ആ ബോക്സ് അടച്ചിട്ടു ഞാൻ അവനോട് പറഞ്ഞു
‘ഞാൻ ഇത് എവിടെ കൊണ്ട് കളയാൻ…?
സുനി എന്നോട് ചോദിച്ചു
‘അതൊന്നും എനിക്ക് അറിയില്ല.. എവിടെ ആണെന്ന് വച്ചാൽ എടുത്തു കളഞ്ഞോ.. സനൂപേട്ടൻ ഇപ്പൊ വരും. അതിന് മുന്നേ ഇറങ്ങി പോടാ..’
ദേഷ്യം കൊണ്ട് ഞാൻ കരയുന്ന പോലെ നിസ്സഹായൻ ആയി. സുനി എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി നിൽക്കുവാണ്. പക്ഷെ ഇപ്പൊ ഇത് ഇവിടെ നിന്ന് മാറ്റിയില്ല എങ്കിൽ പണി വരുമെന്ന് അവനും അറിയാം. അത് കൊണ്ട് അത് എടുത്തു അവൻ എവിടേക്കോ പോയി. അവൻ തിരിച്ചു വന്നിട്ട് പോലും ഞാൻ അവനോട് ഒന്നും ചോദിച്ചില്ല.. റെക്കോർഡ് ചെയ്യുന്നത് പോയപ്പോ കിട്ടിയ ആശ്വാസം മൊത്തത്തിൽ പോയി ഇപ്പൊ ടെൻഷൻ തിരിച്ചു വന്നിരുന്നു..
എന്തൊക്കെ ആണേലും അത് അവിടെ വച്ച് എങ്കിലും തീർന്നു എന്ന് ഞാൻ കരുതി. പക്ഷെ എന്റെ ആത്മാർത്ഥ കൂട്ടുകാരൻ വള്ളികളിൽ ഊഞ്ഞാലാടുന്ന മൈരൻ ആയത് കൊണ്ട് കൂടുതൽ ഗുലുമാലുകൾ വരുന്നതേ ഉള്ളായിരുന്നു..
പിറ്റേന്ന് ഉച്ച കഴിഞ്ഞു ഷൂട്ടിംഗ് സെറ്റിൽ ഒരു ചെറിയ ബ്രേക്കിന് ഇടയിൽ ആണ് സുനി എന്തിനോ വെപ്രാളപ്പെട്ട് നടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഇന്നലത്തെ കാര്യത്തിന്റെ ടെൻഷൻ ആയിരിക്കുമോ എന്ന് ഞാൻ ആദ്യം കരുതി. ഇനി തൂറാൻ മുട്ടിയിട്ട് ആയിരിക്കുമോ..? അങ്ങനെ ഒരു മുഖഭാവം ആണ് അവന്റെ മുഖത്ത്.. എന്താണേലും ചോദിക്കാം. ഇല്ലേൽ അടുത്ത പണി വന്നു കഴിഞ്ഞേ ഞാൻ അറിയൂ. നേരത്തെ അറിഞ്ഞാൽ അതിന് മുന്നേ ഊരാൻ എങ്കിലും നോക്കാം
‘എന്താ മൈരേ ഒരു ടെൻഷൻ..?
ഞാൻ അവനോട് ചോദിച്ചു
‘ഹേയ് ഒന്നുമില്ല..’
സുനി കള്ളം പറഞ്ഞു
‘എന്തോ ഉണ്ട്.. നീ കാര്യം പറ..’
അവൻ എന്തോ മറയ്ക്കുന്നു എന്ന് ഞാൻ മനസിലാക്കി എന്ന് സുനിക്ക് മനസിലായി
‘എന്റെ… എന്റെ ഒരു മോതിരം കാണാതെ പോയി..’
സുനി പറഞ്ഞു
‘നിന്റെ മോതിരമോ..? നിനക്ക് അതിന് എവിടുന്ന് മോതിരം..’
ഞാൻ ചോദിച്ചു
‘എന്റെ മുത്തശ്ശി എനിക്ക് ചെറുപ്പത്തിൽ തന്നതാ. എന്റെ കയ്യിൽ ഉണ്ടായിരുന്നു.. നീ കണ്ടിട്ടില്ല..’
സുനി നമ്പർ ഇറക്കി
‘മൈരേ നുണ പറയാതെ. കാര്യം പറ..’
ഞാൻ പറഞ്ഞു. ഒടുവിൽ അവൻ സത്യം പറഞ്ഞു
‘മറ്റേ മോതിരം..’
‘ഏത് മറ്റേ മോതിരം..?
ഞാൻ ചോദിച്ചു
‘കയ്യിൽ കിടന്ന മോതിരം..’
അവൻ പറഞ്ഞു
‘കയ്യിൽ അല്ലാതെ പിന്നെ കുണ്ണയിൽ മോതിരം കേറുമോ..? എടാ കുണ്ണേ ആരുടെ കയ്യിൽ..?
എന്റെ ക്ഷമ നശിച്ചു
‘ബോക്സിനുള്ളിൽ മുറിച്ചു വച്ച കയ്യില്ലേ.. ആ കയ്യിൽ കിടന്ന മോതിരം..’
സുനി അത് പറഞ്ഞതും എന്റെ തൊണ്ടയിലെ വെള്ളം വറ്റി
‘നായിന്റെ മോനെ നീ അത് ഇത് വരെ കളഞ്ഞില്ലേ..?
ഞാൻ അവനോട് ചോദിച്ചു
‘കൈപ്പത്തി ഞാൻ കളഞ്ഞു.. കടലിൽ കൊണ്ട് കളഞ്ഞു.. പക്ഷെ ആ മോതിരം.. അത് ഞാൻ ഊരി എടുത്തിട്ട കളഞ്ഞത്..’
സുനി പറഞ്ഞു
‘അതെന്തിനാ മൈരേ..?
ഞാൻ അവന്റെ കുത്തിനു പിന്നെയും പിടിച്ചു
‘നല്ല കാശ് കിട്ടുമെന്ന് കരുതി.. കാശിനു നല്ല ടൈറ്റ് അല്ലേ. നിനക്ക് അറിയുന്നത് അല്ലേ..?
അവൻ നിഷ്കളങ്കമായി എന്നോട് ചോദിച്ചു
‘അതിനേക്കാൾ ടൈറ്റിൽ കഴുത്തിൽ ഒരു കയർ വരും. അത് നീ ഓർത്തോ..?
ഞാൻ അവന്റെ കഴുത്ത് പിടിച്ചു ഞെരിച്ചു
‘മൈരേ പിടി വിട്..’
അവൻ കഴുത്തിലെ പിടി വിടാൻ പറഞ്ഞു. ഞാൻ വിട്ടു
‘അതിന് നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ..?
അവൻ പിന്നെയും മണ്ടത്തരം തുടങ്ങി
‘ആ മോതിരം എന്താണെന്ന് നിനക്ക് അറിയാമോ..? മോഷണ മുതൽ.. കൊലപാതകത്തിന്റെ തോണ്ടി മുതൽ.. അത് വിറ്റാൽ നിന്നേ പോലീസ് ചുമ്മാ വിടുമോ..? അതും നമ്മളെ സംശയം കൊണ്ട് വിളിപ്പിച്ചത് ഒക്കെ നീ മറന്നോ..?
ഞാൻ അവനോട് ചോദിച്ചു
‘അളിയാ എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. അത് വിൽക്കാൻ ഒന്നും എനിക്ക് ധൈര്യം ഇല്ലായിരുന്നു. കളയാനും മനസ്സ് തോന്നിയില്ല. നല്ലപോലെ ആലോചിച്ചിട്ട് എന്തേലും ചെയ്യാമെന്ന് വച്ചാണ് ഞാൻ അത് കയ്യിൽ വച്ചത്.. കുറച്ചു മുന്നേ വരെ പോക്കറ്റിൽ ഉണ്ടായിരുന്നു.. ഇപ്പൊ ദേ നോക്കിയപ്പോ കാണുന്നുമില്ല..’
