അവൾ തന്റെ ഹാൻഡ് ബാഗ് മുറുക്കിപ്പിടിച്ച്, ആ കൽമണ്ഡപത്തിന്റെ പടവുകൾ ഇറങ്ങി മഴയത്ത് വേഗത്തിൽ നടക്കാൻ തുടങ്ങി. ശശി പകച്ചുപോയി. അവൻ ആ മണ്ഡപത്തിൽ സ്തംഭിച്ചു നിന്നു.
മുരുകൻ മൂപ്പന്റെ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി: “അവളുടെ ഉള്ളിൽ നീ ഒരു കാമ മൂഡ് ഉണ്ടാക്കിയാൽ മാത്രമേ ഈ മരുന്ന് പണി തുടങ്ങൂ. പക്ഷേ അവൾക്ക് സ്വയം നിയന്ത്രണമുണ്ടെങ്കിൽ അതിൽ നിന്ന് പിൻവാങ്ങാൻ അവൾക്ക് കഴിയും.”
ശശി (സ്വയം പിറുപിറുക്കുന്നു): “ഇവൾക്ക് ഇത്രയ്ക്ക് കൺട്രോൾ ഉണ്ടോ? എന്റെ പ്ലാനുകളെല്ലാം തകരുകയാണോ?”
അവൻ പെട്ടെന്ന് സമനില വീണ്ടെടുത്തു.
“വേതു… നിൽക്ക്! ഒറ്റയ്ക്ക് പോയാൽ നിനക്ക് വഴി തെറ്റും. വെതു… പോവല്ലേ, ഞാനുമുണ്ട്!”
എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അവൻ അവൾക്ക് പിന്നാലെ ഓടാൻ തുടങ്ങി.
അപ്പോഴാണ് ആ പ്രകൃതി അതിന്റെ ഭീകരരൂപം പുറത്തെടുത്തത്. ആകാശം രണ്ടായി പിളരുന്നത് പോലെ ഒരു ഭീകരമായ ഇടിമുഴക്കം. തൊട്ടുപിന്നാലെ സർവ്വതിനെയും ചാരമാക്കാൻ കെൽപ്പുള്ള ഒരു വെള്ളി വെളിച്ചം പോലുള്ള മിന്നൽ പിണർ നേരെ വന്ന് ശശിയുടെ ദേഹത്ത് പതിച്ചു.
ശശി: “അയ്യോ…!!!”
അവന്റെ നിലവിളി കാടിനെ നടുക്കി. മിന്നലിന്റെ ആഘാതത്തിൽ ശശിയുടെ ശരീരം വായുവിൽ ഉയർന്നു പൊങ്ങി, മണ്ഡപത്തിന് തൊട്ടടുത്തുള്ള ആ താമരക്കുളത്തിന്റെ ആഴങ്ങളിലേക്ക് തെറിച്ചു വീണു. വെള്ളത്തിൽ വലിയൊരു പ്രകമ്പനം ഉണ്ടായി.
വേദിക ഭയത്തോടെ തിരിഞ്ഞു നോക്കി. മിന്നലേറ്റ ശശി കുളത്തിലേക്ക് വീണത് കണ്ട് അവൾ വിറച്ചുപോയി. ദേഷ്യമൊക്കെ മറന്ന് അവൾ ഓടി കുളത്തിനടുത്തേക്ക് ചെന്നു. പക്ഷേ കുളത്തിലെ കലങ്ങിയ വെള്ളത്തിൽ ശശിയുടെ പൊടിപോലും കാണാനില്ലായിരുന്നു. അവൻ കുളത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നുപോയിരുന്നു.
വേദിക (കരഞ്ഞുകൊണ്ട്): “ശശീ… ശശീ… എവിടെയാടാ നീ? ശശീ…”
അവൾ പലതവണ ആർത്തുവിളിച്ചു. പക്ഷേ മറുപടിയായി കാറ്റിന്റെ ഓരിയിടൽ മാത്രം കേട്ടു. പെട്ടെന്ന് കാറ്റിന്റെ വേഗത വർദ്ധിച്ചു. മഴ പേമാരിയായി മാറി. ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ, മലമുഴങ്ങുന്ന ഒരു പുരുഷ അട്ടഹാസം ആ കാട്ടിലാകെ പടർന്നു പിടിച്ചു. അതൊരു സാധാരണ മനുഷ്യന്റെ ശബ്ദമായിരുന്നില്ല, അതിൽ ഒരുതരം ഗാംഭീര്യവും വന്യതയും ഒളിഞ്ഞിരുന്നു.
ഭയം കാരണം വേദിക പിന്നിലേക്ക് മാറി. കുളത്തിലെ വെള്ളം പെട്ടെന്ന് തിളച്ചു മറിയാൻ തുടങ്ങി. പെട്ടെന്ന്, ആ അഗാധമായ വെള്ളത്തിനടിയിൽ നിന്നും ഒരാൾ സാവധാനം ഉയർത്തെഴുന്നേറ്റു. വേദിക കണ്ണുകൾ തള്ളി അമ്പരപ്പോടെ നോക്കി നിന്നു.
അത് ശശിയായിരുന്നു. പക്ഷേ… അതൊരിക്കലും ശശിയല്ലായിരുന്നു!
അവന്റെ വേഷം പൂർണ്ണമായും മാറിയിരിക്കുന്നു. മുഷിഞ്ഞ ഷർട്ടും പാന്റും എവിടെയോ പോയി മറഞ്ഞു. പകരം, വെളുത്തു തിളങ്ങുന്ന ഒരു മുണ്ടാണ് അവൻ ഉടുത്തിരുന്നത്. കഴുത്തിൽ തടിച്ച സ്വർണ്ണമാലകളും കാതുകളിൽ തിളങ്ങുന്ന സ്വർണ്ണ വട്ടക്കമ്മലുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവന്റെ ശരീരം മുൻപത്തെപ്പോലെയല്ല;
മസിലുകൾ ഓരോന്നും ഉരുണ്ടു കൂടി, ഒരു യോദ്ധാവിന്റേതെന്ന പോലെ ബലിഷ്ഠമായി മാറിയിരിക്കുന്നു. നനഞ്ഞു കുതിർന്ന മുടിയിഴകൾക്കിടയിലൂടെ അവന്റെ കണ്ണുകൾ വന്യമായ പ്രകാശത്തോടെ തിളങ്ങി.
ശശിയുടെ ദേഹത്ത് ഗന്ധർവ്വൻ ശരിക്കും ആവേശിച്ചിരിക്കുന്നു. മുരുകൻ മൂപ്പന്റെ മരുന്നും ആ മിന്നൽ പിണറും ആൽത്തറയിലെ നിഗൂഢതയും ചേർന്ന് ഒരു പുതിയ ശക്തിയെ അവിടെ ഉണർത്തിയിരിക്കുന്നു. വേദിക ഭയം കൊണ്ട് തളർന്ന് ആ കൽമണ്ഡപത്തിന്റെ പടവിൽ ഇരുന്നുപോയി. ഗന്ധർവ്വൻ മന്ദഹസിച്ചുകൊണ്ട് അവൾക്ക് നേരെ നടന്നു തുടങ്ങി.
