സുനിയുടെ നാക്ക് കരിനാക്ക് ആണോന്ന് എനിക്ക് സംശയം ഉണ്ട്. കാരണം എനിക്ക് പണി പതിനെട്ടിന്റെ വരുന്നുണ്ടായിരുന്നു..
അന്ന് വൈകിട്ട് സോങ്ങിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു.. താരയുടെ ഇൻട്രോ സോങ് ആണ്.. കുറേ ലൈറ്റ് സെറ്റപ്പ് ചെയ്യാൻ ഉണ്ടായിരുന്നു.. സുനി രോഹന്റെ ഒപ്പം ആയിരുന്നു..
വർക്കിന് ഇടയിൽ ഞാൻ അവിടെ ഇട്ടിരുന്ന ഒരു കസേരയിൽ കയറി ഇരുന്നു.. ഡാൻസിനു ഉള്ള പ്രോപ്പർട്ടി ആണ്. നന്നായി അലങ്കരിച്ചിട്ടുണ്ട്.. ഇരുന്നപ്പോൾ തന്നെ എന്റെ കുണ്ടിയിൽ എന്തോ പെരുപ്പെരുപ്പ് അനുഭവപ്പെട്ടു.. ഏർത്ത് അടിച്ചതാണ്.
‘മൈര്…’
ഷോക്ക് കിട്ടി ഞാൻ ചാടി എഴുന്നേറ്റു
‘എന്താടാ..?
ജയൻ ചേട്ടൻ എന്റെ അടുത്തുണ്ടായിരുന്നു
‘കണക്ഷൻ നോക്കിക്കേ.. ഇവിടെ എന്തോ ഷോർട് ഉണ്ട്..’
ഞാൻ പറഞ്ഞു..
‘ആണോ..? നോക്കട്ടെ..’
ജയൻ ചേട്ടൻ കണക്ഷൻ കൊടുത്ത പയ്യനെ നോക്കി പോയി..
ഞാൻ അവിടെ നിന്ന് കുറച്ചു മാറി അങ്ങോട്ട് നിന്നു. എവിടുന്നാ ഷോക്ക് അടിക്കുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ..
ഞാൻ കുറച്ചു നീങ്ങി നിൽക്കുമ്പോ ആണ് നായിക താരയും അവരുടെ അസിസ്റ്റന്റും അവിടേക്ക് വരുന്നത്. ഞാൻ അവരെ അധികം ശ്രദ്ധിക്കാൻ പോയില്ല. അവർ അടുത്തെത്തിയപ്പോ ആണ് ഞാൻ തല വെട്ടിച്ചു അവരെ ഒന്നു നോക്കിയത്.. നോക്കിയപ്പോ താര വന്നു ആ ഷോക്ക് അടിക്കുന്ന കസേരയിൽ ഇരിക്കാൻ പോകുന്നു..
‘ഇരിക്കല്ലേ ഇരിക്കല്ലേ..’
ഞാൻ വിളിച്ചു പറഞ്ഞെങ്കിലും അതിനോടകം തന്നെ അവൾ അതിൽ ഇരുന്നിരുന്നു..
‘ആഹ്…’
ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ഷോക്ക് അടിച്ചു.. താര ചാടി എഴുന്നേറ്റ കൂട്ടത്തിൽ അവളുടെ കയ്യിൽ ഇരുന്ന ലാപ്പ് നിലത്തേക്ക് വീണു
‘മാഡം.. അതിൽ ഇരിക്കരുത്.. ഷോർട് ഉണ്ട്.. വർക്ക് കംപ്ലീറ്റ് ആയിട്ടില്ല..’
ഞാൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു പറഞ്ഞു
പെട്ടന്നാണ് അത് സംഭവിച്ചത്.. താരയുടെ കൈകൾ എനിക്ക് നേരെ ഉയർന്നു. ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കരണത്തു ആദ്യമായ് ഒരു പെണ്ണിന്റെ കൈ പതിഞ്ഞു.. എനിക്ക് വിശ്വസിക്കാൻ കൂടി പറ്റിയില്ല.. ഞാൻ എന്ത് ചെയ്തു….?
‘ഇഡിയറ്റ്….’
അവൾ എന്റെ മുഖത്ത് നോക്കി ആക്രോശിച്ചു..
എന്റെ ഞരമ്പുകളിൽ കൂടി ദേഷ്യം ഇരച്ചു പൊന്തി. അവൾക്ക് ഷോക്ക് അടിച്ചതിനു എന്നെ എന്തിന് തല്ലണം.. ഞാൻ ആരുടെയും അടിമ അല്ല.. കിട്ടിയിട്ടുണ്ടെൽ അത് തിരിച്ചു കൊടുക്കും.. അതിപ്പോ ഏത് ലേഡീ സൂപ്പർസ്റ്റാർ ആയാലും..
തിരിച്ചു അടിക്കാൻ വേണ്ടി എന്റെ കൈകൾ ഉയരുന്നതിന് മുന്നേ ഏതോ കൈകൾ അത് തടഞ്ഞു. ഞാൻ തിരിച്ചു അടിക്കുമെന്ന് കരുതിയ ആരോ ഒരാൾ എന്നെ തടഞ്ഞത് ആണ്.. ജയൻ ചേട്ടൻ ആയിരുന്നു അത്..
‘ബാലു… നീ വാ…’
ജയൻ ചേട്ടൻ എന്നെ അവിടുന്ന് മാറ്റാൻ ശ്രമിച്ചു
‘ഞാൻ ഒന്നും ചെയ്തില്ല.. ഇവൾ എന്തിനാണ് എന്നെ വെറുതെ തല്ലിയത്..’
ജയൻ ചേട്ടന്റെ കയ്യിൽ നിന്നും കുതറി മാറാൻ ഞാൻ ശ്രമിച്ചു..
അപ്പോളേക്കും ബഹളം കണ്ടു ആളുകൾ അവിടേക്ക് ഓടി കൂടി. താരയും അവളുടെ അസിസ്റ്റന്റ്റും എന്താണ് അവിടെ കിടന്ന് വിളമ്പിയത് എന്നെനിക്ക് മനസിലായില്ല. എനിക്ക് അത് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ എനിക്ക് ചുറ്റും നിന്നവരോട് എന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചു. അവർക്കെല്ലാം എന്റെ ഭാഗം മനസിലായി. പക്ഷെ ഞാൻ തിരിച്ചു ഒന്നും ചെയ്യാത്തത് ആണ് നല്ലതെന്ന് അവരിൽ പലരും എന്നോട് പറഞ്ഞു. ഉപദേശിച്ചു..
താരയുടെ ഊമ്പിയ സ്വഭാവങ്ങളിൽ ഒന്നാണ് ആളുകളോട് തട്ടി കയറലും കൈ വയ്ക്കലും. അതും എന്നെ പോലെ സിനിമയിൽ അഡ്രസ്സ് ഇല്ലാത്തവരോട്.. അവളോട് എതിർത്തു നിന്ന എല്ലാവരും ആ സിനിമയിൽ നിന്ന് ഔട്ട് ആകും. പിന്നീട് അവസരങ്ങൾ കുറയുകയും ചെയ്യും.. വല്ലാത്ത പക ഉള്ളൊരു സ്ത്രീ ആണ്..
സെറ്റിൽ നിന്ന് പുറത്താക്കുന്നത് തന്നെ ആണ് ഇതിലും ഭേദം എന്ന് ഞാൻ ചിന്തിച്ചു. ഇവളുടെ അടിയും വാങ്ങി നാണം കെട്ട് ഇവിടെ തന്നെ തുടരേണ്ട കാര്യം ഇല്ലല്ലോ. പക്ഷെ പ്രശ്നം പിന്നെയും വഷളായി..
