”കരയാതെ മോളെ…”
അമ്മ അവളുടെ കവിളിൽ വാത്സല്യത്തോടെ തലോടി.
“നിന്റെ അമ്മയേയും കുടുംബത്തെയും വിട്ടുപോരുന്നതിന്റെ സങ്കടം എനിക്ക് മനസ്സിലാവും. പക്ഷെ നിനക്ക് സ്വന്തമായിട്ട് ഇനി ഞങ്ങൾ കൂടെയില്ലേ. ഈ അമ്മയുള്ള കാലത്തോളം നിന്റെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല. ധൈര്യമായിട്ടിരിക്ക്.”
അമ്മയുടെ ആ വാക്കുകളിൽ അവൾക്ക് വലിയൊരു ആശ്വാസം ലഭിച്ചതുപോലെ തോന്നി. അവൾ കണ്ണുനീർ തുടച്ചു.
”അമ്മേ, അവളിപ്പോ തന്നെ ഇന്നലത്തെയും ഇന്നത്തെയും ബഹളങ്ങൾ കാരണം ആകെ ക്ഷീണിച്ചു. നമ്മൾക്ക് മുകളിലത്തെ ബർത്തിലേക്ക് കിടക്കാം. ഇവര് താഴെ ഇരിക്കട്ടെ,”
എന്ന് പറഞ്ഞ് അനഘ ചേച്ചി അമ്മയെയും കൂട്ടി അപ്പർ ബർത്തിലേക്ക് കയറി.
കുറച്ചു കഴിഞ്ഞപ്പോൾ ക്യാബിനിലെ ലൈറ്റുകൾ അണഞ്ഞു. നീല നിറത്തിലുള്ള ചെറിയൊരു നൈറ്റ് ലാമ്പിന്റെ വെളിച്ചം മാത്രം. എസിയുടെ തണുപ്പും ഇരുട്ടിലൂടെ പാഞ്ഞുപോകുന്ന ട്രെയിനിന്റെ താളവും ആ ചെറിയ മുറിക്കുള്ളിൽ വല്ലാത്തൊരു സിനിമാറ്റിക് ഫീൽ ഉണ്ടാക്കിയിരുന്നു. മുകളിൽ അമ്മയും ചേച്ചിയും ഉറക്കത്തിലേക്ക് വീണു എന്ന് ഉറപ്പായപ്പോൾ, ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
അവളുടെ ആ തണുത്ത ഇടതുകൈകൾ എന്റെ ഉള്ളംകയ്യിലെടുത്തു.
”ഇപ്പോഴും സങ്കടത്തിലാണോ എൻ്റെ
പെണ്ണ്?”
ഞാൻ വളരെ പതുക്കെ ചോദിച്ചു.
അവൾ ഇല്ലെന്ന് തലയാട്ടി, എന്നിട്ട് എന്റെ തോളിലേക്ക് ചാഞ്ഞു. ആ മുഖം എന്റെ നെഞ്ചിലേക്ക് ഒതുക്കിവെച്ചു.
”അന്ന് നിന്നെത്തേടി ഞാൻ ആദ്യമായി പാലക്കാട്ടേക്ക് വന്നതും ഇതുപോലൊരു ട്രെയിനിലാ…”
അവളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ഞാൻ മന്ത്രിച്ചു.
“പക്ഷെ അന്ന് എന്റെ നെഞ്ചിൽ മുഴുവൻ, എൻ്റെ സ്വപ്നത്തിലെ ആ പെൺകുട്ടിയെ നേരിൽ കാണാൻ പറ്റുമോ എന്ന പേടിയും ആകാംക്ഷയുമായിരുന്നു. ഇന്നിപ്പോൾ നോക്കിക്കേ… എന്റെ സ്വന്തം പാതിയായി അവൾ ദാ ഈ നെഞ്ചോരം ചേർന്നിരിപ്പുണ്ട്.”
അത് കേട്ടപ്പോൾ അവളുടെ വിതുമ്പൽ പതുക്കെ മാറി അവിടെ ചെറിയൊരു ചിരി വിടർന്നു. എസിയുടെ തണുപ്പ് കൂടിയപ്പോൾ മുല്ലപ്പൂക്കളുടെയും അവളുടെ കുങ്കുമപ്പട്ടിന്റെയും ഗന്ധം എന്നിൽ വല്ലാത്തൊരു ലഹരിയുണ്ടാക്കി. അവളുടെ ആ ഇളംചൂടുള്ള നിശ്വാസം എന്റെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ എന്റെ വലംകൈ അവളുടെ അരക്കെട്ടിലൂടെ ചുറ്റി അവളെ എന്നിലേക്ക് ഒന്നുകൂടി അടുപ്പിച്ചു.ആ പഞ്ഞിമുലകൾ എന്റെ നെഞ്ചിൽ അമർന്നുഞ്ഞേരുങ്ങി.
എൻ്റെ വിരലുകൾ അവളുടെ കഴുത്തിലെ ആ മഞ്ഞച്ചരടിൽ കോർത്ത താലിയിൽ പതിയെ തലോടി.
എൻ്റെ സ്പർശനത്തിൽ അവളൊന്ന് ഞെട്ടി. ഞാൻ പതുക്കെ താടിയിൽ പിടിച്ച് അവളുടെ മുഖം എനിക്ക് നേരെ ഉയർത്തി. ആ നീലക്കണ്ണുകൾ പാതി അടഞ്ഞിരുന്നു. ചുവന്ന അധരങ്ങൾ നേരിയ തോതിൽ വിറയ്ക്കുന്നുണ്ട്. എന്റെ അധരങ്ങൾ അവളുടെ ചുണ്ടുകളിലേക്ക് അമരാൻ പോയതും, പെട്ടെന്ന് അവൾ കണ്ണ് തുറന്നു. മുകളിലത്തെ ബർത്തിലേക്ക് ഒളിക്കണ്ണാൽ നോക്കി, അവളുടെ ഇരുകൈകളും എൻ്റെ നെഞ്ചിൽ പതിയെ വെച്ച് വല്ലാത്തൊരു നാണത്തോടെ അവളെന്നെ പുറകോട്ട് മാറ്റി.
”ആദീ…”
വളരെ നേർത്ത ശബ്ദത്തിൽ അവൾ വിളിച്ചു.
”എന്താ പെണ്ണേ…?”
ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ചോദിച്ചു.
അവൾ മുഖം കുനിച്ച്, പതുക്കെ പറഞ്ഞു.
”ഇവിടെ വെച്ച് വേണ്ട ആദീ… അമ്മേം ചേച്ചീം ഉണരും… നമ്മ്ടെ വീട്ടിൽ ചെന്നിട്ട് മതി… നമ്മുടെ മണിയറയിൽ വെച്ച്…”
അവളുടെ ആ വാക്കും, മുഖത്തെ ആ കള്ളനാണവും കണ്ട് എന്റെ ഉള്ളിൽ വലിയൊരു സന്തോഷവും ചിരിയും വന്നു.
എത്ര മനോഹരമായാണ് അവൾ ആ കാര്യം പറയുന്നത്! ഒരു പെൺകുട്ടിയുടെ എല്ലാവിധ നാണവും ആ വാക്കുകളിലുണ്ടായിരുന്നു. എന്റെ നെഞ്ചിൽ നിന്നും അടർന്നുമാറാതെ തന്നെ, സ്വന്തം മണിയറയെക്കുറിച്ചുള്ള സ്വപ്നം അവളുടെ ചുണ്ടുകളിൽ വിരിഞ്ഞുനിന്നു.
“ഓഹോ… അപ്പൊ എന്നെ വീണ്ടും വെയിറ്റ് ചെയ്യിപ്പിക്കാൻ ആണോ തീരുമാനം? എങ്കിൽ പിന്നെ ഈ ട്രെയിൻ എത്രയും വേഗം തിരുവനന്തപുരത്ത് എത്താൻ ഞാൻ പ്രാർത്ഥിക്കാം,”
