പാർവണം – 6 2അടിപൊളി  

​ദീപാരാധന കഴിഞ്ഞ്, പ്രസാദവും വാങ്ങി ആൽത്തറയ്ക്ക് അടുത്തുള്ള വഴിയിലൂടെ പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് പുറകിൽ നിന്നും ആ വിളി വന്നത്.

​”ആഹാ… ആദീ!”

​ഞാൻ തിരിഞ്ഞുനോക്കി. ഗൗരിയാണ്! എന്റെ ഓഫീസിലെ സഹപ്രവർത്തക. നല്ല മോഡേൺ വേഷത്തിൽ, കയ്യിലൊരു കാർ കീയും പിടിച്ച് വലിയൊരു ചിരിയോടെ അവൾ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരികയാണ്.

​”ഗൗരീ… നീയെന്താ ഇവിടെ?”

ഞാൻ ചെറിയൊരു അത്ഭുതത്തോടെ ചോദിച്ചു.

​”ഞാൻ ഈ വഴി പോയപ്പോ അമ്പലത്തിൽ ഒന്ന് കയറിയതാടാ,”

എന്ന് പറഞ്ഞ് ഗൗരി വളരെ കാഷ്വലായി എന്റെ വലതുതോളിൽ പതുക്കെ ഒന്ന് തട്ടി.

​പിന്നെ ഗൗരി പാർവണയ്ക്ക് നേരെ തിരിഞ്ഞു.

​”ഹലോ പാർവണ… ഞാൻ ഗൗരി. ആദിയുടെ

കൂടെ വർക്ക് ചെയ്യുന്നതാ,”

ഗൗരി ചിരിച്ചുകൊണ്ട് പറഞ്ഞു.

“എനിക്ക് കല്യാണത്തിന് വരാൻ പറ്റിയില്ല, ലാസ്റ്റ് മിനിറ്റിൽ ഒരു വല്ലാത്ത ക്ലയന്റ് മീറ്റിംഗ് ആയിപ്പോയി. ഏതായാലും Happy Married Life കേട്ടോ… എന്നാലും ആദീ, നീ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോ…”

സംസാരിക്കുന്നതിനിടയിൽ അവൾ വളരെ കാഷ്വലായി വീണ്ടും എന്റെ തോളിലേക്ക് ഒന്ന് ചാഞ്ഞുനിന്നു. ഒരു സാധാരണ സൗഹൃദത്തിന്റെ പുറത്തുള്ള ആ പ്രവൃത്തി പക്ഷെ എന്റെ പെണ്ണിന് ഒട്ടും ദഹിച്ചിരുന്നില്ല എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. പാർവണ നിർബന്ധിച്ച് വരുത്തിയ ഒരു ചിരിയോടെ വെറുതെ ഒന്ന് മൂളി.

​”ഓക്കെടാ… ഞാൻ ഇറങ്ങുവാ. നീ ലീവ് കഴിഞ്ഞിട്ട് വാ, നമുക്ക് ബാക്കി അവിടെവെച്ച് സംസാരിക്കാം,”

എന്ന് പറഞ്ഞ് ഗൗരി പാർവണയോട് യാത്രയും പറഞ്ഞ് കാറിനടുത്തേക്ക് പോയി.

​അവൾ പോയതും പാർവണയുടെ മുഖത്തെ ആ ചിരി പെട്ടെന്ന് മാഞ്ഞു. അവിടെ വല്ലാത്തൊരു ഗൗരവം വന്നുനിറഞ്ഞു. എന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ അവൾ കരിവളകൾ കിലുക്കി വേഗം പടിപ്പുര കടന്ന് പുറത്തേക്കുള്ള ഇടവഴിയിലേക്ക് നടന്നു.

​”എന്താടി മണ്ടിപ്പെണ്ണേ…പെട്ടന്നൊന്നു സൈലന്റ് ആയിപ്പോയത്?”

ഞാൻ അവളുടെ ഒപ്പമെത്താൻ വേഗം നടന്നു.

​അവൾ മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചുകൂടി വേഗത്തിൽ നടക്കാൻ തുടങ്ങി. ഞാൻ ഓടിച്ചെന്ന് അവളുടെ മുന്നിൽ കയറി നിന്നു.

​”എന്താ പാർവണേ… മുഖത്തൊരു കാർമേഘം?”

ഞാൻ ചിരിയമർത്തിക്കൊണ്ട് ചോദിച്ചു.

​അവൾ മുഖം വെട്ടിത്തിരിച്ചു. ആ നീലക്കണ്ണുകളിൽ ഇപ്പോൾ സങ്കടമല്ല, വല്ലാത്തൊരു കുസൃതിയും അസൂയയും കലർന്നൊരു കള്ളപ്പരിഭവമായിരുന്നു.

​”വലിയ കൂട്ടുകാരി… ‘ആദീ’ ന്നും വിളിച്ച്, തോളത്തൊക്കെ കൈ വെച്ചിട്ടുള്ള ആ വർത്താനം എനിക്കങ്ങട് ദഹിച്ചില്ല്യ…”

അവൾ ആ തനി പാലക്കാടൻ ശൈലിയിൽ ചുണ്ടുകോട്ടി പറഞ്ഞു.

“ഓഫീസില് ഇവൾക്ക് വല്ല്യ മീറ്റിംഗ് ആണോ അതോ ഇങ്ങനെ തോളത്ത് കേറി ഇരിക്കലാണോ പണി?”

​അവളുടെ ആ ഡയലോഗ് കേട്ടതും എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ഞാൻ ഉറക്കെ ചിരിച്ചുപോയി. എന്റെ ചിരി കണ്ടപ്പോൾ അവൾക്ക് വീണ്ടും ദേഷ്യം വന്നു.

​”ചിരിക്കണ്ട മനുഷ്യ… എനിക്ക് അതൊന്നും ഇഷ്ടാവൂല പറഞ്ഞേക്കാം…”

അവൾ എന്നെ തട്ടിമാറ്റി നടക്കാൻ നോക്കി.

​ഞാൻ അവളുടെ വലതുകയ്യിൽ പിടിച്ചുവലിച്ച് എന്റെ നെഞ്ചിലേക്ക് ചേർത്തുനിർത്തി. നഗരത്തിലെ ആ ചെറിയ ഇടവഴിയിൽ അപ്പോൾ വെളിച്ചം വല്ലാതെ കുറഞ്ഞിരുന്നു. കുറച്ചുനേരം മുൻപത്തെ ആ കുസൃതിയൊക്കെ മാറി അവളിപ്പോൾ എന്റെ നെഞ്ചിടിപ്പ് കേട്ട് ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയാണ്.

​”എന്താടി പൊട്ടീ… അവൾ എന്റെ ഓഫീസിലെ ഒരു ഫ്രണ്ട് മാത്രമാ. അല്ലാതെ വേറൊന്നുമില്ല,”

ഞാൻ അവളുടെ മുടിയിഴകളെ കാറ്റിൽ നിന്നും ഒതുക്കിവെച്ചുകൊണ്ട് പതുക്കെ പറഞ്ഞു.

​”എന്നാലും… ആദിയുടെ ദേഹത്ത് അങ്ങനെ തൊട്ട് സംസാരിക്കാൻ അവളേതാ? അത്… അത് എനിക്ക് മാത്രല്ലേ അവകാശമുള്ളൂ…”

നാണം കാരണം അവളുടെ ശബ്ദം നേർത്തുപോയി. താഴേക്ക് കുനിഞ്ഞ ആ മുഖത്ത് ഇപ്പോൾ

വല്ലാത്തൊരു പ്രണയമായിരുന്നു. തന്റേത് മാത്രമായവനെ വേറെ ആരെങ്കിലും സ്വന്തമാക്കുമോ എന്ന പേടിയല്ല, മറിച്ച് തന്റെ അവകാശങ്ങളിലേക്ക് വേറെയാരും കടന്നുവരുന്നത് ഇഷ്ടമില്ലാത്ത ഒരു പെൺകുട്ടിയുടെ ഭ്രാന്തമായ പ്രണയം!

Updated: August 9, 2026 — 1:40 pm

Leave a Reply

Your email address will not be published. Required fields are marked *