‘ഇപ്പൊ ഈ ചമ്പാരന്മാർ എന്ന് പറയുന്നവരിൽ എല്ലാ മതവും ജാതിയും ഉള്ളവർ ഉണ്ട്.. ജാതിയും മതവും അവർക്ക് പ്രശ്നം അല്ല, പക്ഷെ ദൈവം പ്രശ്നം ആണ്..’
‘എന്ന് വച്ചാൽ…?
ഞാൻ മനസിലാകാതെ ചോദിച്ചു
‘നീ ഏത് ജാതി ആയാലും മതം ആയാലും അത് പ്രശ്നം അല്ല. അത് സൊസൈറ്റിക്ക് മുന്നിൽ വെറും പേരിന് മാത്രം.. പക്ഷെ ആ ദൈവത്തെ നീ ആരാധിക്കരുത്.. ആ ആരാധനാലയത്തിൽ നീ പോകരുത്.. അതാണ് ഇവരുടെ നിയമം.. നമ്മുടെ മരിച്ചു പോയ DIG ലക്ഷ്മണൻ സാർ ഒക്കെ ഇവരുടെ ആൾ ആണ്.. പുള്ളി ഒന്നും മരിക്കുന്ന വരെ അമ്പലത്തിൽ പോയിട്ടില്ല.. മരിച്ചിട്ട് കർമ്മം പോലും ചെയ്തിട്ടില്ല അങ്ങേർക്ക്..’
‘ഇത്രയും ഒക്കെ അറിഞ്ഞിട്ട് നിങ്ങൾക്ക് അവരുടെ ദൈവത്തിന്റെ പേര് അറിയില്ലേ ..?
ഞാൻ ചോദിച്ചു
‘ഞാൻ ഇടയ്ക്ക് ദൈവം ദൈവം എന്ന് പറയുന്നത് നീയൊന്നും പേടിക്കാതെ ഇരിക്കാൻ ആണ്.. സത്യത്തിൽ അത് ദൈവം അല്ലേടാ.. അതൊരു ചീത്ത ശക്തി ആണ്..’
‘ദൈവം അല്ല ചെകുത്താനും അല്ല പിന്നെ ആര്…?
സുനി ചോദിച്ചു
‘ചാത്തൻ വല്ലതും…?
ഞാൻ ചോദിച്ചു
‘അതൊക്കെ അവർക്ക് മാത്രമേ അറിയൂ…’
സനൂപേട്ടന്റെ അറിവുകളുടെ പരിമിതി അവിടെ വരെ ഉള്ളായിരുന്നു
‘ഇങ്ങേർ പറയുന്നത് ശരിയാണെന്നു തോന്നുന്നു.. നീ നമ്മുടെ പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോ നോക്കിക്കേ.. ഒരു മാതിരി അസ്ഥികൂടത്തിലേ തലയൊട്ടി പോലെ തോന്നുന്നില്ലേ…?
റൂമിൽ ചാരി വച്ചിരുന്ന സിനിമ പോസ്റ്ററുകളിൽ ഒന്നിലെ ലോഗോ നോക്കി സുനി ചോദിച്ചു
‘പോടാ നിനക്ക് വെറുതെ തോന്നുന്നത് ആണ്..’
ഞാൻ പറഞ്ഞു..
‘അല്ലടാ.. എനിക്ക് ശരിക്കും തോന്നുന്നു.. പേര് തന്നെ കേട്ടോ.. Dark Day.. ഇവന്മാർ സാത്താൻ സേവ തന്നെ.. എനിക്ക് പേടിയാകുന്നു.. ഞാൻ നാളെ മുതൽ ഇല്ല..’
വെള്ളത്തിന്റെ പുറത്ത് സുനി പേടിച്ചു കരയുന്ന പോലെ ആയി
‘ഇനി നീയൊന്നും ഇനി ഇതൊക്കെ വേറെ എവിടെയും ചെന്നു വിളമ്പിയേക്കല്ല്.. അവന്മാർ എങ്ങാനും അറിഞ്ഞാൽ നിന്നേ ഒന്നും പിന്നെ കാണാൻ കിട്ടില്ല ആർക്കും…’
സനൂപേട്ടൻ ഞങ്ങളോട് സീരിയസ് ആയി പറഞ്ഞു. അത് പുള്ളി പറഞ്ഞത് സത്യമാണ്. Epstein files ന്റെ ഒരു desi version ആണ് ഇവന്മാർ എന്നൊരു പറച്ചിൽ മൊത്തത്തിൽ ഉള്ളതാണ്
‘ഹേയ് ഞങ്ങൾ ഇത് ആരോട് പറയാൻ…’
ഞാൻ പറഞ്ഞു
‘ഇത് കുഞ്ഞ് കളിയല്ല.. നിനക്കൊന്നും അറിയില്ല ശരിക്കും ഇവരെ.. ഇവനൊക്കെ എതിരെ കളിച്ച എത്ര എണ്ണത്തിനെ ആണെന്നോ ഒരു തെളിവ് പോലുമില്ലാതെ മിസ്സിംഗ് ആയിട്ടുള്ളത്.. സാധാരണക്കാർ തൊട്ട് പോലീസ്കാര് വരെ.. നമ്മൾ കരുതുന്നതിലും അപ്പുറമാണ് ഇവന്മാരുടെ സ്വാധീനം..’
സനൂപേട്ടൻ ഞങ്ങളെ പിന്നെയും ഓർമ്മിപ്പിച്ചു
ഞാൻ റൂമിൽ ചാരി വച്ച ഫിലിം പോസ്റ്ററിൽ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി. Dark day യുടെ ലോഗോ സൂക്ഷിച്ചു നോക്കുമ്പോൾ ഒരു കൊമ്പ് ഉള്ള മൃഗത്തെ പോലെ ചെറുതായ് തോന്നുന്നുണ്ട്.. സുനിയുടെ വട്ട് കാരണം എന്റെയും റിലെ പോയോ.. ഞാൻ അടിച്ച സാധനത്തിന്റെ പേരൊന്നു നോക്കി.. കാണാത്തത് കാണിച്ചു തരുന്ന എന്തേലും ആണോ ഇത്രയും നേരം കമിഴ്ത്തിയത്
‘എന്താണ് ഭയങ്കര ചർച്ച ആണല്ലോ…?
റൂമിന്റെ വാതിൽ തുറന്നു ഒരാൾ അകത്തേക്ക് കയറി വന്നു..
ദാസേട്ടൻ ആണ്.. ഞങ്ങളുടെ അപ്പുറെ മുറിയിൽ താമസിക്കുന്ന ആൾ. ഞങ്ങൾ കൂടുമ്പോ ഒക്കെ പുള്ളിയും കൂടും. അതിപ്പോ വിളിച്ചില്ല എങ്കിൽ പോലും വരും. ഓസി ആണേലും ഞങ്ങൾ മുഖം കറുപ്പിക്കാറില്ല. ആൾ കൂടെ ഉണ്ടേലു നല്ല വെടി കഥകളും കേൾക്കാം. സനൂപേട്ടൻ കഥ പറയുമ്പോ എല്ലാം സെൻസർ ചെയ്യും. പക്ഷെ ദാസേട്ടൻ അങ്ങനെ അല്ല എല്ലാം uncensored ആണ്..
‘ഓഹ് ഞങ്ങൾ നമ്മുടെ ഹീറോയിനെ കുറിച്ച് സംസാരിക്കുവായിരുന്നു.. അവളുടെ ജാടയും അഹങ്കാരവും കാരണം എന്നും സെറ്റിൽ എല്ലാവരും പൊറുതി മുട്ടി ഇരിക്കുവാ..’
ഞാൻ ദാസേട്ടൻ വന്നപ്പോൾ വിഷയം മാറ്റി.. ചമ്പാരന്മാരുടെ ഹിസ്റ്ററി തത്കാലം ഞങ്ങളിൽ ഒതുങ്ങിയാൽ മതി..
