വേറൊരു സാറാണ് ആ സംശയം ചോദിച്ചത്
‘ഞാൻ മാത്രം അല്ല സാറെ ആ മേഡത്തെ ഇവനും കണ്ടിരുന്നു..’
ആത്മാർത്ഥ സുഹൃത്തിനെ കൂടി ഞാൻ ഇതിലേക്ക് കൂടെ കൂട്ടി. കുറച്ചു നേരം അവനോടും കൂടി ചോദിക്കട്ടെ
‘ആഹാ നീയും കണ്ടിട്ടുണ്ടോ..? എന്നാൽ അവൾ എങ്ങനെ ഇരിക്കും എന്നൊന്ന് പറ..’
SI ഹരി സാർ അവനോട് ചോദിച്ചു
‘കണ്ടാൽ.. സുന്ദരി ആണ് സാറെ. ചെറുപ്പം ആണ്..’
സുനി പറഞ്ഞു
‘കണ്ടാൽ എങ്ങനെ ഇരിക്കുമെന്ന് exactly പറ..’.
ഹരി സാർ പറഞ്ഞു.
‘അതിപ്പോ.. വെളുത്തിട്ടാണ്.. ഒരു മാതിരി പഞ്ചാബികളുടെ ഗോതമ്പ് നിറം.. അഞ്ചരയടി പൊക്കം ഉണ്ട്.. അതിന് ഒത്ത വണ്ണം.. വിരിഞ്ഞ ഇടുപ്പ്…’
സുനി തന്റെ ഓർമ്മയിൽ നിന്ന് ആ പെണ്ണിനെ പുനർ സൃഷ്ടിച്ചു..
‘എടാ കഴുവേറി.. നിന്റെ കമ്പി കഥ വർണ്ണനം പറയാൻ അല്ല പറഞ്ഞത്. ആളെ കണ്ടാൽ എങ്ങനെ തിരിച്ചറിയും എന്ന് അടയാളം പറയാനാണ്..’
ജോർജ് സാർ സുനിയെ രണ്ട് തെറി അങ്ങ് പറഞ്ഞു. സ്റ്റേഷനിൽ ഇരുന്നു പറയേണ്ട ഭാഷ ആണോ ഇത്. അല്ലേലും ടെൻഷൻ വന്നാൽ ഇവൻ മര മണ്ടൻ ആണ്..
‘മുഖം കണ്ടിട്ട് ഒരു ഹിന്ദിക്കാരികളുടെ പോലെയാണ്. പക്ഷെ സാറിന് അവളെ തിരിച്ചറിയാൻ ആണെങ്കിൽ ഞാൻ പറഞ്ഞത് തന്നെ ആണ് എളുപ്പം..’
സുനി തന്റെ കണ്ടു പിടുത്തത്തിൽ ഉറച്ചു നിന്നു
‘എന്ത്..?
സാർ ചോദിച്ചു
‘ഇടുപ്പ്.. അത് ഒരു ശില്പം പോലെയാണ്. എല്ലാ പെൺകുട്ടികൾക്കും അത് അങ്ങനെ കിട്ടില്ല. ഏത് ഡ്രസ്സ് ഇട്ടാലും അത് തിരിച്ചറിയാനും പറ്റും. മുഖം വച്ച് തപ്പുന്നതിലും എളുപ്പം തുട വച്ച് തപ്പുന്നത് ആണ്.. ‘
മൈരൻ അടി വാങ്ങുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ എന്തോ അത് ഉണ്ടായില്ല..
‘പറഞ്ഞു വിടെടോ ഈ മൈരന്മാരെ..’
സഹികെട്ടെന്ന പോലെ അത് പറഞ്ഞിട്ട് ജോർജ് സാർ പുറത്തേക്ക് പോയി..
ഞാൻ അത്രയും നേരം ആധികാരികമായി മറുപടി കൊടുത്തിട്ടും കിട്ടാഞ്ഞ getout അവന്റെ ഒറ്റ വെകിളി ഡയലോഗ് കൊണ്ട് കിട്ടി. ഞങ്ങളെ കുടഞ്ഞിട്ട് അധികം ഒന്നും കിട്ടാനില്ല എന്ന് അവർക്ക് ബോധ്യം ആയി എന്ന് ഞാൻ കരുതി..
പക്ഷെ തിരിച്ചു വീട്ടിൽ വന്നപ്പോൾ ആണ് എനിക്ക് പിന്നെയും സംശയം തോന്നിയത്. മുറിയിൽ ആരോ വന്നു കയറി ഇറങ്ങിയ ലക്ഷണം ഉണ്ട്.. പോലീസ് ആയിരിക്കണം..
എന്നാലും ഇത്ര വേഗം ഞങ്ങളെ വിട്ടത് വേറെ എന്തെങ്കിലും ചിന്തിച്ചിട്ട് ആകുമോ..? എനിക്ക് എന്തോ ഒരു നെഗറ്റീവ് അടിച്ചു.. ഞാൻ അവനെ ഫുഡ് വാങ്ങി വരാൻ വിട്ടിട്ട് റൂം ആകെ ഒന്ന് പരിശോധിച്ചു.. അധികം വൈകാതെ തന്നെ എന്റെ കയ്യിൽ അത് തടഞ്ഞു
കട്ടിലിന് സൈഡിൽ ആയാണ് അത് സ്‌ഥാപിച്ചിരുന്നത്.. ഒട്ടിച്ചു വച്ചേക്കുവാണ്.. ഞാൻ അത് പറിച്ചു മാറ്റാതെ തന്നെ കിടന്നു നോക്കി.. ഒരു ഉപകരണം.. ഞങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്ന ഒരു ഉപകരണം ആണ് അതെന്ന് എനിക്ക് മനസിലായി. പോലീസിന് ഞങ്ങളോട് ഉള്ള സംശയം തീർന്നിട്ടില്ല എന്ന് എനിക്ക് മനസിലായി.. ഞാൻ അത് ഊരി എടുക്കാൻ നിന്നില്ല. അത് അവിടെ തന്നെ ഇരിക്കട്ടെ .. ഞാൻ പിന്നിലേക്ക് മാറി.
അപ്പോളാണ് സനൂപേട്ടൻ വിളിക്കുന്നത് സ്റ്റേഷനിൽ ആയത് കൊണ്ട് ഏട്ടൻ വിളിച്ചിട്ട് ഞങ്ങൾ തിരികെ വിളിച്ചിരുന്നില്ല. ഞാൻ കോൾ എടുത്തു.. സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചു ചോദ്യം ചെയ്തു വിട്ടയച്ചു എന്ന് മാത്രം ഞാൻ പറഞ്ഞു. സനൂപേട്ടന് അധികം സംസാരിക്കാൻ സ്പേസ് കൊടുക്കാതെ പെട്ടന്ന് തന്നെ ഞാൻ കോൾ കട്ട് ചെയ്ത്..
അപ്പോളാണ് ഞാൻ സുനിയെ കുറിച്ച് ഓർത്തത്. അവൻ തിരിച്ചു വരുമ്പോൾ എന്തെങ്കിലും വാ തുറന്നാൽ ഞങ്ങൾ രണ്ടും പെടും..
അപ്പോളേക്കും സുനി ഫുഡ് ആയി താഴെ വന്നിരുന്നു. ഞാൻ അവന്റെ അടുത്തേക്ക് ഓടി പാഞ്ഞു ചെന്നു.. മുറിയിൽ വച്ച് അവനോട് ഒന്നും തന്നെ സംസാരിക്കാൻ സാധിക്കില്ല. അവന്റെ അടുത്ത് ഓടി കിതച്ചു എത്തി ഞാൻ അവനെ തടഞ്ഞു നിർത്തി
‘നമ്മളെ ഇപ്പോളും സംശയം ഉണ്ട്…’
കിതച്ചു കൊണ്ട് ഞാൻ അവനോട് കാര്യം വിവരിച്ചു..
