പാർവണം – 6 3അടിപൊളി  

​”അതെന്റെ ഈ മണ്ടിക്ക് മാത്രമുള്ള അവകാശമാ…”

ഞാൻ അവളുടെ താടിയിൽ പിടിച്ച് ആ മുഖം എനിക്ക് നേരെ ഉയർത്തി. ആ അസൂയ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ഞാൻ ചിരിയോടെ പറഞ്ഞു.

“ഈ ആദി ജനിച്ചതുതന്നെ എന്റെ ഈ കാട്ടുദേവതയ്ക്ക് വേണ്ടിയല്ലേ. ഈ നെഞ്ചിൽ കുടിയിരിക്കുന്നതും നീ മാത്രമാ പെണ്ണേ…”

​അതുകേട്ടപ്പോൾ അതുവരെയുണ്ടായിരുന്ന പരിഭവങ്ങളൊക്കെ അലിഞ്ഞില്ലാതായി അവിടെ ആ പഴയ കുസൃതിച്ചിരി വിടർന്നു. അവൾ എന്റെ കയ്യിലെ പിടി ഒന്നുകൂടി മുറുക്കി, എന്റെ തോളിലേക്ക് പതുക്കെ ചാഞ്ഞു.

​”എനിക്കറിയാല്ലോ എൻ്റെ ആദീനെ… ഞാൻ ചുമ്മാ ഒന്ന് പറഞ്ഞു നോക്കിയതാ,”

അവൾ പതുക്കെ മന്ത്രിച്ചു.

​സന്ധ്യാദീപത്തിന്റെ വെളിച്ചത്തിൽ, അവളുടെ നെറുകയിലെ സിന്ദൂരവും മുല്ലപ്പൂക്കളുടെ ഗന്ധവും എന്നിലേക്ക് പടരുമ്പോൾ, അസൂയയും പ്രണയവും നിറഞ്ഞ ആ കള്ളപ്പരിഭവം എന്നിൽ വല്ലാത്തൊരു ലഹരിയുണ്ടാക്കിയിരുന്നു. പരസ്പരം കൂടുതൽ ചേർന്നുനടന്ന് വീടിന്റെ പടിപ്പുര ലക്ഷ്യമാക്കി ഞങ്ങൾ നടക്കുമ്പോൾ, പൂർണ്ണമായും എന്റേതായി മാറിയ ഒരുവൾ കൂടെയുണ്ടെന്ന വലിയൊരു സമാധാനമായിരുന്നു എന്റെ നെഞ്ചിൽ…

അമ്പലത്തിൽ നിന്നും മടങ്ങുമ്പോൾ പുറത്ത് നല്ല ഇരുട്ട് വീണിരുന്നു. നഗരത്തിലെ വഴിവിളക്കുകളുടെ വെളിച്ചത്തിൽ, അവളുടെ കയ്യിൽ മുറുകെ പിടിച്ച് നടക്കുമ്പോൾ എന്റെയുള്ളിൽ വല്ലാത്തൊരു സമാധാനമായിരുന്നു. അസൂയയും പരിഭവവുമൊക്കെ മാറി അവൾ വീണ്ടും പഴയ ആ കുസൃതിക്കാരിയായി മാറിയിരുന്നു.

​പടിപ്പുര കടന്ന് ഞങ്ങൾ പൂമുഖത്തേക്ക് കയറുമ്പോൾ, ഹാളിൽ ടിവിയും കണ്ട് സോഫയിലിരിക്കുകയായിരുന്നു അനഘ ചേച്ചി. അമ്മ അടുക്കളയിൽ എന്തോ തിരക്കിലുമാണ്. ഞങ്ങളുടെ കാലൊച്ച കേട്ടതും ചേച്ചി ടിവിയുടെ ശബ്ദം കുറച്ച് ഞങ്ങളെ നോക്കി ചിരിച്ചു.

​”തൊഴുത് വന്നോ രണ്ടാളും?”

​”മ്മ്… ഇതാ ചേച്ചീ പ്രസാദം,”

അവൾ കയ്യിലുണ്ടായിരുന്ന ചന്ദനവും പൂവും ചേച്ചിയുടെ നേരെ നീട്ടി.

​ചേച്ചി അത് വാങ്ങി നെറ്റിയിൽ തൊട്ടു. അപ്പോഴേക്കും അമ്മയും അടുക്കളയിൽ നിന്നും കൈ തുടച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു.

​”അമ്മേ… ഇതാ,”

അവൾ അമ്മയ്ക്കും പ്രസാദം കൊടുത്തു.

​”എന്റെ കുട്ടി പോയി വേഷം മാറി വാ, നമുക്ക് എല്ലാവർക്കും കൂടി ഇരുന്ന് കാപ്പി കുടിക്കാം,”

അമ്മ വാത്സല്യത്തോടെ അവളുടെ കവിളിൽ തൊട്ടുകൊണ്ട് പറഞ്ഞു.

​അവൾ വേഗം മുറിയിലേക്ക് പോയി സാരി മാറ്റി ഒരു ചുരിദാറിട്ട് തിരികെ വന്നു. ഞങ്ങൾ നാലുപേരും ആ വലിയ ഹാളിലെ സോഫയിൽ വട്ടത്തിലിരുന്ന് കാപ്പി കുടിക്കാൻ തുടങ്ങി. ഇന്ദ്രനീലം തറവാട്ടിലെ വിശേഷങ്ങളും, യാത്രക്കിടയിലെ തമാശകളുമൊക്കെ പറഞ്ഞ് ആ ഹാൾ മുഴുവൻ വലിയൊരു ചിരിയിലായിരുന്നു. ചേച്ചിയും അവളും കൂടി നല്ല കൂട്ടായിക്കഴിഞ്ഞിരുന്നു. എന്നെ കളിയാക്കാൻ അവർ രണ്ടുപേരും വലിയ മത്സരമായിരുന്നു. ഒരുപാട് കാലത്തിന് ശേഷം ആ വീടിന്റെ ചുമരുകൾക്കുള്ളിൽ ഇത്രയും

വലിയൊരു സന്തോഷം നിറഞ്ഞുനിൽക്കുന്നത് കണ്ട് അമ്മയുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.

​പെട്ടെന്നാണ് ചിരിയും തമാശയും ഒക്കെ നിർത്തി, ചേച്ചി കുറച്ചൊരു ഗൗരവത്തിൽ എന്നെ നോക്കിയത്.

​”എടാ ആദീ… ഞാനൊരു കാര്യം പറയാൻ ഇരിക്കുവായിരുന്നു.”

​”എന്താ ചേച്ചീ?”

ഞാൻ കാപ്പിക്കപ്പ് ടീപ്പോയിയിൽ വെച്ചുകൊണ്ട് ചോദിച്ചു.

​”എനിക്ക് മറ്റന്നാൾ ബാംഗ്ലൂരിലേക്ക് മടങ്ങണം. ലീവ് തീരാറായി,”

ചേച്ചി വല്ലാത്തൊരു സങ്കടത്തോടെ പറഞ്ഞു.

​അതുകേട്ടതും അവിടെയുണ്ടായിരുന്ന ചിരിയൊക്കെ പെട്ടെന്ന് മാഞ്ഞു.

എല്ലാവരുടെയും മുഖത്ത് ചെറിയൊരു നിരാശ പടർന്നു.

​”അതെന്താ അനഘേ പെട്ടെന്ന്? കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു ദിവസമല്ലേ ആയുള്ളൂ… എല്ലാവരും കൂടി ഒന്ന് സന്തോഷമായിട്ട് ഇരുന്നുവരുമ്പോഴേക്കും…”

അമ്മയുടെ സ്വരത്തിൽ വലിയൊരു പരിഭവമുണ്ടായിരുന്നു.

“കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ നിനക്ക്?”

​ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ, പാർവണ വേഗം ചേച്ചിയുടെ അടുത്തേക്ക് നീങ്ങിയിരുന്ന് ആ കയ്യിൽ മുറുകെ പിടിച്ചു.

Updated: August 9, 2026 — 1:40 pm

Leave a Reply

Your email address will not be published. Required fields are marked *