ശശി: “വേദികേ… നീ എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്? ആ പുണ്യാളനെ നീ ഒന്നുകൂടി അന്വേഷിക്കേണ്ടേ? ഞാൻ പറഞ്ഞില്ലേ അവൻ ശരിയല്ലെന്ന്.”
വേദിക അവനെ ഒന്ന് നോക്കി.
വേദിക: “എനിക്കൊന്നും അറിയില്യ ശശീ… നീ പറഞ്ഞത് അന്ന് ഞാൻ വിശ്വസിച്ചില്യ. പക്ഷേ ഇന്നലെ…” അവൾ ഒന്നു നിർത്തി. ”
ഇന്നലെ ഞാൻ അവനെ വീട്ടിലേക്ക് വരുത്തി പരീക്ഷിച്ചു നോക്കിയതാ. പക്ഷേ എല്ലാം കുളമായി. എനിക്കിപ്പോ ഒന്നിനും പറ്റില്യ… മനസ്സ് ആകെ മടുത്തു.”
ശശി പതുക്കെ അവൾക്ക് അരികിലേക്ക് നീങ്ങിയിരുന്നു. ആശ്വാസം പകരുന്ന രീതിയിൽ അവളുടെ തോളിൽ കൈ വെക്കാൻ അവന് തിടുക്കമുണ്ടായിരുന്നു. എരിയുന്ന തീയിൽ എണ്ണയൊഴിച്ച് അവളെ പുണ്യാളനിൽ നിന്ന് എന്നെന്നേക്കുമായി അകറ്റുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.
ശശി: “നീ വീട്ടിലേക്ക് വിളിച്ച കാര്യം ആരോടും പറയണ്ട. പക്ഷേ നീ ടെസ്റ്റ് ചെയ്തത് നന്നായി. അവന് എന്തോ കുഴപ്പമുണ്ടെന്ന് എനിക്കുറപ്പായിരുന്നു. നീ സങ്കടപ്പെടാതെ… ഞാൻ കൂടെയില്ലേ?”
വേദിക: “അച്ഛന്റെ മുന്നിൽ വെച്ച് അവൻ കാട്ടിക്കൂട്ടിയത് കണ്ടപ്പോൾ എന്റെ കിളി പോയി ശശീ. അച്ഛനും അമ്മയും ഇപ്പൊ എന്നെ സംശയത്തോടെയാ നോക്കുന്നത്. എനിക്കിതൊന്നും സഹിക്കില്യ…”
വേദികയുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് അവളെ കൂടുതൽ തന്നിലേക്ക് അടുപ്പിക്കാനുള്ള പ്ലാനിലായിരുന്നു ശശി. പുണ്യാളനോടുള്ള വെറുപ്പ് അവളുടെ ഉള്ളിൽ ഉറപ്പിക്കാൻ അവൻ വാക്കുകൾ കൊണ്ട് വല നെയ്തുകൊണ്ടിരുന്നു.
ഡി.എസ്.ക്യു പാർട്ടി ഓഫീസിലെ ആ ബെഞ്ചിൽ ഇരുന്നുകൊണ്ട് ശശി തന്റെ അടുത്ത നീക്കം കൃത്യമായി നടത്തി. പുണ്യാളനെ വേദികയുടെ മനസ്സിൽ നിന്ന് എന്നെന്നേക്കുമായി വെട്ടിമാറ്റാനായിരുന്നു അവന്റെ ശ്രമം.
ശശി: “വേദികേ, നീ ഇനി എന്തായാലും അവനോടുള്ള കൂട്ടൊക്കെ ഒഴിവാക്കണം. അത് നിനക്കും നിന്റെ കുടുംബത്തിനും നല്ലതല്ല. ഇങ്ങനെയുള്ളവന്മാരെ കൂടെക്കൂട്ടിയാൽ ഇനിയും നാണക്കേടേ ഉണ്ടാവൂ.”
വേദിക ഒന്നും മിണ്ടിയില്ല. അവളുടെ ഉള്ളിൽ ആ രാത്രി നടന്ന കാര്യങ്ങളും ശശി പറഞ്ഞ കാര്യങ്ങളും തമ്മിൽ ഒരു വലിയ യുദ്ധം തന്നെ നടക്കുകയായിരുന്നു. അവൾ മൗനമായി ഇരിക്കുന്നത് കണ്ടപ്പോൾ ശശിക്ക് വീണ്ടും ദേഷ്യം വന്നു.
ശശി: “നീ ഇനീം അവന്റെ അടുത്തേക്ക് പോയി മിണ്ടാനാണോ പ്ലാൻ? നിനക്ക് ഇത്രയൊക്കെ അനുഭവിച്ചിട്ടും മതിയായില്ലേ?”
വേദിക പതുക്കെ തല ഉയർത്തി അവനെ നോക്കി. അവളുടെ കണ്ണുകളിൽ ഒരുതരം അവ്യക്തതയുണ്ടായിരുന്നു.
വേദിക: “എനിക്കറിയില്ല ശശീ… അവൻ ഒരു ഗേ ആണെന്ന് എനിക്ക് 100% ഉറപ്പൊന്നും ആയിട്ടില്ല. പെട്ടെന്ന് അവനെ അങ്ങ് വിട്ടുകളയാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. എനിക്ക് ഇനിയും കുറച്ചുകൂടി നോക്കണം. അവനെ പൂർണ്ണമായി അറിയാതെ എനിക്ക് തീരുമാനമെടുക്കാൻ പറ്റില്യ.”
ശശി ഒന്നു പരിഹസിച്ചു ചിരിച്ചു.
“ഞാൻ പറയാനുള്ളത് പറഞ്ഞു. ബാക്കി നിന്റെ ഇഷ്ടം. നാളെ പണി പാളിയാൽ എന്നെ വിളിക്കരുത്.”
അവന്റെ വാക്കുകളിലെ ഗൗരവം കണ്ടപ്പോൾ വേദികയ്ക്ക് എന്തോ പേടി തോന്നി. അവൾ പതുക്കെ ശശിയുടെ തോളിലേക്ക് തല ചായ്ച്ചു വെച്ചു. ആശ്വാസത്തിനായി അവനെ ഒന്ന് ചേർത്തുപിടിച്ചു.
വേദിക: “ശശീ… നീ ഒന്ന് സഹായിക്ക്. എനിക്കിതൊന്നും താങ്ങാൻ പറ്റില്യ. നീ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ.”
അവൾ തോളിലേക്ക് ചാഞ്ഞപ്പോൾ അവളുടെ ശരീരത്തിന്റെ മൃദുത്വം ശശി അനുഭവിച്ചു. നീല ബനിയനുള്ളിലെ ആ വശ്യത അവനിൽ വല്ലാത്തൊരു വികാരം ഉണർത്തി. അവന്റെ ഉള്ളിൽ കാമം ഇരച്ചു കയറാൻ തുടങ്ങി.
