ടോക്സിക് 6

 

അവരുടെ സ്വന്തം പ്രൊഡക്ഷൻ ഹൌസിൽ വർക്ക്‌ ചെയ്യുന്നവർ ആണ് ഞാനും സുനിയും.. എന്നാലും ഉള്ള കാര്യം നമ്മൾ ഉള്ളത് പോലെ പറയണമല്ലോ.. സിഗരറ്റ് കത്തിച്ചു ഒരു ഒഴിഞ്ഞ മൂലയിൽ ഇരുന്നു ഞങ്ങൾ ഈ സിനിമയുടെ ഭാവിയെ പറ്റി സംസാരിച്ചു..

 

‘നീ ഈ സിനിമയുടെ ഭാവിയെ പറ്റി സംസാരിക്കാതെ നിന്റെ ഭാവി എന്തെന്ന് ആലോചിക്ക് മൈരേ..’

ഒടുവിൽ ഞങ്ങളുടെ സംസാരം എന്റെ സിനിമ ഭാവിയിലേക്ക് എത്തി

 

‘എന്റെ ഭാവിക്ക് ഒരു പ്രശ്നവുമില്ല. അതൊക്കെ സെറ്റ് ആണ്..’

ഞാൻ വെറുതെ പറഞ്ഞു

 

‘ഉവ്വ്.. മോൻ അവസാനം മുഖം കാണിച്ച സിനിമ ഏതെന്നു ഓർമ്മയുണ്ടോ…?

സുനി എന്നോട് ചോദിച്ചു

 

‘എടാ പണ്ടത്തെ പോലെ വെറുതെ ഡയറക്ടർമാരുടെ പിറകെ നടന്നു വെയിൽ കൊണ്ടു ജൂനിയർ ആർട്ടിസ്റ്റ് ആയി ചുമ്മാ മുഖം കാണിച്ചു നടന്നിട്ട് ഒന്നും കാര്യമില്ല. ആ സ്റ്റൈൽ ഒക്കെ സിനിമയിൽ നിന്ന് ഔട്ട്‌ ആയി..’

ഞാൻ പറഞ്ഞു

 

‘പിന്നെ എന്താ ഇപ്പോളത്തെ സ്റ്റൈൽ..?

സുനി ചോദിച്ചു

 

‘ഏതെങ്കിലും ഒരു ലോബ്ബിയിലോ കൂട്ടത്തിലോ കയറി പറ്റുക. പിന്നെ അവരുടെ പടങ്ങളിൽ ഒക്കെ വർക്ക്‌ കിട്ടും.. അതാണ് എന്റെ മുന്നിലുള്ള മാർഗം..’

ഞാൻ പറഞ്ഞു

 

‘എന്നിട്ടു നീ ഏത് ലോബി ആണ് കേറാൻ പോകുന്നത്..? ട്രിവാൻഡ്രം ലോബിയോ മട്ടാഞ്ചേരി ലോബിയോ…?

സുനി എന്നെ കളിയാക്കി ചോദിച്ചു

 

‘അതൊക്കെ ബഡാ ടീം അല്ലേ.. നമുക്ക് ഇപ്പൊ അതിലൊന്നും ചാടി കേറാൻ പറ്റില്ല.. ആദ്യം ചെറിയ ചെറിയ ടീമിന്റെ ഉള്ളിൽ കയറി പറ്റണം..’

ഞാൻ എന്റെ പ്ലാൻ വ്യക്തമാക്കി..

‘പിന്നെ ഇവിടെ നിന്റെ കൂടെ പ്രൊഡക്ഷൻ ടീമിൽ പണി എടുക്കുന്നത് കഞ്ഞി കുടിച്ചു പോകാൻ മാത്രം അല്ല.. ഇത്രയും വലിയൊരു ബാനറിന്റെ കീഴിൽ വരുമ്പോ ഒരുപാട് കണക്ഷൻ കിട്ടും. അതൊക്കെ നമുക്ക് ഭാവിയിൽ useful ആയിരിക്കും..’

 

‘നീ പണ്ട് ഇതേ പോലെ വലിയ തള്ള് നടത്തി മൂഞ്ചി പോയത് മറന്നോ…?

എന്റെ ജീവിതത്തിലെ ഏറ്റവും നിരാശജനകമായ നിമിഷത്തെ കുറിച്ച് സുനി എന്നെ ഓർമ്മിപ്പിച്ചു

 

‘ഒരു സിനിമ നിന്ന് പോവുന്നത് പുതുമ ഒന്നുമല്ല.. വിഷ്ണുവിന്റെ അടുത്ത പടത്തിൽ എനിക്ക് എന്തെങ്കിലും ചാൻസ് കിട്ടും..’

ഞാൻ പറഞ്ഞു

സിനിമ മോഹം കൊണ്ടു വീട് വീട്ടിറങ്ങിയ സമയത്ത് ഉണ്ടായിരുന്ന സൗഹൃദം ആണ് വിഷ്ണു. ആളും എന്നെ പോലൊരു സിനിമ മോഹി.. ഞാൻ നടനാകാൻ വെയിൽ കൊണ്ടു നടന്നപ്പോൾ അവൻ അവന്റെ കഥ സിനിമ ആക്കാൻ പ്രൊഡ്യൂസർമാരെയും ഡയറക്ടർമാരുടെയും പുറകെ നടന്നു..

 

അങ്ങനെ കുറേ ട്രൈ ചെയ്തു ഒടുവിൽ ഒരു കഥ സ്വന്തം ആയി സംവിധാനം ചെയ്യാമെന്ന തീരുമാനത്തിൽ വിഷ്ണു എത്തി. ചെറിയ ബഡ്ജറ്റ് ൽ ഉള്ള ഒരു അടി പടം ആയിരുന്നു. അതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി എനിക്കും വേഷം ഉണ്ടായിരുന്നു. പക്ഷെ കുറേ പ്രശ്നങ്ങൾ മൂലം ആ സിനിമ എങ്ങും എത്തിയില്ല. ഷൂട്ട് മുടങ്ങി ആ സിനിമ പാതിവഴിയിൽ അവസാനിച്ചു.. എനിക്ക് ആദ്യമായ് മുഴുനീള വേഷം ലഭിച്ച സിനിമ അങ്ങനെയും ആയി. അതിനെ കുറിച്ചാണ് സുനി പറഞ്ഞത്..

 

‘അവൻ എന്നിട്ട് അടുത്ത ചെയ്ത പടത്തിൽ നിനക്ക് റോൾ തന്നിലല്ലോ…?

സുനി എന്നോട് ചോദിച്ചു

 

‘അതാകെ മൂന്നാല് കഥാപാത്രം ഉള്ള സിനിമ അല്ലേ.. അതിൽ എന്നെ പോലൊരു പുതുമുഖത്തിനെ കയറ്റാൻ പ്രൊഡ്യൂസർ സമ്മതിക്കുമോ..? നീ നോക്കിക്കോ അവൻ അടുത്ത സിനിമക്ക് തയ്യാറാകുന്നുണ്ട്.. അതിൽ എനിക്ക് ഷുവർ ആയിട്ടും നല്ലൊരു വേഷം കിട്ടും..’

ഞാൻ എന്റെ വിശ്വാസം സുനിയോട് പറഞ്ഞു

 

ആദ്യത്തെ സിനിമ പെട്ടിയിൽ ആയെങ്കിലും വിഷ്ണു അവന്റെ മോഹം ഉപേക്ഷിച്ചില്ല. മറ്റൊരു കഥ എഴുതി അത്യാവശ്യം നല്ലൊരു സിനിമ തന്നെ അവൻ എടുത്തു. ഒരു പരീക്ഷണ ചിത്രം ആയിരുന്നു. തിയേറ്ററിൽ ഹിറ്റ്‌ സ്റ്റാറ്റസ് കിട്ടി അവൻ ഇപ്പൊ അത്യാവശ്യം കുറച്ചു പേരൊക്കെ അറിയുന്ന ഒരു സിനിമ സംവിധായകൻ ആണ്.. ഇപ്പോളും അവന് എന്നോടുള്ള സൗഹൃദത്തിൽ പക്ഷെ മാറ്റം ഒന്നുമില്ല.. പുതിയ സിനിമയുടെ ഓരോ അപ്ഡേറ്റ്കളും അവൻ എന്നെ അറിയിക്കാറുണ്ട്.. അതിൽ എനിക്ക് അത്യാവശ്യം നല്ലൊരു വേഷം തരാമെന്ന് തന്നെ അവൻ പറഞ്ഞിട്ടുമുണ്ട്.. അതാണ് ഇനി എന്റെ അവസാന hope…

Updated: March 8, 2026 — 1:52 am

Leave a Reply

Your email address will not be published. Required fields are marked *