ടോക്സിക് 6

 

Golden spot സിനിമക്കാരുടെ സ്‌ഥിരം സങ്കേതമായ പഞ്ചനക്ഷത്ര ഹോട്ടൽ ആണ്.. ആ ഹോട്ടലും ചമ്പാരൻമാരുടെ സ്വന്തം ആണ്.. ഇവിടെ കണ്ണോടിച്ചാൽ കാണുന്നത് എല്ലാം അവന്മാരുടെ ആണ്. അല്ലെങ്കിൽ അവരുടെ ആളുകളുടെ.. ഷൂട്ടിങ് കഴിഞ്ഞു രാത്രി മുറിയിൽ ഇരുന്നു ചെറുതായ് കൂടുന്ന വേളകളിൽ ഒക്കെ ചമ്പാരന്മാരുടെ സ്വത്തിനെയും പവറിനെയും കുറിച്ച് ഞങ്ങൾക്ക് ഇടയിൽ ചർച്ച ഉണ്ടാകും.. ഞങ്ങൾ എന്ന് പറയുമ്പോ ഞാനും സുനിയും പിന്നെ സനൂപ് ഏട്ടനും..

 

സനൂപ് ഏട്ടൻ സിനിമയിലെ മേക്കപ്പ്മാൻ ആണ് വർഷങ്ങൾ ആയിട്ട്.. ഞങ്ങൾക്ക് ഒക്കെ ഇപ്പോളത്തെ സിനിമയിലെ കുല്സിത കഥകൾ മാത്രമേ അറിയുള്ളു എങ്കിൽ സനൂപ് ഏട്ടന് ഇക്കയും ഏട്ടനും സിനിമയിൽ വരുന്നതിന് മുമ്പുള്ള കഥ അറിയാം.. പുള്ളിയുടെ കഥകൾ ഒക്കെ പഴയ സിനിമ വരിക വായിക്കുന്ന ഒരു എഫക്ട് ആണ്..

 

‘ഇവന്മാരുട ഒക്കെ സ്വത്തിന്റെ ഒരു ശതമാനം കിട്ടിയിരുന്നേൽ ഞാനൊക്കെ ജന്മത്ത് പിന്നെ പണിക്ക് പോവില്ലായിരുന്നു..’

സുനിക്ക് അവരുടെ സ്വത്തിനോട് ആണ് നോട്ടം

 

‘സ്വത്തു പോട്ടെ. ആ രോഹന് കിട്ടിയ പകുതി ചാൻസ് ഒക്കെ എന്നെപ്പോലത്തെ കഴിവുള്ള യുവ നടന്മാർക്ക് കിട്ടിയിരുന്നേൽ മലയാള സിനിമയുടെ തലവര മാറിയേനെ..’

ഞാൻ പറഞ്ഞു

 

‘മോനെ ബാലു, മലയാള സിനിമയുടെ തലേൽ ഉള്ള വര ഇത് വരെ കുഴപ്പം ഒന്നുമില്ല.. നീയൊന്നും ആയിട്ട് ഇനി അതൊന്നും മാറ്റാൻ നിക്കണ്ട..’

സനൂപേട്ടൻ എന്നെ കുത്തി പറഞ്ഞു

 

‘നിങ്ങൾ അങ്ങനെ പറയരുത്..’

ഞാൻ പറഞ്ഞു

 

‘ദേ ഈ പെണ്ണിനെ കെട്ടിയാൽ ഇവന്മാരുടെ സ്വത്തിന്റെ ഒക്കെ നല്ലൊരു ഭാഗം എന്റെ കൂടെ ഇങ്ങ് പോരും..’

സുനി ഫോണിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ ഞങ്ങളെ കാണിച്ചു..

 

‘ഇതാരാ…?

സനൂപേട്ടൻ ചോദിച്ചു

 

‘നമ്മുടെ മിനിസ്റ്റർടെ മോൾ..’

സുനി പറഞ്ഞു

 

മന്ത്രിമാരും പോലീസ്കാരും മറ്റ് പല ഉന്നതരും ഒക്കെ ഉള്ളതാണ് ചമ്പാരൻ ഫാമിലിയിൽ..

 

അലക്സാണ്ടർ ചമ്പാരൻ എന്ന തൊണ്ണൂർ വയസുള്ള കിളവൻ ആണ് ഇവരുടെ കുടുംബത്തിന്റെ മൂത്ത കാരണവർ.. ബാക്കി എല്ലാവരും അയാളുടെ താഴെ ആണ് ഈ പ്രായത്തിലും.. അങ്ങേരെ എപ്പോളും ഒന്നും അങ്ങനെ കാണാൻ കിട്ടില്ല.. എങ്ങാനും സെറ്റിൽ വന്നാലും അധികം ആളുകൾ പുള്ളിയുടെ അടുത്ത് ചെല്ലാറില്ല.. എന്തിനേറെ പറയുന്നു അയാളുടെ ഫോട്ടോ എടുക്കുന്നത് പോലും അനുവദനീയമല്ല..

 

അലക്സാണ്ടർ ചമ്പാരന് മൂന്ന് മക്കൾ ആണ്..

സാമൂവൽ ചമ്പാരൻ

ടോം ഗ്രിഗറി ചമ്പാരൻ

ലിന ചമ്പാരൻ

 

മൂത്ത ആൾ സാമൂവൽ എന്ന സാം ചമ്പാരന്റെ മകനാണ് ഞങ്ങളുടെ സിനിമയിലെ നായകൻ ആയ രോഹൻ. അയാൾക്ക് ഒരു മകളുമുണ്ട്.. പേര് റിബ ചമ്പാരൻ

 

രണ്ടാമൻ ടോം ചമ്പാരൻ എന്ന ടോമിച്ചൻ.. അയാളുടെ ഭാര്യ ആണ് ലൈല.. ആദ്യ ഭാര്യ മരിച്ചു കഴിഞ്ഞു രണ്ടാമത് കെട്ടിയതാണ് ചെറുപ്പക്കാരിയായ ലൈലയേ.. രണ്ട് ബന്ധത്തിലും ടോമിച്ചന് സന്താന ഭാഗ്യം ഇല്ല..

 

അലക്സാണ്ടർ ചമ്പാരന്റെ ഇളയ മകളാണ് ലിന ചമ്പാരൻ.. കേരള രാഷ്ട്രീയത്തിലെ വലിയ തിമിംഗലങ്ങളിൽ ഒന്നായ അഗസ്റ്റിൻ പത്രോസിന്റെ ഭാര്യ. മിനിസ്റ്റർ അഗസ്റ്റിനും മൂത്ത ചമ്പാരനും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. അത് കൊണ്ടാവണം തന്റെ മകളെ ഇരട്ടി പ്രായം ഉള്ള അഗസ്റ്റിനു അയാൾ കെട്ടിച്ചു കൊടുത്തതും.. ഇരുവർക്കും വിവാഹം കഴിഞ്ഞു ഏറെ വൈകി ആണ് കുട്ടി ഉണ്ടായത്.. അതാണ് സുനി ഇപ്പൊ ഫോണിൽ കാണിച്ച സുന്ദരിക്കുട്ടി.. എസ്ത അഗസ്റ്റിൻ ചമ്പാരൻ

 

അഗസ്റ്റിൻ കെട്ടി കൊണ്ടു പോയ ലിനയുടെ മകൾക്ക് എങ്ങനെ ആണ് ചമ്പാരൻ കുടുംബപ്പേര് വരുന്നത് എന്ന് സംശയം തോന്നാം. അത് ചമ്പാരൻ കുടുംബത്തിൽ അങ്ങനെ ആണ്.. ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നാലും ഇവിടുന്ന് കെട്ടി പോയാലും ഉണ്ടാകുന്ന സന്തതികൾ എല്ലാം ചമ്പാരന്മാർ ആണ്.. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് പോലൊരു കുടുംബം ഉദാഹരണം ഉണ്ടല്ലോ…

 

‘പത്തിരുപതു വയസ്സ് ഉള്ള ഈ കൊച്ചിനെ ആണോ പത്തു നാല്പത് വയസ്സ് ആയ നീ കെട്ടാൻ പോകുന്നത്.. എടാ വാണമേ…’

Updated: March 8, 2026 — 1:52 am

Leave a Reply

Your email address will not be published. Required fields are marked *