”ദേ മനുഷ്യാ… എന്തിനാ വെറുതെ ഇതിനൊക്കെ പൈസ കളയണേ? എനിക്കിപ്പൊ ആവശ്യത്തിന് ഡ്രസ്സ് ഒക്കെ ഇല്യേ. അമ്മയ്ക്ക് മാത്രം എടുത്താൽ പോരായിരുന്നോ….”
അവൾ വലിയൊരു പരിഭവത്തോടെ എന്റെ കയ്യിൽ പിടിച്ചു.
ഞാൻ കൗണ്ടറിലെ ബില്ലിങ് കഴിഞ്ഞു കിട്ടിയ കവറുകൾ വാങ്ങി അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. എന്നിട്ട് ആ കണ്ണുകളിലേക്ക് നോക്കി വളരെ ശാന്തമായി പറഞ്ഞു.
”എന്റെ പെണ്ണിനും എന്റെ
അമ്മയ്ക്കും അല്ലാതെ ഞാൻ പിന്നെ വേറെ ആർക്കാടി എന്റെ പൈസയൊക്കെ ചിലവാക്കുക? എനിക്ക് എന്റെ ജീവനാടി നിങ്ങൾ…”
എന്റെ ആ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. ഒരുപാട് സ്നേഹം നിറഞ്ഞൊരു നോട്ടത്തോടെ അവൾ എന്നെ നോക്കി. പിന്നെ ആ വലിയ മാളിലെ തിരക്കിനിടയിലും അവൾ പതുക്കെ എന്റെ നെഞ്ചിലേക്ക് ചാരി, എന്റെ ഷർട്ടിന്റെ കോളറിലൊന്ന് പിടിച്ച് വലിയൊരു വിശ്വാസത്തോടെ നിന്നു.
ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സമയം ഒൻപതുമണി കഴിഞ്ഞിരുന്നു. പാർക്കിങ്ങിൽ നിന്നും വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോൾ നല്ല തണുപ്പുണ്ടായിരുന്നു. നഗരത്തിന്റെ തിരക്കുകളിലൂടെ എന്റെ ബുള്ളറ്റ് മുന്നോട്ട് പോകുമ്പോൾ, ഒരു കയ്യിൽ ആ ഡ്രസ്സുകളുടെ കവറും പിടിച്ച് മറുകൈ കൊണ്ട് അവൾ എന്നെ ഇറുകെ കെട്ടിപ്പിടിച്ചിരുന്നു. എന്റെ തോളിലേക്ക് മുഖം ചേർത്ത്, ആ നഗരത്തിലെ വെളിച്ചങ്ങളെ നോക്കി അവൾ വല്ലാത്തൊരു സമാധാനത്തോടെ യാത്രയാസ്വദിച്ചു. ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിമിഷങ്ങൾ… എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ പെണ്ണ്എനിക്കൊപ്പം, എന്റെ നിഴലായി, എന്റെ പാതിയായി എപ്പോഴും കൂടെയുണ്ട്. വീടിന്റെ ഗേറ്റിലേക്ക് വണ്ടി കയറുമ്പോൾ, ഞങ്ങളെയും കാത്ത് ഉമ്മറത്ത് ലൈറ്റുമിട്ട് ഇരിക്കുന്ന അമ്മയെ ദൂരെനിന്നേ കാണാമായിരുന്നു. ആ കാഴ്ച എന്റെ നെഞ്ചിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര പൂർണ്ണതയാണ് നൽകിയത്.
(തുടരും.)
____________________________________________________
ആദിയും അവന്റെ പാർവണയും ജീവിതത്തിന്റെ ഏറ്റുവും സുന്ദരമായ നിമിഷത്തിലൂടെ കടന്നു പോയികൊണ്ടിരിക്കുകയാണ്. ഇനി അധികം part കാണില്ല. ഒരു 2.3 partum കൂടി കഴിയുമ്പോൾ ആദിയും പാർവണയും നമ്മുടെ ഓർമകളിലേക്ക് പോയി പറയുന്നതാണ്…. 🩷
-മയക്കണ്ണൻ -©
