പാർവണം – 6 3അടിപൊളി  

​”എന്താ ഈ കാണിക്ക്ണേ… വിട്ടേ ആദീ… താഴെ അമ്മയും ചേച്ചീം ഉണ്ട്… അവരെങ്ങാനും ഇങ്ങട് വരും…”

അവൾ വല്ലാത്തൊരു വെപ്രാളത്തോടെ എന്റെ കയ്യിലെ പിടിവിടുവിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

​”വന്നാലെന്താടി? സ്വന്തം പെണ്ണിനെ ഒന്നു കെട്ടിപ്പിടിക്കാൻ എനിക്കിപ്പോ ആരുടേം പെർമിഷൻ ആവശ്യമില്ലല്ലോ,”

ഞാൻ വലിയൊരു ചിരിയോടെ അവളെ ഒന്നുകൂടി കട്ടിലിലേക്ക് അമർത്തി.

“അവിടെ അമ്മ ഒറ്റക്ക് അടുക്കളേല് കഷ്ടപ്പട്വാ… എനിക്കങ്ങട് പോണം. വെറുതെ മെനക്കെടുത്താണ്ട് വിട്ടേ ആദീ…”

അവൾ കള്ളപ്പരിഭവത്തോടെ എന്റെ നെഞ്ചിൽ പതുക്കെ ഒന്നടിച്ചു. ആ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.

​അവളുടെ ആ പിടപ്പിൽ സാരിയുടെ മുന്താണി തോളിൽ നിന്നും പതുക്കെ താഴേക്ക് വീണു. ഇന്നലെ രാത്രിയിലെ എന്റെ ചുണ്ടുകൾ വീഴ്ത്തിയ ചുവന്ന പാടുകൾ ആ കഴുത്തിടുക്കിൽ അപ്പോഴും മായാതെ കിടപ്പുണ്ടായിരുന്നു. എന്റെ നോട്ടം അവിടേക്ക് നീളുന്നത് കണ്ടതും അവൾ വേഗം സാരിത്തുമ്പ് വലിച്ചിട്ട് കഴുത്ത് മറച്ചു.

​”ദേ മനുഷ്യാ. ഇനിയും ന്നെ വീട്ടില്ലങ്കിൽ ഞാൻ ഈ ചായേടെ കപ്പ് താഴെത്തിടും പറഞ്ഞേക്കാം… ഇപ്പൊ തന്നെ കഴുത്തില് കാണിച്ച് വെച്ചേക്കണ കണ്ടില്ലേ… താഴെ ചെല്ലുമ്പോ അമ്മേടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും ദൈവമേ…”

അവൾ വല്ലാത്തൊരു നാണത്തോടെയും പരിഭവത്തോടെയും എന്നെ തള്ളിമാറ്റി കട്ടിലിൽ നിന്നും വേഗം എഴുന്നേറ്റു.

​ഞാൻ ചിരിച്ചുകൊണ്ട് നോക്കുമ്പോൾ, ചമ്മൽ മാറ്റാനായി വേഗം മുടി

ഒതുക്കിക്കെട്ടുകയായിരുന്നു അവൾ. അവളുടെ വിറയ്ക്കുന്ന വിരലുകളും കിലുങ്ങുന്ന കരിവളകളും കാണാൻ വലിയ ഭംഗിയായിരുന്നു.

​”ആ… വേഗം കുടിച്ചിട്ട് താഴേക്ക് വാ.”

അവൾ വാതിൽക്കലേക്ക് നടന്നു.

​വാതിൽ തുറക്കുന്നതിന് മുൻപ് അവൾ ഒന്നുകൂടി തിരിഞ്ഞുനോക്കി. കുസൃതിയും പ്രണയവും നിറഞ്ഞ ആ ഇളം നീലക്കണ്ണുകൾ എന്നെ ഒന്നുകൂടി ഉഴിഞ്ഞു. എന്നിട്ട് ആരും കാണാതെ അവൾ എനിക്കൊരു ഫ്ലൈയിങ് കിസ്സ് തന്നിട്ട് വേഗം വാതിലും തുറന്ന് താഴേക്ക് ഓടി.

​പടികൾ ഇറങ്ങിപ്പോകുന്ന അവളുടെ പാദസരത്തിന്റെ ശബ്ദം കേട്ട് ഞാൻ ആ ചായ കപ്പിലെടുത്തു. ആ ചൂട് ചായയേക്കാൾ വലിയൊരു ഉന്മേഷം അവളുടെ ആ ഒറ്റ നോട്ടത്തിൽ എനിക്ക് കിട്ടിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു പ്രഭാതമായിരുന്നു അത്. ഒരുപാട് കാലത്തെ എന്റെ കാത്തിരിപ്പുകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ, ഈ ലോകത്ത് എന്റേത് മാത്രമായൊരു വസന്തം എന്നെത്തേടി എത്തിയിരിക്കുന്നു. യഥാർത്ഥ ജീവിതം ഇതാ ഇവിടെ തുടങ്ങുകയാണ്…

മുകളിലെ മുറിയിൽ നിന്നും ആ ചൂട് ചായയും കുടിച്ച് പടികളിറങ്ങി ഞാൻ താഴേക്ക് ചെല്ലുമ്പോൾ, വീടാകെ വല്ലാത്തൊരു ഉണർവ്വിലായിരുന്നു. അടുക്കളയിൽ നിന്നും കടുക് പൊട്ടുന്ന ശബ്ദവും, അമ്മയുടെയും ചേച്ചിയുടെയും സംസാരവും കേൾക്കാം. ഇടയ്ക്ക് പാർവണയുടെ  കുസൃതിച്ചിരിയും ഉയർന്നുകേൾക്കുന്നുണ്ട്. ജനാലയിലൂടെ വരുന്ന ഇളംവെയിലിൽ, ഈ വീടിന്റെ ഓരോ കോണിലും ഇന്നുവരെയില്ലാത്ത വല്ലാത്തൊരു പ്രകാശം നിറഞ്ഞുനിൽക്കുന്നത് പോലെ എനിക്ക് തോന്നി.

ഞാൻ ഹാളിലെ സോഫയിൽ വന്നിരുന്നതും എന്റെ ഫോൺ ശബ്ദിച്ചു. വാട്സ്ആപ്പിൽ സച്ചുച്ചേട്ടന്റെ വീഡിയോ കോൾ ആണ്! അന്ന് ഞങ്ങളെ പാലക്കാട് നിന്നും ട്രെയിൻ കയറ്റി വിട്ടതിന് ശേഷം രാത്രിയിലെ ഫ്ലൈറ്റിൽ തന്നെ ചേട്ടൻ ഗൾഫിലേക്ക് മടങ്ങിയിരുന്നു.

​ഞാൻ കോൾ അറ്റൻഡ് ചെയ്തു. സ്ക്രീനിൽ ഗൾഫിലെ തന്റെ റൂമിലിരിക്കുന്ന സച്ചുച്ചേട്ടന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു.

​”എന്താടാ പുതിയാപ്ലേ… ഉറക്കമൊക്കെ കഴിഞ്ഞോ? നിങ്ങള് എപ്പോ നാട്ടിലെത്തി?”

സച്ചുച്ചേട്ടൻ പതിവുപോലെ വലിയൊരു കുസൃതിയോടെ ചോദിച്ചു.

​”ആ ചേട്ടാ… രാവിലെ എത്തി. ഏട്ടൻ എപ്പോഴാ റൂമിൽ എത്തിയത്? യാത്രയൊക്കെ ഓക്കെ സുഖം ആയിരുന്നില്ലേ?”

ഞാൻ ചോദിച്ചു.

​”ഞാൻ ഇന്നലെ രാത്രി എത്തിയെടാ. നല്ല ക്ഷീണം കാരണം അപ്പൊ വിളിച്ചില്ല. പിന്നെ ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാ…”

Updated: August 9, 2026 — 1:40 pm

Leave a Reply

Your email address will not be published. Required fields are marked *