നിധിയുടെ കാവൽക്കാരൻ – 17 92അടിപൊളി 

പക്ഷേ, ഏറ്റവും ഭീകരമായ കാഴ്ച അതൊന്നുമായിരുന്നില്ല…

ആ ശബ്ദം കേട്ടതും, അതുവരെ ശാന്തമായി നിന്ന ആ പൂക്കളും വള്ളികളും… അവ പേടിച്ചരണ്ടതുപോലെ വിറയ്ക്കാൻ തുടങ്ങി!

കാറ്റില്ലാതെ തന്നെ അവ ആടിയുലയുന്നു… വള്ളികൾ പാമ്പുകളെപ്പോലെ പിരിയുന്നു… വിടർന്നു നിന്ന പൂവുകൾ ഭയം കൊണ്ട് ഇതളുകൾ കൂട്ടിപ്പിടിച്ച് ചുരുങ്ങുന്നു…

 

ആ മലയുടെ ഹൃദയം ഭയം കൊണ്ട് പിടയ്ക്കുകയാണെന്ന് എനിക്ക് തോന്നിപ്പോയി.”

 

ആമിയുടെ കണ്ണുകൾ വിടർന്നു.

 

“ഭയം കൊണ്ട് ഞാനും നിധിയും നിന്നെ ഇറുകെ കെട്ടിപ്പിടിച്ചു. ആ നിമിഷമാണ് ഞങ്ങൾ ആ സത്യം തിരിച്ചറിഞ്ഞത്.

കൂടുതൽ ശ്രദ്ധിച്ചപ്പോൾ… ആ ശബ്ദം വരുന്നത് ഗുഹയുടെ മുകളിൽ നിന്നോ വശങ്ങളിൽ നിന്നോ ആയിരുന്നില്ല.

 

മറിച്ച്… നമ്മൾ കാലിനടിയിൽ നിന്നായിരുന്നു!

 

നമ്മൾ ചവിട്ടി നിൽക്കുന്ന ആ തറയ്ക്ക് താഴെ… ആ ചെറിയ ദ്വാരത്തിന്റെ ആഴങ്ങളിൽ… ഭൂമിയുടെ ഏതോ അജ്ഞാത അറയിൽ നിന്ന്…

അടക്കി വെക്കപ്പെട്ട ഏതോ ഭീകരമായ ശക്തി, ചങ്ങലകൾ പൊട്ടിക്കാൻ ശ്രമിക്കുന്നതുപോലെ… ആ ശബ്ദം താഴെ നിന്നും മുകളിലേക്ക് ഇരമ്പിക്കയറുകയായിരുന്നു……”

 

ആമി പറഞ്ഞു നിർത്തിയതും, എന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുകയായിരുന്നു.

 

കൃതിക പറഞ്ഞ കാര്യങ്ങളും, ഇപ്പോൾ ആമി പങ്കുവെച്ച അനുഭവങ്ങളും… അവ രണ്ടും കൂടി ഞാൻ ഒന്നുചേർത്തു വെച്ചു നോക്കി.

 

കൃതിക പറഞ്ഞ സൂചനകൾ കുറച്ചുകൂടെ വ്യക്തമാകുന്നതുപോലെ…

 

ആ പ്രകാശം…

 

അതെ, സംശയമില്ല. അതിനടിയിൽ… ആ അഗാധമായ ഗർത്തത്തിനുള്ളിൽ തന്നെയായിരിക്കണം ‘ഇന്ദ്രനീലം’ എന്ന ആ ദിവ്യരത്നം കുടികൊള്ളുന്നത്!

 

അങ്ങനെയാണെങ്കിൽ അന്ന് ആ ഗുഹയുടെ ഉള്ളിൽ ഞങ്ങൾ മൂന്നുപേർ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്.

 

അവർ… ആ നിഗൂഢസംഘവും അപ്പോൾ അവിടെയെത്തിയിട്ടുണ്ടാകണം!

 

കാലങ്ങളായി ഇന്ദ്രനീലത്തെ കാത്തുസൂക്ഷിക്കുന്ന ആ സംരക്ഷണ വലയങ്ങൾ… അവയെ തകർക്കാൻ അവർ നടത്തിയ ക്രൂരമായ ആക്രമണങ്ങളായിരുന്നിരിക്കണം ആ ഗുഹയെപ്പോലും വിറപ്പിച്ചത്.

 

ആ ദ്വാരത്തിലൂടെ വന്ന പ്രകാശം ആ വലയങ്ങൾ തകരുന്നതിനു മുമ്പായി പുറത്തുവന്ന ഊർജ്ജമായിരുന്നുവോ…?

 

പക്ഷേ എങ്ങനെ ഇതെല്ലാം ഞാൻ കഴിഞ്ഞുപോയ ലൂപ്പിൽ അറിഞ്ഞു… ആലോചിക്കുംതോറും പിടികിട്ടാത്ത ഒരു മൈരൻ ആയിക്കൊണ്ടിരിക്കുകയാണ് ഞാൻ….

 

“എന്നിട്ടെന്ത് സംഭവിച്ചു….?”

 

ബാക്കി നടന്ന കാര്യങ്ങൾ കേൾക്കാനുള്ള ത്വര കാരണം ഞാൻ ആമിയോട് ചോദിച്ചു…

 

“”””ആ ഭീകരമായ ശബ്ദം കേട്ടതും നീ ഞങ്ങളുടെ കൈകളിൽ മുറുക്കെ പിടിച്ചു.

 

അപകടം തിരിച്ചറിഞ്ഞിട്ടെന്നപോലെ ഉടൻ തന്നെ പുറത്തേക്ക് പോകാൻ നീ ഞങ്ങളോട് ആവശ്യപ്പെട്ടു.

 

പക്ഷേ, നിന്നെ തനിച്ചാക്കി പോകാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു. നീ എത്ര നിർബന്ധിച്ചിട്ടും വഴങ്ങാതെ ഞങ്ങൾ അവിടെത്തന്നെ നിന്നു.

 

ഒടുവിൽ, വേറെ വഴിയില്ലാതെ നീയും ഞങ്ങളുടെ കൂടെ വരാമെന്ന് സമ്മതിച്ചപ്പോഴാണ് ഒരല്പമെങ്കിലും ഞങ്ങൾ വഴങ്ങി തുടങ്ങിയത്…..

 

അങ്ങനെ നമ്മൾ വന്ന വഴിയേ ആ കൂരിരിട്ടിലൂടെ നടക്കാൻ തുടങ്ങി…..

 

പക്ഷേ ഗുഹയ്ക്കുള്ളിലെ അന്തരീക്ഷം അപ്പോഴേക്കും മാറിമറിഞ്ഞിരുന്നു. കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു… ഒപ്പം,ഒരു തരം വൈബ്രേഷനും….

 

പെട്ടെന്നാണ് അത് സംഭവിച്ചത്… ആ ഇരമ്പലുകൾക്കിടയിലും തീർത്തും വ്യത്യസ്തമായ, നേർത്തൊരു ശബ്ദം!

 

അത് കേട്ടതും നീ പെട്ടെന്ന് കരിങ്കൽ പ്രതിമ പോലെ നിശ്ചലനായി.

 

‘എന്താ… എന്താ പറ്റിയത്?’ എന്ന് ഞങ്ങൾ ചോദിച്ചതും, ‘ഇപ്പൊ വരാം’ എന്ന് മാത്രം പറഞ്ഞ് നീ തിരികെ ഓടുകയായിരുന്നു…

ഞങ്ങളെ തടുക്കാൻ പോലും അനുവദിക്കാതെ.

 

നിനക്ക് പിന്നാലെ വരാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും, നിമിഷനേരം കൊണ്ട് ആ ഗുഹയിലെ കൂരിരുട്ട് നിന്നെ പൂർണ്ണമായും വിഴുങ്ങിക്കളഞ്ഞു.

 

എന്ത് ചെയ്യണം, എങ്ങോട്ട് പോകണം എന്നറിയാതെ ഞാനും നിധിയും അന്ധാളിച്ചു നിന്നു. നീ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ആ ഇരുട്ടിലേക്ക് നോക്കി ഞങ്ങൾ കാത്തുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *