ഞാൻ സുനിയെ പ്രായം വച്ചു ഊക്കി
‘നാല്പത് നിന്റെ അച്ഛന്. എനിക്ക് മുപ്പത്താറേ ആയിട്ടുള്ളു..’
സുനി കുടിച്ച കള്ളിന്റെ പുറത്ത് സത്യം പറഞ്ഞു
‘ഒരു തേപ്പ് കഴിഞ്ഞതല്ലേ ഉള്ളു മോനെ..’
ഞാൻ അവനെ ഒന്ന് കുത്തി.. സുനിക്ക് ഈയിടെ ആണ് അവന്റെ പതിനേഴാമത്തെ കാമുകി വക ഊമ്പിക്കൽ കിട്ടുന്നത്..
‘ആ പുണ്ടച്ചിയോട് പോകാൻ പറ..’
സുനി കാമുകിയെ മനസ്സിൽ പ്രാകി
‘ആ കൊച്ചിനെ ഒന്നും നിനക്ക് കെട്ടിച്ചു തരില്ലെടാ..’
സനൂപേട്ടൻ സുനിയോട് പറഞ്ഞു
‘അത് ചേട്ടൻ പറഞ്ഞിട്ട് വേണോ ഇവനറിയാൻ.. ഇവനേ പോലെ ഒരു ഇൻസ്‌പെർഡ് ഏഴാങ്കൂലിക്ക് അവളെ കിട്ടുമെന്ന് ചേട്ടന് തോന്നുന്നുണ്ടോ ..?
ഞാൻ സുനിയെ കളിയാക്കി
‘എടാ എടാ.. വേണ്ട.. കാശിനു കുറവ് ഉണ്ടെന്നേ ഉള്ളു. പാലായിലെ നല്ല അന്തസ്സുള്ള നസ്രാണി തറവാട് തന്നെയാ എന്റെയും.. നീ അവിടെ വന്നു ചോദിച്ചാൽ അറിയാം..’
സുനി പറഞ്ഞു
‘ആഹ്.. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് ആ കുടുംബത്തിൽ നിന്നൊന്നും നിനക്ക് പെണ്ണ് തരില്ല എന്ന് ..’
സനൂപേട്ടൻ പിന്നെയും അത് തന്നെ പറഞ്ഞു
‘സനൂപേട്ടാ.. ഞാൻ പറഞ്ഞത് ഉള്ളതാ. ഞങ്ങൾ നല്ല സത്യ ക്രിസ്ത്യാനികൾ ആണ്.. പിന്നെ എന്താ പ്രശ്നം…?
അടിച്ചതിന്റെ കിക്കിൽ അവൻ ഇവിടെ ഇരുന്നു അലക്സാണ്ടർ ചമ്പാരന്റെ കൊച്ചു മോളെ പെണ്ണ് ആലോചിക്കുകയാണ്
‘എടാ.. അത് തന്നെ ആണ് പ്രശ്നം..’
സനൂപേട്ടൻ എന്തോ അർഥം വച്ചത് പോലെ പറഞ്ഞു
‘എന്ത് പ്രശ്നം…?
ഞാൻ ഒരു ഗ്ലാസ്സ് കൂടി കമിഴ്ത്തിയിട്ട് ചോദിച്ചു
‘നിങ്ങടെ കർത്താവിനെ അല്ല അവർ വച്ചു ആരാധിക്കുന്നത്…’
സനൂപേട്ടൻ ഞങ്ങളെ രണ്ടിനെയും ഒന്ന് കുഴിഞ്ഞു നോക്കി എന്തോ സ്വകാര്യം പോലെ പറഞ്ഞു
‘അപ്പോൾ അവർക്ക് വേറെ കർത്താവ് ഉണ്ടോ…?
സുനി വെള്ളം അടിച്ച ഹാങ്ങിൽ ചോദിച്ചു.. കള്ളിനെ കുറ്റം പറയണ്ട, അല്ലേലും അവന്റെ നാവിൽ ഇത് പോലെ വെകിടത്തരങ്ങൾ ആണ് വരാറുള്ളത്
‘എടാ അങ്ങനെ അല്ല.. അവരുടെ ദൈവം വേറെയാ.. കൊള്ളില്ലാത്ത ഒരു ദൈവം ആണ് അവരുടെ..’
സനൂപേട്ടൻ പറഞ്ഞു
‘നിങ്ങൾ അങ്ങനെ പറയരുത്.. എല്ലാ ദൈവവും സത്യം ആണ്.. ദേ ഈ ഇരിക്കുന്ന ബാലുവിന്റെയും എന്റെയും ദൈവം വേറെയാണ്.. പക്ഷെ രണ്ടും ഒന്നാണ്.. സത്യമാണ്.. നിങ്ങൾ വെറുതെ വർഗീയത പറയരുത്…’
നാവ് കുഴഞ്ഞു സുനി മൊഴിഞ്ഞു
‘ എന്റെ പൊന്ന് മകനെ ഞാൻ വർഗീയത അല്ല പറഞ്ഞത്.. നമ്മൾ ഒന്നും ആരാധിക്കുന്ന ദൈവം അല്ല ഇവരുടേത്..’
സനൂപേട്ടൻ പറഞ്ഞു
‘പിന്നെ ഏത് ദൈവം..? സനൂപേട്ടൻ ഉദ്ദേശിക്കുന്നെ മറ്റേ സാത്താൻ സേവ വല്ലോം ആണോ…?
ഞാൻ ചോദിച്ചു
‘എടാ ഏത് ദൈവം എന്നൊന്നും എനിക്ക് കറക്റ്റ് അറിയില്ല.. സാത്താൻ സേവ ഒക്കെ പുറത്ത് നിന്ന് വന്നതാണെന്നാ എനിക്ക് തോന്നുന്നേ.. ഇവിടെ വന്നിട്ട് അധികം ആയിട്ടില്ലല്ലോ.. ഇത് പക്ഷെ ഇവിടെ തന്നെ ഉള്ള ഏതോ മൂർത്തി ആണ്..’
പുള്ളി പറഞ്ഞു
‘നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ അറിയാം..?
ഞാൻ ചോദിച്ചു
‘എടാ ഈ അലക്സാണ്ടറും ഞാനും ഒക്കെ അടുത്തടുത്ത നാട്ടുകാർ ആണ്.. അപ്പോൾ പണ്ട് മുതലേ ഇവരെ കുറിച്ചുള്ള കഥകൾ ഞാനൊക്കെ കേൾക്കുന്നതാ..’
സനൂപേട്ടൻ പറഞ്ഞു
‘ഈ ചമ്പാരൻ എന്ന് പറയുന്നതേ ശരിക്കും ഇവന്മാരുടെ കുടുംബം ഒന്നുമല്ല. അത് പണ്ട് വയനാട്ടിൽ മറ്റോ ഉള്ള ഒരു കുടുംബം ആണ്.. അവർക്കാണ് ഈ മൂർത്തിയും ആഭിചാരവും ഒക്കെ ഉണ്ടായിരുന്നത്.. അത് എങ്ങനെയോ ഇവന്മാരുടെ അടുത്ത് വന്നു.. പിന്നെ ഇവന്മാർ ആയി ചമ്പാരൻമാർ..’
‘അപ്പോൾ നിങ്ങൾ പറയുന്നേ ഇവർ ശരിക്കും ക്രിസ്ത്യൻസ് അല്ലെന്നാണോ..?
സുനി ചോദിച്ചു.. കഥ ഇത്രത്തോളം ആയപ്പോൾ അവന് കുറച്ചു ബോധം വന്നു
‘പേരിലും സർട്ടിഫിക്കറ്റ്ലും ഒക്കെ ക്രിസ്ത്യാനികൾ തന്നെ.. പക്ഷെ സഭയുടെ ഒരു കാര്യത്തിലും ഇവർ പങ്കെടുത്തു ഇന്നേ വരെ ആരും കണ്ടിട്ടില്ല..’
ഗ്ലാസ്സിൽ നിന്ന് ഒരു കവിൾ കുടിച്ചു സനൂപേട്ടൻ പിന്നെയും ചമ്പാര പുരാണം തുടർന്നു
