നിധിയുടെ കാവൽക്കാരൻ – 17 92അടിപൊളി 

 

അതിൽ നിഗൂഢമായ ഒരു കവാടത്തിനുള്ളിലേക്കാണ് നമ്മൾ പ്രവേശിച്ചത്.

 

“””കുറേ ദൂരം നടന്നപ്പോൾ ആ വഴി അവസാനിച്ചത് ഗുഹയുടെ ആ കറുത്ത വഴി അവസാനിച്ചത് വെളിച്ചം നിറഞ്ഞ ഒരു വലിയ അറയിലേക്കാണ്.

 

മുൻപ് നടന്ന ലൂപ്പുകളിലൊന്നിലും അങ്ങനെയൊരു സ്ഥലം ഞങ്ങളാരും കണ്ടിട്ടില്ലായിരുന്നു.

 

അവിടെയുള്ള കാഴ്ച്ച കാഴ്ച കണ്ട് എന്റെ ശ്വാസം നിലച്ചുപോയി.

 

എവിടെ നിന്നാണെന്ന് തിരിച്ചറിയാനാവാത്ത ഒരു നേർത്ത, എന്നാൽ തെളിഞ്ഞ വെളിച്ചം ആ സ്ഥലമാകെ നിറഞ്ഞു നിൽക്കുന്നു.

 

സൂര്യപ്രകാശമല്ല, നിലാവല്ല… ആ ഗുഹയിലെ ചുവരുകൾക്ക് തന്നെ ജീവനുള്ളതുപോലെ, സ്വയം പ്രകാശിക്കുന്ന എന്തോ ഒന്ന്.

 

ആ മലയുടെ ഹൃദയം… അതെ, അങ്ങനെ മാത്രമേ ആ സ്ഥലത്തെ വിശേഷിപ്പിക്കാൻ കഴിയൂ.

 

നൂറ്റാണ്ടുകളായി മനുഷ്യസ്പർശമേൽക്കാതെ കിടക്കുന്ന പ്രകൃതിയുടെ ഒരു രഹസ്യ അറയായിരുന്നു അത്.

 

തറയിലും ചുവരുകളിലും മുകളിലുമെല്ലാം വണ്ണം കൂടിയ വള്ളിപ്പടർപ്പുകൾ ഞരമ്പുകൾ പോലെ പടർന്നു പന്തലിച്ചിരിക്കുന്നു. പുറത്തെ കാട്ടിൽ കാണുന്ന പച്ചപ്പായിരുന്നില്ല അവയ്ക്ക്…

 

മറിച്ച്, ഇരുണ്ട വയലറ്റും നീലയും പച്ചയുമൊക്കെ കലർന്ന ഒരു അപൂർവ്വ നിറം.

 

ആ വള്ളികൾക്കിടയിൽ… എന്താ അതിനേ പറയുക, ഇത്രയും കാലം ജീവിച്ചിട്ടും ഞാൻ കാണാത്ത തരം പൂക്കൾ!

 

ചിലത് രക്തചുവപ്പിൽ, ചിലത് സ്വർണ്ണ വർണ്ണത്തിൽ, മറ്റുചിലത് തിളങ്ങുന്ന വെള്ളനിറത്തിൽ… ആയിരക്കണക്കിന് നക്ഷത്രങ്ങൾ താഴെ വിരിഞ്ഞു നിൽക്കുന്നത് പോലെയുണ്ടായിരുന്നു അവയെ കാണാൻ..

ഓരോ പൂവിനും ഓരോ മുഖമുണ്ടെന്ന് തോന്നിപ്പോകും. കാറ്റില്ലാതിരുന്നിട്ടും ആ പൂക്കൾ മെല്ലെ ആടുന്നുണ്ടായിരുന്നു, അവ നമ്മളോട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ.

 

അവയിൽ നിന്നും ഒഴുകിയെത്തുന്ന വല്ലാത്തൊരു സുഗന്ധം… അത് ഞങ്ങളെ മദിപ്പിക്കുന്നതായിരുന്നു. ലഹരി പിടിപ്പിക്കുന്ന ആ ഗന്ധം ശ്വസിച്ചപ്പോൾ, അതുവരെ അനുഭവിച്ച ഭയവും ക്ഷീണവും എല്ലാം എവിടെയോ മാഞ്ഞുപോയി.

 

പുറത്ത് ആ മല ഒരു രാക്ഷസനെപ്പോലെ ഭയപ്പെടുത്തുന്നതാണെങ്കിൽ, അതിനുള്ളിൽ അതൊരു ശാന്തമായ അമ്മയെപ്പോലെയായിരുന്നു.

 

വല്ലാത്തൊരു നിശബ്ദത… പക്ഷേ അത് പേടിപ്പിക്കുന്ന നിശബ്ദതയല്ല, ഒരു സ്വാഗ്ഗത്തിനുള്ളിൽ കയറിയാലെന്ന പോലെയുള്ള ശാന്തത.

 

നമ്മൾ മൂന്നുപേരും അവിശ്വസനീയതയോടെ ആ പൂക്കൾക്കിടയിലൂടെ നടന്നു….

 

പെട്ടെന്നാണ് നിധി അത് ശ്രദ്ധിച്ചത്. ആ വള്ളിപ്പടർപ്പുകൾ എല്ലാം കൂടി ചെന്നു ചേരുന്നത് ഒരൊറ്റ ബിന്ദുവിലേക്കാണ്. ആ അറയുടെ ഒത്ത നടുക്ക്, പൂക്കൾ കൊണ്ട് മെനഞ്ഞെടുത്ത ഒരു പീഠം പോലെ ഒരിടം…””””

 

 

“”””ആ വള്ളിപ്പടർപ്പുകൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതിന്റെ ഒത്ത നടുക്കായി… ഒരു ചെറിയ ദ്വാരം നമ്മൾ കണ്ടു…..

 

സാധാരണ ഇരുട്ടിലേക്കാണ് ദ്വാരങ്ങൾ തുറക്കാറുള്ളത്. പക്ഷേ, ഇതിനുള്ളിൽ… ഇതിനുള്ളിൽ നിന്നും പുറത്തേക്ക് ഒരു പ്രകാശം അലയടിക്കുന്നുണ്ടായിരുന്നു.

 

ആഴക്കടലിലെ ഏതോ അപൂർവ്വ രത്നം തിളങ്ങുന്നതുപോലെ, ഒരേസമയം ആകർഷിക്കുന്നതും എന്നാൽ അടുക്കാൻ ഭയം തോന്നുന്നതുമായ ഒരു വിചിത്രമായ നീല വെളിച്ചം.

 

ഞങ്ങൾ മൂന്നുപേരും ശ്വാസമടക്കിപ്പിടിച്ച് ആ ദ്വാരത്തിലേക്ക് ഉറ്റുനോക്കി നിൽക്കുകയായിരുന്നു. എന്താണ് അതിനുള്ളിലെന്ന് കാണാൻ നീ പതിയെ കുനിഞ്ഞതും…

പെട്ടെന്നായിരുന്നു… ആ ശാന്തതയെ കീറിമുറിച്ചുകൊണ്ട് നേരത്തെ കേട്ട അതേ ഭയാനകമായ ശബ്ദം വീണ്ടും മുഴങ്ങിയത്!””””

 

അവൾ ഒന്ന് നിർത്തി, ആ ശബ്ദം വീണ്ടും കേട്ടാലെന്ന പോലെ കൈകൾ കൂട്ടിപ്പിടിച്ചു.

 

“ഇത്തവണ അതിന്റെ ശക്തി ആയിരം മടങ്ങായിരുന്നു പൊന്നൂസേ.

വെറുമൊരു അലർച്ചയായിരുന്നില്ല… ഭൂമിയുടെ ഉള്ളിൽ നിന്നും പാറക്കെട്ടുകൾ പൊട്ടിത്തെറിക്കുന്നതുപോലെയുള്ള ഒരു മുഴക്കം.

 

എന്റെ കാതുകൾ പൊട്ടിപ്പോകുമെന്ന് എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *