പാർവണം – 6 16

ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.

​”അവനോട് പേടിക്കണ്ട എന്ന് പറ. നീ പോകുന്നതിന് മുൻപ് അവനെ എനിക്ക് വീഡിയോ കോളിൽ എങ്കിലും ഒന്ന് കാണിച്ചു തരണം,”

ഞാൻ പറഞ്ഞു. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി കുറച്ചുകൂടി ആത്മാർത്ഥമായി കൂട്ടിച്ചേർത്തു.

“എനിക്ക് വേറൊന്നും അറിയണ്ട ചേച്ചീ… നിന്നെ എന്നും സങ്കടപ്പെടുത്താതെ

പൊന്നുപോലെ നോക്കാൻ അവന് കഴിഞ്ഞാൽ, ഈ ലോകത്ത് ആരെതിർത്താലും നിന്റെ കൂടെ ഈ അനിയൻ ഉണ്ടാകും. നിന്റെ ഇഷ്ടം തന്നെയാണ് എന്റേം ഇഷ്ടം.”

​എന്റെ ആ വാക്കുകൾ കേട്ടപ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു. എന്നെ ഇറുകെ കെട്ടിപ്പിടിച്ചുകൊണ്ട് ചേച്ചി എന്റെ കവിളിൽ വാത്സല്യത്തോടെ ഒരു ഉമ്മ തന്നു.

​”താങ്ക്സ്ടാ… എന്റെ ഏറ്റവും വലിയ ടെൻഷനാണ് നീ ഇപ്പൊ മാറ്റിത്തന്നത്. ഇനി നീ വേഗം  ചെല്ല്. നിന്റെ പാർവണ നിന്നെയും നോക്കി കാത്തിരിപ്പായിരിക്കും,”

ചേച്ചി കണ്ണുനീർ തുടച്ചുകൊണ്ട് വീണ്ടും പഴയ കുസൃതിക്കാരിയായി മാറി.

​ഞാൻ ചിരിച്ചുകൊണ്ട് താഴേക്ക് നടക്കുമ്പോൾ ആ നിലാവിനേക്കാൾ വലിയൊരു പ്രകാശം എന്റെയുള്ളിൽ നിറഞ്ഞിരുന്നു. എന്റെ ജീവിതം അതിന്റെ ഏറ്റവും മനോഹരമായൊരു തീരത്ത് എത്തിനിൽക്കുമ്പോൾ, എനിക്ക് ജീവനായ എന്റെ ചേച്ചിയുടെ ജീവിതത്തിലേക്കും സ്നേഹം നിറഞ്ഞൊരു വസന്തം വന്നിരിക്കുന്നു….

എന്റെ മുറിയുടെ വാതിൽപ്പടിയിൽ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു അവൾ. പട്ടുസാരിയുടെയും മുല്ലപ്പൂക്കളുടെയും അലങ്കാരങ്ങളൊന്നുമില്ലാതെ, വളരെ ലളിതമായൊരു ഇളംനീല ചുരിദാറായിരുന്നു അവളുടെ വേഷം. കഴുത്തിൽ ആ മഞ്ഞച്ചരടിൽ കോർത്ത താലി ചുരിദാറിന്റെ ഇടയിൽകൂടി മുലയിടുക്കിൽ വീണ് കിടപ്പുണ്ടായിരുന്നു.നെറ്റിയിൽ ചുവന്നുതുടുത്ത സിന്ദൂരം. എന്നെ കണ്ടതും ആ ചുവന്ന അധരങ്ങളിൽ നേർത്തൊരു ചിരി വിടർന്നു. അവളുടെ കണ്ണുകളിലെ നാണവും നെഞ്ചിടിപ്പും എനിക്ക് വ്യക്തമായി കാണാമായിരുന്നു.

​ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നുചെന്നു. എന്റെ കണ്ണുകൾ അവളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. അവളുടെ വിറയ്ക്കുന്ന വലതുകൈ എന്റെ ഉള്ളംകയ്യിലേക്ക് ചേർത്തുപിടിച്ച് ഞാൻ പതുക്കെ മുറിക്കുള്ളിലേക്ക് കയറി. വാതിലടച്ച് കുറ്റിയിട്ട ശബ്ദം കേട്ടപ്പോൾ അവളൊന്ന് ഞെട്ടി. അവളുടെ കൈകളിലെ കരിവളകൾ നേരിയ ശബ്ദത്തോടെ കിലുങ്ങി.

​മുറിക്കുള്ളിൽ ജനാലയിലൂടെ അരിച്ചെത്തുന്ന നിലാവെളിച്ചം മാത്രമാണുണ്ടായിരുന്നത്. ഞാൻ അവളെ പതുക്കെ കട്ടിലിന്റെ അരികിലേക്ക് കൊണ്ടുപോയി ഇരുത്തി. എന്നിട്ട് അവൾക്കരികിലായി ഞാനും ഇരുന്നു. ജനാലയിലൂടെ വന്ന നിലാവെളിച്ചത്തിൽ അവളുടെ മൂക്കുത്തിയിലെ ആ വൈരക്കല്ല് നക്ഷത്രം പോലെ തിളങ്ങുന്നുണ്ടായിരുന്നു.

​”എന്താ പെണ്ണേ… മുഖം ഉയർത്താത്തത്?”

എന്റെ ശബ്ദം വല്ലാതെ നേർത്തിരുന്നു.

​അവൾ പതുക്കെ മുഖമുയർത്തി എന്നെ നോക്കി. കണ്ണിൽ കണ്മഷിയെഴുതിയ ആ ഇളം നീലക്കണ്ണുകളിൽ നാണവും പ്രണയവും ഒരുപോലെ നിറഞ്ഞുനിന്നിരുന്നു. ആ നോട്ടത്തിൽ ഞാൻ എന്നെത്തന്നെ മറന്നുപോയി. ഞാൻ പതുക്കെ എന്റെ ഇടതുകൈ കൊണ്ട് അവളുടെ കവിളിൽ തലോടി.അവളുടെ ശ്വാസത്താളത്തിൽ ആ കുഞ്ഞിമുലകളുടെ അനക്കം എന്റെ കണ്ണുകളിൽ ഉടക്കി.

​”അന്ന്… ആദ്യമായി എന്റെ സ്വപ്നത്തിൽ നീ വന്ന ആ രാത്രി ഓർമ്മയുണ്ടോ നിനക്ക്?”

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പതുക്കെ ചോദിച്ചു.

“ചുറ്റും കാടുകൾ കൊണ്ട് നിറഞ്ഞ ആ വഴിത്താരയിൽ, ഇളം നീലക്കണ്ണുകളും കരിവളകളുടെ കിലുക്കവുമായി ഓടിവന്ന എന്റെ ദേവത…”

അവൾ അത്ഭുതത്തോടെ എന്നെ നോക്കി. ഞാൻ തുടർന്നു.

​”അന്ന് ആ സ്വപ്നത്തിൽ, എന്റെ മുഖത്തേക്ക് പാറിവീണ മുടിയിഴകൾ മാറ്റിയിട്ട്

നീ എന്നോട് ഒരു കാര്യം പറഞ്ഞില്ലേ? ‘എപ്പോഴോ എന്നെ കാണാൻ വരുന്നേ… ഞാൻ കാത്തിരിക്കും ട്ടോ…’ എന്ന്.”

​അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. ആദ്യമായി ആ വാക്കുകൾ എന്റെ ചുണ്ടുകളിൽ നിന്നും കേട്ടപ്പോൾ, ഈ പ്രപഞ്ചം മുഴുവൻ ഞങ്ങൾക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന് അവൾക്കും തോന്നിയിരിക്കണം.

Updated: August 11, 2026 — 3:17 pm

Leave a Reply

Your email address will not be published. Required fields are marked *