺ വിളിച്ചേ. എന്താ പറഞ്ഞേ എന്തെങ്കിലും ഒന്നു പറയടി. ഡാ അത് നാളെ ഒരു മീറ്റിംഗ് ഉണ്ട്. അതിനാണോ നീ ഇത്ര ടെൻഷൻ ആകുന്നെ. നീ എന്നും അറ്റൻഡ് ചെയ്യുന്നതല്ലേ. പിന്നെ എന്താ നിനക്ക് ഒരു പ്രശ്നം.

ഡാ അത് ബാംഗ്ലൂരിൽ വെച്ച് യാണ് മീറ്റിംഗ്. കമ്പനിയുടെ റിപ്രെസെന്റ് ആയിട്ട് ഞാൻ മാത്രമേ പോകുന്നുള്ളൂ. അത് ആണ് ടെൻഷൻ. നീ ഇത്ര ചെറിയ കാര്യത്തിന് അന്നോ ടെൻഷനടിക്കുന്ന.

പോയി മീറ്റിംഗ് അറ്റൻഡ് ചെയ്തിട്ട് വാ. അതല്ലടാ പൊട്ടാ നിന്നെയും മമ്മിയും വിട്ടിട്ട് ഞാൻ എങ്ങനെയാണ് പോകുന്നത്. ഡി പോകേണ്ട കാര്യത്തിന് പോകേണ്ടേ. അതുകൊണ്ട് ധൈര്യമായിട്ട് നീ പൊക്കോ. എടാ

എന്നാലും മമ്മി ഒറ്റയ്ക്ക് അല്ലേ. അതാ ഒരു ടെൻഷൻ.

കഴിഞ്ഞോ നിന്റെ പ്രശ്നങ്ങളെല്ലാം. എടി മന്ദബുദ്ധിയെ ഞാൻ നിന്റെ മമ്മി നോക്കിക്കോളാം. നീ ധൈര്യമായിട്ട് പോയിട്ട് വാ. ഉറപ്പാണോ ടാ അതോ നീ സമയമോ കാലു മാറുമോ.

ജോണിനെ തന്തയെ ഒന്നേയുള്ളൂ അതുകൊണ്ട് വാക്ക് പറഞ്ഞ വാക്ക് ആയിരിക്കും. എന്നുപറഞ്ഞ് പഞ്ച് ഡയലോഗ് അടിച്ചു ഞാൻ നിന്നു.

അപ്പോൾ അവളുടെ ആക്കി ചിരി. എന്നാൽ മോൻ വണ്ടി എടുക്ക് വീട്ടിലോട്ട്. അവളുടെ മനസ്സിൽ വല്ലാത്ത നൊമ്പരം ഉണ്ടായിരുന്നു. കാരണം അമ്മയെ വിട്ടു പോകുന്നതല്ല. ജോണിനെ വിട്ടുപോകണമെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു നീറ്റൽ.

അത് ഈ പൊട്ടന് മനസ്സിലാവുന്നില്ല. എന്ത് ചെയ്യാനാ. അങ്ങനെ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. അവൾ മമ്മി യോട് കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞു.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *