നിധിയുടെ കാവൽക്കാരൻ – 17 92അടിപൊളി 

 

​നിധിയുടെ പൊതിയിലാകട്ടെ, തേങ്ങ വറുത്തരച്ച, കുറുകിയ ചാറിൽ മുങ്ങിപ്പൊങ്ങി കിടക്കുന്ന മട്ടൻ കറി. മുകളിൽ തെളിഞ്ഞു നിൽക്കുന്ന ചുവന്ന എണ്ണപ്പാടയും, എല്ലിൽ നിന്ന് തൊട്ടാൽ അടർന്നുമാറാൻ പാകത്തിന് വെന്ത മൃദുവായ ഇറച്ചിക്കഷ്ണങ്ങളും…

​ഇതൊക്കെ പോരാഞ്ഞിട്ട്, ചോറിന് ഒരു വശത്ത് നല്ല കടു മാങ്ങ അച്ചാറും, ക്യാബേജ് തോരനും, പിന്നെ കുരുമുളകാൽ അലങ്കരിച്ച ഒരു ഒമ്ബ്ലേറ്റും…..😮‍💨

 

“കഴിക്ക് മക്കളേ…” എന്ന് പറഞ്ഞ് മൂന്നുപേരും മത്സരിച്ചാണ് ഞങ്ങളെ ഊട്ടാൻ ശ്രമിച്ചത്…..

 

ഓരോ ഉരുള ചോറിനൊപ്പവും ഇറച്ചിക്കറികളുടെ രുചി നാവിൽ കപ്പലോടിച്ചു.

 

ഓരോ കഷ്ണവും ഒന്നിനൊന്ന് മെച്ചം.

 

എരിവും പുളിയും മസാലയും എല്ലാം കൃത്യംമളവിൽ… അമ്മമാരുടെ കൈപുണ്യം ആവോളം ആ ഭക്ഷണത്തിൽ ഉണ്ടായിരുന്നു….

 

പിന്നേ എന്റെ രണ്ട് സുന്ദരികളുടെ പ്രത്യേക സ്നേഹം കാരണം എനിക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവും വന്നില്ല…. 😌

 

“ഇതുകൂടി കഴിക്ക്… ഇത് കളയാൻ പറ്റില്ല…”

 

എന്ന് പറഞ്ഞ് ആമിയും നിധിയും ഓരോ ഉരുള വീതം കൂടി എന്റെ വായിലേക്ക് വെച്ചുതന്നു….

 

കഷ്ടപ്പെട്ട് അതെല്ലാം ചവച്ചിറക്കി അവരേ നോക്കിയപ്പോൾ തിരിച്ച് ഞാൻ അവർക്കും വാരിക്കൊടുക്കാനായി കാത്തിരിക്കുകയായിരുന്നു പാവങ്ങൾ….

 

“ആ…” എന്ന് പറഞ്ഞ് കുഞ്ഞുകുട്ടികളെപ്പോലെ അവർ വായ തുറന്നു പിടിച്ചു…..

 

അവരുടെ ആ നിൽപ്പും, കൊതിയോടെയുള്ള നോട്ടവും കണ്ടപ്പോൾ എനിക്ക് ചിരി അടക്കാനായില്ല. മുന്നിലെ പൊതിയിൽ നിന്നും കുറച്ച് ചോറും കറിയും ഞാൻ വാത്സല്യത്തോടെ ഒന്നുകൂടി കുഴച്ചു.

 

​രണ്ട് ഉരുളകൾ…

 

​വിശപ്പിനേക്കാൾ വലുത് ആ പങ്കുവെക്കലിലെ സന്തോഷമാണെന്ന് അവരുടെ കണ്ണുകളിൽ കാണാമായിരുന്നു. ഞാൻ ആ ഉരുളകൾ ഓരോന്നായി അവരുടെ വായിലേക്ക് വെച്ചു കൊടുത്തു. ഒരു വറ്റ് പോലും താഴെ കളയാതെ, എന്റെ വിരൽത്തുമ്പുകളെപ്പോലും സ്നേഹത്തോടെ നുണഞ്ഞുകൊണ്ടവർ അത് കഴിക്കുന്നത് കണ്ടപ്പോൾ, സത്യത്തിൽ എന്റെ കണ്ണുകളാണ് നിറഞ്ഞത്….

 

​നമ്മൾ കഴിക്കുന്ന ഭക്ഷണത്തേക്കാൾ, അത് ആരുടെ കയ്യിൽ നിന്നാണ് ലഭിക്കുന്നത് എന്നതിലാണ് രുചിയിരിക്കുന്നത് എന്ന് എനിക്കപ്പോൾ തോന്നി….

 

ആ ഉരുളകൾ തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ അവരുടെ മുഖത്തുണ്ടായിരുന്ന സംതൃപ്തി, എന്റെ ഹൃദയത്തിലേക്കാണ് നേരിട്ട് ചെന്നിറങ്ങിയത്…..

 

ശരിക്കും, ഇത്രമേൽ സ്നേഹിക്കപ്പെടാൻ, ഇവരുടെ ഈ കരുതലുകൾക്ക് പാത്രമാകാൻ മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്?

 

സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രമാണ് ഞാൻ. എന്നിട്ടും എന്നെ ഇവർക്ക് എങ്ങനെയാണ് ഇത്രയധികം സ്നേഹിക്കാൻ കഴിയുന്നത്?

 

​ചിന്തകൾ കൂടുതൽ നേരം എന്നേ കാർന്നു തിന്നില്ല. അപ്പോഴേക്കും മനസ്സ് അതിനൊരു ഉത്തരം കണ്ടെത്തിയിരുന്നു….

 

അതെന്നെ വല്ലാതെ ശാന്തനാക്കി.

സ്നേഹം എന്നത് നമ്മളിലെ നന്മയോ യോഗ്യതയോ അളന്നുതൂക്കി മറ്റുള്ളവർ തരുന്ന സമ്മാനമല്ല. മറിച്ച്, സ്നേഹിക്കുന്നവരുടെ മനസ്സിന്റെ വലുപ്പമാണ് അതിൽ കാണിക്കുന്നത്. അതുകൊണ്ട്, ‘അർഹത’ എന്ന വാക്കിന് ഇവിടെ പ്രസക്തിയില്ല. കിട്ടുന്ന ഈ സ്നേഹം തിരിച്ചുകൊടുക്കുക, ജീവനുള്ള കാലം വരെ അവരെ ചേർത്തുപിടിക്കുക… അത് മാത്രമാണ് എന്റെ കടമ. അതിലാണ് എന്റെ അർഹതയിരിക്കുന്നത്.

 

​വെറുതെ ഇരുന്ന എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു….

 

“എന്താ പൊന്നൂസേ….? ”

 

ഞാൻ ചിരിക്കുന്നത് കണ്ടിട്ടാവണം ആമി എന്നോട് ചോദിച്ചു…

 

അതിന് ഉത്തരമായി ഒരു ഉരുളകൂടി ഞാൻ അവളുടെ വായിലേക്ക് തിരുകികൊടുത്തു…

 

അല്ല പിന്നേ…… 😤

 

************

 

ഭക്ഷണം കഴിച്ച് കഴിഞ്ഞതോടെ ശരീരമാകെ ഒരു തളർച്ച പടർന്നു. ട്രെയിനിന്റെ താളാത്മകമായ കുലുക്കവും വയറ് നിറഞ്ഞതിന്റെ ആലസ്യവും കൂടിയായപ്പോൾ കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി.

 

ഇരുന്ന ഇരുപ്പിൽ എന്റെ തല പലതവണ വശങ്ങളിലേക്ക് ചെരിഞ്ഞു. ഉറക്കം എന്നെ പാടെ കീഴടക്കാൻ ശ്രമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *