പാർവണം – 6 16

​”നമുക്ക് ഇന്നിപ്പോ ഒരു കാര്യം ചെയ്താലോ? വൈകുന്നേരം ഒന്ന് പുറത്തുപോവാം. നല്ല സൺസെറ്റ് കാണാൻ കോവളം ബീച്ചിൽ പോയാലോ?.”

​അതുകേട്ടതും പാർവണയുടെ മുഖം പെട്ടെന്ന് തിളങ്ങി. അവൾ വലിയ ആവേശത്തോടെ അമ്മയുടെ കയ്യിൽ പിടിച്ചുകൊണ്ട്

പറഞ്ഞു.

​”അതെ അമ്മേ, നമുക്ക് പോവാം… വല്ല്യേ രസാവും ട്ടോ. അവിടെ പോയിട്ട് കുറച്ചു നേരം കാറ്റൊക്കെ കൊള്ളാലോ.”

അവളുടെ ആ കൊഞ്ചിക്കൽ കണ്ടപ്പോൾ അമ്മയുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന സങ്കടം മാറി വലിയൊരു വാത്സല്യം വന്നു നിറഞ്ഞു. അമ്മ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ തലോടിയിട്ട്, എന്നെ നോക്കി പറഞ്ഞു.

​”മക്കൾ രണ്ടുപേരും കൂടി പോയിട്ട് വാ… ഞാൻ വരുന്നില്ല. എനിക്കെന്തോ ചെറിയൊരു ക്ഷീണം പോലെ. മാത്രമല്ല അടുക്കളയില് കുറച്ചു പണിയുമുണ്ട്.”

​”അതെന്താ അമ്മേ അങ്ങനെ… അമ്മയും വാ,”

ഞാൻ നിർബന്ധിക്കാൻ ശ്രമിച്ചു.

​”ഞാൻ വരുന്നില്ലടാ… നിങ്ങൾ പോയിട്ട് വാ.”

ഇത്രയും പറഞ്ഞ് വലിയൊരു അർത്ഥം വെച്ചുള്ള ചിരിയോടെ അമ്മ മെല്ലെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.

​അമ്മ പോയതും ഹാളിൽ ഞങ്ങൾ രണ്ടുപേരും മാത്രമായി. ഞാൻ പതുക്കെ സോഫയിൽ അവൾക്കരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു. എന്റെ പെട്ടെന്നുള്ള ആ മാറ്റം കണ്ട് അവൾ സംശയത്തോടെ എന്നെ നോക്കി. ഞാൻ അവളെത്തന്നെ നോക്കി ചെറിയൊരു കള്ളച്ചിരിയോടെ ചോദിച്ചു.

​”അമ്മ എന്താ വരാഞ്ഞത് എന്ന് മനസ്സിലായോ നിനക്ക്?”

​”ഏയ്… എന്താ? അമ്മയ്ക്ക് ക്ഷീണം ഉണ്ടെന്ന് പറഞ്ഞില്ലേ…”

അവൾ വളരെ നിഷ്കളങ്കമായി ചോദിച്ചു.

​”അതൊക്കെയൊരു അടവാടി പൊട്ടിപ്പെണ്ണേ… പുതിയതായിട്ട് കല്യാണം കഴിഞ്ഞ പെണ്ണും ചെറുക്കനും കൂടി ഒന്ന് തനിച്ചു കറങ്ങിക്കോട്ടെ എന്ന് കരുതി അമ്മ മനപ്പൂർവ്വം നമുക്ക് സ്പേസ് തന്ന് മാറിത്തന്നതാ…”

അതുകേട്ടതും അവളുടെ മുഖത്ത് വല്ലാത്തൊരു നാണം വന്ന് നിറഞ്ഞു. ആ വലിയ നീലക്കണ്ണുകൾ പതുക്കെ താഴേക്ക് നീണ്ടു. അവൾ സാരിയുടെ മുന്താണി വിരലുകളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് പതിയെ പറഞ്ഞു.

​”ദേ മനുഷ്യാ… വെറുതെ അമ്മയെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ…””

​ഇത്രയും പറഞ്ഞ് എന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ സോഫയിൽ നിന്നും എഴുന്നേൽക്കാൻ നോക്കി. പെട്ടെന്ന് ഞാൻ അവളുടെ വലതുകയ്യിൽ കയറിപ്പിടിച്ചു. അവൾ കുതറാൻ ശ്രമിച്ചെങ്കിലും ഞാൻ ആ പിടി വിട്ടില്ല.

​”എവിടേക്ക് പോകുവാ?”

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

​”അമ്മ അവിടെ തനിച്ചല്ലേ ആദീ… വിട്…”

അവൾ അടുക്കളയുടെ ഭാഗത്തേക്ക് നോക്കി വെപ്രാളത്തോടെ പറഞ്ഞു.

​”വിടാം… പക്ഷെ വൈകുന്നേരം ബീച്ചിൽ പോകുമ്പോഴേ, നീ ആ ഇളം നീല ചുരിദാർ ഇട്ടാ മതി ട്ടോ. സാരിയും ഉടുത്ത് അവിടെ കടൽക്കാറ്റത്ത് നടക്കാൻ വല്ല്യ പാടാ…”

ഞാൻ അവളെ നോക്കി കണ്ണിറുക്കി.

​നാണം കൊണ്ട് ചുവന്ന മുഖത്തോടെ അവൾ പതുക്കെ മൂളി.

“മ്മ്… ഇടാം. ഇനി ഈ കയ്യിന്ന് ഒന്ന് വിട്ടേ…”

​ഞാൻ ചിരിച്ചുകൊണ്ട് ആ പിടി വിട്ടതും, അവൾ എന്നെയൊന്ന് കൂർപ്പിച്ചു നോക്കിയിട്ട് വേഗം അടുക്കളയിലേക്ക് ഓടി…

ഉച്ചക്കത്തെ ഊണും കഴിഞ്ഞ് കുറച്ചുനേരം വിശ്രമിച്ച ശേഷം, വൈകുന്നേരം അഞ്ചുമണിയോടെ ഞങ്ങൾ പുറത്തുപോകാൻ തയ്യാറായി. താഴെ ഹാളിൽ കാത്തുനിന്ന എന്റെ അടുത്തേക്ക്

പടികളിറങ്ങി വരുന്ന അവളെക്കണ്ട് ഞാൻ ഒരു നിമിഷം കണ്ണെടുക്കാതെ നോക്കിനിന്നുപോയി. ഞാൻ പറഞ്ഞതുപോലെ ആ ഇളം നീല ചുരിദാറായിരുന്നു അവളുടെ വേഷം. അവളുടെ വെണ്ണക്കൽ ശിലപോലെയുള്ള ശരീരത്തോട് ഒട്ടിനിൽക്കുന്ന ആ ചുരിദാറിൽ അവൾ വല്ലാതെ ഭംഗിയുണ്ടായിരുന്നു. വിടർന്ന മാറിടങ്ങളും, ഇടുങ്ങിയ അരക്കെട്ടും ആ വേഷത്തിൽ കൂടുതൽ വ്യക്തമായിരുന്നു. നനഞ്ഞ മുടി അഴിച്ചിട്ടിട്ടുണ്ട്. നെറ്റിയിൽ ചെറിയൊരു ചന്ദനപ്പൊട്ടും ആ കുങ്കുമവും. എന്നെത്തന്നെ നോക്കി വലിയൊരു കള്ളച്ചിരിയോടെ അവൾ എന്റെ അടുത്തേക്ക് വന്നു.

​അപ്പോഴേക്കും അമ്മ അടുക്കളയിൽ നിന്നും ഇറങ്ങിവന്നു.

​”അമ്മേ, ഞങ്ങൾ ഇറങ്ങുവാ… വരാൻ കുറച്ചു വൈകും. കോവളത്തുനിന്ന് തിരിച്ചു വരുന്നവഴിക്ക് ലുലു മാളിൽ കൂടി ഒന്ന് കയറണം. കുറച്ചു ഷോപ്പിംഗ് ഒക്കെ കഴിഞ്ഞിട്ടേ വരൂ,”

Updated: August 11, 2026 — 3:17 pm

Leave a Reply

Your email address will not be published. Required fields are marked *