ടോക്സിക് 6

ജോർജ് സാർ ശബ്ദം അൽപ്പം കൂർപ്പിച്ചു ചോദിച്ചു. എന്നെ കുടുക്കാൻ ഉള്ള കൂർപ്പിക്കൽ ആണ്

 

ഞാൻ ഒന്നും പറഞ്ഞില്ല. സാർ പിന്നെയും ചോദിച്ചു

 

‘ഞാൻ.. ഞാൻ ആ കള്ളനെ കണ്ടിരുന്നു.. ഒരു റൂമിൽ നിന്നും ഇറങ്ങി വരുന്നത്. കയ്യിൽ ഒരു സഞ്ചി പോലെ ഒന്ന് ഉണ്ടായിരുന്നു.. മുഖം മറച്ചിരുന്നു.. ഞാൻ അവനെ അവിടെ വച്ച് പിടിയ്ക്കാൻ കുറേ ശ്രമിച്ചു. പക്ഷെ എന്നെ തല്ലി താഴെ ഇട്ടു അവൻ ഓടി രക്ഷപ്പെട്ടു..’

ഞാൻ നടന്നത് ഒക്കെ സാറിനോട് പറഞ്ഞു

 

‘പക്ഷെ ഈ കഥയിൽ ഒരു പ്രശ്നം ഉണ്ടല്ലോ ബലറാമേ.. താനീ പറയുന്ന കള്ളനെ വേറെ ആരും കണ്ടിട്ടുമില്ല. സംഭവം നടന്ന് കഴിഞ്ഞു താൻ അവിടെ നിന്നും രക്ഷപെടുകയും ചെയ്തു. അങ്ങനെ വരുമ്പോൾ കള്ളൻ താൻ തന്നെ ആയിക്കൂടാ എന്ന് ഇല്ലല്ലോ..’

ജോർജ് സാർ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘സാർ.. സത്യമായും ഞാൻ അല്ല.. ഞാൻ ആണ് കള്ളൻ എങ്കിൽ ഞാൻ തന്നെ ശബ്ദം വച്ച് എല്ലാരേയും അറിയിക്കേണ്ട കാര്യം ഇല്ലല്ലോ..’

ഞാൻ പറഞ്ഞു

 

‘പക്ഷെ ഹോട്ടലിൽ നിന്നും മുങ്ങിയത്.?

ജോർജ് സാർ ആ സംശയം ഉന്നയിച്ചു

 

‘കള്ളൻ രക്ഷപ്പെട്ടു എന്ന് മനസിലായി. പിന്നെ എനിക്ക് തീരെ വയ്യായിരുന്നു.. സാർ തന്നെ നോക്ക്.. നല്ല ഇടിയാണ് കിട്ടിയത്. അത് കൊണ്ടാണ് ഞാൻ നേരെ റൂമിലേക്ക് പോന്നത്.. എനിക്ക് നേരെ നിൽക്കാൻ പോലും വയ്യായിരുന്നു..’

ഞാൻ മുഖത്തെ മുഴച്ചു നിൽക്കുന്നത് സാറിനെ കാണിച്ചു

 

‘സാർ സംശയം ഉണ്ടേൽ cctv നോക്കിക്കോ. ഞങ്ങൾ കള്ളന്മാർ അല്ല സാർ..’

സുനി വീണ്ടും വായ തുറന്നു

 

‘അവിടെ cctv രണ്ട് ദിവസമായി കംപ്ലയിന്റ് ആണ് മോനെ..’

ജോർജ് സാർ എന്തോ അർഥം വച്ച ചിരി ചിരിച്ചു

 

‘സത്യമായും ഞങ്ങൾ കള്ളന്മാർ അല്ല സാർ.. ഞങ്ങൾ അവിടെ റിസപ്ഷനിൽ മണിക്കൂർകളായി ഇരിക്കുന്നുണ്ടായിരുന്നു. മോഷ്ടിക്കാൻ ആണേൽ ആരേലും അങ്ങനെ ഒക്കെ ഇരിക്കുമോ..?

ഞാൻ ചോദിച്ചു

 

‘കള്ളന്മാർ അല്ലെങ്കിൽ പിന്നെ നിങ്ങൾ ആരാ.. കൊലപാതകികൾ ആണോ..?

ജോർജ് സാർ ഒരു തമാശ പോലെ ആണ് അത് പറഞ്ഞത്.

പക്ഷെ അത് കേട്ട ഉടനെ ഞങ്ങൾ രണ്ടും ഉള്ളിൽ തകർന്നു തരിപ്പണം ആയി. പക്ഷെ ഞങ്ങൾ രണ്ടാളും അത് പുറത്ത് കാണിച്ചില്ല..

 

‘എന്താടാ രണ്ടിന്റെയും മുഖത്ത് ഒരു കള്ള ലക്ഷണം..?

സാർ ഞങ്ങളുടെ മുഖലക്ഷണം ഏകദേശം ഊഹിച്ചു എന്ന് തോന്നുന്നു

‘എന്തേലും ഉടായിപ്പ് ഉണ്ടോ കയ്യിൽ.. അതൊ എന്തെങ്കിലും കൈയബദ്ധം പറ്റിയോ..?

 

 

 

‘ഒരു ഉഡായിപ്പും ഇല്ല സാർ..’

സുനി പറഞ്ഞു

 

‘എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഇപ്പൊ പറയണം.. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല..’

ജോർജ് സാർ പറഞ്ഞു

 

‘സാർ. ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്. ഇതാണ് സംഭവിച്ചത്..’

ഞാൻ പറഞ്ഞു

 

‘നിങ്ങൾ രണ്ട് പേരും വളരെ വൈകി ഒരു ഹോട്ടലിൽ ഉണ്ടെന്ന് ധരിക്കുക. അവിടെ ഒരേ സമയം ഒരു മോഷണവും ഒരു മരണവും നടക്കുന്നു.. സംഭവം കഴിഞ്ഞു നിങ്ങൾ മുങ്ങുന്നു. നിങ്ങളുടെ പേഴ്സ് സംഭവ സ്‌ഥലത്തു വച്ച് കിട്ടുന്നു. ഇനി പറ.. നിങ്ങളെ ഞാൻ സംശയിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ..?

ജോർജ് സാർ ചോദിച്ചു

 

‘സാർ.. മരണം..? അത്.. അത് മനസിലായില്ല..’

ഞാൻ ആ സംഭവം ആദ്യമായ് അറിയുന്നത് പോലെ അഭിനയിച്ചു. അഭിനയം ആയിരുന്നു എന്റെ പാഷൻ.. ജീവിതത്തിൽ പക്ഷെ ആദ്യമായ് ആണ് ഞാൻ ഇത്രയും effort ഇട്ടു അഭിനയിക്കുന്നത്.. ഒരു കണ്ണിണ ഒന്ന് മാറിയാൽ, ചുണ്ട് ഒന്ന് വിറച്ചാൽ, തൊണ്ടക്കുഴി വരണ്ട് ഒന്ന് വെള്ളം നനച്ചാൽ.., ജോർജ് സാർ തൂക്കും.. അതിനൊന്നും ഇട വരുത്താതെ ശ്രദ്ധയോടെ ഏകഗ്രതയോടെ ഞാൻ അഭിനയിച്ചു.. ഡിക്കാപ്രിയോയും ഡി നീറോയും ഒക്കെ എന്റെ മുന്നിൽ ഒന്നും അല്ലാതായ നിമിഷം ആയിരുന്നു അത്.

 

‘ഒരു മരണം. ഒരു സാധാരണ മരണം.. പക്ഷെ മരിച്ചത് ഒരു അസാധരണനായ വ്യക്തി ആകുമ്പോൾ ഈ സാഹചര്യം കൂടി കണക്കിൽ എടുത്താൽ അതൊരു കൊലപാതകം ആകില്ലേ എന്നാണ് എന്റെ ചിന്ത..’

ജോർജ് സാർ പറഞ്ഞു

Updated: March 8, 2026 — 1:52 am

Leave a Reply

Your email address will not be published. Required fields are marked *